ദി മെക്കാനിക് – 2 36

” എന്നാലും എങ്ങനെയാണു ഗിരിയെ പോലൊരാളോട് എനിക്ക് ഒരു ആകർഷണം തോന്നുന്നത്? അർജുൻ വളരെ സ്നേഹമുള്ള കാമുകനും , എന്നെ ഒരുപാടു കെയർ ചെയ്യുന്ന ഭർത്താവും എന്റെ ബെസ്റ്റ് കൂട്ടുകാരനുമാണ്.എന്റെ ജീവിതം ഇപ്പോൾ എല്ലാംകൊണ്ടും മനോഹരമാണ്.പക്ഷെ ഇങ്ങനെ എല്ലാം ആയിട്ടും, എങ്ങനെ ഒക്കെ ഒഴിവാക്കാൻ ശ്രമിച്ചിട്ടും ഗിരി എന്ന ചെളികുണ്ടിലേക്ക് ഞാൻ വലിച്ചിഴക്ക പെടുന്നപോലെ!!!!!

ഭർത്താവല്ലാതെ വേറെയൊരാളെ പറ്റിയാണ് ഞാൻ ഇങ്ങനെ എല്ലാം ആലോചിക്കുന്നത്. ഇത് അവനോടു ചെയ്യുന്ന ചതിയല്ലേ???
ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. എല്ലാവരിലും അവിഹിതത്തിനുള്ള ആഗ്രഹം ഒളിഞ്ഞിരിക്കുന്നുണ്ട് . പക്ഷെ അതിനെ ആളികത്തിക്കാൻ ഒരു കാരണം വേണമെന്ന്.

ആ വൈകുന്നേരം മുഴുവൻ ഓരോന്ന് ആലോചിച്ചു തള്ളി നീക്കി.അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ഞാൻ എന്റെ കൂട്ടുകാരിയുടെ വീട്ടിൽപോയി കുറെ സമയം അവിടെ ഇരുന്നു.രാത്രി തിരിച്ചു വന്നു ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ബ്രേക്ഫാസ്റ്റ് കഴിച്ചു, ലാപ്ടോപ്പിൽ എന്റെ ജോലികൾ ചെയ്യാൻ തുടങ്ങി. പ്രൊജക്റ്റ്‌ തീർക്കാൻ അധിക സമയം ഇല്ലാത്തതിനാൽ അന്ന് ഉച്ചവരെയും ഞാൻ അതിന്റെ മുന്നിൽ തന്നെ ആയിരുന്നു.അതുകൊണ്ട് ഗിരിയുടെ ചിന്തകൾക്ക് ഞാൻ തല്ക്കാലം ബ്രേക്ക്‌ കൊടുത്തു.

ഉച്ചക്ക് ഭക്ഷണം കഴിച് വീണ്ടും ജോലി തുടർന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ കോളിങ്ങ് ബെൽ ശബ്ധിച്ചു.
” ഈ സമയത്തു ആരാണാവോ കയറി വന്നിരിക്കുന്നത്?? ”
ഞാൻ വാതിൽ തുറക്കാനായി അങ്ങോട്ട്‌ പോയി, വാതിൽ തുറന്നു.!!!എന്റെ മുന്നിൽ നിൽക്കുന്ന ഗിരിയെ കണ്ടു ഞാൻ ഞെട്ടിപ്പോയി.!!!!!

അയാൾ ഒരു ബ്ലാക്ക് ടി ഷർട്ടും, നീല ജീൻസും ആണ് ധരിച്ചിരുന്നത്. ഗിരി എന്നെനോക്കി പുഞ്ചിരിച്ചു. വാതിൽക്കൽ ഗിരിയെ കണ്ടതും ഞാൻ അറിയാതെ ഒരു അടി പിന്നിലേക്ക് വച്ചു, അയാളെ തന്നെ നോക്കികൊണ്ടിരുന്നു.

” മാഡം.. മാഡത്തിന്റെ കാർ ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ” അയാൾ കാറിന്റെ കീ എടുത്ത് എന്റെ നേരെ നീട്ടി.

” അർജുൻ സർ ഇവിടെ ഇല്ലേ? “അയാൾ ചോദിച്ചു.

” ഇല്ലാ അവൻ പുറത്തു പോയിരിക്കയാണ്‌ ” ഞാൻ അത് പറഞ്ഞതും ഗിരിയുടെ മുഖം നല്ലതുപോലെ തെളിഞ്ഞു.

” അത് സാരമില്ല, കാർ മാഡം വാങ്ങിച്ചാൽ മതിയല്ലോ… എന്തായാലും ഇത് മാഡത്തിന്റെ കാർ അല്ലേ ” അതും പറഞ്ഞു അയാൾ അകത്തേക്ക് വന്നു.

എനിക്ക് വേറെ വഴിയില്ലാത്ത കാരണം ഞാൻ ഒതുങ്ങി കൊടുത്തു. പിന്നെ അയാൾ മോശമായി പെരുമാറാത്ത കാരണം കുറെ സമയം പുറത്തു നിർത്തി സംസാരിക്കുന്നതും ശരിയല്ലല്ലോ.

” കാറിന്റെ എല്ലാ പ്രശ്നവും തീർത്തിട്ടുണ്ട്. നമുക്ക് ഒന്ന് ഓടിച്ചു നോക്കാം ” അയാൾ പറഞ്ഞു.

” ഏയ്‌ അതിന്റെ ആവശ്യം ഇല്ലാ, അർജുൻ വന്നിട്ട് ചെക്ക് ചെയ്തോളും. ” ഒഴിഞ്ഞുമാറിക്കൊണ്ട് ഞാൻ പറഞ്ഞു.

” മാഡം…. ഇത് മാഡത്തിന്റെ കാർ അല്ലേ.. മാഡമാണ് ഈ കാറിനെപറ്റി ശരിക്കും അറിഞ്ഞിരിക്കേണ്ടത്. ഇത് മാഡത്തിന്റെ ആദ്യത്തെ കാർ അല്ലേ.. എല്ലാ ഉത്തരവാദിത്വവും മാഡത്തിനാണ്…. അല്ലേ?? ”

” അതുകൊണ്ടല്ല, എനിക്ക് കാറിനെ പറ്റി വലിയ ഐഡിയ ഒന്നും ഇല്ലാ. വണ്ടി ഓടിച്ചു നോക്കിയാലും എനിക്ക് ഒന്നും മനസ്സിലാവില്ല” ഞാൻ വീണ്ടും ഒഴിഞ്ഞു മാറി.

” അതിനല്ലേ ഞാൻ കൂടെയുള്ളത്… കാറിനെ പറ്റി ഞാൻ പറഞ്ഞുതരാം… നമുക്ക് ഒരു റൗണ്ട് അടിച്ചിട്ട് വരാം.. മാഡത്തിന്റെ പഴയ കാർ ഇപ്പോൾ പുതിയ കാർ പോലെ ആക്കിയിട്ടുണ്ട്. ” അയാൾ പറഞ്ഞു.

” അതിന്റെ ആവശ്യം ഇല്ലാ.. ഇയാൾ നല്ല മെക്കാനിക് ആണെന്ന് എനിക്കറിയാം. ” ഞാൻ പറഞ്ഞു.

” താങ്ക്സ് മാഡം.. പക്ഷെ വണ്ടി തിരിച്ചേൽപ്പിക്കുന്നതിനു മുന്നേ എല്ലാവരും വണ്ടി ഓടിച്ചു നോക്കും. അതൊരു പോളിസിയാണ് . എനിക്കും അത് നിർബന്ധം ഉള്ള കാര്യം ആണ്. ”
ഗിരി വിടുന്ന ലക്ഷണം ഇല്ലാ. എന്നാൽ പിന്നെ പെട്ടെന്ന് പോയി വരാമെന്നു ഞാനും വിചാരിച്ചു. അതിനുശേഷം ഗിരിയെ പറഞ്ഞു വിടാം.

” ഓക്കേ…ശരി.. ഗിരി ഒന്ന് പുറത്തു നില്ക്കു… ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം. ” ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *