ക്ഷത്രിയൻ – 1 1

“ഇവന്മാർ എങ്ങിനെയാ ഇങ്ങനെ ആവാതിരിക്കുന്നത് നാട്ടിൽ നല്ല പ്രോത്സാഹനമല്ലേ…”
ആ വാക്കുകൾ പണിക്ക് പോവാൻ വന്ന സത്യേട്ടന്റെ ആയിരുന്നു അദ്ദേഹം തുടർന്നു

“പെണ്മക്കലുള്ളവരുടെ വേദന നിന്നെ പോലുള്ളവർക്ക് അറിയില്ല ഹംസ അറിയണമെങ്കിൽ നിനക്ക് ഒരു മോൾ ഉണ്ടാവണം ആയിരുന്നു.ഇവിടെ നല്ല ആൺകുട്ടികൾ ഇല്ലാതായിപ്പോയി….”

നല്ലൊരു ആൺകുട്ടി ഉണ്ടായിരുന്നു
“അർജുൻ”
അവിടെയുള്ള എല്ലാവരും ആ ചുണ്ടുകൾ മന്ത്രിച്ചു
.”അവനെ ചതിച്ചു കൊന്നു കളഞ്ഞില്ലേ അവർ ശവം പോലും കണ്ടു കിട്ടിയിട്ടില്ല….”
രാത്രിയിൽ കൈമൾ മാഷ് നീണ്ട ആലോചനയിൽ ആയിരുന്നു.ഒടുവിൽ അദ്ദേഹം രണ്ടും കല്പിച്ചു ഒരു തീരുമാനമെടുത്തു.
അദ്ദേഹം പുലർച്ചെ നേരത്തെ കുളിച്ചൊരുങ്ങി.ഒമ്പതു മണി ആയപ്പോൾ പ്രഭാത ഭക്ഷണം കഴിച്ചു.

നാല് വണ്ടികൾ ജയിലിലേക്ക് പാഞ്ഞു.പത്തു മണി ആയപ്പോഴേക്കും ജയിൽ കവാടം തുറന്നു .
താടി വളർത്തിയ ഒരു രൂപം പുറത്തിറങ്ങി

“അരവിന്ദൻ”

രഘുപതിയുടെ ചുണ്ടുകൾ മന്ത്രിച്ചു.

അയാൾ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു.”വാട വന്നു വണ്ടിയിൽ കയറു”
അരവിന്ദൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി
ആ വണ്ടി നേരെ വന്നു നിന്നത് കൈമൾ മാഷിന്റെ വീട്ടിൽ ആണ്.

“നിനക്ക് വേണ്ടി ബാക്കിയിട്ടതാണ് ഇവരെ തീർത്തിട്ടു വേഗം വാ…..ഞങ്ങൾ ഇവിടെ കാത്തു നിൽക്കാം ഇന്ന പിടിച്ചോളൂ ആയുധം”അയാൾ പിസ്റ്റൽ അവനു നേരെ നീട്ടി.

അരവിന്ദൻ വീട്ടിലേക്കു നീങ്ങി.
പെട്ടെന്ന് പിറകിൽ നിന്നൊരു വിളി

സോമശേഖരൻ ആണ്.
“ഏട്ടാ മോളെ എനിക്ക് തരണം..”

അതിനു മറുപടി നൽകാതെ അവൻ തിരിഞ്ഞു നടന്നു.വാതിൽ ഉള്ളിൽ നിന്ന് കുറ്റി ഇട്ടിരിക്കുകയായിരുന്നു.അവൻ വാതിലിൽ മുട്ടി.തുറന്നില്ല.പകരം ഉള്ളിൽ ഒരു ഞെരുക്കം കേട്ടു. ജനൽ പാളി തുറന്നു കിടക്കുന്നു അതിലൂടെ നോക്കി കൈമൾ കയറിൽ തൂങ്ങിയാടുന്നു.പെട്ടെന്നവൻ വാതിൽ ചവിട്ടി തുറന്നു.വാതിൽക്കൽ വായിൽ നിന്ന് ചോരയൊലിപ്പിച്ചു മാലതി.വിഷം കഴിച്ചു എന്നവന് മനസിലായി. അവൻ ചാടി കൈമളിന്റെ റൂമിൽ ചെന്നു
ജീവൻ മേലേക്ക് പോയി എന്നവന് മനസ്സിലായി.അവൻ പുറത്തേക്കു വന്നു.നേരെ ശിവരാജന്റെ കയ്യിൽ നിന്ന് ബൊലേറോയുടെ താക്കോൽ വാങ്ങി വണ്ടിയെടുത് തിരിച്ചിട്ടു.രഘുപതിയും സംഘവും സ്തംഭിച്ചു നിന്നു..
മാലതി യെ വാഹനത്തിൽ കയറ്റി.അപ്പോഴാണ് സോമൻ പറഞ്ഞത് ഓർമയിൽ വന്നത്.അരുണ യെ അവൻ കണ്ടിട്ടില്ലായിരുന്നു.അവൻ ഓടി റൂമിൽ ചെന്ന് നോക്ക്.അവൾ കിടപ്പുണ്ടായിരുന്നു.അവൻ അവളുടെ മൂക്കിൽ കൈ വെച്ചു
ഭാഗ്യം ജീവനുണ്ട്
അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.അവൻ അവളെ മുന്പിലിരുതി തല ഫ്രോണ്ടിൽ കിടത്തി സീറ്റ് ബെല്ടിട്ടു.വണ്ടിയെടുക്കാൻ ചെന്നപ്പോൾ രഘുപതി തടഞ്ഞു ചോദിച്ചു.
നീ എന്ന് മുതൽ ആട സത്യസന്ധനായത് നായിന്റെ മോനെ. അരവിന്ദൻ റിവോൾവർ അയാൾക്ക് നേരെ നീട്ടി
രഘുപതിയുടെ ശബ്ദം ഇടറി
പാല് തന്ന കൈക്ക് തന്നെ കടിച്ചു അല്ലെടാ
ഉം.അരവിന്ദൻ മൂളി
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *