കവിതയുടെ കൂടെ ഞാനും ഉറക്കം പിടിച്ച് തുടങ്ങിയിരുന്നു. ചൂട് പറ്റി അവള് എൻ്റെ ദേഹത്തേക്ക് പൂർണമായും കയറി കിടന്നിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ കവിത എൻ്റെ ദേഹത്ത് കിടന്നു നല്ല ഉറക്കം. അവളെ ഉണർത്താതെ ഞാൻ എഴുന്നേറ്റു ചെന്ന് ഒരു കട്ടൻ ചായ റെഡി ആക്കി. അവളെ വിളിച്ചു ഉണര്ത്തി ഞാനും അവളും കട്ടിലിൽ ഇരുന്നു ചായ കുടിക്കാൻ തുടങ്ങി.
കവിത: ഇന്നലെ ഞാൻ മതി മറന്നു ഉറങ്ങി അഖി. ഇത്രേം കംഫർട്ട് എനിക്ക് നിൻ്റെ കൂടെ ഇതിന് മുമ്പ് ഫീൽ ചെയ്തിട്ടില്ല. You have some magical powers അഖി..
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ഞാൻ: നീ പോയി ഫ്രഷ് ആയി ഡ്യൂട്ടിക്ക് വരാൻ നോക്ക്. ഞാൻ പോകട്ടെ. ഹോസ്പിറ്റലിൽ കാണാം.
ഞാൻ യാത്ര പറഞ്ഞു ഇറങ്ങി എൻ്റെ PG യിലേക്ക് എത്തി കുളിച്ചു ഫ്രഷ് ആയി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ജോസ്ന നില്ക്കുന്നു. ഞാൻ കാര്യം അന്വേഷിച്ചു.
ജോസ്‌ന: ഏട്ടാ ഇന്നാണ് ഇവിടുത്തെ എൻ്റെ അവസാന ദിവസം. നാളെ മുതൽ ആവലഹള്ളിയില് ജോയിൻ ചെയ്യാൻ പറഞ്ഞു. നിങ്ങളുടെ കൂടെ ഞാൻ ഓകെ ആയിരുന്നു. എനിക്ക് സ്ഥലം മാറാൻ പറ്റൂല ഏട്ടാ. ഞാൻ റിസൈൻ ചെയ്യാൻ പോവാണ്. (വീണ്ടും ഏങ്ങി കരയാൻ തുടങ്ങി)
ഞാൻ: നീ കരയാതെ ഇരിക്കു. എന്തേലും ചെയ്യാം. ഞാൻ നോക്കിക്കോളാം.
പണി അങ്കിതയുടെ അടുത്ത് നിന്നും ആയിരിക്കാം എന്ന് ഞാൻ വിശ്വസിച്ചു. ഞാൻ നേരെ അങ്കിതയെ വിളിച്ചു ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് വന്നു. ഞാൻ അങ്കിതയോടു കാര്യം തിരക്കി.
അങ്കിത: നീ എന്തിനാ അഖിൽ ഏതോ പെണ്ണിന് വേണ്ടി എൻ്റെ അടുത്ത് സംശയത്തോടെ സംസരിക്കുന്നെ.? ഞാൻ ഒന്നും ചെയ്തിട്ടില്ല.
ഞാൻ: ഡോ .. നീ ചെയ്തു എന്നു ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഇന്നലെ എൻ്റെ കൂടെ സെൽഫി എടുക്കുമ്പോൾ നീ അവളെ ദേഷ്യത്തിൽ നോക്കുന്നത് ഞാൻ കണ്ടൂ. അതാ ജസ്റ്റ് ഒന്ന് ചോദിച്ചേ.
അങ്കിത: it’s too irritating അഖിൽ. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. ഞാൻ ഈ പ്രശ്നം സോൾവ് ചെയ്യാം. നീ ഇപ്പോള് തൽക്കാലം പോ.
കൂടുതൽ ഒന്നും പറയാതെ ഞാൻ അവിടെ നിന്നും കാറിലേക്ക് വന്നു. എല്ലാവരും ടെസ്റ്റിംഗ് കിറ്റ് എല്ലാം എടുത്ത് കാറിൽ എത്തിയിരുന്നു. അങ്കിത പുറകിലെ സീറ്റിൽ ആണ് ഇരിക്കുന്നതു, കവിതയുടെ മുഖത്ത് നല്ല സന്തോഷം കാണാം. ഫരീദ ഫുൾ ടൈം വിഘ്നേഷ്ൻ്റെ കൂടെ ആണ് നടത്തം ഇപ്പോള്. രമ്യ കാറിൽ ഇഷ്ടപ്പെട്ട പാട്ടുകൾ സെലക്ട് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. എല്ലാവരും ജോസ്‌നക്കായ് വെയിറ്റ് ചെയ്യുക ആണ്, ജോസ്ന ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ നല്ല ഒരു ചിരിയുമായി അവള് ഓടി കാറിൻ്റെ അടുത്തേക്ക് വന്നു.
ജോസ്‌ന: ഏട്ടാ Thanks. ശ്യാമള മാഡം ആണ് വിളിച്ചത്. എന്നോട് ഇവിടെ തെന്ന continue ചെയ്യാൻ പറഞ്ഞു. താങ്ക്സ് ഏട്ടാ.
ഞാൻ ഒന്ന് ചിരിച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ അങ്കിത ഗൗരവത്തിൽ എന്നെ നോക്കി ഇരിക്കുന്നു. ഞാൻ താങ്ക്സ് എന്ന് ചുണ്ട് കൊണ്ട് കാണിച്ചു. അവള് ഒരു പുച്ഛം വാരി വിതറി തല തിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു.
ടെസ്റ്റിംഗ് ക്യാമ്പ് നടക്കുമ്പോൾ അങ്കിത മാത്രം വളരെ ഗൗരവത്തിൽ ആയിരുന്നു, ജോസ്ന ആണേൽ സ്വർഗം കിട്ടിയ സന്തോഷത്തിലാണ്. ക്യാമ്പ് എല്ലാം പെട്ടന്ന് തീർത്തു എല്ലാവരും ഹോസ്പിറ്റലിൽ എത്തി. Samples arrange ചെയ്തു കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. അങ്കിത എന്നോട് ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് പോയി. കവിതയും രമ്യയും ഞാനും മാത്രമായി ബാക്കി. പതിവ് കറക്കവും ഫുഡ് അടിക്കലും കഴിഞ്ഞു രണ്ടു പേരെയും ഡ്രോപ്പ് ചെയ്തു ഞാൻ pg യിൽ എത്തി. ഒന്ന് കുളിച്ചു ഫ്രഷ് ആയി അങ്കിതക്ക് ഫോൺ ചെയ്തു, അവള് അറ്റൻഡ് ചെയ്തില്ല. സോറി എന്നൊരു മെസ്സേജ് അയച്ചു, മറുപടി ഒന്നും വന്നില്ല.
