അങ്കിത: ഹായ് സ്വീറ്റ് ഹാർട്ട് ❤️, എന്തുണ്ടടാ വിശേഷം. ? സാലറി എല്ലാം സെറ്റിൽ ചെയ്തു എനിക്ക് ലെറ്റർ കിട്ടി. ജോലി ചെയ്യാതെ അങ്ങനെ ഏഴ് മാസം സാലറി വാങ്ങി. താങ്ക്സ് ഡിയർ.
കവിത: ഹെയ്, അങ്ങനെ ഫോർമാലിറ്റീസ് ഒന്നും വേണ്ടടാ. എന്നെ കൊണ്ട് പറ്റുന്നത് ചെയ്തു തന്നു എന്ന് മാത്രം. എന്തോ തനിച്ചായി എന്ന് ഒരു ഫീൽ ഇപ്പോള്. (കവിതയുടെ കണ്ണുകൾ നിറയാൻ തുടങ്ങി)
അങ്കിത: ഡാ, നീ ചുമ്മാ ഡിപ്പ്രസ്സ്ഡ് ആകണ്ട. ഇതൊക്കെ ലൈഫിൽ പറഞ്ഞിട്ടുള്ളതല്ലേ, ബി പ്രാക്ടിക്കൽ മാൻ. ഒരു കാര്യത്തിൽ എനിക്ക് നിന്നോട് അസൂയ ആണ്, അഖിലിൻ്റെ കൂടെ ആണല്ലോ ഇപ്പോളും. അവൻ ഉള്ളപ്പോൾ ഫുൾ പോസിറ്റീവ് വൈബ് ആണ്.
കവിത: (ഒന്ന് ചിരിച്ചു) സത്യം ഡാ. അഖിൽ കൂടി പോയിരുന്നേൽ ഞാൻ റിസൈൻ ചെയ്തു പോയേനെ.
അങ്കിത: ഒരു കാര്യം പറഞ്ഞോട്ടെ. എൻ്റെ കല്യാണം ആണ് അടുത്ത് മാസം, നിങൾ വരണം. Stroke വന്നതോട് കൂടി ഡാഡി ഭയങ്കര ടെൻഷൻ ആയി, എൻ്റെ മുറച്ചെറുക്കൻ തന്നെയാ ആൾ, പുള്ളി സ്റ്റേറ്റ്സിൽ ആണ്. May Be കല്യാണം കഴിഞ്ഞു ഞാനും ഫ്ളൈ ചെയ്യും. എല്ലാവരെയും ഞാൻ separate വിളിക്കുന്നുണ്ട്, നീ ഒന്ന് കോർഡിനേറ്റ് ചെയ്തു എല്ലാവരെയും കൂട്ടി വരണം, ചിലപ്പോൾ ഒരു last get-together.
കവിത: ഉറപ്പായും എത്തും ഡാ. ഞാൻ എല്ലാവരെയും കൂട്ടി വരാം.
അങ്കിത: ഓകെ ഡാ. എങ്കിൽ ഞാൻ പിന്നെ വിളിക്കാം, ആരോ വന്നു. Bye
Bye പറഞ്ഞു കവിത കോൾ കട്ട് ചെയ്തു. ജോസ്‌നയും കവിതയും എന്നെ നോക്കി.
ജോസ്‌ന: ഞാനും വരും. ഒരു മുംബൈ ട്രിപ്പ് അല്ലെ. നമുക്ക് അടിച്ചു പൊളിച്ചു പോകാം. രമ്യയെ വിളിക്കണം, ഈ ജോലി തീരുന്നതിനു മുൻപ് ഒരു ഔട്ടിംഗ്.
കവിത ഒന്ന് ചിരിച്ചു.
ഞാൻ: നമുക്ക് കാറിൽ പോകാം. ഞാൻ ഒരു ഇന്നോവ സംഘടിപ്പിക്കാം. അടിപൊളി ആയി പോയി വരാം. ഒരു റോഡ് ട്രിപ്പ് to Mumbai.
ജോസ്ന: അടിപൊളി. Expenses എല്ലാം നമുക്ക് ഷെയര് ചെയ്യാം. അടിപൊളി ആയിരിക്കും, അമ്മേ അലോജിക്കാൻ വയ്യ (അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം തെളിഞ്ഞു)
ഞങൾ വാക്സിൻ ക്യാമ്പ് കഴിഞ്ഞു തിരിച്ചു എത്തി. ഹോസ്പിറ്റലിൽ രമ്യ നിൽപ്പുണ്ടായിരുന്നു, കവിത അവളെ കണ്ട ഭാവം നടിച്ചില്ല. ബാക്കി വാക്സിൻ എല്ലാം ഫ്രീസറിൽ വെച്ച് കവിത വീട്ടിലേക്ക് പോയി. രമ്യ അവളെ നോക്കി നിൽക്കുക ആണ്. എന്നെ കണ്ടപ്പോൾ രമ്യ എൻ്റെ അടുത്തേക്ക് വന്നു, ജോസ്‌ന എൻ്റെ അടുത്ത് ഇരുന്നു ബിസ്കറ്റ് കഴിക്കുക ആയിരുന്നു.
രമ്യ: എനിക്ക് അഖിൽ ഏട്ടനോട് ഒന്ന് ഒറ്റക്ക് സംസാരിക്കാൻ ഉണ്ട്.
കാര്യം മനസ്സിലായി എന്നോണം ജോസ്‌ന അവിടെ നിന്നും എഴുന്നേറ്റു യാത്ര പറഞ്ഞു വീട്ടിലേക്ക് ഇറങ്ങി.
ഞാൻ: പറയഡാ. എന്ത് പറ്റി, കുറച്ച് നാളായി വല്ലാതെ അകലം പാലിച്ചു നടക്കുക ആണല്ലോ നീ.
രമ്യ: നമുക്ക് എങ്ങോട്ടലും പോകാം. കുറച്ച് നേരം സംസാരിക്കാൻ ഉണ്ട്.
ഞാൻ അവളെയും കൂട്ടി കാറിന് അടുത്തേക്ക് നടന്നു. കാർ എടുത്ത് എൻ്റെ വീട്ടിൽ എത്തി കതകു തുറന്നു ഞങൾ സോഫയിൽ വന്നു ഇരുന്നു.
രമ്യ: (വീട് മുഴുവൻ ഒന്ന് നോക്കി) നല്ല വീട് ഏട്ടാ. ഇത് വരെ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നില്ലല്ലോ.
ഞാൻ: ഹാ.. അതിനു നീ എന്നോട് മിണ്ടാറു പോലും ഇല്ലല്ലോ. പിന്നെ ഞാൻ എങ്ങനെയാ ഇങ്ങോട്ട് കൊണ്ട് വരുന്നേ.
രമ്യ അല്പ നേരം ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു. അവളുടെ കൈകൾ വിറക്കുന്ന പോലെ തോന്നി. ഞാൻ അവൾക്ക് കുടിക്കാൻ തണുത്ത വെള്ളം എടുത്ത് കൊടുത്തു.
ഞാൻ: എന്താ ഏതാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. Past is Past. പക്ഷേ നീ റിസൈന് ചെയ്യാൻ പോണ കാര്യം കവിതയോട് പറയാമായിരുന്നു. നിങൾ നല്ല കൂട്ട് ആയിരുന്നില്ലേ.
രമ്യയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി അവളുടെ കൈകളിൽ വീണു. എന്തോ വല്യ പ്രശ്നം അവള് ഫേസ് ചെയ്യുന്നു എന്നു അവളുടെ മുഖത്ത് നിന്നും വായിച്ചു എടുക്കാമായിരുന്നു.
