ഗൂഫി ആൻഡ് കവാർഡ് 28അടിപൊളി 

“ശരിയാ കണ്ണാ. ഇത് നല്ലൊരു ഫാം ആക്കണം. പലതരം പച്ചക്കറികൾ, പഴങ്ങൾ ഒക്കെ വേണം. തറവാട് നിക്കുന്ന തേങ്ങിൻതോപ്പ് നാലേക്കറ് വളച്ചെടുത്തു ബാക്കിയൊക്കെ ഫാം ആക്കാം. പാടത്തിന്റെ സൈഡിലെ ഒഴിഞ്ഞ ഭാഗത്തു ഒരു കുടില് പോലെയുണ്ടാക്കാം. മതില് വേണ്ട. മരങ്ങൾ വെച്ച് ബയോളജിക്കൽ വേലി ഉണ്ടാക്കാം. വീടിനു ചുറ്റും പൂന്തോട്ടം വേണം. പട്ടികളെ വാങ്ങണം. ഗ്രേറ്റ്‌ ഡെയിൻ മതി”

“അതെന്താ രേണു”

“പെറ്റ്സ്‌ ലുക്ക്‌ ലൈക് ദേർ ഓണേഴ്സ് എന്നാ ആൾക്കാര് പറയുന്നെ. നിന്നെപ്പോലെയാ ഗ്രേറ്റ് ഡെയിൻ”

“ഗൂഫി ആൻഡ് കവാർഡ് ആയ ഡോഗോ”?

“അല്ല. മജെസ്റ്റിക് ആൻഡ് റിസേർവ്ഡ് ആയ ഡോഗ്. ദേയ് ആർ ദ അപ്പോളോ ഓഫ് ഡോഗ്സ് എന്നല്ലേ. അപ്പോളോയെ പോലെയുള്ള നിനക്ക് അത് പോലെയുള്ള ഒരു പട്ടിയാ ചേരുന്ന പെറ്റ് കണ്ണാ”

“പോയാലോ രേണു? നേരം ഇരുട്ടായി തുടങ്ങി”

 

ഞങ്ങൾ വീട്ടിലെത്തി. ഞാൻ ആ പഴയ തറവാട് മുറ്റത്ത് നിന്ന് ഒന്ന് നോക്കി. ചുവരിലെ ചായം മങ്ങിതുടങ്ങിയിരിക്കുന്നു. ഉത്തരത്തിൽ ചിതലുണ്ട്.

“വീട് മെയിന്റനൻസിന് സമയമായല്ലേ രേണു. ഇനി മലേന്നു ചെമ്മണ്ണു കൊണ്ട് വന്നു ഉരുട്ടി തുണിയിലാക്കി തേച്ച് പിടിപ്പിക്കണം. ഉത്തരം ഊരി വേറെയൊന്നു കേറ്റണം. എന്തൊക്ക കഷ്ടപാടുകളാ. മൂത്താശാരി ആണെങ്കിൽ ഇന്നോ നാളെയോന്ന് പറഞ്ഞിരിക്കുവാണ്. വേറെ ആർക്കും ഇതിന്റെ പണി ഒന്നും അറിയില്ല. പണ്ടെങ്ങാണ്ട് ഉണ്ടാക്കി ഇട്ടതല്ലേ”

“ ഒരുപാട് കാശും ചിലവാകും”

“അതും ശരിയാ. ഇത്രയും വലിയ വീട് കൊണ്ടു നടക്കാൻ ബുദ്ധിമുട്ടാ രേണു. പഞ്ചായത്ത്‌ ചിലപ്പോ പൊളിക്കാൻ സമ്മതിക്കൂല. അതോണ്ട് ഈ വീട് നമുക്ക് വേറെ വല്ല ആവശ്യത്തിനും കൊടുക്കാം. ഫാം ടൂറിസം ഒക്കെ പോലെ. എന്നിട്ട് ആ കയറി വരുന്നിടത്ത് – കവുങ്ങ് ഒക്കെ നിക്കുന്നവിടെ – ഒരു ചെറിയ വീടുണ്ടാക്കാം”

“വീട് ഉണ്ടാക്കുമ്പോ ബെഡ് റൂം ഉള്ളിൽ മൂന്ന് റൂമുള്ള തരത്തിലുണ്ടാക്കണം”

“അതെന്തിനാ രേണു”?

“ഒരു സ്റ്റഡി റൂം. പിന്നെ ഉറങ്ങാൻ ഒരു റൂം. സെക്സിന് മാത്രം വേറെ ഒരു റൂം. എനിക്ക് ബെഡ്‌റൂമിൽ വെച്ച് ചെയ്യുന്നത് ഇഷ്ടമില്ല കണ്ണാ. സാങ്റ്റം സാങ്റ്റോറം… അത് ഉറങ്ങാൻ മാത്രമുള്ള സ്ഥലമല്ലേ. നല്ല വൃത്തിയായിട്ടിരിക്കണം”

“രേണുവിൻ്റെ ഇഷ്ടം പോലെയുള്ള ഒരു വീടുണ്ടാക്കാം”

വേഗം കുളിച്ച് ഞാൻ വിളക്ക് വെക്കാനും മറ്റ് പരിപാടികൾക്കുമായി കാവിലേക്ക് നടന്നു.

 

 

*******

 

 

“വെറുതേ ഇരുന്നിട്ട് എന്തോ പോലെ അല്ലേ കണ്ണാ”

“ഇവിടെ ഒന്നും ഇല്ലല്ലോ. ഒക്കെ കുറ്റിക്കാട്ടൂരിലല്ലേ”

അത്താഴം കഴിഞ്ഞ് പുറത്ത് ചന്ദ്രനെ നോക്കി മുറ്റത്ത് ഇരിക്കുകയാണ് രേണു. ഞാൻ വാഴ നാരിൽ ചെമ്പകപ്പൂ കൊരുത്ത് രേണുവിന്റെ കഴുത്തിൽ ഇട്ടു.

“ലാപ്ടോപ്പിൽ സീരിയൽ ഉണ്ട് രേണു”

രേണു അകത്തേക്ക് കയറി വന്നു.

“ഇപ്പൊ ചെമ്പകത്തിന്റെ മണോം ഉണ്ട് എന്റെ അമ്മക്കുട്ടിക്ക്”

രേണു എത്തികുത്തി എന്റെ കവിളിൽ ചുംബിച്ചു.

പല്ലൊക്കെ തേച്ച് എന്തൊക്കെയോ മുഖത്തും കയ്യിലും തേച്ച് രേണു എന്റെ അടുത്ത് വന്നിരുന്നു.

“ബേബി പ്രോഡക്ട്സ് ആണല്ലോ രേണു”

“അതാവുമ്പോ വിശ്വസിക്കാം. കുട്ടികൾക്ക് ഉണ്ടാക്കിയതല്ലേ”

“നാണല്ലല്ലോ രേണുവിന്”

“ഇത് വലിയ ആളുകൾക്കുള്ളത് ഞാൻ കുറെ തിരഞ്ഞു. കിട്ടിയില്ല. നീ ബേബി ഫോർമുല കഴിക്കുന്നതല്ലേ. എന്നിട്ടല്ലേ എന്നെ കളിയാക്കുന്നത്”

“അത് ബോഡി മെയ്ന്റയിൻ ചെയ്യാനല്ലേ രേണു”

ഞാൻ ലാപ്ടോപ്പ് ഓൺ ചെയ്തു.

“ഏതാ കണ്ണാ”?

“ഖുദാ ഓർ മുഹബത്”

ഞങ്ങൾ കട്ടിലിൽ ചേർന്ന് കിടന്ന് എപ്പിസോഡ് കാണാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *