” ഉം. ടാ നിന്റെ അമ്മക്കെന്താ പറ്റിയത്, ”
” കൃത്യമായി അറിയില്ല, എന്നാലും എന്റെ തന്തയെന്ന ആള് കൊന്നതാണെന്നു പറയുന്നും ഉണ്ട്. എനിക്കൊന്നും അറിയില്ല ”
” നിനക്ക് കൂട്ടുകാർ ഒന്നും ഇല്ലേ ”
” ഉണ്ട് ചേച്ചി, ഇപ്പോൾ എല്ലാർക്കും എന്നെ കാണുബോൾ ഏന്ധോ ഒരു പുച്ഛം പോലെയാണ്, എനിക്കു നേരത്തെ ഒരു കടയിലായിരുന്നു ജോലി അവിടെയും അച്ഛൻ വന്നു പ്രേശനമുണ്ടാക്കി അവിടുന്നും എന്നെ ഇറക്കി വിട്ടു. ഈ നാട്ടിൽ എനിക്കു വേറെ ആരുമില്ലെന്നു തോന്നിയതുകൊണ്ട് ഞാൻ ഇവിടെ ജോലിതേടി വന്നത് ”
ഇതൊക്കെ പറയുന്നുണ്ടെങ്കിലും അവന്റെ കണ്ണുകൾ നിറയുന്നത് ജ്യോതി നില വെളിച്ചത്തിൽ അവൾ കണ്ടു.
അല്പനേരത്തെ നിശബ്ദദക്ക് ശേഷം
” ടാ നമുക്ക് തിരിച്ചു പോകാം ”
” ആ ചേച്ചി, പോവാം ”
അവൻ മുന്നിൽ നടന്നു. ജ്യോതി ഫോണിലെ ഫ്ലാഷ്ലൈറ്റ് ഓണാക്കി അവന്റെ പിറകെ നടന്നു. അങ്ങനെ അവർ അവളുടെ വീട്ടിലെത്തി. അപ്പോഴേക്കും അപ്പാപ്പനെ നോക്കാൻ വന്ന സ്ത്രീ ഉറങ്ങിയിരുന്നു. അവൾ അവരെ വിളിച്ചു.
” ആാ, മോള് വന്നോ. ” അവർ കതകു തുറന്നു കൊടുത്തിട്ട് അവർ അവരുടെ റൂമിലേക്ക് പോയി, അത്താഴമൊക്കെ കഴിച്ചിട്ട് അവൾ അവളുടെ റൂമിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അവൾ എണിറ്റു. നോക്കിയപ്പോൾ സനു വീടിന്റെ ഉമ്മറത്തിരിക്കുന്നുണ്ട്.
” good മോർണിംഗ് സനു ”
” ആ ചേച്ചി എണീറ്റോ ”
“ഉം, എന്താണ് ഇന്ന് പരുപാടി ”
അപ്പോൾ അവൻ ചിരിച്ചോണ്ട്
” ഇന്നത്തെ ജോലി പറഞ്ഞോ ”
” ഇന്ന് പ്രേത്യേകിച്ചു ജോലിയൊന്നും ഇല്ല , ഇന്ന് നമുക്ക് സിറ്റിയിൽ വരെ ഒന്ന് പോകണം ”
” ആ. എപ്പോഴാണ് ”
” 10 മണിയൊക്കെ അപ്പോൾ അയക്കുമ്പോൾ പോകാം ”
അപ്പനെ നോക്കാൻ വന്ന ചേച്ചി അങ്ങോട്ടേക്ക് വന്നു,
” മോളെ എനിക്കൊരു കാര്യം പറയാനുണ്ട് ”
” പറ ചേച്ചി ”
” ഇന്ന് എന്റെ മക്കൾ ഇങ്ങോട്ട് വരും ”
” ആ വരട്ടെ അതിനെന്താ ”
” അല്ല വെക്കേഷൻ ആയോണ്ടാണ് വരുന്നത് ”
” മക്കളൊക്കെ പടിക്കുകയാണോ ”
” ആണ്, മൂത്തമോൾ 6 ക്ലാസ്സിലും ഇളയമകൻ 4ലും”
” എപ്പോഴാ വരുന്നത് ”
” ഉച്ചയ്ക്ക്കുമ്പോൾ ”
” ആ, ചേച്ചി ഞങ്ങൾ 2 പേരും കൂടി സിറ്റിയിൽ വരെ പോകും കുറച്ചു ഷോപ്പിങ് ഉണ്ട് ”
” ശെരിമോളെ ”
അങ്ങനെ 10 മണിയൊക്കെയായപ്പോൾ ജ്യോതിയും അവനും കൂടി സിറ്റിയിൽ ഒരു തുണികടയിൽ കയറി,
” ടാ നിനക്ക് ഇഷ്ടമുള്ളത് വാങ്ങിച്ചോ ”
” എനിക്കൊന്നും വേണ്ട ചേച്ചി ”
” പറയുന്നതങ്ങു കേട്ടാൽ മതി. ”
അവൻ ഒന്നും മിണ്ടിയില്ല.
കടയിൽ ജോലി ചെയ്യുന്നവർ ഓരോ തുണികൾ കാണിച്ചു കൊടുത്തു, ജ്യോതിതന്നെ എല്ലാം സെലക്ട് ചെയ്തു. 3 ജോഡി ഡ്രെസ്സ് ഉണ്ടായിരുന്നു. കൂടെത്തന്നെ അവനു ഇന്നറും അവൾ വാങ്ങി കൊടുത്തു. അത് കണ്ടപ്പോൾ അവൾ അടുത്തുണ്ടായതുകൊണ്ട് അവനു വല്ലാത്തതൊരു നാണം തോന്നി. ഷോപ്പിങ് കഴിഞ്ഞു അവർ ഒരു ഐസ് ക്രീം കഴിച്ചിട്ട്. തിരികെ വീട്ടിലേക്കു പോയി. അവിടെ എത്തിയപ്പോൾ ചേച്ചിടെ മക്കൾ വന്നിട്ടുണ്ടായിരുന്നു.
ജ്യോതി അവരെ പരിചയപ്പെട്ടിട്ടു. നേരെ റൂമിൽ കയറി. ആ സമയം അവളുടെ മമ്മി വിളിച്ചു
” മോളെ എങ്ങനെയുണ്ട്, കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ, ”
” ഒരു കുഴപ്പവും ഇല്ല, മമ്മി എന്ന് വരും ”
” ഞാൻ നാളെ വരുമെടി ”
” എന്നാൽ ശെരി ”
ഫോൺ cut ചെയ്തു. അവൾ അവളുടെ റൂമിനു വെളിയിൽ ഇറങ്ങി വന്നു. അപ്പോൾ പിള്ളേർ വെളിയിൽ നിന്നും കളിക്കുകയാണ്. അവൾ കുറച്ചു സമയം അത് നോക്കി നിന്നു. ചേച്ചി വന്നു
” മോളെ എനിക്കു അത്യാവശ്യമായി പഞ്ചായത്തിൽ വരെയൊന്നു പോകണം, വീടിന്റെ ഒരാവശ്യത്തിന ”
” ആണോ ”
” ഇപ്പോൾ ചെല്ലണം എന്നാണ് പറഞ്ഞത്, പിള്ളേരെ ഇവിടെ ഒന്ന് നിർത്തുന്നർത്തുന്നതിനു മോൾക്ക് ബുദ്ധിമുട്ടുണ്ടോ ”
” എന്ത് ബുദ്ധിമുട്ട്, ഒരു കുഴപ്പവും ഇല്ല, ഇവിടെ നിൽക്കട്ടെ ”
അപ്പാപ്പന് ഊണും കൊടുത്തിട്ടു ചേച്ചി പോയി. ജ്യോതിക്കു മനസ്സിൽ നൊസ്റ്റാൾജിയ അടിച്ചു. ജ്യോതി പിള്ളേരോട്
“ടാ പിള്ളേരെ നമുക്ക് ഒരു കളി കളിച്ചാലോ, ”
” എന്തുകളിയ ചേച്ചി ”
” സാറ്റ്, ഒളിച്ചുകളി ”
