ഒരു മറുപടി കിട്ടിയ സന്തോഷത്തിൽ ജിജോ കിടന്നു. തന്റെ മറ്റു കള്ളക്കളികൾ ഒന്നും ഇവൾ അറിയരുത് അതു മാത്രം താൻ സൂക്ഷിച്ചു പോകുക. ബസ് ബാംഗ്ലൂർ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
ഹോസൂർ എത്തിയപ്പോൾ വെട്രിയും അവന്റെ വേണിമാമിയും എഴുനേറ്റു അപ്പോൾ സമയം ഏകദേശം അഞ്ചുമണിയായി. അവിടെ നിന്നും ഒരു മണിക്കൂർ ആറുമണിയോടെ നീലിമക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി. അവിടെ നിന്നും കുറേകൂടി ഉണ്ട് ജിജോ ടിക്കറ്റ് എടുത്ത സ്ഥലത്ത്. നീലിമ തന്റെ ബാഗ് എടുത്തു ബസിൽ സീറ്റിൽ നിന്നും എഴുനേറ്റു. എന്നിട്ട് അവൾ ജിജോയുടെ മുഖത്തേക്ക് നോക്കി. ജിജോ അവളുടെ കൂടെ ബാഗും എടുത്ത് സീറ്റിൽ നിന്നും ഇറങ്ങി. ജിജോ തന്റെ പിന്നാലെയുണ്ട് എന്നറിഞ്ഞ നീലിമക്ക് സന്തോഷമായി. ഇരുവരും ബസിൽ നിന്നും ഇറങ്ങി നേരെ ഓട്ടോ സ്റ്റാൻഡിൽ എത്തി. പോകേണ്ട സ്‌ഥലം പറഞ്ഞിട്ട് നീലിമ ഒരു ഓട്ടോയിൽ നീലിമ കയറി അവളെ മുട്ടി എന്നവണ്ണം ജിജോയും..
ജിജോ നീലിമയുടെ അടുത്ത് എവിടേക്ക് ആണ് പോകുന്നത് എന്ന് ചോദിച്ചുവെങ്കിലും അവൾ മിണ്ടിയില്ല പകരം അവനെ ഒന്നുകൂടി അവൾ മുട്ടി ഉറുമ്മി.
സ്ഥലം എത്തി ഓട്ടോ നിന്നു ജിജോ ഇറങ്ങി ഓട്ടോചാർജ് കൊടുത്തിട്ട് നീലിമ ഇറങ്ങി നടന്നു ഒപ്പം ജിജോയും . അവസാനം ഒരു ഇരുപത്തി അഞ്ചു മീറ്റർ ഒരു ഗേറ്റിന്റെ അടുത്തു നീലിമ ചെന്ന് നിന്നു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. തന്റെ ബാഗിൽ നിന്നും ഒരു താക്കോൽ കൂട്ടം എടുത്ത് നീലിമ വാതിൽ തുറന്നു. ഗേറ്റ് ഒരാൾക്ക് കയറുവാൻ ഗ്യാപ് വരത്തക്ക വിധം തുറന്നവൾ കയറി. ഒപ്പം ജിജോയെ അവൾ കണ്ണ് കാണിച്ചു അകത്തേക്ക് വരുവാൻ. അവനും ഒപ്പം കയറി ഒരു വീട് മുറ്റം ഒട്ടും ഇല്ല കഷ്ടി ഒരു കാർ പാർക്ക് ചെയ്തു ഇടാൻ സാധിക്കും. വീടിന്റെ ചുറ്റും ഉയരം ഉള്ള മതിൽ കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്. ചുറ്റും ഉള്ള വീടുകൾക് ഇതേപോലെ മതിൽ ആണ്.
നീലിമ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നു. വീട് അകം എല്ലാ വൃത്തിയായി കിടക്കുന്നു ഒട്ടും പൊടിയില്ല.
നീലിമ. ഈ വീട് ഇത് ഞങ്ങളുടെ വകയാണ് ഇപ്പോൾ എന്റെ പേരില് ആണ്
ജിജോ. അപ്പോൾ ഇത് ആരാണ് നോക്കുന്നെ
നീലിമ. അച്ഛന്റെ ഒരു പഴയ സർവെൻറ് ആണ് ഇത് വൃത്തിയായി സൂക്ഷിച്ചു പോരുന്നത്
ജിജോ. കൊള്ളാം അവർ ഡൈലി വരുമോ
നീലിമ. ഇല്ല ആഴ്ചയിൽ ഇന്നലെ വന്നു എല്ലാം വൃത്തിയാക്കി പോകും. എങ്ങനെ ഉണ്ട് നിനക്ക് ഇഷ്ട്ടപ്പെട്ടോ.
ജിജോ. ഇഷ്ടപ്പെട്ടു
നീലിമ. അപ്പോൾ നമ്മൾ പോകുന്ന വരെ ഇവിടെയാണ് താമസം . ഞാൻ പറഞ്ഞപോലെ ആണെകിൽ നിനക്ക് ഓകെ ആണോ
ജിജോ. എല്ലാം നീലുവിന്റെ ഇഷ്ടം
നീലിമ. ഗുഡ് ബോയ്.
ജിജോ. എനിക്ക് മുതലാളി പറഞ്ഞ സ്ഥലത്ത് പോകണം അതു എവിടെ ആണ്
നീലിമ. അതിനും വഴി ഉണ്ട് എനിക്ക് അറിയാത്ത സ്ഥലം ഒന്നും അല്ലല്ലോ. ഏതായാലും നീ അയാളെ വിളിക്ക്
ജിജോ. ആ വിളിക്കാം
ജിജോ അവന്റെ മുതലാളി പറഞ്ഞ ആളെ വിളിച്ചു. ഡോക്യുമെന്റ് എല്ലാം അയാൾ റെഡിയാക്കിയിരുന്നു. പക്ഷെ അയാൾ ഒരു അഞ്ച് ദിവസം കഴിഞ്ഞു മാത്രമേ വരിക. ഈ കാര്യം ജിജോ മുതലാളിയെ അറിയിച്ചു . ആ ഡോക്യുമെന്റ് നേരിട്ട് വാങ്ങിയിട്ട് മാത്രം വന്നാൽ മതിയെന്ന് മുതലാളി അവനോട് പറഞ്ഞു. വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന വണ്ണം പോലെയായി ജിജോ. അവൻ ഈ വിവരം നീലിമയെ അറിയിച്ചു.. അവൾ കുളിച്ചു വരാം എന്ന് പറഞ്ഞു ഒരു മുറിയിൽ കയറി പോയി അതാണ് മാസ്റ്റർ ബെഡ്റൂ എന്ന് പറയാം. ജിജോയുടെ അടുത്ത് അവൾ ഹാളിലെ ബാത്‌റൂമിന്റെ നേരെ വിരൽ ചൂണ്ടി. ജിജോ അവിടെ പോയി കുളിച്ചു റെഡിയി വാ
ജിജോ ആ വീട് ആകെ നോക്കി 3BHK ആണ് രണ്ടു റൂം അടഞ്ഞു കിടക്കുന്നു. ഹാളിൽ ഒരു ബാത്ത്റൂം ഉണ്ട്. ജിജോ അവിടെ പോയി കുളിച്ചു റെഡിയായി. അവൻ കുളിച്ചു വന്നപ്പോൾ നീലിമ അവനു ഒരു കസവു മുണ്ട് കൊടുത്തു ഒപ്പം ഒരു വെള്ള ഷർട്ടും.
