ഡോക്ടർ – 13 47

ഏട്ടത്തി: ഷർട്ട്‌ ഊരിക്കെ, വിനു.

ഞാൻ: വേണ്ട… ഒന്നും വേണ്ട.

ഏട്ടത്തി: ഹാ… ഞാൻ സോറി പറഞ്ഞില്ലെ.

ഞാൻ അനങ്ങാതെ കിടന്നു. ഏട്ടത്തി വേഗം എൻ്റെ ഷിർട്ടിൻ്റെ മൂന്നു നാല് ബട്ടൺ ബലമായി ഊരി ഇട്ടു. പിന്നെ സ്റ്റെതസ്കോപ് നെഞ്ചിൽ പല ഭാഗത്തായി വെച്ചു നോക്കി. കണ്ണ് വിടർത്തി നോക്കി. അപ്പോഴാണ് കവിളിളെ പാട് കണ്ട് പെട്ടന്ന് എൻ്റെ കണ്ണിലേക്കു നോക്കി. പിന്നെ ആ അടി വീണു ഉണ്ടായ പാടിൽ പതിയെ ഒന്ന് തലോടി.

ഞാൻ: ഹാ…

എനിക്ക് കുറച്ചു വേദന എടുത്തിരുന്നു.

ഏട്ടത്തി: അനങ്ങാതെ കിടന്നേ വിനു, ഞാൻ നോക്കട്ടെ.

അവൻ്റെ കവിളിൽ തലോടി നോക്കിയ ഏട്ടത്തി നഖത്തിൻ്റെ പാടു കണ്ടു. ഏട്ടത്തി കയ്യിലെ നഖം നോക്കിയപ്പോൾ നടുവിരലിൽ നല്ല കൂർത്താണ് നഖം നിൽക്കുന്നത്.

ഏട്ടത്തി: എണീറ്റെ വിനു… സെപ്റ്റിക്ക് ആയതാണ്. നല്ല പനിയുണ്ട്.

ഞാൻ: ഇല്ലാ…. ഞാൻ ഇവിടെ കിടന്നോളാം. നാളെ കൂടിയേ ഏട്ടത്തി എന്നെ ഇവിടെ സഹിക്കേണ്ടൂ.

ഏട്ടത്തി: നാളത്തെ കാര്യം അല്ലെ, അത് നമുക്ക് അപ്പോ നോക്കാം. നീ എണീക്ക് വിനു. വല്ലതും കഴിക്ക്. ഗുളിക കഴിക്കണം. സെപ്റ്റിക്കിന്‌ ഉള്ള ഇഞ്ചക്ഷൻ എടുക്കണം.

ഞാൻ: എനിക്ക് ഒന്ന് വേണ്ട.

ഏട്ടത്തി: അങ്ങനെ പറഞ്ഞാ പറ്റില്ല. എണീക്ക്.

ഏട്ടത്തി എൻ്റെ കൈ പിടിച്ചു വലിച്ചു എണീപ്പിച്ചു. ഞാൻ അതെ ഗൗരവത്തോടെ അവരുടെ കൂടെ നടന്നു. പുതപ്പ് മാറിയപോളാണ് തണുപ്പ് എന്തോരം ഉണ്ടെന്ന് ഞാൻ അറിഞ്ഞത്. അവരെന്നെ അവിടെ മേശയുടെ അടുത്ത് ഇരുത്തി. പിന്നെ കഞ്ഞി ഉണ്ടാക്കി കോരി തന്നു.

ഏട്ടത്തി: വിനു… സോറി ടാ… നീ വിചാരിക്കുന്ന പോലെയല്ല ഒന്നും.

ഞാൻ: മ്മ്….

ഏട്ടത്തി: ഇങ്ങോട്ട് നോക്ക്.

എൻ്റെ താടി പിടിച്ചു പൊക്കി കഞ്ഞിലേക്ക് നോക്കി.

ഏട്ടത്തി: ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപെടുന്ന ആളുകളാണ് അത്. ഒരു ദിവസം ഒരുമിച്ചു ചിലവഴിക്കും. നമുക്ക് ഇഷ്ടം ആയാൽ പിന്നെ ഒരുമിച്ചു ജീവിക്കാം. അല്ലേൽ ബന്ധം ഉപേക്ഷിക്കാം.

ഞാൻ: ഹോ… ഒരു ദിവസം എന്നതിൽ എല്ലാം പെടും, അല്ലെ?

ഏട്ടത്തി: എടാ.. അത് അങ്ങനെയാണ്.

ഞാൻ: എന്നിട്ട് ഇപ്പൊ എത്ര പേരായി?

ഏട്ടത്തി: ആറ്…

ഞാൻ: എന്നിട്ട് ഇപ്പൊ കൂടെ കഴിയാൻ ആരെയും കിട്ടിയില്ലേ?

ഏട്ടത്തി: എല്ലാവരുടെയും ഉദ്ദേശം മറ്റേത് ആയിരുന്നു. എല്ലാം കഴിഞ്ഞു ബൈ പറഞ്ഞു പോവും.

ഞാൻ: എങ്കിൽ പിന്നെ കല്യാണം കഴിച്ചുകൂടെ?

ഏട്ടത്തി: ഒരു കല്യാണം കഴിഞ്ഞ ക്ഷീണം മാറി വരുന്നതേ ഉള്ളു.

ഞാൻ: പിന്നെ എന്തിനാണ് ഏട്ടത്തി ഇങ്ങനെ ഓരോ ആളുകളുമായി?

ഏട്ടത്തി: എടാ… ചിലപ്പോ ഒരു കൂട്ട് വേണം എന്ന് തോന്നില്ലേ? നിനക്ക് പറഞ്ഞാൽ മനസിലാവില്ല.

ഞാൻ: എന്ത്… മനസിലാവില്ല. ഏട്ടത്തിയോട് കല്യാണം കഴിക്കാൻ അല്ലെ പറയുന്നേ. അപ്പോൾ കൂട്ട് ആവുമല്ലോ.

ഏട്ടത്തി: പിന്നെയും എന്തേലും പ്രശ്നം വന്നാൽ എനിക്ക്… ഇതാണ് നല്ലത്. ഇഷ്ടം ആയാൽ ഒരുമിച്ചു ജീവിച്ചാൽ മതിയല്ലോ. ഇനി പിരിയണം എങ്കിൽ ഒരു തടസവും ഇല്ല.

ഞാൻ: ഹോ… എന്നിട്ട് ഇപ്പൊ ഇത്രയും ആയിട്ട് ആരെയും കിട്ടിയില്ലലോ.

ഏട്ടത്തി: മ്മ്…. ഒന്ന് പിരിയുമ്പോൾ ഇനി അങ്ങനെ നോക്കണ്ട എന്ന് വെക്കും. പക്ഷെ… ഞാനും ഒരു പെണ്ണല്ലേ. എനിക്കും കാണില്ലേ ഓരോ വികാരങ്ങൾ.

അതു പറയുമ്പോൾ ഏട്ടത്തി തല കുനിച്ചിരുന്നു.

ഏട്ടത്തി: വിനു… നീ നാളെ പോവോ. നീ വന്നപ്പോൾ എനിക്ക് ആരൊക്കെയോ ഉള്ളപോലെ ഉണ്ടായിരുന്നു.

അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ വാർന്നു തുടങ്ങി.

ഞാൻ: പോണില്ല… പോരെ…

അതുകേട്ട് ഏട്ടത്തി പുഞ്ചിരിച്ചു. ഞാൻ ആ കവിളിൽ നിന്ന് കണ്ണുനീർ തുടച്ചപ്പോൾ എൻ്റെ കൈ പിടിച്ചു ചുണ്ടോടു ചേർത്തു വെച്ചു. പെട്ടന്ന് ഒരു ഞെട്ടൽ ഉണ്ടായിരുന്നു അവർക്ക്.

ഏട്ടത്തി: ഹോ… നല്ല ചൂട്.

അപ്പോഴേക്കും കഞ്ഞി കുടി കഴിഞ്ഞിരുന്നു. ഏട്ടത്തി വേഗം പോയി ഗുളിക എടുത്തു വന്നു. ഞാൻ കഴിച്ചു കഴിഞ്ഞു എണീറ്റു.

ഏട്ടത്തി: ഞാൻ ഇഞ്ചക്ഷൻ എടുത്തു വരാം. മോൻ അവിടെ പോയി കിടക്ക്.

ഞാൻ അങ്ങനെ കിടക്കയിൽ കിടന്നപ്പോൾ ഏട്ടത്തി ഇഞ്ചക്ഷൻ കൊണ്ട് വന്നു.

ഏട്ടത്തി: വിനു…. കമന്നു കിടന്ന് പാന്റ് കുറച്ചു പുറകിൽ നിന്ന് താഴ്ത്തി വെക്ക്.

ഞാൻ: എന്തിന്?

ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു.

ഏട്ടത്തി: ബട്ടക്സ്സിലാണ് ഇഞ്ചക്ഷൻ വെക്കുന്നത്.

അതുകേട്ട് എൻ്റെ മുഖത്തു വന്ന നാണം കണ്ട് ഏട്ടത്തി ചിരിക്കാൻ തുടങ്ങി…

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *