“”ടീ… ദീപു ഞങ്ങൾ ഏതാണ്ട് സിറ്റിയിൽ എത്താൻ പോണു… നിനക്കെന്തെങ്കിലും വാങ്ങാനുണ്ടോ….??””
“”ആ…. വാങ്ങണം…!!””അവൾ പറഞ്ഞു.
ഇന്നത്തെ യാത്ര ശരിക്കും പറഞ്ഞാൽ അവളുടെ പ്ലാനിങ് ആയിരുന്നു എന്നത് വളരെ വ്യക്തം… കാരണം ഇന്റർവ്യൂ എറണാകുളത്താണെന്ന് അറിഞ്ഞ നിമിഷം, ഞാൻ പോലും അറിയാതെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത് അവളാണ്.
അമ്മച്ചിയറിയാതെ ബാഗ് പോലും കാറിൽ ഒളിപ്പിച്ചു കടത്തി, കൊണ്ടു പോയി വച്ചത് അവളല്ലേ…
അതിനും കാരണമുണ്ട്… ഞാനും അവളും തമ്മിൽ കൂട്ട് കൂടുന്നതും ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നതും അമ്മച്ചിക്കിഷ്ടമല്ല. അതിന്റെ കാരണവും അജ്ഞമാണ്.
അമ്മച്ചിയുടെ ഇത്തരം സ്വഭാവം കാരണം തന്നെ ആയിരിക്കാം, അവൾ ഈവീട്ടിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിച്ചതും, പിന്നീട് കിഷോറിനൊപ്പം ഒളിച്ചോടിയതും…..
എന്നിട്ടും അവൾക്ക് അതിൽകൂടി ഒരു സമാധാനമോ, ജീവിതമോ കിട്ടിയില്ല… ആരിൽ നിന്നും ഒരു സപ്പോർട് കിട്ടാതായപ്പോൾ സ്വാഭാവികമായി അവൾ എന്നിൽ ശരണം പ്രാപിച്ചതാവാം…
ഒരുപക്ഷെ ഇത് അമ്മയോടുള്ള ഒരു വാശിയോ, പ്രതിഷേധമോ ആവാം… അതിന്റെ നല്ലൊരു തെളിവാണ് ഇന്നലെ രാത്രി ആ ഹോട്ടൽ മുറിയിൽ അരങ്ങേറിയത്…!!
എന്റെ കാഴ്ചപ്പാടിൽ ഇത് പ്രതിഷേധമെന്ന് പറയാനൊക്കില്ല… അമ്മച്ചിയോടുള്ള പ്രതികാരം തന്നെയാണ്.
പെണ്ണും പെടക്കോഴിയും ഒന്നും വേണ്ടെന്ന് വച്ച ഞാൻ, പൂർണ്ണമായും ബ്രഹ്മചാര്യത്തിലേക്ക് മനസ്സിനെ തിരിച്ചു വിട്ടപ്പോൾ അതിൽ നിന്നും ഒരു തിരിച്ചു വരവുപോലെയാണ് ഇപ്പോഴത്തെ ഈ അവസ്ഥ. അവൾ എന്നെ ആ ബ്രഹ്മചാര്യത്തിൽ നിന്നും തിരിച്ചു കൊണ്ടു വന്നു….
നീണ്ട നിശബ്ദത്തയ്ക്ക് ശേഷം ദീപു തന്നെ സംസാരിച്ചു തുടങ്ങി…
“ചേട്ടായി…!!”
“”മ്മ്… എന്താ മോളെ..??””
“”ഞാനൊരു കാര്യം ചോദിച്ചോട്ടെ…??””
“”മ്മ്മ്… ചോദിച്ചോളൂ…””
“”ഞാൻ സീരിയസാണ്…””
“”ഇട്സ് ഓക്കേ…””
“”ചേട്ടായിക്ക് ഒരു കല്യാണമൊക്കെ കഴിച്ചൂടെ… നല്ല കമ്പനിയിൽ ജോലി, നല്ല ഫ്ലാറ്റ്… നല്ല ശമ്പളം ഇത്രയൊക്കെ പോരെ…””
“”മ്മ്ച്ച്… എന്ത് കല്ല്യാണം… അതൊന്നും വേണ്ട… ഒന്നാമത് ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ… പിന്നെ എന്റെ സങ്കല്പത്തിലും, ഇഷ്ടപ്പെട്ടതുമായ ഒരു പെണ്ണിനെ ഇത് വരെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.””
“”അതിന്… റോയിച്ചാ… നസ്രാണികളായ നിങ്ങൾക്ക് എന്തൂട്ട് ജാതകം, ജാതാകദോഷം…!!??””
“”അതിനും, കൊടി പിടിക്കാൻ മുന്നിമുണ്ടല്ലോ ഒരാള്… ഞങ്ങളുടെ അമ്മച്ചി..!!! അത് പഴയ നായർച്ചി അല്ലേ… ജാത്യാലുള്ളത് തൂത്താ പോകുവോ…””
ജാതകദോഷം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ്, അതേപോലുള്ള ജാതകമുള്ള ഏതെങ്കിലും കോഞ്ഞാട്ട പോലത്തെ ഒരു പെണ്ണിനെ ആരെങ്കിലും എടുത്ത് എന്റെ തലയിൽ കെട്ടിവയ്ക്കും…
പിന്നെ അതിനെയും കെട്ടി പേറി നടക്കേണ്ടിവരും അതിനേക്കാൾ ഭേദം ഇപ്പോഴുള്ള അവസ്ഥ തന്നെയല്ലേ…””
“”അപ്പൊ, എന്താ ഉദ്ദേശം… ജീവിതകാലം മുഴുവനും ഇങ്ങനെ ഒരു പെണ്ണിന്റെ കൂട്ടില്ലാതെ കഴിയാനാണോ ഭാവം..??””
“”അതാ തമ്മിൽ ഭേദം എന്ന് എനിക്ക് തോന്നുന്നു…””
അവൾ പിന്നെ ഒന്നും മിണ്ടിയില്ല.
“”ഇനി ഇപ്പൊ നിന്റെ കാര്യം പെട്ടെന്ന് തന്നെ നോക്കണം, കഴിവതും വേഗം നിനക്കൊരു നല്ല ചെറുക്കനെ നോക്കി കെട്ടിച്ചു വിട്ടാൽ ഈ ചേട്ടായിക്ക് വലിയ സമാധാനം… പിന്നീട് നോക്കാം വല്ല പെണ്ണും കിട്ടുമോന്ന് “”
“”എന്റെ ഈ ശാപം പിടിച്ച ജീവിതം ഇനി എന്ന് തളിർക്കാനാ… ചേട്ടായി… എന്റെ കാര്യം വിട്ടുകള,.. ചേട്ടായി, ഇനി അതേപ്പറ്റി ഓർത്ത് മനസ്സ് പുണ്ണാക്കേണ്ട… ഞാൻ ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞു പോയി കൊള്ളാം….””
“”ടീ മോളെ ചേട്ടായിക്ക് പ്രായം മുപ്പത് കഴിഞ്ഞു… പക്ഷെ അതുപോലാണോ നിന്റെ കാര്യം… ഇരുപതിമൂന്ന് തികയുന്നതിന് മുൻപ്… ഇത്രയും ചെറുപ്പത്തിൽ വിധവയായ നിനക്ക് ഇനിയും കാലം കുറെ ബാക്കിയുണ്ട്…
ഒരു സ്ത്രീയായ നിനക്ക് ഈ നാട്ടിൽ ഒറ്റപ്പെട്ട ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. അമ്മച്ചിയുള്ളത് വരെ കാര്യങ്ങൾ ഓക്കേ… അമ്മച്ചിയുടെ കാലം കഴിഞ്ഞാൽ പിന്നെ നീ തികച്ചും ഒറ്റയ്ക്കല്ലേ…
