ചന്ദനക്കുറി – 1 Like

പൈപ്പിൽ നിന്നും വെള്ളമെടുക്കുന്ന സമയത്ത് ആണ് അക്ഷരയുടെയും രാജീവിന്റെ യും സംസാരം ഞാൻ കേൾക്കുന്നത്. . അക്ഷര: ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ നിങ്ങൾ ക്ക് കേൾക്കാൻ വയ്യ .നിങ്ങളുടെ കൂട്ടുകാരൻ വന്ന് വിളിച്ചപ്പോൾ ഉടനെ റെഡി ആയി പോകുന്നു. രാജീവ്: ഡോ അവൻ ഒരു മാസം കഴിയുമ്പോൾ പോകും പിന്നെ ഞാൻ എപ്പഴും നിന്റെ കൂടെ ഇല്ലെ…പിന്നെന്താ? അക്ഷര: ആയിക്കോട്ടെ ചേട്ടന് എന്നെക്കാൾ വലുത് ചേട്ടന്റെ കൂട്ടുകാരൻ അല്ലേ ..ഹും. രാജീവ്: നീ ഒന്ന് ഷമിക്ക്‌. അവൻ വിളിച്ചാൽ എങ്ങനെയാ ഞാൻ പോകാതിരുന്നത്. അവന്റെ വണ്ടി പോലും അവൻ എനിക്ക് തന്നിട്ടആണ് പോകുന്നത്. അത് ഉള്ളത്കൊണ്ടല്ലെ ഞാൻ അരി മെടിക്കുന്നത്‌. അക്ഷര: ഒഹ്ഹ്‌ എന്തിനും ചേട്ടന് പറയാൻ എന്തെങ്കിലും ന്വായീകരനങ്ങൾ ഉണ്ടല്ലോ. രാജീവ്: ഡോ പതുക്കെ പറ. കണ്ണൻ കേൾക്കും. അക്ഷര: കേൾക്കട്ടെ . അങ്ങനെ എങ്കിലും എന്റെ ഭർത്താവിനെ എനിക്ക് കിട്ടട്ടെ . അപ്പൊഴെങ്കിലും എന്റെ കാര്യങ്ങൽ എന്റെ ഭർത്താവ് നടത്തി തരുമല്ലോ? E സമയം ജനലിന്റെ എവിടെ നിൽക്കുവായിരുന്ന ഞാൻ : ദൈവമേ എന്റെ പേരും പറഞ്ഞാണോ ഇവർ അടി ഇടുന്നത്. ഈശ്വരാ ഞാൻ എന്ത് തെറ്റാ ചെയ്തത്.

എന്തായാലും ഇന്ന് രാജീവിനെ വിളിച്ചോണ്ട് പോകുന്നത് ശരിയാവില്ല…എന്തെങ്കിലും ഒഴിവ് പറയാം… ഞാൻ: രാജീവെ ഡാ.. രാജീവ് : അഹ്‌ വരുന്നടാ.. ഞാൻ: ഡാ നീ ഒന്ന് വേഗം വെളിയിലോട്ട്‌ വന്നെ.ഒരു അത്യാവശ്യം ഉണ്ട്. രാജീവ്: എന്താടാ ? ഞാൻ: ഡാ ഞാൻ ഇന്ന് പോകുന്നില്ല . രാജീവ് അതെന്താട ? ഞാൻ : ഡാ എന്റെ 4ഫ്രണ്ട്സ് വരുന്നെന്ന് വീട്ടിലോട്ടു. അവർ വരുമ്പോൾ ഞാൻ വീട്ടിൽ കണ്ടില്ലെങ്കിൽ മോശമല്ലേ. അത്കൊണ്ട് ഞാൻ യാത്ര ക്യാൻസൽ ചെയ്തു. ഡാ വീട്ടിലോട്ടു ചെല്ലട്ടെ അവർ വരുമ്പോൾ എന്തെങ്കിലും മെടിക്കേണ്ടായോ. ഞാൻ വീട്ടിൽ കാണും. രാജീവ് : ദ എന്നാൽ നിൽക്ക് ഞാനും വരാം. ഞാൻ : അത് സാരമില്ല ഡാ . ഞാൻ മാനേജ് ചെയ്തു കൊള്ളാം.

മനസ്സിൽ വന്ന കള്ളം തട്ടിവിട്ടു ഞാൻ രാജീവിന്റെ വീട്ടിൽ നിന്നും ഇറങ്ങി.

പോകുന്ന വഴിയിൽ എല്ലാം എന്റെ മനസ്സിൽ അക്ഷര ക്ക് എന്നോട് ദേഷ്യം വരാൻ ഉള്ള കാരണം ആണ് എന്റെ മനസ്സിൽ . പിന്നീടാണ് മനസ്സിലായത് വന്നിട്ട് 8ദിവസമായി.. അ 8ദിവസവും രാജീവ് എന്റെ കൂടെ ആയിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ 12-1 മണി ഒക്കെയാണ് സമയം. അക്ഷര യെ കുറ്റം പറയാൻ പറ്റില്ല. അക്ഷര യുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയൊക്കെ പെരുമാരൂ…അന്നത്തെ ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂടി. പിറ്റെ ദിവസം രാവിലെ ഞാൻ എറണാകുളത്തേക്ക് പോകേണ്ട ആവിശ്യംഉണ്ടായിരുന്നു. രാവിലെ എറണാകുളം പോകാൻ ആലപ്പുഴ സ്റ്റാൻഡിലേക്ക് പോകുമ്പോൾ മനസ്സിൽ മുഴുവൻ രാജീവ് ആയിരുന്നു. 6 വർഷത്തിൽ ആദ്യമായിട്ടാണ് ലീവിന് വന്നിട്ട് രാജീവ് ഇല്ലാതെ ….ആലപ്പുഴയിൽ എത്തി എറണാകുളത്തേക്ക് പോകുന്ന KSRTC ബസ്സിൽ ഇരിക്കു മ്പോൾ ആണ് രാജീവിന്റെ കോൾ വന്നത്.. അദ്യം എടുക്കാൻ എന്തോ മനസ്സ് സമ്മതിച്ചില്ല. രണ്ടാമതും മൂന്നാമതും വിളിച്ചു എടുത്തില്ല. Aa വിളി എടുക്കുന്നത് വരെ തുടരും എന്ന് ബോധ്യമായത് കൊണ്ട് ഞാൻ നാലാമത്തെ വിളിയിൽ ഫോൺ എടുത്തു ഹലോ പറഞ്ഞു. രാജീവ്: നീ എവിടാ ?

ഞാൻ : ഡാ എനിക്ക് എറണാകുളം വരെ പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന വേറെ 2ഫ്രണ്ട്സ് കൂടെയുണ്ട്. ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി ആണ്.. രാജീവ്: ഞാൻ നിന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞല്ലോ ഇന്നലെ നിന്റെ ഫ്രണ്ട്സ് വന്നില്ല എന്ന്. ഞാൻ: ഡാ അവർ ഇന്നലെ വന്നില്ല. പകരം ഇന്ന് എറണാകുളത്ത് വെച്ച് മീറ്റ് ചെയ്യാം എന്ന് അവർ പറഞ്ഞു. അതാ രാവിലെ പുറപ്പെട്ടത്. രാജീവ്: ആണോ. ശരി വരുമ്പോൾ വിളിക്ക്. ഞാൻ : ok ഡാ. ഫോൺ കട്ട് ആക്കി ഒന്ന് ദീർഘനിശ്വാസം വിട്ടു ഞാൻ ഓരോ കാര്യങ്ങൽ ആലോചിക്കാൻ തുടങ്ങി. ഞാൻ രാജീവിനെ വിളിച്ചോണ്ട് പോകുന്നത് അക്ഷരയക്ക് ഇഷ്ടമല്ല. അവരുടെ ജീവിതത്തിൽ ഞാൻ ഒരു ഭാരമാകാതെ ഒതുങ്ങി വേണം ജീവിക്കാൻ . പിറ്റെ ദിവസം മുതൽ രാജീവിന്റെ കണ്ണിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്ന്…15ദിവസത്തെ ലീവ് കഴിഞ്ഞു തിരികെ പോകുന്നത് പോലും ഞാൻ രാജീവിൽ നിന്നും മറച്ചു വെച്ചു. അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി എറണാകുളത്ത് നിന്നും ഫ്ളൈറ്റ് കയറാൻ നിൽക്കുമ്പോൾ ആണ് രാജീവിന്റെ കോൾ വരുന്നത്. കട്ട് ചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഇട്ടതിനു ശേഷം എയർപോർട്ടിലെ ജോലി എല്ലാം കഴിഞ്ഞു ഫ്ളൈറ്റിൽ കയറിയതിനു ശേഷം ഫോൺ ഓൺ ആക്കി നോക്കിയപ്പോൾ ഉടനെ രാജീവിന്റെ കോൾ വന്നു. ഞാൻ ഫോൺ എടുത്തു : ഹലോ ?

Leave a Reply

Your email address will not be published. Required fields are marked *