ജാനി – 2 Like

ജെയ്സൺ പൂളിലേക്ക് മുങ്ങിതാഴാൻ തുടങ്ങി പെട്ടന്ന് ജാനി പൂളിലേക്ക് ചാടി പെട്ടെന്ന് തന്നെ ജെയ്‌സണെ പുറത്തെത്തിച്ചു

മെറിൻ :ജാനി അനക്കമൊന്നും ഇല്ലല്ലോ?

ജാനി :ഇവൻ കാരണം എന്നും പ്രേശ്നമാണല്ലോ (ജാനി വയറിൽ പ്രെസ്സ് ചെയ്ത് വെള്ളം കളയാൻ തുടങ്ങി )

മെറിൻ :രക്ഷയില്ലല്ലോ ജാനി

ജാനി :ഞാൻ ഒന്നുകൂടി നോക്കട്ടെ (ജാനി ജെയ്‌സന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങി get up ജെയ്സൺ get up)

“അയ്യോ അമ്മേ “ജെയ്സൺ കണ്ണ് തുറന്നു

ജാനി :ഹൊ രക്ഷപെട്ടു

ജെയ്സൺ :ലാൻഡ്രി എന്ത്‌ ഇടിയാ നീ ഇടിച്ചത് ബോധം പോയാൽ കൃത്രിമ ശ്വാസം തരണമെന്ന് അറിയില്ലേ

ജാനി :കണ്ടോ മെറിനെ ഇവന്റെ മനസ്സിലിരുപ്പ് ഇവനൊക്കെ മുങ്ങി ചാവുന്നതാ നല്ലത് വാ നമുക്ക് പോകാം

ജെയ്സൺ :രക്ഷിച്ചതിന് താങ്ക്യു ലാൻഡ്രി

ജാനി :അത് നിന്റെ കൈയിൽ തന്നെ വച്ചോ

################################

രാത്രി ബേക്കറിയിലെ ജോലിക്ക് ശേഷം ജാനി വീട്ടിലേക്ക്
“അയ്യോ നേരം വൈകിയല്ലോ വേഗം വീട്ടിലെത്തണം ഇല്ലെങ്കിൽ അമ്മയുടെ കൈയിൽ നിന്ന് നല്ലത് കിട്ടും അല്ല അത് ജോ അല്ലെ അവിടെ നില്കുന്നത് “ജാനി അവിടേക്ക് ചെന്നു

ജാനി :ഹലോ ജോ എന്താ ഇവിടെ പെൺകുട്ടികളുടെ പോസ്റ്റർ നോക്കി നില്കുകയാണോ

ജോ :ഹായ് ജാനി ഞാൻ വെറുതേ നടക്കാനിറങ്ങിയതാ അല്ല ഈ പോസ്റ്ററിലെ കുട്ടിയെ അറിയുമോ?

ജാനി :ഇത് ആ ടീവിയിലൊക്കെ കാണാറുള്ള ചേച്ചിയല്ലേ

ജോ :അതെ

ജാനി :എനിക്കറിയാം സോഫി കുറേ പരസ്യത്തിലൊക്കെ ഉണ്ട് എന്താ ജോക്ക് അറിയാമോ

ജോ :ഉം ഒരു ചെറിയ പരിചയം

ജാനി :ഈ ചേച്ചി ഏതെങ്കിലും ആക്റ്ററിനെ ആയിരിക്കും വിവാഹം കഴിക്കുന്നത്

ജോ :അതെന്താ അങ്ങനെ?

ജാനി :പൊതുവെ അങ്ങനെയാണല്ലോ

ജോ :ഓ അങ്ങനെ ശെരി നീ സൺ‌ഡേ പാർട്ടിക്ക് വരില്ലേ

ജാനി :ഞാൻ എന്തിനാ

ജോ :പാർട്ടിയിൽ നീ ഉണ്ടാവണം ഞാൻ നിനക്ക് ഒരു സർപ്രൈസ് തരുന്നുണ്ട്

ജാനി :എങ്കിൽ ശെരി ഞാൻ വരാം അപ്പോൾ ശെരി ജോ ബൈ

ജോ :ബൈ ജാനി

സൺ‌ഡേ ജെയ്സൺ കൺവെൻഷൻ സെന്ററിൽ

ജെയ്സൺ :കിരൺ എല്ലാം സെറ്റ് അല്ലെ

കിരൺ :എല്ലാം നന്നായി ചെയ്തിട്ടുണ്ട് ഇനി പാർട്ടി തുടങ്ങിയാൽ മാത്രം മതി

ജെയ്സൺ :എന്നാൽ നമുക്ക് സ്റ്റാർട്ട്‌ ചെയ്യാം

കിരൺ :ജൈസാ അതാരാ വരുന്നതെന്ന് നോക്കിയേ

ജെയ്സൺ :ജാനി അവൾ വരുമെന്ന് എനിക്കറിയാം ജൈസൺ വിളിച്ചാൽ ആരാ നിരസിക്കുക വാ നമുക്ക് അങ്ങോട്ട് ചെല്ലാം

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

ജെയ്സൺ :ഡാ കിരണേ ചിലരൊക്കെ വരില്ല എന്നൊക്കെ പറഞ്ഞതാ

ജാനി :ജോ വിളിച്ചത് കൊണ്ടാ ഞാൻ വന്നത്

ജെയ്സൺ :ആരു വിളിച്ചാലും ഇത് എന്റെ പാർട്ടി അല്ലെ
ജാനി :എന്താ ഞാൻ ഇപ്പോൾ പോകണോ

ജെയ്സൺ :ഹേയ് വേണ്ട ജാനി അകത്തേക്ക് പൊക്കോ

കിരൺ :അല്ല നിന്റെ കൂട്ടുകാരി വന്നില്ലേ

ജാനി :ഇല്ല അവൾക്ക് വേറൊരു പ്രോഗ്രാമുണ്ട്

കിരൺ :എന്നാൽ ശെരി അകത്തേക്ക് പോകാം

ജാനി പാർട്ടിക്കുള്ളിൽ

“ഈ ജെയ്സണു വട്ടാണോ ഇത്രയധികം പൈസയാ ചെലവാക്കി കളയുന്നത് അല്ല അതിനിപ്പോൾ എനിക്കെന്താ അവന്റെ പണം അവന്റെ പാർട്ടി എന്തായാലും ഇന്ന്‌ ഒരുപാട് കഴിക്കണം അല്ല എന്നോട് വരാൻ പറഞ്ഞിട്ട് ഈ ജോ ഇതെവിടെ പോയി കിടക്കുന്നു ”

“Hi ജാനി “ജോ ആയിരുന്നു അത്

ജാനി :hi ജോ ഞാൻ നിന്നെ നോക്കുവായിരുന്നു അല്ല ഇത് സോഫിയല്ലേ

ജോ :അതെ ഇതാ ഞാൻ പറഞ്ഞ സർപ്രൈസ് സോഫി :ഇതാണ് നീ പറയാറുള്ള ജാനി അല്ലെ ഇവൻ എപ്പോഴും നിന്നെ കുറിച്ച് പറയാറുണ്ട് ഇന്ന്‌ നിന്നെ കാണാനാ ഞാൻ പ്രധാനമായും ഇങ്ങോട്ട് വന്നത്

ജാനി :ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ് ഞാൻ നിങ്ങളുടെ പരുപാടിയോക്കെ കാണാറുണ്ട്

ഇതേ സമയം ജെയ്സൺ

ജെയ്സൺ :ഡാ കിരണേ അവർ സംസാരിക്കുന്നുണ്ട് പക്ഷെ ലാൻഡ്രിയുടെ മുഖത്തു നല്ല സന്തോഷമാണല്ലോ

കിരൺ :അതാ എനിക്കും മനസിലാവാത്തത് ഇനി ജാനിക്ക് ജോയോട് ഒന്നുമില്ലേ

ജെയ്സൺ :എങ്കിൽ നിന്നെ ഞാൻ കൊല്ലും

പെട്ടെന്നാണ് ദേവ് അനൗൺസ് ചെയ്യാൻ തുടങ്ങിയത് “പാർട്ടിക്ക് വന്ന എല്ലാ കൂട്ടുകാർക്കും നന്ദി ഇനി ഡാൻസിനുള്ള സമയമാണ് എല്ലാരും റെഡിയാകൂ നമുക്ക് ഡാൻസ് തുടങ്ങാം സ്റ്റാർട്ട്‌ ദി മ്യൂസിക് ”

Leave a Reply

Your email address will not be published. Required fields are marked *