ജീവിതം നദി പോലെ – 11 6അടിപൊളി  

 

ഇറക്കം തുടങ്ങിയതും, ഞാൻ ഗീയർ ഡൌൺ ചെയ്തു ആക്‌സിലേറ്റർ അമർത്തി ചവിട്ടി. ബൊലേറോ ഒന്ന്‌ മുരണ്ട് കൊണ്ട് കുതിച്ചു, മുന്നിൽ പോയ സ്വിഫ്റ്റിന്റെ ഇടതു ഭാഗം കൂട്ടി, ബൊലേറോയുടെ വലതു ഭാഗം കൊണ്ടൊരു തട്ട് കൊടുത്തു.

 

റോഡിൽ ടയറുകൾ ഉരഞ്ഞു നിലവിളി പോലൊരു ശബ്ദം. പാളിപ്പോയ സ്വിഫ്റ്റ് മലക്കം മറിഞ്ഞു തോട്ടത്തിലേക്ക് മറിയുന്നത് ഞാൻ വണ്ടിക്കുള്ളിലിരുന്നു കണ്ടു. ഞാൻ വണ്ടി സൈഡിൽ ഒതുക്കി. ഏതെങ്കിലും വണ്ടി വരുന്നതിനു മുൻപ് സ്വിഫ്റ്റിന്റെ ലൈറ്റ് ഓഫ് ആകണം.

 

തലയിൽ ചുരുട്ടി വച്ച മങ്കി ക്യാപ് ഞാൻ വലിച്ചു താഴേക്ക് ഇട്ട് മുഖം മറച്ചു. സോൾപേടിം സ്പ്രേ എടുത്തു പോക്കെറ്റിൽ തിരുകി. റോഡിലേക്ക് ഇറങ്ങി നേരെ താഴോട്ട് ഇരുന്നിറങ്ങി. ഏതാണ്ട് 40 അടി താഴ്ചയുണ്ട്.

 

സ്വിഫ്റ്റ് വശം ചരിഞ്ഞു ആണ് വീണിരിക്കുന്നത്. വണ്ടി മുക്കാലും തകർന്നു പോയിട്ടുണ്ട്. ഒരു ലൈറ്റ് തെളിഞ്ഞു നിന്നിരുന്നു അത് ഞാൻ ചവിട്ടി പൊട്ടിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന ആർക്കും ബോധം ഇല്ല.

 

ഞാൻ പതിയെ മൊബൈൽ തെളിയിച്ചു ഉള്ളിലേക്ക് നോക്കി ബാഗ് ഒന്നും കാണാനില്ല. പക്ഷേ ഒരു സീറ്റിനു നല്ല വീതി. ഞാൻ അരയിൽ തിരുകിയ കത്തിയെടുത്തു സീറ്റു വശത്തു നിന്നും കീറി. ഊഹം തെറ്റിയില്ല. തോളിൽ കിടന്ന ബാഗിലേക്ക് ഞാൻ ബാറുകൾ മാറ്റി.

 

തിരികെ മുകളിൽ എത്തിയ ശേഷം ബാഗ് വണ്ടിയുടെ കേബിനിൽ ഇട്ടു. മുന്നിലെയും, പിന്നിലെയും tn രെജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റി. മുന്നിലെ നമ്പർ പ്ലേറ്റിന്റെ പകുതി ഒടിച്ചു കാർ മറിഞ്ഞ വഴിയിലേക്ക് ഇട്ടു. പിക്കപ്പ്ന്റെ വശങ്ങളിൽ ചുളിവുകൾ വീണു എന്നതല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു.ഒർജിനൽ നമ്പർ പ്ലേറ്റുകൾ പിടുപ്പിച്ചു.

 

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഇനി നേരെ തിരുവനന്തപുരം എത്തണം. ഈ വണ്ടി എന്റെ കൈയിൽ ആരും കാണാൻ പാടില്ല. ഏതാണ്ട് വെളുപ്പിന് ആറുമണിയോടെ തിരുവനന്തപുരത്തെത്തി. വണ്ടിയുടെ ആളെ കണ്ട് പൈസ സെറ്റിൽ ചെയ്തു. വണ്ടി ഉരഞ്ഞതിന്റെ ചേർത്തു പൈസ കിട്ടിയപ്പോൾ അയാളും ഹാപ്പി. തിരികെ ട്രെയിനിനു ആലുവയ്യെത്തിയപ്പോൾ ഉച്ച കഴിഞ്ഞു.

 

ഗോൾഡ് എവിടെ സൂക്ഷിക്കും എന്നതാണ് പ്രശ്നം ബാക്കിയൊക്കെ അത് കഴിഞ്ഞ്. തത്കാലം എല്ലാം ഫ്ലാറ്റിൽ സെറ്റാക്കി ഞാൻ പുറത്തേക്ക് പോയി. ഭയങ്കരമായൊരു ഉന്മാദം എന്റെ ഉള്ളിൽ നിറയുന്നുണ്ടായിരുന്നു.

————————————————————-

 

3-4 ദിവസത്തിന് ശേഷം ഞാൻ അബ്ദുക്കയുടെ വീട്ടിലെത്തി. ആൾ അപ്പോഴും കട്ടിലിൽ തന്നെ ആയിരുന്നു. പക്ഷേ പെട്ടെന്ന് വയസായ പോലെ, കണ്ണുകൾ ഒക്കെ കുഴിഞ്ഞു പ്രകാശമില്ലാതെ ആയിരിക്കുന്നു.

 

പ്രതീക്ഷകൾക്ക് വിപരീതമായി സംഭവിച്ചതിനാൽ ആവും ആളങ്ങു തളർന്നത് പോലെയായി.

 

എന്നെ കണ്ടപ്പോൾ നിസ്സഹായതയോടെ ഒരു നോട്ടം മാത്രം. ഇക്കയുടെ നിർദ്ദേശങ്ങൾ പുള്ളിയെ അറിയിച്ചു ഞാൻ മടങ്ങി.

 

അനസും ഫ്രണ്ട്സും കോട്ടയം കാരിതാസിൽ ആണെന്ന് ആഷിക് വഴി അറിഞ്ഞു. 6-7 മാസത്തേക്ക് ഒരുത്തനും അനങ്ങില്ല.

 

നഷ്ടം നികത്താൻ ഇക്ക ഒരു പ്രോപ്പർട്ടി വിറ്റു. അതിന്റെ ബ്രോക്കറിങ് അച്ചുവിനും, ആഷിക്കിനും ആയി ഞാൻ ഒപ്പിച്ചു കൊടുത്തു. തരക്കേടില്ലാത്ത കമ്മീഷൻ രണ്ടുപേർക്കും കിട്ടി. ഗോൾഡ് എന്തായാലും ഉടനെയെങ്ങും ക്യാഷ് ആക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാമായിരുന്നു. കാത്തിരിക്കാൻ ഞാൻ തയാറും ആയിരുന്നു.

————————————————————-

 

“എന്താ ഐഷുമ്മ ?”

“അത് ശനിയാഴ്ച ഇക്ക ഫ്രീ ആണോ?”

“മ്മ് ഉം കടയിൽ പോണം, പക്ഷേ സാരമില്ല ഫ്രീ ആകാം.. ഐഷുമ്മ ചോതിച്ചതല്ലേ. എന്താ കാര്യം?”

“എനിക്ക് കുറച്ചു ഡ്രസ്സ്‌ എടുക്കണം, പിന്നെ പുറത്തൊന്നു കറങ്ങണം.”

“ഡ്രസ്സ്‌ കടയിൽ നിന്ന് എടുത്താൽ പോരേ?”

“അയ്യോ അത് വേണ്ട നമുക്ക് ഒരുമിച്ചു പുറത്തു പോയി വരാം…”

“ഓഹോ അപ്പൊ ഡ്രൈവർ ആക്കാനാണോ?”

“യ്യോ അല്ല.. ”

“പിന്നെ…”

Leave a Reply

Your email address will not be published. Required fields are marked *