” മൂന്ന് നാല് ദിവസം ഇവിടെ നിൽക്കാം എന്ന് വിചാരിച്ചു, ”
” ആ, എന്നാൽ ശെരി, നിങ്ങൾ റസ്റ്റ് എടുക്ക് ”
നിഷയാണ് അവരെ അങ്ങോട്ടേക്ക് വിളിച്ചത്, കാരണം അവൾ കോടതിയിൽ പോയി കഴിഞ്ഞാൽ അപ്പാപ്പൻ ഒറ്റക്കകതെ ഇരിക്കാൻ ആണ്. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അവർ കോടതിയിൽ എത്തി. കേസുകൾ ഓരോന്നും വിളിച്ചു തുടങ്ങി. അങ്ങനെ അവരുടെ കേസ് വന്നു.
വിധി വന്നു : ആ വസ്തുവും വീടും നിഷക്ക് തന്നെയാണെന്ന്,
അത് കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി. അത് കണ്ട സനു അവളെ കെട്ടിപ്പിടിച്ചു.
“ആന്റി സന്തോഷമായില്ലേ ”
” അതേടാ, ഞങ്ങളുടെ ആദ്യത്തെ വീടായിരുന്നു അത്, ഞങ്ങളെ പറ്റിച്ചു ഇച്ചായന്റെ പാർട്ണർ കൈക്കൽ ആക്കിയതായിരുന്നു. ഇച്ചായൻ ഉള്ളപ്പോൾ തുടങ്ങിയ കേസ് ആണ് ”
” ഉം, അപ്പോൾ പാർട്ടി ഉണ്ട് ”
” ചെയ്യടാ, ”
” എന്നാൽ പോകാം ”
” ഉം ”
അവർ രണ്ടുപേരും കൂടി തിരികെ വീട്ടിൽ വന്നു. വൈകുന്നേരം ആയി. അവളുടെ ആങ്ങളയോട് കാര്യങ്ങൾ പറഞ്ഞ്.
” ചാച്ചാ, എനിക്ക് അങ്ങോട്ടേക്ക് പോകണം ”
” ഡി , നാളെ പോകാം, അല്ല, അതെല്ലാം ഇപ്പോൾ കാടു പിടിച്ചു കിടക്കുകയല്ലേ, ആരേലും വിളിച്ചു ഒന്ന് വൃത്തിയാക്കണം ”
” ഉം, അറിയാം, നാളെ ഞാനും സനുവും കൂടി പോയി വൃത്തിയാക്കാം ”
” അതെ ”
” എനിക്ക് അവിടെ ഒരു ദിവസം താങ്ങണം എന്നുണ്ട്, പക്ഷെ അപ്പാപ്പൻ ഇവിടെ കിടക്കുന്നതു കൊണ്ടു അത് പറ്റുമെന്ന് തോന്നുന്നില്ല ”
” ടാ പൊട്ടി, ഞാൻ എന്തായാലും 4 ദിവസം ഇവിടെ കാണും, അപ്പോൾ നീ പോയിട്ട് വായോ, നീ ഒറ്റക്കല്ലല്ലോ, ആ പയ്യനും ഇല്ലേ, ”
” ഉം ”
അങ്ങനെ അവൾ ഉറങ്ങുന്നതിനു മുൻപ് സനുവിനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ ഓക്കേ ആണെന്നും അവൻ പറഞ്ഞ്. രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും എടുക്കാൻ അവൾ പറഞ്ഞു. അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ അവൻ അവന്റെ ഡ്രെസ്സൊക്കെ എടുത്തു വെച്ചു. അതിന്റെ കൂടെത്തന്നെ അവൻ അവൾക്കായി വാങ്ങിയ ഡ്രെസ്സും എടുത്തു വെച്ചു. അവളിടെ കൂടെ കാറിൽ യാത്ര ആരംഭിച്ചു. അവൾ വണ്ടിയിൽ കയറുന്നതിനു മുൻപ് കാടു ചെത്താൻ ഉള്ള ആയുധങ്ങളും എടുത്തു വച്ചിരുന്നു
” ആന്റി, ഈ സ്ഥലം എവിടാ ”
” കുറച്ചു പോകണം, ഏകദേശം ഒന്നരമണിക്കൂർ യാത്ര ചെയ്താലേ എത്താൻ പറ്റു ”
” ഉം ”
അവർ പിന്നെയും കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു. ഇടക്ക് കാർ നിർത്തിട്ടു അവർക്ക് കഴിക്കാൻ വേണ്ട ഭക്ഷണം വാങ്ങി. അവർ 11.30 ആയപ്പോഴേക്കും അവിടെയെത്തി. തൊട്ടടുത്തു ഒരു വീട് പോലും ഇല്ലാത്ത വിജനമായ പ്രദേശത്തെ ഒരു വീട്, അവൾ കാർ നേർത്തിയപ്പോൾ അവൻ കാറിൽ നിന്നും ഇറങ്ങി വന്നു, മുഴുവനും കാടു പിടിച്ചു കിടക്കുന്ന മുറ്റവും. അങ്ങും ഇങ്ങും വീടിന്റെ ചില ഭാഗങ്ങളിൽ ഓട് പൊട്ടിട്ടും ഉണ്ട്. അവൻ അവളോട്
” ആന്റി ഈ വീടിനു നല്ല പണിയുണ്ടല്ലോ ”
” ഉം, ഒരുപാടു വർഷം ആയതല്ലെടാ, ”
അതും പറഞ്ഞു കൊണ്ടു അവൾ കൈയ്യിൽ ഇരുന്ന ചാവി വെച്ചു വീടിന്റെ ഗേറ്റിൽ ഉള്ള തുരുമ്പിച്ച ലോക്കിലേക്ക് ഇട്ടിട്ടു തുറക്കാൻ നോക്കി, അത് തുറക്കുന്നില്ല
” ശേ, തുറക്കുന്നില്ലല്ലോ ”
“ആന്റി ഞാൻ നോക്കാം ”
അവൻ ലോക്ക് ഓപ്പൺ ചെയ്യാൻ നോക്കിയെങ്കിലും നടന്നില്ല. അവൻ കാറിന്റെ ഡിക്കി തുറന്നിട്ട് കൊടുവാൾ എടുത്തോണ്ട് വന്നു, ലോക്കിലേക്ക് 2,3 അടി കൊടുത്തപ്പോൾ തന്നെ തുറന്നു,
” ആഹാ, നീ കൊള്ളാല്ലോ, നീ മോഷണത്തിനെങ്ങാനും പോയിട്ടുണ്ടോ ”
” യെ, അതുകൊള്ളാം. ഞാൻ ഒരു help ചെയ്തപ്പോഴേക്കും ഞാൻ കള്ളനായോ ”
” അയ്യോടാ, ഞാൻ ചുമ്മാ പറഞ്ഞതാ, ”
” ആണോ, എനിക്ക് മനസ്സിലായില്ല 😂”
അവൻ ഗേറ്റിൽ ഉള്ള ഓടമ്പൽ തുറന്നിട്ട് ഗേറ്റ് തള്ളി തുറന്നു. അവൾ കാറിൽ കയറി കാർ വീടിന്റെ മുറ്റത്തേക്ക് കയറ്റി. അവൾ ഇറങ്ങിട്ട്, വീടിന്റെ ഡോർ തുറന്നു. വീടിനകം മുഴുവനും ചിലന്തി വലയും പൊടി പടലവും ആയിരിന്നു. സനുവും നിഷയും അകത്തേക്ക് കയറി.
” ടാ നമുക്ക് ആദ്യം വീടിനകം വൃത്തിയാക്കാം ”
” ആ ശെരി ആന്റി ”
