കാർലോസ് മുതലാളി – 15

ആനി കൊച്ചമ്മെ നിങ്ങൾ ഹോസ്പിറ്റലിലേക്ക് പോയ്‌കൊള്ളൂ….ഞാനും അപ്പച്ചനും പോലീസ് സ്റ്റേഷൻ വരെ പോയിട്ട് അങ്ങെത്തിക്കൊള്ളാം…ഗോപു പറഞ്ഞു…ഇനി വേണ്ടത് ഇവന്റെ കൂട്ടുകാരൻ ആ കള്ളാ വലപ്പാടിനെ കുരുക്കുക എന്നുള്ളതാണ്…..

ശസ്ത്രക്രിയ കഴിഞ്ഞു ഇന്ദിരയെ ഐ.സി.യു വിൽ പ്രവേശിപ്പിച്ചു….പണം ആനി കെട്ടി വച്ചു…..അപ്പോഴേക്കും ഒരു അഡ്വക്കറ്റ് അവിടെ എത്തി….

ആരാണ് ഗംഗ….

ഞാനാണ് സാർ….

നാളെ നമുക്ക് സബ് രെജിസ്റ്റർ ഓഫിസിൽ ഒന്ന് പോകണം…ഇന്ദിരയുടെ സകല സ്വത്തുക്കളും നിങ്ങളുടെ പേരിലേക്കെഴുതി തന്നിരിക്കുകയാണ്…

ഗംഗയുടെ കണ്ണ് നിറഞ്ഞു…..

ആൽബി രാവിലെ കുളിച്ചൊരുങ്ങി പുറത്തു പോയി വല്ലതും കഴിക്കാനായി ഇറങ്ങി…കാർലോസ് മുതലാളിയുടെ ബംഗ്ളാവിൽ അനക്കം ഒന്നും കാണാഞ്ഞിട്ട് അവൻ അവിടേക്കു ചെന്നു….മുൻ വാതിൽ തുറന്നു കിടക്കുന്നു…ഈ അമ്മച്ചി എവിടെ പോയി…..അവൻ അകത്തു കയറി …ആൽബി ഒരു നിമിഷം ഞെട്ടി തരിച്ചു പോയി…..സാരി തുമ്പിൽ ഫാനിൽ കെട്ടിയാടി നിൽക്കുന്ന അന്നമ്മ….ആൽബി ഇറങ്ങിയോടി….മൊബൈൽ എടുത്ത് ഇന്ദിരയെ വിളിച്ചു…ഫോൺ ഗോപുവിന്റെ കയ്യിൽ ആയതിനാൽ ഗോപു ഫോൺ എടുത്ത്….

ഹാലോ….

ഞാൻ ആൽബിയാണ്

പറ ആൽബി ഞാൻ ഗോപുവാണ്….ഞങ്ങൾ പോലീസ് സ്റ്റേഷനിൽ നിൽക്കുകയാണ്…

അത്….നമ്മുടെ കാർലോസ് മുതലാളിയുടെ ഭാര്യ ആത്മഹത്യ ചെയ്തു…..

ഗോപു ഞെട്ടി പോയി….

പോലീസ് സ്റ്റേഷനിൽ മാർക്കോസിനെ ഏൽപ്പിച്ചു….ഡേവിഡിന്റെ കൊലപാതക രഹസ്യങ്ങളും വലപ്പാടിന്റെ പങ്കുമെല്ലാം മാർക്കോസ് വള്ളിപുള്ളി വിടാതെ പോലീസുകാരുടെ സമ്മർദ്ധത്തിന് മുന്നിൽ പറഞ്ഞു…..

വാർത്ത കാട്ടു തീ പോലെ മാധ്യമങ്ങൾ ഏറ്റെടുത്ത്…..

നിയമസഭയിൽ ഭരണപക്ഷം എം.എൽ.എ സ്ഥാനം രാജിവെക്കണം എന്നാവശ്യം വലപ്പാടിനെതിരെ ഉയർത്തി….. വലപ്പാട് തന്റെ രാഷ്ട്രീയ സ്വാധീനനാണ് മുഴുവനും ഉപയോഗിച്ച് എല്ലാ കുറ്റങ്ങളും മാർക്കോസിന്റെ തലയിൽ വച്ച് കെട്ടി.എന്തിനധികം പറയണം ഗായത്രി കൊലപാതകം വരെ …അതിനെ കുറിച്ച് കൂടുതൽ മാറ്റി പറയാനോ മൊഴി കൊടുക്കാനോ ആൽബിയും ആനിയും ശ്രമിച്ചില്ല.പക്ഷെ ഗോപുവിനറിയാമായിരുന്നു വലപ്പാടാണ് അതിനു പിന്നിൽ എന്ന്….അങ്ങനെ മാർക്കോസ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ജീവ പര്യന്തം തടവിന് ശിക്ഷിച്ചു. ദിവസങ്ങൾ മാസങ്ങളായി…ഇന്ദിര സുഖം പ്രാപിച്ചു വന്നു…എന്നാലും തലച്ചോറിനേറ്റ ക്ഷതം കാരണം കൈ കാലുകളുടെ ഒരു വശത്തെ ചലനം നിലച്ചു….കാർലോസ് ഏകനായി..ആനിയോടൊപ്പം മേരി താമസമാക്കി…ആൽബി കാർലോസ് മുതലാളിയുടെ ഹോസ്പിറ്റലിൽ പഴയതു പോലെ കഴിഞ്ഞു…..

ആനിയും ഇന്ദിരയും നല്ല സുഹൃത്തുക്കളായി…..ഗോപു ഇന്ദിരയോടൊപ്പം താമസമാക്കി…..

ഒരു ദിവസം കാർലോസും ആനിയും മേരിയും ഇന്ദിരയെ കാണുവാൻ ചെന്നു….

വാ കാർലോസ് ഇച്ചായ…..വീൽ ചെയറിൽ ഇരുന്നു പത്രം വായിക്കുക ആയിരുന്ന ഇന്ദിര ക്ഷണിച്ചു….

ദേ ഇന്ദിരേ ഒരു കാര്യം പറയാണന് വന്നത്….

എന്തെ?

ഇവിടുത്തെ പൊറുതി മതി…എവിടെ ഞങ്ങളുടെ കൊച്ചു കാന്താരി കുട്ടൻ…..ജിത്തു മോൻ….

ഞാൻ ഇവിടെയുന്ടെ അപ്പൂപ്പാ…..

അതെന്താ ഇച്ചായ…ഇപ്പോൾ അങ്ങനെ തോന്നാൻ….

മതി ഇന്ദിരേ…നമുക്കങ്ങു റാന്നിക്ക് പോകാം….

അപ്പോൾ ഇവിടുത്തെ കാര്യങ്ങൾ…..ഇതെല്ലം നമുക്കങ്ങു വിൽക്കാം….

അയ്യോ അതിനു ഞാൻ ഇവിടുത്തെ ഒരു അന്തേവാസിയല്ലേ ഇച്ചായ….യഥാർത്ഥ അവകാശി ദേ ഈ നിൽക്കുന്ന ഗാംഗേയല്ലേ….അവൾ സമ്മതിക്കട്ടെ….

എന്ത് പറയുന്നു ഗംഗേ….ആനി ചോദിച്ചു…..

എല്ലാവര്ക്കും സമ്മതമാണെങ്കിൽ …ഞാൻ റെഡി….ഇവിടെ ആകെ ഒന്നും ശരിയാകുന്നില്ല…..

ഗോപു…ഗോപു…..

എന്താ അപ്പച്ചാ…..പിന്നെ ഇന്ന് തന്നെ നമുക്കെല്ലാവർക്കും കൂടി നിന്റെ വീട്ടിൽ ഒന്ന് പോകണം…ചില കാര്യങ്ങളുണ്ട്…

അതെന്തുവാ….

അതൊക്കെയുണ്ടെടാ…പിന്നെ പറയാം …എല്ലാവരും റെഡിയായിക്കെ….

ഞാൻ വരണോ ഇച്ചായ….ഇന്ദിര ചോദിച്ചു…..

നീ എന്റെ പെങ്ങളല്ലിയോടി…..നീ വരാതെ….എങ്ങനെയാ…..

എല്ലാവരും ഗോപുവിന്റെ വീട്ടിലേക്കു പോകാൻ കാറിൽ കയറി…..കുട്ടനാടിനു തിരിയുന്നതിനു മുമ്പ് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ആനി ഇറങ്ങി ഒരു തുണിക്കടയിലും സ്വര്ണക്കടയിലും കയറി…ആർക്കും ഒന്നും മനസ്സിലായില്ല…അവർ ഗോപുവിന്റെ വീട്ടിൽ ഉച്ചയോടെ എത്തി….

ഗോപുവിന്റെ അച്ഛനും അമ്മയും എല്ലാവരെയും സ്വീകരിച്ചു….ആനി കയ്യിലിരുന്ന പൊതി ഗംഗയെ ഏൽപ്പിച്ചു….ഇതൊന്നു മാറി വന്നേ…..

ഗംഗ ഒന്നും മനസ്സിലാകാതെ അകത്തേക്ക് പോയി….ജിത്തുമോൻ ഗോപുവിന്റെ കയ്യിൽ തൂങ്ങി നിന്ന്…ഗോപു നീ ഈ ഡ്രസ്സ് മാറി നല്ല വെള്ള മുണ്ടും ഈ ഷർട്ടും ധരിച്ചേ…കാർലോസ് ഗോപുവിന് നേരെ ഒരു പൊതി നീട്ടി പറഞ്ഞു….കാർലോസ് ഗോപുവിന്റെ അച്ഛനോട് അടുത്ത ക്ഷേത്രത്തിൽ പോകണം എന്ന് പറഞ്ഞു….കാര്യങ്ങൾ വിശദമായി കാർലോസ് അവതരിപ്പിച്ചു….ഇതൊന്നുമറിയാതെ ഒരുങ്ങി വന്ന ഗംഗയും ഗോപുവും മുഖത്തോടു മുഖം നോക്കി നിന്ന്….

അടുത്ത ക്ഷേത്രത്തിൽ പോയി പൂജാരിയെ കൊണ്ട് താലി പൂജിച്ചു എല്ലാവരുടെയും സമ്മതത്തോടെ ഗോപുവും ഗംഗയും വിവാഹിതരായി…വിവാഹം കഴിഞ്ഞിറങ്ങിയപ്പോൾ കാർലോസ് പറഞ്ഞു എല്ലാവരും റാന്നിക്ക് വരിക…അവിടെ ഗംഭീര പാർട്ടി…..ഗോപു ആൽബിയെയും ക്ഷണിച്ചു…അന്ന് വൈകിട്ട് ഗംഗയുടെയും ഗോപുവിന്റെയും വിവാഹ പാർട്ടി ഗംഭീരമായി നടന്നു….അപ്പോൾ ആനി അടുത്ത ഒരു തീരുമാനം പുറപ്പെടുവിച്ചു…ഇന്ദിര ഡിസ്റ്റലറിയും പ്രോപർട്ടിയും വിട്ടു കിട്ടുന്ന കാശ് ഹോസ്പിറ്റലിൽ മാനേജ്‌മെന്റ് പാർട്ണറായി നിക്ഷേപിയ്ക്കുക…എല്ലാവരും അത് അംഗീകരിച്ചു…പക്ഷെ ഹോസ്പിറ്റലിന്റെ പേരിനു മാത്ത്രം ഒരു മാറ്റം…അന്നമ്മ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ…അതും എല്ലാവരും അംഗീകരിച്ചു….അവസാനം ആനി പറഞ്ഞത് കേട്ട് എല്ലാവരും മുഖത്തോടു മുഖം നോക്കി…കാർലോസ് അപ്പച്ചൻ ഒറ്റ തടിയാണ്..അദ്ദേഹത്തിന്റെ ശിഷ്ട കാലം അദ്ദേഹത്തിനെ സംരക്ഷിച്ചു മേരി കഴിയുക…..ഇന്ദിര മാത്രം അതിനെ കയ്യടിച്ചു പാസ്സാക്കി….അപ്പോൾ ആണിയോ…ഗോപു ചോദിച്ചു…

ഞാനോ ഞാനും എന്റെ പിറക്കാൻ പോകുന്ന കുഞ്ഞും ഒറ്റത്തടിയായി ഇവിടെ കഴിഞ്ഞു കൊള്ളാം…അത് പറ്റില്ല ഗോപു പറഞ്ഞു….

എങ്കിൽ നീ തന്നെ ഒരു ചെറുക്കനെ അവൾക്കു കണ്ടു പിടിക്ക്…ഇന്ദിര പറഞ്ഞു…ഞാനും ആനിയും ഇങ്ങനെ ഇവിടെ നിങ്ങളോടൊപ്പം കഴിയാം….അത് വേണ്ടെങ്കിലോ….

ഇന്ദിരേച്ചിയെ ഞങ്ങൾ എല്ലാവരും നോക്കി കൊള്ളാം….പക്ഷെ ആനിയെ ദേ…ഈ നിൽക്കുന്ന ആൽബി സ്വീകരിക്കട്ടെ……ആൽബിയെ ആനി ഒന്ന് നോക്കി…സമ്മത ഭാവം…കാർലോസും അത് സമ്മതിച്ചു….

മാസം നാല് കഴിഞ്ഞു…ആനിയുടെ കുഞ്ഞിന് മൂന്നുമാസം പ്രായം…..മാർക്കോസ് ജയിലിൽ …..കേരളം നിയമ സഭയിലേക്കുള്ള ഇലക്ഷൻ പ്രഖ്യാപിച്ചു…ആരോപണ വിധേയനായ വലപ്പാട് മത്സരിക്കേണ്ട എന്ന് കേരളഘടകം….ഹൈക്കമാന്റിന്റെ തീരുമാന പ്രകാരം വലപ്പാട് വീണ്ടും കോന്നിയിലെ ഐക്യ സഖ്യത്തിന്റെ സ്ഥാനാർത്തി….ഇപ്രാവശ്യം ആരെ നിർത്തിയും സെറ്റ് സ്വന്തമാക്കണമെന്നു ജനാധിപത്യ സഖ്യം….കാർലോസ് ജനാധിപത്യ സഖ്യത്തിന്റെ പത്തനം തിട്ട ജില്ലാ സെക്രട്ടറിയെ കണ്ടു സഹായം വാഗ്ദാനം ചെയ്തു…പകരം താൻ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയെ നിർത്തണമെന്നും….കേരള ജനാധിപത്യ സഖ്യത്തിന്റെ സെക്രട്ടറിക്ക് ഈ അഭിപ്രായം അറിയിച്ചു….അവരും ഓ.കെ….സ്ഥാനാർത്ഥിയായി കാർലോസ് നിൽക്കണമെന്ന് എല്ലാവരും പറഞ്ഞു..പക്ഷെ കാർലോസ് മുന്നോട്ടു വച്ചത്..ഗോപകുമാർ എന്ന ഗോപുവിന്റെ നാമധേയം….ഇലക്ഷൻ കഴിഞ്ഞു…വലപ്പാട് സകല തന്ത്രങ്ങളും പയറ്റി …പക്ഷെ വിജയം ഗോപുവിന്…ഗോപു അങ്ങനെ എം.എൽ.എ ഗോപു ആയി…….

Leave a Reply

Your email address will not be published. Required fields are marked *