ദി ഡിമോൺ സ്ലേയർ – 2

ദി ഡിമോൺ സ്ലേയർ 2

The Modern Slayer Part 2 the beginning

Author : Lucid

Previous Part


കഴിഞ്ഞ പാർട്ട്‌ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം തൊട്ട് നന്ദി അറിയിച്ചു കൊള്ളുന്നു

ഇഷ്ടമായാൽ ലൈക്‌ ചെയുക ❤️

 

അപ്പൊ തുടരാം ❤️

 

പെട്ടന്ന് ആ ഭീകരരൂപം എൻറെ അടുത്തേക് ഓടി വന്നു എന്റെ കണ്ണിലേക്കു ഇരുട്ട് കേറി ശരീരം വിറക്കാൻ തുടങ്ങി തലയ്ക്കു മുകളിലും മുഖത്തും ചൂട് അനുഭവപ്പെടുന്നു വിയർപ്പു തുള്ളികൾ എന്റെ നെറ്റിയിലൂടെ ഒലിച്ചിറങ്ങി കൈ കാലുകൾ വിറക്കാൻ തുടങ്ങി അന്നു ആദ്യം ആയി എന്റെ മരണം ഞാൻ മുന്നിൽ കണ്ടു…..

എന്റെ വേണ്ട പെട്ടവരുടെ മുഖം എന്റെ കണ്ണിലുടെ മിന്നിമറയാൻ തുടങ്ങി അതെ ഞാൻ മരിക്കാൻ പോവുന്നു…..

പെട്ടന്ന്

ആഘാശത്തു നിന്നും വലിയ ശബ്ദം ആ ഭീകരരൂപം ആകാശത്തേക് നോക്കി ഞാനും

വലിയ നാല് തീ ഗോളങ്ങൾ കുതിച്ചു വരുന്നു

അത് വന്നു രണ്ടായി വേർതിരിഞ്ഞു ആ ഭീകര രൂപത്തിന്റെ രണ്ടു വശങ്ങളിൽ ആയി വന്നു ആ പുൽവയലിൽ വന്ന് പതിച്ചു അതിന്റെ ശക്തിയിൽ ആ ഭീകരരൂപം ദൂരെക് തെറിച്ചു

വീണു അവിടം മുഴുവൻ പുകകൊണ്ട് നിറഞ്ഞിരുന്നു ഇതോടകം ആ വയലിൽ തീ

പടർന്നിരുന്നു

ദൈവമെ ഇവിടെ എന്തൊക്കെയാ നടക്കുന്നെ ഞാൻ മനസ്സിൽ പറഞ്ഞു….

ആ ഭീകരരുപം അവിടെന്നു മാറിയതോടെ

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി

വയലിൽ ഇപ്പൊ നടക്കുന്നത് ശെരിക് കാണാൻ പറ്റുന്നില്ല തീയും പുകയും അത് ആളി കത്താൻ തുടങ്ങി

പെട്ടെന്ന് എന്റെ ബൈക്ക് സ്റ്റാർട്ട് ആയി പിന്നെ എനിക്ക് ഒരു നിമിഷം പോലും പായക്കാൻ ഇല്ലായിരുന്നു

ഞാൻ ബൈക്ക് ആകെസിലേറ്റർ മുരണ്ടി നേരെ കുതിച്ചു….

എങ്ങെനെഎങ്കിലും വീട്ടിൽ എത്തിയാൽ മതിയായിരുന്നു എനിക്ക്

ഇടയ്ക്കു ഞാൻ മിററിലൂടെ പുറകിലെക്കു

നോക്കി അത് പിന്നിൽ എങ്ങാനും ഉണ്ടോന്ന്..

എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായി… എന്താ എനിക്കു മാത്രം ഇങ്ങനെ കുറച്ചു ദിവസം ആയി ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആണ് എന്റെ മുന്നിൽ സംഭവിക്കുന്നത്….

എന്റെ ശരീരം നന്നായി വിറക്കുന്നുണ്ട് ഞാൻ ബൈക്ക് സ്പീഡിൽ എടുത്തു വിട്ടു…..

മനസ്സിൽ പേടി അലതല്ലാൻ തുടങ്ങി കൊറച്ചു സമയത്തിന് അകം വീട്ടിൽ എത്തി ഗേറ്റ് അടച്ചിരുന്നു…

ബൈക്ക് സ്റ്റാൻഡിൽ ഇട്ടു ഗേറ്റ് പോയി തുറന്നു…ബൈക്ക് നേരെ പോർച്ചിൽ കേറ്റി പാർക്ക് ചെയ്തു കാളിങ് ബെൽ അമർത്തി

ഒരു പ്രീതികരണംവും ഇല്ല….

ഇവർ ഒറങ്ങിയോ ഇനി .. ഞാൻ ബെൽ വീണ്ടും അമർത്തി..

 

ഡോർ തുറന്നു ആന്റി ആയിരുന്നു

 

ആന്റി :ഡാ നേരം എത്ര ആയെടാ നീ എവടെ ആയിരുന്നു… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ നേരം വൈകി വരാൻ പാടില്ലെന്ന്

ഞാൻ:മ്മ്………..( ഒന്ന് മുളി )

ആന്റിയുടെ മറുപടിക്ക് അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ലായിരുന്നു..

കഴിഞ്ഞതൊക്കെ ആന്റിയോട് ഞാൻ എങ്ങനെ പറയും

ആന്റി :ഡാ നിന്നോടാ ചോദിച്ചേ

എവിടെ ആയിരുന്നുന്ന്

ഞാൻ :വരുന്ന വഴിക്ക് ഒന്ന് വീണു അതാ ലേറ്റ് ആയെ….ഞാൻ കയ്യിലുള്ള മുറിവ് കാണിച്ചു കൊണ്ട് പറഞ്ഞു

ആന്റി :അയ്യോ മോനെ എന്നിട്ട് എന്തേലും പറ്റിയോടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ബൈക്കിൽ പതിയെ പോണമെന്നു

എന്നിട്ട് ആന്റി അന്റെ കൈക് പതിയെ തല്ലി

ഞാൻ :ഇല്ല ആന്റി പതിയെ ആണ് വന്നത് എങ്ങനെയോ ബൈക്ക് ഒന്ന് സ്കിട് ആയി വീണു…

 

ആന്റി :മ്മ്… നീ വല്ലതും കഴിച്ചോടാ

ഞാൻ :ഹാ… ആന്റി കിടന്നോ ഞാൻ കഴിച്ച വന്നേ

ആന്റി :നീ എന്താ അവളെ ഇന്ന് കൂട്ടാഞ്ഞത്

ഞാൻ :അത് ഞാൻ കണ്ടില്ല ആന്റി അവളെ അതാ….

ആന്റി :എന്നാ നീ പോയി കിടന്നോ നാളെ ക്ലാസ്സ് ഉള്ളതല്ലേ ഞാൻ പോയി കിടക്കട്ടെ എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചോ…

ഞാൻ :മ്മ്……അപ്പൊ അവൾ ഒന്നും പറഞ്ഞിട്ടില്ല ആന്റിയോട്

ഞാൻ മനസ്സിൽ പറഞ്ഞു എന്നിട്ട് നേരെ കോണി പടി കേറാൻ പോയി

ആന്റി :ഡാ ഒന്ന് നിന്നെ

ഞാൻ എന്താ എന്ന ഭാവത്തിൽ ആന്റിയെ നോക്കി

ആന്റി :നീയും അവളും വല്ല വഴക്കും ഉണ്ടാക്കിയോ അവൾ വന്ന മുതലേ കിടപ്പാ ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല

ഞാൻ :ഇല്ല ആന്റി…

ഞാൻ പറഞ്ഞു ഒപ്പിച്ചു

ആന്റി :ശെരി എന്ന കിടന്നോ

 

അതും പറഞ്ഞു ആന്റി പോയി കിടന്നു…

 

ഞാൻ പിന്നെ നേരെ റൂമിലേക്കു വച്ചു പിടിച്ചു

നേരെ ഡ്രെസ് മാറി ബാത്റൂമിൽ കേറി ഷോവർ ഓൺ ആക്കി കുറെ നേരം അതിന്റെ ചുവട്ടിൽ നിന്ന് ശരീരം ഒന്ന് തണുപ്പിച്ചു

എന്റെ മനസ്സിൽ മുഴുവൻ നേരെത്തെ നടന്ന കാര്യങ്ങൾ ആയിരുന്നു..

കുറെ നേരെത്തെ കുളിക് ശേഷം ഞാൻ ഒരു ബോക്സ്ർ എടുത്ത് ഇട്ട് കിടന്നു

അപ്പോഴാണ് പുറത്ത്നും നല്ല ഇടിം മഴയുടേം ശബ്ദം കേൾക്കുന്നത്…….നല്ല തണുപ്പും വരുന്നുണ്ട്

നേരെത്തെ സംഭവം നടന്നിട്ട് ഇപ്പൊ ഒന്ന് ഒന്നര മണിക്കൂർ എങ്കിലും ആയി കാണും

ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ല എന്താ നടന്നേനു……അങ്ങനെ ആലോചിച്ചു കണ്ണ് അടച്ചു കിടന്നു…..

അപ്പോയെക്കും പവർ കട്ട് ആയി ഫാൻ നിലച്ചു പക്ഷെ മഴയുള്ളത് കൊണ്ട് നല്ല തണുപ്പ് അറിയാൻ പറ്റുന്നുണ്ട് കാതുകളിൽ മഴയുടേം ഇടിയുടേം ശബ്ദം മാത്രം മുയങ്ങി മുറിയിൽ മിന്നലിന്റെ വെളിച്ചവും

 

*************ഇതേസമയം***********

മറ്റൊരു സ്പേസ് പ്ലാനറ്റ്

(….എവിടെയും വെളിപ്പെടുതാത്തത് ഭൂമിയിൽ നിന്നും ദശകോടി പ്രകാശവർഷ ദൂരം അകലെ സ്ഥിതി ചെയ്യുന്നു…. )

https://i.ibb.co/thTxYw2/72318e15cb54.jpg

Denkerth (ടെൻകെർത്) പ്ലാനറ്റ്

 

പ്ലാനറ്റിനെ കുറിച്ച്

(പേര്:ടെൻകെർത്

തരം: (മനുഷ്യർക്ക് മാരകമായ അന്തരീക്ഷം)

ആകാശ വർണ്ണം: പച്ച ചുവപ്പ്, കറുപ്പും മഞ്ഞയും ഉള്ള ബാൻഡുകൾ

ഗ്രഹ സ്ഥിതിവിവരണം

ഭൗമജീവിതം: ഭൂമിയെ അടിസ്ഥാനമാക്കിയുള്ള വാസം അനുയോജ്യമല്ല

Denkerth രണ്ടു ഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു( 2വംശം )

1.ഹായാക്കി വംശം (അഥവാ ടെൻകെർത്തിലെ മനുഷ്യർ )55%

2.മോർഘോഷി വംശം (demons)45%

 

ദിവസത്തിന്റെ ദൈർഘ്യം: 16 മണിക്കൂർ

വർഷത്തിന്റെ ദൈർഘ്യം: 119 ഭൗമദിനങ്ങൾ

സീസണൽ വ്യതിയാനങ്ങൾ: ചെറിയ വ്യതിയാനങ്ങൾ: വർഷത്തിലെ ഗ്രഹത്തിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി താപനിലയിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ)

https://i.ibb.co/xqG8tYw/9974a81a6d52.jpg

ടെൻകെർത്തിലെ…. ദി പാലസ് ഓഫ് ലുമിയാസ് വോർഗുരോത് (the father of demons )

 

തന്റെ എല്ലുകൾ കൊണ്ട് തീർത്ത സിംഹസനത്തിൽ ഇരുന്നു കൊണ്ട് ലുമിയാസ് വോർഗുരോത് ഉറക്കെ വിളിച്ചു

ലുമി വോർ : In Yodish.(ആരവിടെ )

വോർഗുരോതിന്റെ ശബ്ദത്താൽ ആ കോട്ട കുലുങ്ങി…….

ആക്കിനാസ് :bat lokamcheasa besach (പറഞ്ഞോളൂ പിശാചുകളുടെ ദൈവമേ )

https://i.ibb.co/7227Ry6/299e4c476400.jpg

 

“ആക്കിനാസ് മോർഗുരോത്തിന്റെ സൈന്യത്തെ നയിക്കുന്ന പടയാളി ”

Leave a Reply

Your email address will not be published. Required fields are marked *