ജീവിത സൗഭാഗ്യം – 24 25അടിപൊളി 

സിദ്ധു: അലൻ എവിടെ പോയി?

ശില്പ: ആവോ? വിശാൽ ൻ്റെ അടുത്ത ആയിരിക്കും, രണ്ടും കൂടി ആണല്ലോ ചുറ്റികളികൾ. നീ അവളെ ഒന്ന് വിളിക്ക്, പാവം അല്ലെ. സങ്കടം മാറട്ടെ.

സിദ്ധു: ഹ്മ്മ്, ഞാൻ വിളിച്ചോളാം. എന്നിട്ട് ഞാൻ നിന്നെ വിളിക്കാം. എനിക്ക് കുറച്ചു സമയം നീ താ. ഇതിനിടക്ക് ഒരു വള്ളിക്കെട്ടു അഴിക്കാൻ ഉണ്ട്.

ശില്പ: ഹാ…. ഗുണ്ടായിസം നടക്കട്ടെ, എന്നിട്ട് വിളിക്ക് നീ…

സിദ്ധു: പോടീ… തെണ്ടീ….

ശില്പ: എടാ, ഞാൻ അഭിമാനത്തോടെ പറഞ്ഞതാടാ തെണ്ടീ. നീ എൻ്റെ ചെക്കൻ അല്ലെ ഡാ.

സിദ്ധു: ശരി, ഞാൻ വിളിക്കാം.

അവൻ ഫോൺ വച്ചു. മനോജ് ൻ്റെ കാൾ വന്നിരുന്നു അവനു വീണ്ടും അതാണ് അവൻ ശില്പ ടെ കാൾ വേഗം കട്ട് ചെയ്തത്. സിദ്ധു മനോജ് നെ തിരിച്ചു വിളിച്ചു

മനോജ്: സിദ്ധു…

സിദ്ധു: എന്താ മനോജ്?

മനോജ്: നിനക്ക് അറിയാത്തത് ഒന്നും അല്ല ഡാ. നീ എവിടാ?

സിദ്ധു: ഞാൻ കലൂർ.

മനോജ്: എനിക്ക് നിന്നെ ഒന്ന് കാണണം.

സിദ്ധു നു വ്യക്‌തം ആയിരുന്നു മനോജ് നു എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന്. അവനു കുറച്ചു മുൻപ് വന്ന കാൾ ആയിരുന്നു അതിൻ്റെ ഉറവിടം. പക്ഷെ സിദ്ധു ൻ്റെ മനസ്സിൽ അപ്പോളും അലൻ എവിടെ പോയി എന്ന് ആയിരുന്നു? നിമ്മി യുടെ കൈയിൽ നിന്നും വാങ്ങിച്ചു കെട്ടി, അവസാനം റസ്റ്റ് എടുക്കാൻ പോയവൻ ഇപ്പോൾ പുറത്തു പോയത് എങ്ങോട്ടു?

സിദ്ധു: മനോജ്… ഞാൻ ഇപ്പൊ കുറച്ചു തിരക്ക് ആണ്. നീ നിൻ്റെ കള്ള കാമുകി യുടെ അടുത്ത്‌ കാണുമല്ലോ? ഞാൻ അങ്ങോട്ടേക്ക് വരാം കുറച്ചു കഴിഞ്ഞു.

മനോജ്: വരുവോ നീ അവിടെ?

സിദ്ധു: വരാം. ഇപ്പൊ എനിക്ക് ഒരു ചെറിയ പണി ഉണ്ട്.

മനോജ്: മറക്കാതെ വരണം നീ.

സിദ്ധു: ഹാ വരാം.

സിദ്ധു ഉടനെ തന്നെ അവൻ ആദ്യം സംസാരിച്ചു കൊണ്ടിരുന്ന ആളെ തിരിച്ചു വിളിച്ചു കാര്യം പറഞ്ഞു.

എന്നിട്ട് അവൻ നിമ്മിയെ വിളിക്കാൻ തുനിഞ്ഞപ്പോൾ, ജോവിറ്റ യുടെ കാൾ.

സിദ്ധു: യെസ് ജോ.

ജോ: സർ ൻ്റെ ജോലികൾ ഒക്കെ കഴിഞ്ഞോ?

സിദ്ധു മനസ്സിൽ “സർ ഓ? ജോലികളോ?”

സിദ്ധു: (ചിരിച്ചു കൊണ്ട്) പറയു മാഡം…

ജോ: ഒന്ന് വിളിക്കാൻ പോലും തോന്നിയില്ല അല്ലെ, വീട്ടിൽ എത്തിയോ എന്നെങ്കിലും?

സിദ്ധു: അതെന്താ ജോ ക്കു വീട്ടിൽ പോവാൻ അറിയില്ലേ?

ജോ: ഹാ…. ഞാൻ കൊച്ചു കുട്ടിയല്ലല്ലോ അല്ലെ?

സിദ്ധു: ഹ്മ്മ്… ആണോ?

ജോ: കൂടുതൽ എനിക്കിട്ട് ഉണ്ടാക്കല്ലേ…

സിദ്ധു: ആഹാ… അപ്പോൾ നടൻ ഭാഷ ഒക്കെ അറിയാല്ലോ…

ജോ: ഹാ… അറിയാം…

സിദ്ധു: പറയു മാഡം…

ജോ: ദേ… എൻ്റെ വായിൽ നിന്ന് നല്ലത് കേൾക്കും കെട്ടോ. ഒന്ന് ഒരു ഡ്രൈവ് നു പോകാം എന്ന് പറഞ്ഞതല്ലേ ഞാൻ. ഒടുക്കത്തെ ജാഡ ആയിരുന്നല്ലോ. ശില്പ വിളിച്ചാൽ അല്ലെ പോകു?

സിദ്ധു: അവൾ എൻ്റെ ചങ്ക് അല്ലെ?

ജോ: ഹാ… എനിക്കറിയാം ഇത്.

സിദ്ധു: പറയെടോ, അലൻ എവിടെ?

ജോ: അല്ലു പുറത്തേക്ക് പോയി.

സിദ്ധു: എപ്പോ?

ജോ: കുറച്ചു നേരം ആയതേ ഉള്ളു…

സിദ്ധു: എവിടെ പോയി?

ജോ: ആവൊ? ലേറ്റ് ആവും എന്ന് പറഞ്ഞു ആണ് പോയത്, വിശാൽ നെ വിളിച്ചു ഇപ്പോൾ വരാം എന്ന് പറഞ്ഞു ആണ് പോയത്. മിക്കവാറും രണ്ടും കൂടി എവിടെ എങ്കിലും കാണും.

സിദ്ധു: ഓ… ഓക്കേ.

ജോ: എന്താ ചോദിച്ചത്?

സിദ്ധു: ഏയ്… ഒന്നുമില്ല.

ജോ: സിദ്ധു…

സിദ്ധു: പറ ജോ…

ജോ: സിദ്ധു വരുന്നോ… ഫ്ലാറ്റ് ലേക്ക്?

സിദ്ധു: എപ്പോൾ?

ജോ: ഇപ്പോൾ… അല്ലാതെ എപ്പോളാ?

സിദ്ധു: എന്തിനു?

ജോ: വാടോ… ചുമ്മാ ഒന്ന് വന്നിട്ട് പൊയ്‌ക്കോ വേഗം.

സിദ്ധു: അത് വേണോ?

ജോ: ഓ… ശില്പ ഉണ്ടെങ്കിലേ വരൂ?

സിദ്ധു: ഞാൻ നിന്നെ കൊല്ലും.

ജോ: എങ്കിൽ വേഗം വന്നു കൊല്ല്.

സിദ്ധു: ഞാൻ വരാം….

ജോ: നല്ല കുട്ടി, ഉമ്മ….

സിദ്ധു: ഓ… കൊള്ളാല്ലോ.

ജോ: (ഉറക്കെ ചിരിച്ചു കൊണ്ട്) പോടാ… fucker….

അതും പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു. തൊട്ടു പിന്നാലെ ജോ ടെ മെസ്സേജ് വന്നു. അവളുടെ ഫ്ലാറ്റ് ൻ്റെ അഡ്രസ് ഉം ലൊക്കേഷൻ ഉം.

സിദ്ധു മനസ്സിൽ പറഞ്ഞു “ഇവൾ കാര്യം ആയിട്ട് പറഞ്ഞതാണല്ലോ”

സിദ്ധു വേഗം നിമ്മിയെ വിളിച്ചു.

നിമ്മി: സിദ്ധു….

സിദ്ധു: ഹ്മ്മ്…

നിമ്മി: എന്തായിരുന്നു ഡാ പ്രശ്‍നം?

Leave a Reply

Your email address will not be published. Required fields are marked *