കൊറോണ ദിനങ്ങൾ – 11 9അടിപൊളി 

 

രമ്യ: എനിക്ക് അഖിൽ ഏട്ടനോട് ഒന്ന് ഒറ്റക്ക് സംസാരിക്കാൻ ഉണ്ട്.

 

കാര്യം മനസ്സിലായി എന്നോണം ജോസ്‌ന അവിടെ നിന്നും എഴുന്നേറ്റു യാത്ര പറഞ്ഞു വീട്ടിലേക്ക് ഇറങ്ങി.

 

ഞാൻ: പറയഡാ. എന്ത് പറ്റി, കുറച്ച് നാളായി വല്ലാതെ അകലം പാലിച്ചു നടക്കുക ആണല്ലോ നീ.

 

രമ്യ: നമുക്ക് എങ്ങോട്ടലും പോകാം. കുറച്ച് നേരം സംസാരിക്കാൻ ഉണ്ട്.

 

ഞാൻ അവളെയും കൂട്ടി കാറിന് അടുത്തേക്ക് നടന്നു. കാർ എടുത്ത് എൻ്റെ വീട്ടിൽ എത്തി കതകു തുറന്നു ഞങൾ സോഫയിൽ വന്നു ഇരുന്നു.

 

രമ്യ: (വീട് മുഴുവൻ ഒന്ന് നോക്കി) നല്ല വീട് ഏട്ടാ. ഇത് വരെ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നില്ലല്ലോ.

 

ഞാൻ: ഹാ.. അതിനു നീ എന്നോട് മിണ്ടാറു പോലും ഇല്ലല്ലോ. പിന്നെ ഞാൻ എങ്ങനെയാ ഇങ്ങോട്ട് കൊണ്ട് വരുന്നേ.

 

രമ്യ അല്പ നേരം ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു. അവളുടെ കൈകൾ വിറക്കുന്ന പോലെ തോന്നി. ഞാൻ അവൾക്ക് കുടിക്കാൻ തണുത്ത വെള്ളം എടുത്ത് കൊടുത്തു.

 

ഞാൻ: എന്താ ഏതാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. Past is Past. പക്ഷേ നീ റിസൈന് ചെയ്യാൻ പോണ കാര്യം കവിതയോട് പറയാമായിരുന്നു. നിങൾ നല്ല കൂട്ട് ആയിരുന്നില്ലേ.

 

രമ്യയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി അവളുടെ കൈകളിൽ വീണു. എന്തോ വല്യ പ്രശ്നം അവള് ഫേസ് ചെയ്യുന്നു എന്നു അവളുടെ മുഖത്ത് നിന്നും വായിച്ചു എടുക്കാമായിരുന്നു.

 

ഞാൻ: (അവളുടെ അടുത്ത് ചെന്ന് ഇരുന്നു തോളിലൂടെ കയ്യിട്ടു) ഡാ, പോട്ടെ. വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. പെട്ടന്ന് നീ അകന്നു പോയപ്പോൾ എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു. സാരല്യ, ൻ്റെ കുട്ടി വിഷമിക്കേണ്ട.

 

ഞാൻ അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു. അവള് എൻ്റെ ദേഹത്തേക്ക് തല ചായ്ച്ചു കിടന്നു. കണ്ണുനീർ തുള്ളികൾ ഒഴുകി താഴേക്ക് വീണു കൊണ്ടിരുന്നു അപ്പോളും.

 

രമ്യ: എങ്ങനെയാ ഏട്ടന് ഇങ്ങനെ പറയാൻ തോന്നുന്നേ. എന്നെ പിടിച്ചു നിർത്തി ചോദിക്കായിരുന്നില്ലേ, ഒന്ന് വഴക്ക് പറയമായിരുന്നില്ലേ. നിങ്ങളെ പോലെ ഒരു ആൾ നിങൾ മാത്രമേ ഉള്ളൂ ഏട്ടാ, അതു മനസ്സിലാക്കാതെ ഞാൻ ഏതോ ലോകത്ത് ആയിരുന്നു കുറച്ച് നാൾ. (അവളുടെ ശബ്ദം ഇടറി. കണ്ണുനീർ തുള്ളികൾ വേഗത്തിൽ ഒഴുകി താഴേക്ക് പതിച്ചു)

 

ഞാൻ മറുപടി ഒന്നും പറയാൻ ആകാതെ അവളുടെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു, ചെറിയ അടക്കി പിടിച്ചു ഉള്ള എങ്ങലുകൾ അവളിൽ നിന്നും ഉയർന്നു.

 

ഞാൻ: ഇതിന് മാത്രം അതിനിപ്പോ ഇവിടെ എന്താ സംഭവിച്ചേ. നീ കുറച്ച് കാലം നിൻ്റെ വേറെ ഫ്രണ്ട്സിൻ്റെ കൂടെ നടന്നു, അത്ര അല്ലെ ഉള്ളൂ.

 

രമ്യ മുഖമുയർത്തി എന്നെ നോക്കി. കരഞ്ഞു ചുവന്ന കണ്ണുകളും, കണ്ണുനീർ ഒഴുകിയ കവിളിലെ പാടുകളും ഞാൻ കണ്ടു.

 

രമ്യ: ഏട്ടൻ എല്ലാം അറിഞ്ഞു എന്നെ സമാധാനിപ്പിക്കാൻ ചുമ്മാ പൊട്ടൻ കളിക്കുക ആണ് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ ഒരു റിലേഷനിൽ പെട്ടു നടക്കുക ആയിരുന്നു എന്ന് ഏട്ടന് അറിയാമായിരുന്നു. ഒരു തവണ പോലും എന്നെ പിന്തിരിപ്പിക്കാനോ ഉപദേശിക്കാനോ ഏട്ടൻ ശ്രമിച്ചില്ല. (കവിളിലെ കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് അവള് പറഞ്ഞു)

 

അവള് പറഞ്ഞത് സത്യമാണ് എന്ന് എനിക്ക് അറിയാം. എൻ്റെ ഭാഗത്തും തെറ്റ് ഉണ്ട്, ഞാൻ അവളെ പൂർണമായും ഒഴിവാക്കിയിരുന്നു. ഞാൻ അവളുടെ കണ്ണുകളിൽ നിന്നും എൻ്റെ നോട്ടം മാറ്റി.

 

ഞാൻ: ഞാൻ എന്ത് പറയാൻ ആണ് മോളെ. എന്തേലും ഉപദേശിക്കാൻ വന്നാൽ നീ അതു അനുസരിച്ചില്ലെങ്കിലോ എന്ന ഭയം ആയിരുന്നു എന്നെ പിടിച്ചു നിർത്തിയത്. നിൻ്റെ പേഴ്സണൽ കാര്യങ്ങളിൽ ഞാൻ എങ്ങനെ ഇടപെടും.

 

രമ്യ: ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തു ഏട്ടാ. മാപ്പ് 🙏🏼 (ഇതും പറഞ്ഞു അവള് എന്നെ കെട്ടിപിടിച്ചു പൊട്ടി കരയാൻ തുടങ്ങി)

 

ഞാൻ അവളെ ചേർത്തു പിടിച്ചു. എൻ്റെ നെഞ്ച് എല്ലാം അവളുടെ കണ്ണീരിൽ കുതിർന്നു.

 

ഞാൻ: സാരമില്ല ഡാ. കഴിഞ്ഞത് ആലോജിച്ചു ചുമ്മാ വിഷമിക്കുന്നത് എന്തിനാ. നീ ഒന്ന് സമാധനപ്പെടു.

 

രമ്യ: ഇതിനിടക്ക് ഞാനും കവിത ഡോക്ടറും തമ്മിൽ ഒരു ചെറിയ ഇഷ്യൂ ഉണ്ടായി. ഒരിക്കൽ അവൻ എന്നെ ഡ്രോപ്പ് ചെയ്യാൻ വന്നപ്പോൾ കാറിൽ ഇരുന്നു എൻ്റെ നെഞ്ചില് അമർത്തി കൊണ്ട് അവൻ എനിക്ക് ഉമ്മ തന്നു, അതു ഡോക്ടർ കണ്ടു. അന്ന് കുറെ എന്നോട് ചൂടായി. അതിൻ്റെ പേരിൽ ആണ് ഞങൾ മിണ്ടാതെ നടന്നത്. ഇപ്പോള് ഞാൻ ഒറ്റക്ക് ആണ്, ആരും ഇല്ല. അതാ ഞാൻ resign ലെറ്റർ കൊടുത്തത്.

 

ഞാൻ: അപ്പോള് അവൻ. !??

 

രമ്യ: അവനു already കല്ല്യാണം കഴിഞ്ഞതാണ്. അതു മറച്ചു വെച്ചാണ് എന്നോട് affair ആയത്. അവനു വേണ്ടത് എല്ലാം അവനു കിട്ടിയതിനു ശേഷം ആണ് ഏട്ടാ അതൊക്കെ ഞാൻ അറിഞ്ഞത്. (അവള് വീണ്ടും പൊട്ടി കരയാൻ തുടങ്ങി)

 

കരഞ്ഞു കരഞ്ഞു അവള് എൻ്റെ മടിയിൽ തളർന്നു കിടന്നു. ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ബെഡ്റൂമിൽ കൊണ്ട് പോയി കിടത്തി. കരഞ്ഞു തളർന്നു അവള് കട്ടിലിൽ ചുരുണ്ട് കൂടി കിടന്നു ഉറങ്ങാൻ തുടങ്ങി. അവള് ഉറങ്ങുന്നത് കുറച്ച് നേരം നോക്കി നിന്നു ഞാൻ തിരിച്ചു സോഫയിൽ വന്നു ഇരുന്നു.

 

കുറച്ച് കാലങ്ങൾ കൊണ്ട് കുറെ പേരെ പരിചയപ്പെട്ടു, അതിൽ പലരും പെട്ടന്ന് കൂടുതൽ അടുത്തു, കുറച്ച് പെർ അകന്നു. ഓരോ വ്യക്തിക്കും ഓരോ പ്രശ്നങ്ങൾ, അതിൽ പലതും എന്നെയും അലട്ടുന്നു. ജീവിതം എത്ര നാരോ ആണ്. ഇതൊക്കെ ചിന്തിച്ചു ഇരിക്കുമ്പോൾ അങ്കിതയുടെ കോൾ വന്നു.

 

അങ്കിത: ഹായ് മൈ ഡാർലിങ്, എന്താ വിശേഷം ഡാ.

 

ഞാൻ: എന്ത് വിശേഷം, നിനക്കല്ലേ വിശേഷം ഒക്കെ. ഞാൻ അറിഞ്ഞു.

 

അങ്കിത: സോറി, ഫസ്റ്റ് നിന്നോട് പറയണം എന്ന് കരുതിയതാണ്. പക്ഷേ പറയാൻ പറ്റില്ല ഡോ. വല്ലാത്ത ഒരു വിഷമം നിന്നെ പിരിയാൻ. ആ ഒരു ചളുപ്പ് ഒഴിവാക്കാൻ വേണ്ടി ആണ് കവിതയോട് ആദ്യം പറഞ്ഞത്. എല്ലാം പെട്ടന്ന് ഉണ്ടായ തീരുമാനങ്ങൾ ആയിരുന്നു ഡാ.

 

ഞാൻ: സാരമില്ല ഡോ. എല്ലാവരെയും പെറുക്കി ഞാൻ അങ്ങ് എത്തിക്കോളം.

 

അങ്കിത: ഡാ.. വിഷമിപ്പിക്കും എന്ന് അറിയാം, പക്ഷെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്. I will miss you so much dear.

 

ഞാൻ: മീ ടൂ.. എനിക്കും നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു. സാരമില്ല. ഞാൻ വരും, ഒരു മറാത്തി കല്യാണം മുന്നിൽ നിന്നും ഞാൻ നടത്തി തരും.

 

അവള് അതു കേട്ട് ഒന്ന് ചിരിച്ചു. കുറച്ച് നേരം സംസാരിച്ചു ഇരുന്നു ബൈ പറഞ്ഞു കോൾ കട്ട് ചെയ്തു. രമ്യ ആണേൽ ബെഡ്റൂമിൽ നല്ല ഉറക്കത്തിൽ ആണ്.

 

വൈകിട്ട് ഒരു ആറരയോടെ രമ്യ ഉണർന്നു. അവള് ഉറക്കത്തിൻ്റെ ഒരു ആലസ്യത്തിൽ എൻ്റെ അടുത്ത് വന്നു തോളിൽ ചാരി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *