“അഭി. ..”
ബെഡിൽ അവന്റെ അരികിൽ ഇരുന്ന് നന്ദന പതിയെ വിളിച്ചു. ..
“അഭി. ….”
ഒരു അനക്കവും ഇല്ല …
“അഭികുട്ടാ. …“
കഴുത്തുവരെ വെട്ടിയൊതുക്കിയിരുന്ന നീളൻ മുടിയിഴകളിൽ തഴുകിക്കൊണ്ട് അവൾ ഒന്നുകൂടെ വിളിച്ചു. …അവൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് അവളെ ഭയത്തോടെ നോക്കി. …രേണുകയാണെന്ന് കരുതി
”അഭി എന്താടാ എന്തുപറ്റി. …“
നന്ദന അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ടുനോക്കി
”പനി ഉണ്ടല്ലോ ചെക്കാ. …റെഡി ആവ് ഹോസ്പിറ്റലിൽ പോകാം. ..“
”വേണ്ട കുഴപ്പമില്ല. ..“
അവൻ വീണ്ടും ബെഡിൽ കിടന്നു
”ചേച്ചി. …ന്റെ കൂടെ ഒന്ന് കിടക്കുവോ. …“
”ആകെ വിയർത്ത് മുഷിഞ്ഞ് നിക്കുവാ ….കുളിച്ചിട്ട് വരാം. …“
”കുഴപ്പമില്ല. …കുറച്ചു കഴിഞ്ഞ് പോകാം. ..“
അവൻ അപേക്ഷപോലെ പറഞ്ഞു. …നിരസിക്കാൻ തോന്നിയില്ല. ..ബാഗ് അഴിച്ച് മേശയിൽ വച്ചു., അവന്റെ അരികിൽ ചരിഞ്ഞു കിടന്നു. ..അഭി അവളോട് ചേർന്നു കിടന്നു
വേദനകൾക്കെല്ലാം ഒരു മരുന്ന് ആയതുപ്പോലെ. …ഒരു ആശ്വാസം., സുരക്ഷിതത്വം.,കരുതൽ ഒക്കെ നന്ദനയുടെ മാറിടങ്ങളിൽ അഭി കണ്ടെത്തി. …
തുടരും. ….
