സ്റ്റിഫിയ : എന്താ ചേട്ടായി എന്നെ കണ്ടിട്ടില്ലേ ഒന്ന് പെട്ടെന്ന് വാ വന്നു വണ്ടി എടുക്ക്
ഞാൻ വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോളും അവളുടെ മുഖത്തേക്ക് നോക്കി അവളുടെ മുഖത്ത് എന്നെ തോൽപിച്ചതിന്റെ അഹങ്കാരം ഞാൻ കണ്ടു. ഞാൻ വണ്ടി സ്റ്റാർട്ടാക്കി അവളുമായി അവളുടെ ജോലി സ്ഥലത്തേക്ക് ചെന്നു. കടയുടെ മുൻപിൽ എത്തിയതും “ആ എത്തിയല്ലോ സ്റ്റിഫിയ” ഫ്ലവർ കടയുടെ അകത്ത് നിന്ന് ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞു “ഞാൻ പറഞ്ഞില്ലേ ഇക്ക സ്റ്റിഫിയ ലീവ് എടുക്കില്ല” ഇത്ത ഇക്കയെ നോക്കി പറഞ്ഞു. അവൾ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു “സോറി ഇക്ക ഇന്ന് കുറച്ച് വൈകിപ്പോയി. ദേ ഇവൻ കാരണമാണ്” ഇതുപറഞ്ഞുകൊണ്ട് അവൾ കടയിലേക്ക് കയറി. ഞാൻ ദേഷ്യത്തോടെ വണ്ടി സ്റ്റാർട്ടാക്കി വീട്ടിലേക്ക് പോന്നു.
വിട്ടിൽ വന്നയുടൻ തന്നെ ഞാനും ജോലിക്ക് പോയി. പതിവ് പോലെ വൈകിട്ട് ജോലിയും കഴിഞ്ഞു വീട്ടിലേക്ക് വന്നു. സമയം 6 മണിയായി ഞാൻ വന്നയുടൻ അമ്മയുണ്ടാക്കിയ ചായയും പലഹാരവും കഴിച്ചു അവൾ സാധാരണ വരുമ്പോൾ 6 മണി കഴിയും. ഞാൻ കുറച്ച് നേരം ടീവിയും നോക്കിയിരുന്നു ഇ സമയം അമ്മ പുറത്തേക്കു നോക്കികൊണ്ട് പറഞ്ഞു “നേരം ഇരുട്ടുന്നു അവൾ എന്താ ഇത്രയും വൈകുന്നത്” ഇത് കേട്ട ഞാൻ മനസ്സിൽ പറഞ്ഞു “ആ അവൾ അ കിളവന് കിടന്നു കൊടുക്കുകയായിരിക്കും” അമ്മ എന്നോട് പറഞ്ഞു നീ അവളെ ഫോണിൽ വിളിച്ചു നോക്കിക്കെ എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി ഞാൻ മനസില്ല മനസോടെ ഫോൺ എടുത്തു അവളെ വിളിച്ചു. ഇത്തവണ പക്ഷെ അവൾ പെട്ടെന്ന് ഫോൺ എടുത്തു.
ഞാൻ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു “നീ എന്തുണ്ടാക്കുകയാ അവിടെ” അവൾ തിരിച്ചു മറുപടി ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. “അതെ എനിക്ക് ജോലി കഴിഞ്ഞു വരാൻ ബൈക്ക് ഒന്നുമില്ല നടന്നു വേണം വരാൻ നല്ല ഭർത്താക്കന്മാരാണെങ്കിൽ ഭാര്യയെ ജോലി സ്ഥലത്തു നിന്നും കൊണ്ട് വരാനെങ്കിലും വരും ഇത് അതുപോലും ചെയ്യുന്നില്ല” ഇതും പറഞ്ഞു കൊണ്ട് സ്റ്റിഫിയ വീട്ടിലേക്ക് കയറി വന്നു.
അമ്മ : മോള് വന്നോ? മോളു എന്താ ഇത്രയും താമസിച്ചത്???
സ്റ്റിഫിയ : ഓ അമ്മയെങ്കിലും ചോതിച്ചല്ലോ. ചേട്ടായിക്ക് എന്നോട് ഭയങ്കര ദേഷ്യമാണ്.
ഇതും പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് പോയി അവൾ സങ്കടപെട്ടു കൊണ്ട് പോകുന്നത് കണ്ടതും അമ്മ എന്റെ നേരെ ദേഷ്യപ്പെടാൻ തുടങ്ങി. ഞാൻ കുറച്ച് നേരം ഇതെല്ലാം കേട്ടു കൊണ്ട് ഹാളിൽ തന്നെയിരുന്നു അമ്മ ഒന്ന് തണുത്തു എന്ന് കണ്ടപ്പോൾ ഞാൻ മുറിയിലേക്ക് കയറി. ഞാൻ മുറിയിലേക്ക് കയറിയതും അവൾ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി.
എന്നിട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി ഞാൻ വീണ്ടും ഹാളിൽ വന്നിരുന്നു ടീവിയും കണ്ടുകൊണ്ടിരുന്നു സമയം 8:30 ആയപ്പോഴേക്കും ഞങ്ങൾ സന്ധ്യ ഭക്ഷണം കഴിച്ചു കൊണ്ട് കിടക്കാൻ പോയി. ഞാൻ മുറിയിൽ കയറി അവിടെയുള്ള കസേരയിൽ അവളെയും കാത്തിരുന്നു. ഏകദേശം 9 മണിയായപ്പോഴേക്കും വീട്ടിലെ എല്ല ലൈറ്റ്കളും ഓഫാക്കി. അമ്മയും അവളും കിടക്കാനായി അവരുടെ മുറികളിലേക്ക് കയറി. അവൾ മുറിയിൽ കയറിയപ്പോൾ കസേരയിൽ ഇരിക്കുന്ന എന്നെ കണ്ടു.
സ്റ്റിഫിയ : എന്തായി ഉറങ്ങിയില്ലേ???
ഞാൻ : ഇല്ല. എനിക്ക് നിന്നോട് കുറച്ചു കാര്യം സംസാരിക്കാനുണ്ട്
സ്റ്റിഫിയ : എനിക്ക് ഇപ്പോൾ സംസാരിക്കാൻ ഒന്നുമില്ല പോയി കിടക്കാൻ നോക്കു എന്ത് ഉണ്ടെങ്കിലും നാളെ സംസാരിക്കാം
എന്നും പറഞ്ഞു അവൾ ബെഡിൽ കയറി കിടന്നു. എനിക്ക് ദേഷ്യം ഉണ്ടെങ്കിലും അതെല്ലാം ഉള്ളിൽ ഒതുക്കി ഞാൻ നിലത്ത് കിടന്നു. പിറ്റേന്ന് നേരം വെളുത്തു പതിവ് പോലെ ഞങ്ങൾ രണ്ട് പേരും റെഡിയായി ജോലിക്ക് പോകുവാനായി ഇറങ്ങി ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയതും “മോനെ പോകല്ലേ അമ്മക്ക് ഒരു കാര്യം പറയാനുണ്ട്” ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അമ്മയാണ്
ഞാൻ : എന്താ അമ്മേ, എന്ത് പറ്റി
അമ്മ : മോനെ അമ്മ ഒരു കാര്യം പറയാൻ മറന്നു, ഇന്ന് ഞാൻ ധ്യാനത്തിനു പോകാൻ പോവുകയാ കുറെ നാളായി അമ്മ ഇതിനെക്കുറിച്ച് ചിന്തിക്കുന്നു.
