എപ്പോഴും കയ്യിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു സിഗെരെറ്, മുഷിഞ്ഞ വേഷം, സദാ സമയവും ഒരു കഞ്ചാവടിച്ചവന്റെ പോലുള്ള ചിരി, സോക്ക്സ് ഇടില്ല എന്നാൽ പൊട്ടി പൊളിഞ്ഞു മാറ്റാൻ ആയ ശൂ, കാണും കാലിൽ.. ഞാൻ പറയുന്നത് മുഹമ്മദ് അൽ ജീറാണി അഥവാ ഞങ്ങളുടെ എല്ലാം ജീറാണി ആളു ഇവിടെ പൗരൻ ആ സൗദി….. പക്ഷെ കുറച്ചു ലൂസ് ആ അറബിയിൽ പറഞ്ഞാൽ “മജ്നൂൻ ” ഒരു 35….38……വയസ്സ് കാണും പോലീസിൽ ആയിരുന്നു ആദ്യം സൂകേട് കാരണം പണി പോയി കുടുംബം ഒക്കെ നല്ല സ്ഥിതിയിൽ ആ പക്ഷെ വീട്ടുകാർ ഇവിടെ അടുത്തു ഒരു കെട്ടിടത്തിൽ താമസിപ്പിച്ചിരിക്കുകയാ.. ഭക്ഷണം ഹോട്ടലിൽ സിഗററ്റും….. അതുപോലുള്ള മറ്റു സാദനങ്ങൾ ഇവിടെ നമ്മുടെ ഷോപ്പിൽ നിന്നും.. മാസം മാസം ഉള്ള കണക്കെല്ലാം മൂപ്പരുടെ ഏട്ടൻ വന്നു വീട്ടും ഒരു ദിവസം കുറഞ്ഞത് 10 പ്രാവശ്യം എങ്കിലും ജീറാണി ഷോപ്പിൽ വരും….. എന്നോട് വലിയ സ്നേഹം ആ വന്നാൽ 2 പാക് സിഗെരെറ്.. പെപ്സി… tissue…..എല്ലാം വാങ്ങും…….
ജീറാണിയെ കുറിച്ച് വെറുതെ ഓർത്തിരിക്കുമ്പോൾ ഷോപ്പിനു പുറത്തു ഒരു വെള്ള ടൊയോട ലാൻഡ് ക്രൂയ്സർ നിന്നും.. ഡോർ തുറന്നു ആദ്യം കാണുന്നത് കയ്യിൽ പുകഞ്ഞു കൊണ്ടിരിക്കുന്നു സിഗെരെറ് പിന്നെ ആ കയ്യിന്റെ ഉടമ അതെ ഞാൻ ഈ പറഞ്ഞു കൊണ്ടിരുന്ന മഹാനായ ജീറാണി.. കൂടെ ഏട്ടൻ ജാഫർ മൂപ്പർ ട്രാഫിക്കിൽ വലിയ ഉദ്യോഗസ്ഥൻ ആ രണ്ടാളും ഷോപ്പിലേക്കു കയറി.. ജാഫറിനെ കണ്ടതും പൈസക് തീരെ ആർത്തിയില്ലാത്തതു കൊണ്ടും നമ്മുടെ നജീബികന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി……. കാരണം നല്ല ഒരു തുക ഇപ്പോൾ കിട്ടും ജീറാണി പുകച്ചു കുടിച്ചു, തിന്നും തീർത്ത പറ്റുപടി …. ..നജീബിക സ്നേഹത്തോടെ ജാഫറിന വരവേറ്റു.. ലോഹ്യ പറച്ചിലും പൈസ കൊടുക്കലും എല്ലാം കഴിഞു നജീബികയും ജാഫറും പുറത്തിറങ്ങി എന്തോകയോ വീണ്ടും സംസാരിക്കുന്നു, ജാഫർ സംസാരിക്കുന്നതിനിടയിൽ കാറിലാകു കൈ ചൂണ്ടി എന്തോകയോ പറയുന്നുണ്ട്…. ഇതൊന്നും ശ്രദ്ധിക്കാതെ അടുത്ത സിഗെരെറ് എടുത്തു കൊളുത്തുന്ന തിരകിലാണ്.. . നമ്മുടെ ജീറാണി. അവരുടെ സംസാരത്തിനു ഒടുവിൽ നജീബിക ഷോപ്പിലേക്കു വന്നു. ഷാജി മൊഇദീൻ എവിടെ ???? മൊഇദീൻ ഇക്ക പുറത്തു പോയി കറന്റ് ബിൽ അടക്കാൻ.. ഇപ്പോൾ വരുന്നുണ്ടാകും.. ഞാൻ പറഞ്ഞു.
എം…. നമ്മുടെ ജാഫർ ഒരു ചെറിയ സഹായം ചോദിക്കുന്നു അതായത് … നിനക്ക് അറിയാലോ ജീറാണിയുടെ കാര്യം അവനു….. അവന്റെ ഫ്ലാറ്റ് വൃത്തിയാക്കാനും ഡ്രസ്സ് അലക്കാനും ഫുഡ് ഉണ്ടാകാനും എല്ലാ ആയി ഒരു ഖദ്ദാമയെ നിർത്താൻ ആ ജാഫർ ആലോചിക്കുന്നത്…. പക്ഷെ പ്രശ്നം എന്താണ് എന്ന്
വച്ചാൽ അവളുടെ താമസം അത് ജീറാണിയുടെ കൂടെ ഒപ്പം ആ A ഫ്ലാറ്റിൽ പറ്റില്ല. അവൻ നല്ല സുഖം ഇല്ലാതെ ആളാ….. അതുകൊണ്ട് വല്ല വേണ്ടാദീനവും കാട്ടുമോന്നു ജാഫറിന് പേടി. പകൽ എല്ലാം ജോലികളും ചെയ്തിട്ട് രാത്രി നമ്മുടെ ഫ്ലാറ്റിൽ കിടന്നോട്ടെ എന്നാണ് അവൻ പറയുന്നത്…. ഒരു…. ഒന്നോ രണ്ടൊ മാസം. ..അത്രയേ ഉള്ളൂ പിന്നെ അവർ ദമ്മാമിന് കൊണ്ടുപോകും ജീറാണിയെ.. …. ജാഫർ ഇങ്ങനെ ചോടികുമ്പോൾ പറ്റില്ല എന്ന് എങ്ങനെ പറയും ??? എന്താ നിന്റെ അഭിപ്രായം ???? നജീബിക സൈനു താത്ത എന്താ ent പറയുക എന്നാ……. ഞാൻ പകുതിയിൽ നിർത്തി………… മം അതും ശെരിയാ … ..മൂപ്പർ ഒരു നിമിഷം ഒന്നാലോചിച്ചു അതും കുഴപ്പം ഇല്ല അവളോട് ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാകാം.. നീയും വാ മൂപ്പർ എന്നെയും കൂട്ടി പുറത്തു ജാഫറിന്റെ അടുത്തേക് ഇറങ്ങി. സായിപ്പ് കല്യാണസൗഗന്ധികം കഥകളി കാണുന്നത് പോലെ ജീറാണി ഇതെല്ലാം നോക്കി നിന്നും സിഗെരെറ്റിൽ നിന്നും സിഗെരെറ്റിലാകു ഒഴുകിക്കൊണ്ടിരുന്നു..
നജീബികയും ജാഫറും ബാകി കാര്യങ്ങൾ എല്ലാം പറഞ്ഞു ഉറപിച്ചു.. ജാഫർ കാറിന്റെ ബാക്ക് ഡോർ തുറന്നു ആകതിരുന്നിരുന്ന ആ സ്ത്രീയെ വിളിച്ചു അവർ കയ്യിൽ ഒരു ബാഗും ആയി… പുറത്തിറങ്ങി… അപ്പോൾ ആണ് ഇങ്ങിനെ ഒരു ആൾ കാറിനു അകത്തു ഉള്ള കാര്യം തന്നെ ഞാൻ അറിയുന്നത്.. അവരെ കുറിച്ച് ഇപ്പോൾ ഒന്നും വർണിക്കാൻ നിവര്ത്തി ഇല്ല ഫുൾ പർദ്ദ ഇട്ട കണ്ണ് മാത്രം കണ്ടാൽ എന്ത് കോപ്പ് വർണ്ണിക്കാനാ….. അവൾ അകകൂടി ഒരു പേടിച്ചരണ്ട അവസ്ഥ യിൽ ആണെന്ന് മാത്രം മനസ്സിൽ ആയി. ഷാജി നീ ആ ബാഗ് വാങ്ങി പിടിക്കൂ… എന്നിട്ട് സൈനുവിന്റെ അടുത്ത ആകിട്ടു വാ…. നജീബിക എന്നോടായി പറഞ്ഞു ജാഫർ ഞങ്ങളോട് യാത്ര പറഞ്ഞു പോയി…… ഇതിനിടയിൽ കഥാപുരുഷൻ ജീറാണി എവിടയോ പതിവ് സവാരിക് പോയിരുന്നു.. ഞാൻ ഷോപ്പിൽ കയറി ഒരു ജ്യൂസ് എടുത്തു വന്ന പുതിയ അഥിതിക് കൊടുത്തു അവൾ അതു കുടികാതെ കയ്യിൽ തന്നെ പിടിച്ചു എന്റെ കൂടെ ഫ്ളാറ്റിലേക്കു നടന്നു..
