ജിസ : “അത്രേയുള്ളൂ?”
ഞാൻ : “ആം”
ജിസ : “ഞാൻ വിളിച്ചത് പറയെണ്ട ഓളോട്”
ഞാൻ : “അതെന്താ?”
ജിസ : “ഓ ബെർതെ, ഓള് എന്തെങ്കിലുമൊക്കെ പറഞ്ഞുണ്ടാക്കും”
ഞാൻ : “നമ്മളെ പറ്റിയാ?”
ജിസ : “ഉം”
ഞാൻ : “അതിന് നമ്മൾ തമ്മിൽ ഒന്നുമില്ലാല്ലോ?”
ജിസ : “ഇല്ലാ, എന്നാലും ഓള്, ബിടൂല്ല”
ഞാൻ : “അവളെന്തെങ്കിലും പറഞ്ഞിരുന്നോ?”
ജിസ : “ഉം, ഓൾക്ക് ബല്യ ബായല്ലേ, എന്താ പറയാത്തത്?”
ഞാൻ : “എന്താ പറഞ്ഞത്?”
ജിസ : “ഒന്നൂല്യ”
ഞാൻ : “എന്നാലും, എന്തോ പറഞ്ഞല്ലോ?”
ജിസ : “ഇങ്ങള് എപ്പോഴും ന്റെ കാര്യം തിരക്കണ് എന്നവൾ പറഞ്ഞിരിക്കിണ്, നേരാ? ഇങ്ങള് എന്നെപ്പറ്റി ചോയ്ച്ചാ?”
ഞാൻ : “ങാ ചോദിച്ചിരുന്നു.”
ജിസ : “എന്താ ഇത്രമാത്രം ചോദിക്കാൻ?”
ഞാൻ : “നമ്മുടെ അടുത്തുള്ള ഒരു മൊഞ്ചത്തിയല്ലേ? അപ്പോൾ ചിലപ്പോൾ ആൺപിള്ളേർ ചോദിക്കില്ലേ?”
ജിസ : “ഞാനത്രമൊഞ്ചത്തിയൊന്നുമല്ല, ഇങ്ങടെ പെങ്ങളെ കാണാൻ എന്താ മൊഞ്ച്!”
ഞാൻ : “അത് പെങ്ങള്, ഇത് പെങ്ങളുടെ കൂട്ടുകാരി”
ജിസ : “അയ് ശരി”
ഞാൻ : “അവള് മൊഞ്ചത്തിയാണെന്ന് നീ പറഞ്ഞു എന്ന് ഞാൻ പറയട്ടെ?”
ജിസ : “അയ്യോ വേണ്ട”
ഞാൻ : “ഉം”
ജിസ : “അവൾ ചോദിക്കൂല്ലെ നിങ്ങൾ അത്രയൊക്കെ ബർത്താനം എത്തീനാന്ന്?”
ഞാൻ : “നമ്മൾ വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോ?”
ജിസ : “എന്നാലും വേണ്ട”
ഞാൻ : “വേണ്ട”
ജിസ : “ഫോൺ വയ്ക്കട്ടെ”
ഞാൻ : “ജിസയ്ക്ക് വയ്ക്കണമെങ്കിൽ വച്ചോ”/p>
ജിസ : “നാളെ പോകുന്നുണ്ടാ കോലേജി?”
ഞാൻ : “തീരുമാനിച്ചില്ല”
ജിസ : “ക്ലാസ് കളയേണ്ട, പിന്നെ പാടാകും”
ഞാൻ : “ഉം”
ജിസ : “എന്നാ ഞാൻ ഫോൺ വയ്ക്കട്ടെ?”
ഞാൻ : “ജിസയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നോട്?”
ജിസ : “ഇല്ല”
ഞാൻ : “എങ്കിൽ ഞാനൊരു കാര്യം പറയട്ടെ”
ജിസ : “പറഞ്ഞോളീ”
ഞാൻ : “ചേച്ചി പറഞ്ഞു ജിസ എന്റെ കാര്യവും എപ്പോഴും തിരക്കും എന്ന്, നേരാണോ?”
അവളൊന്ന് പരുങ്ങിയതു പോലെ തോന്നി. പെട്ടെന്ന് മറുപടിയില്ല.
ജിസ : “എപ്പോഴും തിരക്കിയൊന്നുമില്ല…”
ഞാൻ : “പിന്നെ?”
ജിസ : “നിന്നെക്കുറിച്ച് ചോദിച്ചായിരുന്നു”
ഞാൻ : “അപ്പോൾ അവളു പറഞ്ഞത് സത്യമാണ്”
ജിസ : “അങ്ങിനൊന്നും ചോയ്ച്ചതല്ല”
ഞാൻ : “പിന്നെ?”
ജിസ : “ബെർതേ എന്തെങ്കിലും ചോദിക്കേണ്ടെ എന്ന് വിചാരിച്ച് ചോദിച്ചിരിക്കിണ്”
ഞാൻ : “അത്രേ ഉള്ളൂ”
ജിസ : “ഹും”
ഞാൻ : “ഉറപ്പാ”
ജിസ : “അതെന്താ അങ്ങിനൊരു ചോദ്യം? വെറുതെ നീ എന്തെടുക്കുവാ എന്നൊക്കെ ചോദിച്ചു”
ഞാൻ : “എന്തിനാ എന്റെ കാര്യങ്ങൾ അറിയുന്നേ?”
ജിസ : “അയലോക്കത്തുള്ള മൊഞ്ചുള്ള ഒരു ആമ്പിറന്നോനല്ലേ എന്ന് കരുതി”
ഞാൻ ഞെട്ടി! അവൾ തിരിച്ചെനിക്കിട്ട് വച്ചിരിക്കുന്നു.
ഞാൻ : “എനിക്കിട്ട് താങ്ങി”
ജിസ : “അങ്ങിനൊന്നൂല്യ സത്യം പറഞ്ഞതാ, ഞാ ഫോൺ ബെയ്ക്കട്ടെ” അവൾ ചിരിക്കുമ്പോൾ മുത്തുകൾ പൊഴിയുന്നു.
ഞാൻ : “ഫോൺ വയ്ക്കാൻ മടിയാണെന്ന് പറ”
ജിസ : “എനിക്ക് മടിയൊന്നുമില്ല”
ഞാൻ : “ങേ മടിയില്ലാത്ത മനുഷ്യനാ”
ജിസ : “ങാ എനിക്ക് ഫോൺവയ്ക്കാൻ മടിയില്ലാ എന്ന്”
ഞാൻ : “ശ്ശെ ഞാൻ തെറ്റിദ്ധരിച്ചു”
ജിസ : “എന്തേ?”
ഞാൻ : “മടിയില്ലാ എന്ന് പറഞ്ഞപ്പോൾ”
ജിസ : “അതിലെന്തിരിക്കണ്?”
ഞാൻ : “ഒന്നുമില്ല”
ജിസ : “ങൂഹും, എനിക്ക് തിരിഞ്ഞില്ല”
ഞാൻ : “പൊട്ടി”
ജിസ : “ഞാമ്പൊട്ടിയല്ല”
ഞാൻ : “അല്ല”
ജിസ : “ഞാൻ ഫോൺ വയ്ക്കുകയാ”/p>
ഞാൻ : “എന്തിനാ എപ്പോഴും ഇങ്ങിനെ പറയുന്നത് വച്ചാൽ പോരെ”
ജിസ : “ഓ ബല്യ ആളാ”
ഞാൻ : “ആര് ഞാനോ, ഞാൻ വല്യ ആളൊന്നുമല്ല, ഫോൺ വയ്ക്കേണ്ട എന്ന് പറയണം, അതല്ലേ വേണ്ടത്? പറഞ്ഞിരിക്കുന്നു, ഇപ്പോ ഫോൺ വയ്ക്കേണ്ട”
ജിസ : “അയ്യീ ഇങ്ങള് എന്തൊക്കെയോ നിരീച്ചിരിക്കിണ്”
ഞാൻ : “ഞാൻ ഒന്നും ചിന്തിച്ചിട്ടില്ല, നീയാണ് ഓരോന്ന് ആലോചിച്ച് കൂട്ടിയിരിക്കുന്നത്”
ജിസ : “ഞാനോ?”
ഞാൻ : “ഉം”
ജിസ : “എന്ത്”
ഞാൻ : “ആ എനിക്കറിയാമോ? നീ തന്നെ പറയ്”
ജിസ : “എന്തിനാ ഫോൺ വയ്ക്കേണ്ട എന്ന് പറഞ്ഞത്?”
ഞാൻ : “നിനക്ക് ഫോൺ വയ്ക്കാൻ മടിയാണെന്ന് തോന്നി”
ജിസ : “ഒക്കു”
