എല്ലാവരും നല്ല ക്ഷീണത്തിൽ ആയതിനാൽ ഉച്ചവരെ ഇവിടെ തന്നെ തള്ളി നീക്കിയിട്ട് ഉച്ചക്ക് ഒന്ന് ഉറങ്ങാൻ തീരുമാനിച്ചു. ഹണി മൂൺ രാത്രി ഗംഭീരമാക്കാനും അതാണ് നല്ലത് എന്നും അവർ ചിന്തിച്ചു.
രണ്ടു ബെഡ്‌റൂം ഉള്ളത്. ഒന്ന് പൂളിന്റെ അടുത്തും മറ്റേത് ദൂരെയുള്ള മലനിരകളുടെ വ്യൂ ഉള്ളതും ആണ്. രാജേഷിനു മൗണ്ട്ടൻ വ്യൂ ഉള്ള റൂം ആണ് താല്പര്യം എന്ന് പറഞ്ഞു. എന്നാൽ ഞങ്ങൾ പൂൾ സൈഡ് റൂം എടുത്തോളാം എന്ന് ജയൻ പറഞ്ഞു. അങ്ങനെ രണ്ടു കൂട്ടരും വേഗം റൂമിൽ പോയി കിടന്നുറങ്ങി.
ഉച്ചക്ക് ശേഷം അവർ 4 പേരും ഡ്രസ്സ് ചേഞ്ച് ചെയ്തു ചായ കുടിച്ചു. പിന്നെ റിസോർട് മുറ്റത്തുകൂടി കുറേ നടന്നു. അടിപൊളി വ്യൂ ഉള്ള ഭാഗത്തു നിന്ന് ഒരുപാട് ഫോട്ടോസ് എടുത്തു. സിംഗിൾ, കപ്പിൾ ഫോട്ടോ, പിന്നെ 4പേരുമുള്ള സെൽഫി ഒക്കെ എടുത്തു. അങ്ങനെ പിന്നെ രാത്രി 7 മണിയോടെ ഡിന്നർ കഴിച്ചു.
പിന്നെ ഒരു 9 മണിയോടെ റൂമിൽ കയറണം കിടക്കണം ഇന്നത്തെ രാത്രി ശരിക്കും ആസ്വദിക്കണം ഇങ്ങനെ ഒക്കെ ആണ് രണ്ടു പെണ്ണുങ്ങളും കണക്ക് കൂട്ടിയിരുന്നത്.
എന്നാൽ കാര്യങ്ങൾ എല്ലാം അവർ പ്ലാൻ ചെയ്തതിനു വിപരീതമാണ് സംഭവിച്ചത്.
രാജേഷിനും ജയനും ഇവിടെ എത്തിയപ്പോ മുതൽ ഫോൺ ഒഴിഞ്ഞ നേരമില്ല. ഭക്ഷണം കഴിക്കുമ്പോളും ഫോൺ തന്നെ. എന്താണെന്നു വെച്ചാൽ ജയന് സർക്കാർ ഓഫീസിൽ മാർച്ച് മാസമയത് കൊണ്ട് ചെയ്തു തീർക്കേണ്ട കുറേ വർക്ക് ഉള്ളത് കൊണ്ട് ഓഫീസിൽ നിന്ന് വിളിക്കുന്നതാണ്. ബാക്കിയുള്ളവർ മാർച്ച് മാസമായത് കൊണ്ട് വിശ്രമമില്ലാത്ത ഡ്യൂട്ടിയിൽ ആണ്. മരുഭാഗത്ത് രാജേഷിന്റെ അവസ്ഥയും അങ്ങനെ തന്നെ. ഓഡിറ്റർ ആയത് കൊണ്ട് ഓഫിസിൽ നിന്ന് വിളിയോട് വിളി. ഇടക്ക് സോറി ഒക്കെ പറയുന്നുണ്ട് ട്രിപിനിടയിൽ ശല്യപ്പെടുത്തുന്നതിനു. രാജേഷ് ഫുഡ് കഴിച്ചെന്നു വരുത്തി 08.30 ന് ലാപ്ടോപ് എടുത്തു വർക്ക് തുടങ്ങി. നയനക്ക് ദേഷ്യം വന്നു.
ഇതിനാണോ ഇത്രയും യാത്ര ചെയ്തു ഇവിടെ വരെ വന്നത്??
രാജേഷ് തന്റെ അവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും നയന വാണിംഗ് കൊടുത്തു. 10 മണിക്കെങ്കിലും റൂമിലെത്തിയില്ലെങ്കിൽ പിന്നെ പുറത്തു കിടന്നാൽ മതി എന്ന് പറഞ്ഞു.
ജയന് 09 മണിക്കും ഫോൺ വന്നു കൊണ്ടിരിക്കുന്നു. ഇത് കണ്ട സിമിയും പറഞ്ഞു. ഇങ്ങനെ ആണെങ്കിൽ വരേണ്ടായിരുന്നു ആകെ വെറുത്തു പോയി യാത്ര എന്ന്.
കുറച്ചു സമയത്തെ പ്രശ്നമേയുള്ളൂ 10 മണിക്ക് മുൻപ് ഞാൻ റൂമിലെത്തും എന്ന് ജയനും പറഞ്ഞു.
അങ്ങനെ ഭർത്താക്കന്മാർ രണ്ടും ജോലിതിരക്കുമായി മുറ്റത്തെ ഇരിപ്പിടങ്ങളിലും പോയി. ഭാര്യമാർ രണ്ടാളും നയനയുടെ മുറിയിലും ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നു.
കുറേ നേരം ഇന്നത്തെ ഗതി ഇങ്ങനെ ആയല്ലോ എന്ന് പറഞ്ഞു രണ്ടാളും.
16ൽ Ac ഓൺ ആയിരുന്ന റൂമിൽ തണുപ്പത്ത്സിമി പറഞ്ഞു : ഹോ മോളേ ഈ റൂമിൽ ac യുണ്ടോ ഭയങ്കര തണുപ്പാണല്ലോ.
നയന : ac രണ്ടു റൂമിലുമുണ്ടല്ലോ നീ ഓൺ ആക്കിയില്ലേ
സിമി : അവിടെ ac ഇല്ലെടീ
ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ ഫുൾ ac റിസോർട് ആണല്ലോ
ഇല്ലെടീ അവിടെ ഇല്ല നീ വന്നു നോക്ക്
രണ്ടാളും കൂടി ആ റൂമിൽ പോയി നോക്കിയപ്പോൾ ശരിയാണ് അവിടെ ഉണ്ടായിരുന്ന AC അഴിച്ചെടുത്തതാണ്.
അവർ റിസപ്ഷൻ ൽ വിളിച്ചു ചോദിച്ചപ്പോൾ കംപ്ലയിന്റ് അയത് കൊണ്ട് നന്നാകാൻ കൊണ്ട് പോയതാണ് സോറി എന്ന് പറഞ്ഞു. പകരം വേണെങ്കിൽ ഒരു കൂളർ തരാം എന്ന് പറഞ്ഞു. അല്ലെങ്കിലേ ദേഷ്യത്തിൽ ആയിരുന്ന നയന വേണ്ട എന്ന് പറഞ്ഞു.
പിന്നീട് സിമിക്ക് വേണെങ്കിൽ AC റൂം എടുത്തോ ഞങ്ങൾക്ക് ac ഒന്നും വേണമെന്നില്ല എന്ന് പറഞ്ഞു.
അപ്പോൾ സിമി അയ്യോ രാജേഷ് ന് ac വേണ്ടി വരില്ലേ
നയന : ഹ്മ്മ് ഈ നേരത്തു ഡ്യൂട്ടി ചെയ്യാൻ പോയ ആളാണ് ഇനി റൂമിൽ വന്നു കിടക്കും അല്ലാതെ AC യുണ്ടോ എന്നൊന്നും നോക്കില്ല. നീ അവിടെ കിടന്നോ എന്ന് പറഞ്ഞു.
സിമി : എന്നാൽ അവരെ വിളിച്ചു പറയാം
നയന : അക്കാര്യം ഞാനേറ്റു. ഞാൻ രാജേഷിനോട് പറയാം അവർ രണ്ടാളും അടുത്തടുത്തു ഉണ്ടല്ലോ ജയനോട് രാജേഷ് പറഞ്ഞോളും.
