കുഞ്ഞേച്ചിയെ തേടി – 3 18

വിഷമം ആയോ മുത്തേ? ഇന്ന് ഇറങ്ങാൻ ലേറ്റ് ആയി…

എനിക്ക് തോന്നി..നേരത്തെ ഇറങ്ങിയാൽ ഓട്ടോ വിളിച്ചു എങ്കിലും വരാൻ പറ്റു ഉള്ളൂ…

സാരമില്ല ഡാ… നാളെ നേരത്തെ ഇങ്ങു എത്താൻ നോക്ക്…

കുഞ്ഞേച്ചി എന്ത് കഴിച്ചു…

ഞാൻ അല്പം ചോറ് ബാക്കി ഉണ്ടായിരുന്നു…

എന്തെ ഇന്ന് ഒന്നും ഉണ്ടാക്കിയില്ലേ?

അജു എന്റെ അടുത്ത് ഉണ്ടെങ്കിലേ എതെകിലും ഉണ്ടാകാനും കഴിക്കാനുമൊക്കെ..

അങിനെ പറഞ്ഞാൽ പറ്റില്ല…

ഭക്ഷണമൊക്കെ നന്നായി കഴിക്കണം… ഒറ്റക് എങ്ങനെ യടാ…

അതൊക്കെ എനിക് അറിയാം മുത്തേ …

ഞാൻ നാളെ അങ്ങ് വരില്ലേ…

അങ്ങനെ ഓരോന്ന് പറഞ്ഞ് സമയം പോയി.. പിറ്റേ ദിവസവും പതിവുപോലെ ഞാൻ ജോലിക്ക് പോയി..

ഏകദേശം നാലു മണിയാകുമ്പോഴേക്കും ഫോൺ എടുത്തു നോക്കിയപ്പോൾ കുറെ മിസ്കോളുകളും മെസ്സേജുകളും കണ്ടു…

ഞാൻ വേഗം അമ്മയെ വിളിച്ചു..

അച്ഛന് അസുഖമായി ഹോസ്പിറ്റലിൽ ആണ് വേഗം ചെല്ലാൻ പറഞ്ഞു..

തിരിച്ചു ചേച്ചി വിളിച്ചു… ചേച്ചിയെ നേരത്തെ അമ്മ വിളിച്ചു പറഞ്ഞിരുന്നു…

അടുത്ത ബസ്സിൽ ഞാൻ നാട്ടിലേക്കു വിട്ടു.. വേഗം ഹോസ്പിറ്റലിൽ എത്തി… അപ്പോഴാണ് അറിയുന്നത് അച്ഛൻ ഐസിയുവിൽ ആണെന്ന്.. മുൻപ് ഒരു തവണ നെഞ്ച് വേദന വന്നായിരുന്നു… ഇതു രണ്ടാം തവണയാണ്… ഡോക്ടർ എന്ത് പറഞ്ഞു അമ്മേ?

ഇവിടേക്ക് വരുമ്പോൾ അല്പം മോശം ആയിരുന്നു.. ഇപ്പോൾ വലിയ കുഴപ്പില്ല.. ഞാൻ നേരത്തെ കണ്ടായിരുന്നു നിന്നെപ്പറ്റി ചോദിച്ചു..

കുറച്ചു കഴിഞ്ഞു ഞാൻ അച്ഛനെ കണ്ടു… അങ്ങനെ രണ്ടു ദിവസം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി..

ഡാ അജു നീ പിന്നെ രാധികയെ കണ്ടായിരുന്നോ?

ഞാൻ കുഞ്ഞേച്ചിയെ വിളിക്കാറുണ്ട് അമ്മേ?

അമ്മ വിളിച്ചു പറഞ്ഞിരുന്നു അച്ഛന്റെ സ്ഥിതിയൊക്കെ ഇല്ലേ?

അതെ ഡാ വിളിച്ചു അടിക്കണ്ടേ?

അത് നന്നായി അമ്മേ?

ഇന്ന് തന്നെ മൂന്നാല് പ്രാവശ്യം എന്നെ കുഞ്ഞേച്ചി വിളിച്ചിരുന്നു അച്ഛന്റെ കാര്യം അന്വേഷിക്കാൻ…

ഈയിടെ അച്ഛൻ പറഞ്ഞായിരുന്നു അവളെ വീട്ടിൽ നമുക്ക് ഒന്ന് പോയാലോ എന്ന്..

നേരാണോ അമ്മേ?

അതേടാ സത്യമായിട്ടും ഞാൻ തന്നെ അന്തം വിട്ടു പോയി…

അവൾക്ക് കൊടുക്കാൻ ഞാൻ മുമ്പേ തന്നെ പൈസ അച്ഛൻ തന്നതായിരുന്നു അത് ഞാൻ നിന്നോട് പറയാതിരിക്കയായിരുന്നു…

എന്തായാലും നാളെ നമ്മൾ വീട്ടിലേക്ക് പോകില്ലേ?

കുഞ്ഞേച്ചിയോട് വരാൻ പറഞ്ഞാലോ..?

അത് എങ്ങനെയാണ് അവൾ ഒറ്റയ്ക്ക് ഇവിടെ വരെ ….

അതൊന്നും കുഴപ്പമില്ല അവരുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത് തന്നെയാണ് ബസ്റ്റാൻഡ്.. ഇവിടെ ടൗണിൽ നിന്ന് ഞാൻ കൂട്ടിക്കൊണ്ടുവന്നാൽ പോരേ…

അച്ഛൻ ഒന്നും പറയില്ലോ? അമ്മേ..അച്ഛന് ഇപ്പോൾ പായപോലെ വെറുപ്പ് ഒന്നും ഇല്ലെടാ … നീ തന്നെ പറ അവളോട്‌.. ഒരു രണ്ടുമൂന്നു ദിവസമെങ്കിലും അവൾ വന്നു ഇവിടെ നിൽക്കട്ടെ അവിടെ ഒറ്റയ്ക്ക് നിൽക്കുന്നതല്ലേ… എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദവും സന്തോഷവും ആയി .. ഞാൻ ഉടൻ തന്നെ കുഞ്ഞേച്ചിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു… അജു എനിക്ക് വരുന്നതിൽ 100 വട്ടം സമ്മദം ആണ്… ഏട്ടൻ എന്നെ കണ്ടാൽ എന്താവും സ്ഥിതി…

ഒരു പ്രശ്നവും ഉണ്ടാകില്ല കുഞ്ഞേച്ചി ഞാനല്ലേ വിളിക്കുന്നത് അമ്മയും ഇല്ലേ കൂട്ടിന്.. കുഞ്ഞേച്ചിയുടെ ഏട്ടായി യോട് ഒന്ന് പറഞ്ഞിട്ട്.. നാളെ ഉച്ചക്ക് മൂന്ന് മണിയുടെ ഒരു ബസ് ഉണ്ട് അതിൽ വന്നാൽമതി..ഞാൻ എട്ടായിയോട് ചോദിക്കട്ടെ… പിന്നെ വിളിക്കാം എന്ന് പറഞ്ഞു ചേച്ചി ഫോൺ കട്ട്‌ ചെയ്‌തു… രാത്രിയായപ്പോൾ ചേച്ചിയുടെ മെസ്സേജ് വാട്സാപ്പിൽ വന്നു.. ബസിന്റെ വിവരങ്ങളൊക്കെ ഞാൻ പറഞ്ഞു കൊടുത്തു… അന്ന് വൈകിട്ട് തന്നെ ഹോസ്പിറ്റലിൽ നിന്നും അച്ഛനെ വീട്ടിലേക്ക് മാറ്റി അസുഖം ഏകദേശം മാറിയത് ആയി തോന്നി തുടങ്ങി… ചേച്ചി ബസ് കയറിയത് അറിഞ്ഞ് ഞാൻ ടൗണിലേക്ക് പോയി.. ഒരു ചെറിയ ബാഗും എടുത്തു കുഞ്ഞേച്ചി ബസിൽ നിന്നും ഇറങ്ങി… ഡാ എന്തെങ്കിലും ഒക്കെ വാങ്ങണ്ടേ?

ഉടൻതന്നെ ഒരു ബേക്കറിയിൽ കയറി ചേച്ചിക്ക് ഇഷ്ടമുള്ളത് എന്തൊക്കെയോ വാങ്ങിച്ചു ഞാൻ ഒന്നിനും ഒരേതിരും പറഞ്ഞില്ല..

Leave a Reply

Your email address will not be published. Required fields are marked *