ചെകുത്താൻ – 1അടിപൊളി  

മുത്തശ്ശി : ആ എന്തായാലും അവനെ രാത്രി ഇങ്ങോട്ട് ഒന്ന് വരാൻ പറ എന്റെ കൂട്ടി ഒന്നും പറയാണ്ട് പോയതെല്ലേ സാധാരണ ഇവിടുന്നു പോവുബോ എനിക്ക് ഒരു ഉമ്മ ഒക്കെ തന്ന ചെക്കനാ ഇതിപ്പോ പെട്ടന്ന് മുത്തശ്ശിക് സങ്കടം അയ്യെന്ന് അവനോട് പറഞ്ഞേക്ക് മോളെ എന്നാ വെക്കുവാ… ശെരി

മുത്തശ്ശി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ മമ്മിയോട്‌ പറഞ്ഞു

റോസി : ആ മമ്മി ഞാൻ പറയാം

……..ശേഷം ഫോൺ വെച്ചു……

കുറെ നേരം കട്ടിലിൽ കേറികിടന്നു എന്റെ കണ്ണ് നിറഞ്ഞിരുന്നു നീ ചെയ്തത് തെറ്റാണ് പൊറുക്കാൻ പറ്റാത്ത തെറ്റ് നീ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു ഒരിക്കലും ലിസി ആന്റിയോടും നീ ചെയുന്നത് തെറ്റല്ലേ എന്ന് എന്റെ മനസ്സിൽ ഓടികൊണ്ടേ ഇരുന്നു കണ്ണ് രണ്ടും കലങ്ങി കണ്ണുനീർ ഉറ്റി ഒലിച്ചു അറിയാതെ ഉറക്കത്തിലേക് പോയി

 

സമയം രാത്രി 9:30

 

ഡാ വാതിൽ തുറക്ക് നിന്നോടാ പറഞ്ഞെ എത്ര നേരം ആയി ഫുഡ്‌ വേണ്ടേ നിനക്ക്

മമ്മിടെ സൗണ്ട് കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു..

ഡാ വാതിൽ തുറക്ക്

ഞാൻ എണിച്ചു വാതിൽ തുറന്നു മുഖം ഒക്കെ വാടി അവശനായ എന്നെ കണ്ട മമ്മി എന്നെ കെട്ടിപിടിച്ചു

മമ്മി : എന്ത് പറ്റിടാ മോനെ നിനക്ക്

ഞാൻ : പെട്ടെന്ന് ഒരു തലവേദന അതാ

മമ്മി : ആശുപത്രിയിൽ പോണോ

എന്റെ തലയിൽ തലോടി ചോദിച്ചു

ഞാൻ : വേണ്ട ഉറങ്ങിയപ്പോൾ റെഡി ആയി

മമ്മി : ആ എന്നാ മുഖം കഴുകി വാ ഞാൻ ഫുഡ്‌ എടുത്ത് വെക്കാം ആ പിന്നെ മുത്തശ്ശി നിന്നോട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞായിരുന്നു നീ ഒന്നും മിണ്ടാതെ വന്നതിൽ അവർക്ക് ഒക്കെ നല്ല വിഷമം ആയി ഇനി ഇപ്പൊ വയ്യാത്തതല്ലേ ഇപ്പൊ പോവണ്ട നീ ഒന്നും മുത്തശ്ശിയെ വിളിച്ചു പറഞ്ഞേക്ക്

അതും പറഞ്ഞു മമ്മി പോയി ഞാൻ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി തലക്ക് ഒക്കെ നല്ല കനം

ഞാൻ ഫോൺ എടുത്തു മുത്തശ്ശിയെ വിളിച്ചു

റിങ് റിങ്…..

ഞാൻ : ഹലോ

മുത്തശ്ശി : ഹലോ മോനെ എന്ത് പോകാടാ നീ പോയെ ഒന്ന് പറയാണ്ട്

ഞാൻ: അത് ചെറിയ ഒരു തലവേദന അതാ

മുത്തശ്ശി : ഇതെന്താ ഇവിടെ എല്ലാർക്കും തലവേദന ആണോ

ഞാൻ : ആർക്?

ഒന്നും മനസ്സിലാവാത്ത പോലെ ചോദിച്ചു

മുത്തശ്ശി : നീ പോയെ പിന്നെ ഇവിടെ രണ്ടും ഒന്നും മിണ്ടുന്നില്ല ചോദിച്ചപ്പോ പറയാ തലവേദന ആണെന്ന് അലീന മോൾ ആണേൽ റൂമിൽ തദക് അടച്ചു കിടപ്പാ ഒന്നും കഴിച്ചില്ല അന്ന ആണേൽ ഒന്നും മിണ്ടുന്നും ഇല്ല നിങ്ങൾ വല്ല വഴക്കും ഉണ്ടാക്കിയോ ഡാ…

ഞാൻ : ഇല്ലല്ലോ വഴക്കൊന്നും ഇല്ല.

ഞാൻ വിക്കി കൊണ്ട് പറഞ്ഞു

മുത്തശ്ശി : എന്നാ നീ ഒന്നും പറയാണ്ട് പോയത് കൊണ്ട് ആയിരിക്കും അവർക്ക് വിഷമം ആ നാളെ എന്തായാലും മുത്തശ്ശിയെ കാണാൻ വാ ട്ടോ

ഞാൻ : അഹ് ഞാൻ വരാം

അങ്ങനെ ഫോൺ വച്ചു

ഞാൻ തായേക് ഇറങ്ങി മമ്മി ഫുഡ്‌ ഒക്കെ റെഡി ആക്കിയിരുന്നു ഫുഡ്‌ ഒന്നും അങ്ങോട്ടു ഇറങ്ങുന്നില്ല മമ്മി അതിന്റെ എടേൽ എന്തൊക്കെയോ പറയണ്ടായിരുന്നു പക്ഷെ എന്റെ മനസ്സിൽ ഒരു മരവിപ്പ് മാത്രം ആയിരുന്നു…

***************************************

             ഇതേ സമയം തറവാട്ടിൽ 

***************************************

എല്ലാവരും ഇരുന്നു ഭക്ഷണം കഴിച്ചു ഇതിന്റെ ഇടയിൽ അന്നയോട് മുത്തശ്ശിയും ആന്റിയും കൂടെ കുറെ എന്തൊക്കെയോ പറയുണ്ട് അവൾ അതിനെല്ലാം ഒന്നും മുളിയത് മാത്രമേ ഉള്ളു

മരിയ ആന്റി : എന്റെ മോൾ ഇത് വരെ ഒന്നും കഴിച്ചില്ല വിളിച്ചിട്ട് വരുന്നും ഇല്ല…

ലിസ ആന്റി : മോളെ അന്നേ നീ പോയി അവളെ ഒന്ന് വിളിച്ചു കൊണ്ട് വാ

മുത്തശ്ശി : വേണ്ട ഞാൻ കഴിച്ചു കഴിഞ്ഞു ഞാൻ പോയി വിളിച്ചു കൊണ്ട് വരാം അവളെ

മുത്തശ്ശി എഴുന്നേറ്റു കൈ കഴുകി കോണി പടി കേറി

ഡീ മോളെ വാതിൽ തുറന്നെ മുത്തശ്ശിയാ..

മോളെ വാതിൽ തുറക്ക് ഇല്ലെങ്കിൽ മുത്തശ്ശി പിണങ്ങുവേ

കരഞ്ഞു വാടി തളർന്ന അലീന പതുകെ എണിച്ചു വാതിൽ തുറന്നു

മുത്തശ്ശി : എന്താ നിന്റെ മുഖം ഒക്കെ വല്ലാതിരിക്കുന്നെ

അലീന : ഒന്നും ഇല്ല മുത്തശ്ശി ഒരു തലവേദന പനിയുള്ള പോലെ ഉണ്ട്

മുത്തശ്ശി അവളുടെ നെറ്റിയിൽ കൈ വച്ചു പക്ഷെ ചൂട് ഒന്നും ഇല്ലയിരുന്നു

മുത്തശ്ശി : മെഡിസിൻ വല്ലോ വേണോ മോളെ

അലീന : വേണ്ട മുത്തശ്ശി കൊയപ്പം ഇല്ല

മുത്തശ്ശി : എന്നാ വാ ഫുഡ്‌ കഴിക്ക്

അലീന : എനിക്ക് വിശപ്പില്ല

അങ്ങനെ മുത്തശ്ശിയുടെ പരിശ്രമത്തിന്റെ ഒടുവിൽ അവൾക്ക് സമ്മതിക്കേണ്ടി വന്നു അവൾ ഫുഡ്‌ കഴിക്കാൻ ആയി ഇരുന്നു ഇതിന്റെ ഇടയിൽ അന്നയും അലിനയും പരസ്പരം ഒന്നും നോക്കുക പോലും ചെയ്തില്ല…

ഫുഡ്‌ കഴിച്ചു മുത്തശ്ശി അവളെ റൂമിലേക്കു വിളിച്ചു

മുത്തശ്ശി : എന്റെ കാൽ ഒന്ന് തിരുമിതാടി മോളെ…..

അലീന കുഴമ്പ് എടുത്തു കട്ടിലിൽ മുത്തശ്ശിയുടെ അടുത്തായി ഇരുന്നു കാൽ തീരുമാൻ തുടങ്ങി

മുത്തശ്ശി : ശ്ഹ് പതുക്കെ….

അവൾ കുറച്ചു പതുകെ ആക്കി

മുത്തശ്ശി : എന്നാലും എന്റെ മോൻ ഹർഷന് എന്ത് പറ്റി പാവം

മുത്തശ്ശി ഒരു നമ്പർ പയറ്റി നോക്കി

അലീന : അത്രക് പാവം ഒന്നും അല്ല

അവൾ ഒന്ന് കാൽ അമർത്തി കൊണ്ട് പറഞ്ഞു

മുത്തശ്ശി : ശ്ഹ്…. അവൻ പാവം കുട്ട്യാ എനിക്ക് അറിഞ്ഞുടെ എന്റെ മോനെ

അലീന : മ്മ് പാവം കൂട്ടി.

മുത്തശ്ശി അവളുടെ മുഖത്തേക് ഇടങ്കണ്ണ് ഇട്ടു നോക്കി കൊണ്ട് പറഞ്ഞു…

മുത്തശ്ശി : ചെക്കൻ വലുതായി ഇനി അവനു നല്ല ഒരു കൊച്ചിനെ കണ്ടു പിടിച്ചു കൊടുക്കണം

അത് കേട്ടപ്പോൾ അവളുടെ മനസ്സ് ഒന്ന് പതറി അത് മുത്തശ്ശിക്ക് അവളുടെ മുഖത്തു നിന്നും മനസ്സിലായി

മുത്തശ്ശി വീണ്ടും പറഞ്ഞു

മുത്തശ്ശി : അവൻ ചുള്ളൻ ചെക്കൻ അല്ലേ അവനെ ഒക്കെ നല്ല പെൺപിള്ളേർ കൊതികൊണ്ട് പോവും ആഹ്ഹ് അതുപോലെ ഒരു ചുള്ളത്തിയെ വല്ലോം കിട്ടൊന്ന് നോക്കട്ടെ

ഇതും കൂടെ കേട്ടപ്പോൾ അവളുടെ ഹൃദയം രണ്ടായി പിളർന്ന പോലെ അവൾക്ക് തോന്നി

അലിന : മുത്തശ്ശിക്ക് എന്തിന്റെ കേടാ അവനെ കെട്ടിക്കാഞ്ഞിട്ട് എന്താ മുത്തശ്ശിക്ക് ഇത്രക്ക് തിടുക്കം അവനു പ്രായം ഒന്നും ആയില്ല

അവൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു

മുത്തശ്ശി : അത് നീ ആണോടി തീരുമാനിക്കുന്നെ…. അവന്റെ കാര്യം

അലീന : ആ ഇപ്പൊ ഞാൻ തീരുമാനിച്ചാൽ മതി അവന്റെ കാര്യം

അവളുടെ വായയിൽ വന്ന കാര്യം അവൾ അറിയാതെ പറഞ്ഞു പോയി. എന്നിട്ട് വേഗം കുഴമ്പ് പാത്രം മുടിവച്ചു അവൾ ഒന്നും പറയാതെ അവിടെന്നും ഇറങ്ങി അവളുടെ റൂമിലേക്ക് പോയി കഥക് അടച്ചു..

മുത്തശ്ശി ഇതൊക്കെ കേട്ട് വെറുതെ ചിരിച്ചു

മുത്തശ്ശി : പെണ്ണിന്റെ ഒരു കാര്യം…..

(ഇതേ സമയം അന്ന ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി)

റൂമിൽ എത്തിയ അലീന കട്ടിലിൽ കുറെ നേരം ചുരുണ്ടു കിടന്നു കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി അവൾ പെട്ടന്ന് എണിച്ചു അലമാര തുറന്നു ഒരു ഫ്രെയിം ചെയ്ത ഫോട്ടോ എടുത്തു കട്ടിലിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *