ഞാൻ തരിച്ചിരുന്നു പോയി. ഇതെങ്ങിനെ സോൾവ് ചെയ്യും. ചേച്ചിയുമായി ഒന്ന് സംസാരിച്ചിരുനെങ്കിൽ പക്ഷേ ശരിയാക്കാമായിരുന്നു. അതിനവളെ എവിടെ പോയി തിരയാൻ. അറിയാതെ ഞാൻ ഇൻലൈന്റിന്റെ ഫ്രം അഡ്രസ്സ് ചുമ്മാ തരിച്ചു നോക്കി. അത്ഭുതം കൊണ്ട് എന്റെ കണ്ണു തള്ളിപ്പോയി. അത് ബോബെയിലെ മാട്ടുംഗ അഡ്രസ്സ്. അപ്പോൾ ചേച്ചി ഇതുവരെ ഞങ്ങളുടെ വീട്ടിൽ നിന്ന് 2 ലോക്കൽ സ്റ്റേഷനകലെ മാത്രമാണ്. ഇതുവരെ കരുതിയിരുന്നത് അവൾ ചെന്നെയിൽ എവിടെയോ ആണെന്നാണ് എന്റെ മനസ്സ് ആഹ്ളാദം കൊണ്ട് തുടികൊട്ടി.(തുടരും)
