ജലവും അഗ്നിയും – 4

കാർത്തികക് മനസിലായി.അവൾ പറഞ്ഞു.

“നമ്മൾ വരുന്നതിന് മുൻപ് ഇവിടെ ഒരു ആക്രമണം നടന്നിരിക്കുന്നു.

ഗ്യാങ് വാർ ആണെന്ന് തോന്നുന്നു.”

അവർ അവിടെ മുഴുവൻ അരിച്ചു പറുക്കാൻ തുടങ്ങി.

എല്ലാവരും തീർന്നു ഇരിക്കുന്നു.

ലക്ഷ്മി ആണേൽ അനോഷിച്ചു കൊണ്ട് ഇരുന്നു തന്റെ ഭർത്താവിനെ കൊന്ന സകിറിന്റെ ശവം കാണാൻ ഉള്ള വെപ്രാളത്തിൽ.

കാർത്തിക ആ ഗോഡൗൺ ലേക്ക് നോക്കി.

അവിടെ ലോഡ് കയറ്റി ഇട്ടിരുന്ന വണ്ടികൾ ഇപ്പോഴും കത്തികൊണ്ട് ഇരിക്കുന്നു.

ഒരു ഗ്യാസ് കുറ്റിയും അവിടെ കിടക്കുന്നത് അവൾ കണ്ടു.

ആ ഭാഗം മുഴവൻ കത്തി തീർന്നിരുന്നു.

മൃതുശരീരങ്ങൾ കത്തി കിടകയുന്നത് അവൾ കണ്ടു അവിടെ.

അപ്പോഴാണ് ഒരു പോലീസ്കാരൻ കാർത്തിക മേഡത്തെ വിളിക്കുന്നത്.

“മേഡം……….. മേഡം….

റാണ…..”

കാർത്തിക ഓടി അവിടെ ചേന്നു. നോകുമ്പോൾ റാണ യുടെ നെറ്റിയിൽ കൂടി ബുള്ളറ്റ് കയറി പോയിരിക്കുന്നു.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ലക്ഷ്മി സാക്കിറിനെ കണ്ടു.

അവന്റെ രണ്ട് കൈയും കാലും തലയും വേർ പെട്ടിരുന്നു ഉടലിൽ നിന്ന്.

അത്‌ കണ്ട് ലക്ഷ്മിയുടെ കണ്ണുകളിൽ എന്തോന്ന് ഇല്ലാത്ത സന്തോഷം.

തന്റെ ഭർത്താവിനെ കൊന്ന് കൈ വെട്ടി അയച്ചു തന്നാ സകിറിന്റെ ആ അവസ്ഥ കണ്ട് അത്‌ ചെയ്തവർ ആരാണെലും അവൾ ഒരായിരം നന്ദി പറഞ്ഞു.

തിരിച്ചു കാർത്തികയുടെ അടുത്ത് വന്ന് നിന്ന്.

കാർത്തിക ആ പോലീസ് കാരോട് അവിടെ ഉള്ള ബോഡികൾ ഒക്കെ ഐഡന്റിഫയി ചെയ്യാൻ നേരത്തി കൊണ്ട് പോയി ഇടാൻ പറഞ്ഞു.

അങ്ങനെ ഇരികുമ്പോൾ ആണ് ലക്ഷ്മി യുടെ കൈയിൽ ഇരുന്ന വൈർലെസ്സ് ന്ന് ആ നോട്ടിഫിക്കേഷൻ വന്നത്. അത്‌ കാർത്തിക കേട്ടാ ഉടനെ വേഗം താൻ വന്നാ വണ്ടിയിൽ കയറി അങ്ങോട്ടേക്ക് പോകാൻ പറഞ്ഞു.

വേറെ ഒന്നും അല്ലാ ചോട്ടാ താമസിച്ചിരുന്ന ചായകട ഉൾപ്പെടെ തീ പിടിച്ചു എന്ന്.

കാർത്തിക അവിടെ വന്ന് ഇറങ്ങി ഫയര് ഫോഴ്സ് കരാടോ ചോദിച്ചു.

“ആർക്കും ഒന്നും പറ്റിയില്ലലോ.”

“ആർക്കും ഒന്നും പറ്റിയില്ല മേഡം.എല്ലാവരും സൈഫ് ആണ്.

ഞങ്ങൾ കയറി പരിശോധന നടത്തി ഇരുന്നു.”
അവൾക് ആശുവസം ആയി.

“ഓ ഭാഗ്യം അവൻ ഇവിടെ ഇല്ലാത്തത്.”

അത്‌ പറഞ്ഞു തിരിച്ചു കാറിന്റെ അടുത്തേക് നടന്നപ്പോൾ ആണ് കാർത്തികക് ഒരു പേടി ഇനി അവൻ എങ്ങാനും അവിടെ ജോലിക്ക് പോയിട്ട് ഉണ്ടാകുമോ എന്ന്.

അവൾ അങ്ങോട്ടേക്ക് വീട്ടു.

അവിടെ ചെന്ന് ഓരോ ബോഡികളും അവൾ നോക്കി കൊണ്ട് ഇരുന്നു. അപ്പോഴേക്കും സമയം 5:30ആയിക്കാണും.

കാർത്തിക യുടെ മരണം റിപ്പോർട്ട്‌ ചെയ്യാൻ എത്തിയ മാധ്യമങ്ങൾ നാടുങ്ങി രണയെയും സാക്കിർ നെയും കാർത്തിക എൻകോണ്ടർ ചെയ്തു കൊന്ന് കളഞ്ഞു എന്ന് കാട്ടു തീ പോലെ മഹാരാഷ്ട്ര ചാനലുകളിൽ ഓടി അത്‌ പിന്നെ നാഷണൽ ചാനലിലേക് ഏതാൻ അധികം സമയം വേണ്ടി വന്നില്ല.

കൊടും കുറ്റവാളികളും, തോക്കുകളും, എല്ലാം പോലീസ് പിടിച്ചു എടുത്തു എന്നും വെടി കൊണ്ട് കിടക്കുന്നവരുടെ ഫോട്ടോകളും ഒക്കെ ആയി ചാനലുകളിലിലും വാർത്തകളിലും കാർത്തിക ips ന്റെ എൻകൗണ്ടർ നെ കുറിച്ച് ആയിരുന്നു.

കാർത്തിക ആവർത്തിച്ചു പറയുന്നുണ്ട് ഇത് ഞാൻ അല്ലാ ചെയ്‌തെന്ന് പക്ഷേ അപ്പോഴേക്കും ലോകം മുഴവനും അവളുടെ ധിരത എത്തി കഴിഞ്ഞിരിക്കുന്നു.

ഇന്റർനാഷണൽ ഏജൻസികൾ തലക് വില ഇട്ടാ കുറ്റം ചെയ്തവർ ഒക്കെ കാർത്തിക യുടെ തലയിൽ ആയി.

അവൾ ആണേൽ ചോട്ടാ അതിൽ ഉണ്ടാവാരുതെ എന്നുള്ള പ്രാർത്ഥന ആയിരുന്നു.

അങ്ങനെ നേരം വെളുത്തു ബോഡി കൾ ഒക്കെ അവിടെ നിന്ന് മോർച്ചറിയിലേക്ക് കൊണ്ട് പോയി സാമ്പിൾ എടുത്തു ശേഷം പിറ്റേ ദിവസം വെളുക്കുന്നതിന് മുൻപ് കുഴിച്ചു മൂടി .

അന്ന് ശെരിക്കും കാർത്തിക ഉറങ്ങി ഇല്ലാ വീട്ടിൽ നിന്ന് അമ്മയുടെ വിളി.കൂടെ ips ട്രെയിങ് ഉണ്ടാവയർ പിന്നെ ഉയർന്ന ഉദോഗസ്ഥർ അങ്ങനെ പലരുംനീ തന്നെ ആണോ ഇത്‌ ചെയ്തേ എന്നുള്ള ചോദ്യം ഉന്നെയിച്ചു. അല്ലാ എന്ന് പറഞ്ഞിട്ടും അവർക്ക് അത് ഒരു തമാശ ആയെ കണ്ടുള്ളു.

അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു പോയി.
കാർത്തികയുടെ മുന്നിൽ ലക്ഷ്മിയും CRPF ലെ കൂടെ വന്നാ ഉദോഗസ്ഥനും കാർത്തികയുടെ കൂടെ ഉണ്ടായിരിന്ന ബാക്കി മൂന്നു si മാരും മീറ്റിംഗ് കൂടി സ്റ്റേഷനിൽ.

“ഇത് എന്താണ് സംഭവിക്കുന്നെ..

വേറെ ഏതോ ഗ്യാങ് ചെയ്താ സംഭവം ഇപ്പൊ എന്റെ പെടലിക് ആണ് കൊണ്ട് ഇട്ടേക്കുന്നെ.

ദേ ഇപ്പൊ മേൽ ഉദോഗസ്ഥനും ഞാൻ ആണെന്ന് പറഞ്ഞു കഴിഞ്ഞു.

നമ്മൾ അല്ലല്ലോ ചെയ്തേ പിന്നെ.”

കാർത്തിക പറഞ്ഞു നിർത്തി.

അപ്പൊ തന്നെ CRPF ഉദോഗസ്ഥൻ പറഞ്ഞു.
“എന്തായാലും നടന്നു.

മേഡം ആണ് റെസ്പോൺസബിൾ.

എല്ലാവരും അത് തന്നെ കരുതിയെക്കുന്നെ.

ഞങ്ങൾ ആരോടും പറയുന്നില്ല ആ ക്രിഡിറ്റ് നമ്മൾ എടുകാം.

വേറെ ആരും പ്രൂവ് ചെയ്യാൻ വരില്ലല്ലോ.”

“അതെങ്ങനെ ശെരി ആകും.”

“എന്തായാലും അങ്ങനെ തന്നെ ഇരിക്കട്ടെ.”

എന്ന് പറഞ്ഞു ആ ഉദോഗസ്ഥൻ പോയി.

ലക്ഷ്മിയും അത്‌ തന്നെ പറഞ്ഞു ആവരും.

എന്നാലേ പോലീസ് നെ ഇനി ഇവന്മാർക് ഒക്കെ പേടി ഉണ്ടാകുള്ളൂ എന്ന്.

“പക്ഷേ ഏത് ഗ്യാങ് വാർ ആയിരിക്കും അവിടെ നടന്നത്?”

കാർത്തികയുടെ ആ ചോദ്യം അവരുടെ ഇടയിൽ ഒരു ആലോചന സൃഷ്ടിച്ചു.

അതിലെ ഒരു si പറഞ്ഞു.

“റാണ യോട് ഏറ്റു മുട്ടാൻ പറ്റിയ ഒരു ഗ്യാങ് ഇല്ലാ ഇന്ന് ഇന്ത്യ യിൽ തന്നെ.

നമ്മൾ പോയത് തന്നെ ഒരു മരണ ത്തിലേക്ക് ആയിരുന്നു പക്ഷേ.

എന്ത് അവിടെ സംഭവിച്ചു എന്ന് ഞങ്ങൾക്കും പിടി കിട്ടുന്നില്ല.”

അപ്പൊ തന്നെ ലക്ഷ്മി ടെ മനസിൽ തോന്നിയ ഒരു സംശയം അവിടെ പറഞ്ഞു

“എല്ലാവരുടെയും നെറ്റിയിലും ഹാർട് പൊസിഷനിലും ആണ്.

പിന്നെ വെട്ടും കുത്തും ഇതേ സ്ഥലത്ത് തന്നെ.

പിന്നെ കുറയെ കത്തി യാ ശരീരം മാത്രം.

ആകെ ഏതാണ്ട് 296പേര് മരിച്ചു.

അതിൽ വെറും 100ൽ താഴെ പേരെ നമുക്ക് ഐഡന്റിറ്റിഫൈ ചെയ്യാൻ പറ്റിയുള്ളൂ.

പിന്നെ 67പേര് കത്തി കരിഞ്ഞു ഐഡന്റിഫയി ചെയ്യാൻ പോലും കഴിഞ്ഞില്ല.”

“അപ്പൊ എന്താണ് പറഞ്ഞു വരുന്നേ?”

കാർത്തിക ചോദിച്ചു.

“അതേ മേഡം.

ഇത് എന്തൊ കരുതി കൂട്ടി പ്ലാൻ ചെയ്തപോലെ എനിക്ക് തോന്നുന്നേ.

കാരണം മികവരുടെയും അതാതായത് നല്ല ബോഡി ആയി കിട്ടിയവരുടെ ഒക്കെ ഹെഡിലും ചെസ്റ്റിലും ആണ് ബുള്ളറ്റ്.

ഒന്നമത്

അതായത് ഒരു പ്രഫഷണൽ നെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയു.

രണ്ട് മത്
പോസ്റ്റുമാട്ടം റിപ്പോർട്ടിൽ നിന്ന് കിട്ടിയാ ബുള്ളറ്റ് ന്റെയും മറ്റും റിപ്പോർട്ട്‌ നോക്കിയാൽ അവർ തന്നെ ഉപയോഗിച്ച തോകുകളുടെയും സെയിം ആണ്.

അതായത് അവർ പരസ്പരം തമ്മി തല്ലി ചാകാം ”

എല്ലാവർക്കും രണ്ടാമത് പറഞ്ഞതിനോട് ആണ് യോജിപ്പ് ഉണ്ടായത്.

അത്‌ കൊണ്ട് അതാണ് കാരണം എന്ന് കാർത്തികയും തീരുമാനിച്ചു.

അവൾ പിന്നെ ക്ഷിണം കാരണം ഫ്ലാറ്റിലേക് പോയി.

ഇപ്പൊ തനിക് എസ്ക്കോർട് കൂട്ടി സുരക്ഷാക് വേണ്ടി.

ഫ്ലാറ്റിൽ ചേന്നതും സ്റ്റെല്ല അവിടെ ഉണ്ടായിരുന്നു അവൾക് തിരിച്ചു വരാൻ പറ്റി അങ്ങോട്ട് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *