ജെസ്സി മിസ്സ് – 3

അമ്മയുടെ സംസാരത്തിൽ നിന്നും അമ്മക്ക് സംശയമൊന്നും ഉള്ളതായി തോന്നിയില്ല. പക്ഷേ മിസ്സിൻ്റെ മുഖം കണ്ട അമ്മ കാര്യം തിരക്കി
അമ്മ: എന്താ മോളെ കണ്ണൊക്കെ കലങ്ങിയിരിക്കുന്നെ? മോൾ കരയുവായിരുന്നോ.
മിസ്സ്: അ..അത്.
ഞാൻ പെട്ടന്ന് എൻ്റെ വായിൽ വന്ന ഒരു കള്ളം പറഞ്ഞു
ഞാൻ: അത് അമ്മെ, മിസ്സ് ഓർഫനേജിലെ സിസ്റ്ററമ്മയെ കുറിച്ച്…
അമ്മ: എന്താ മോളെ ഇത്. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനിയും അതോർത്ത് കരയുന്നതെന്തിനാ.
വാ ഞാൻ വീട്ടിൽ പയിസം ഉണ്ടാക്കിയിട്ടുണ്ട്. മോളും എൻ്റെ കൂടെ വാ.
മിസ്സ് എന്ത് പറയണം എന്ന് അറിയാതെ നിന്നു. അമ്മ താഴേക്ക് പോയി. മിസ്സ്
മിസ്സ്: ഞാൻ കരുതി ഇതോടെ എല്ലാം തീർന്നെന്ന്.
ഞാൻ : ഇല്ല, എൻ്റെ അമ്മ പാവമാ. മിസ്സിനോട് വലിയ കാര്യമാ. അതുകൊണ്ട് മനസ്സിൻ്റെ ഒരു കോണിൽ പോലും നമ്മളെ സംശയിക്കില്ല. പിന്നെ എന്തായാലും ഒരുനാൾ ഞാൻ അമ്മയോട് പറയും.
മിസ്സ്: അപ്പോ നിൻ്റെ അമ്മക്ക് എന്നോട് വെറുപ്പ് തോന്നില്ലെ.അതെനിക്ക് തീരെ സഹിക്കൻ പറ്റില്ല.

മിസ്സ് എന്നോടൊപ്പം വീട്ടിൽ വന്നു. അമ്മ ഒത്തിരി കാര്യങ്ങൽ സംസാരിക്കുന്നുണ്ട് , പക്ഷേ മിസ്സ് ഒന്ന് മൂളുക മാത്രമാണ് ചെയ്യുന്നത്. അമ്മ അപ്പോഴും വാതോരാതെ സംസാരിക്കുകയാണ്. ഇടയ്ക്ക് മിസ്സിൻ്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞുനിന്നു. മിസ്സ് ഒന്ന് കണ്ണടച്ചപ്പോൾ അവ ചുവന്നു തുടുത്ത കവിളുകളിലൂടെ ഉരുണ്ട് താഴെ വീണു. എന്തോ, കുറ്റബോധം കൊണ്ടാകാം.

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *