വീട്ടിലെത്തുന്ന വരെ ഞാൻ ആ കടലാസു കഷ്ണം മുറുകെ പിടിച്ചിരുന്നു. എനിക്കുറപ്പാണ് അതിൽ അവന്റെ ഫോൺ നമ്പർ ഉണ്ടായിരിക്കുമെന്ന്. ഞാനത് തുറന്ന് നോക്കിയില്ല. ഞാനാ കടലാസു തുണ്ട് കൊണ്ടുപോയി അടുപ്പിൽ കൊണ്ടിട്ടു. ഇനി തീ കത്തിക്കുമ്പോൾ എരിഞ്ഞുപോകട്ടെ എന്ന് കരുതി. എന്നിട്ട് വൈകീട്ടുള്ള ഭക്ഷണം വെക്കാൻ വേണ്ടി വെള്ളംകോരാന് കിണറ്റിന്റെ അടുത്ത് പോയപ്പോഴാണ് ഞാൻ ഞെട്ടിയത്. ദേ വീണ്ടും അവൻ ഞങ്ങളെ ഫോളോ oചെയ്തു എൻറെ വീട് കണ്ടുപിടിച്ചിരിക്കുന്നു. വീടിന്റെ പുറത്തെ റോഡിൽ അവൻ ഒരു ബൈക്കിൽ നിൽക്കുന്നു. എൻറെ ഉള്ളു ആളി കത്തികൊണ്ടിരുന്നു. ഇവൻ എന്തിനുള്ള പുറപ്പാടാണ്, എൻറെ ഉള്ളിൽ അങ്കലാപ് കൂടി കൂടി വന്നു. അവൻ അവിടെ നിൽക്കുന്നത് കണ്ടു ആരെങ്കിലും ചോദ്യം ചെയ്‌താൽ. എനിക്ക് വയ്യ. ഞാൻ അറിയാത്ത ഒരു പരിചയവുമില്ലാത്ത ഒരു പയ്യൻ എൻറെ പ്രാണൻ എന്തിനാണ് ഇങ്ങനെ എടുക്കുന്നത്. എന്റെ ഇക്കാ പണി കഴിഞ്ഞു വന്നു ഇതെങ്ങാനും കണ്ടാൽ. ഇനി ഞാൻ ഈ കാര്യം മൂപ്പരോടു
പറഞ്ഞാൽ ആള് തല്ലുപിടിക്കാൻ പോയാൽ, എനിക്ക് വയ്യ, ഒരു നിമിഷം എന്തൊക്കെയോ എന്റെ ഉള്ളിൽ മിന്നിമറഞ്ഞു പോയി.
ഞാൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു അടുപ്പിൽ നിന്നും ആ കടലാസു എടുത്തു തുറന്നു നോക്കി. എനിക്കൊരു കൂട്ടുകാരിയെ വേണം പിന്നെ അവന്റെ നമ്പർ ഇതായിരുന്നു അതിൽ എഴുതിയിരുന്നത്. ഞാൻ പലവട്ടം ആലോചിച്ചിട്ട് ആ നമ്പർ എന്റെ ഫോണിൽ ഡയൽ ചെയ്തു. റിങ് ചെയ്യുന്നുണ്ടായിരുന്നു. മറുതലക്കൽനിന്നു അല്പം ദൃഢമാർന്ന ശബ്ദത്തിൽ..
ഹലോ
ഞാൻ ചാടിക്കേറി അങ്ങോട്ട് ചോദിച്ചു
അനക്ക് എന്താ വേണ്ടേ ??
ഇത് ആ ബസിൽ കണ്ട കുട്ടിയാണോ ?
അല്പം പരുങ്ങലോടെ ചോദിച്ചു.
അതേയ്. രണ്ടു കുട്ടിയോൾടെ തള്ളേണ് ഞാന്. ഇച്ചൊരു ഭർത്താവുണ്ട്. ഇജ്ജെന്തിനാ ഇന്റെ വീടിന്റെ മുന്നീ വന്നുകണ്.
അല്പം ദേഷ്യത്തോടെ ഞാന് ചോദിച്ചു.
ഇച്ചന്നെ കണ്ടപ്പോ ഇഷ്ടായി. അന്നേറ്റു ഒരു ഫ്രണ്ട്ഷിപ് ഇണ്ടാകാനാണ് ഫേസ്ബുക് ചോയിച്ചേ. ഇജ്ജ് മുണ്ടാണ്ട് പോയൊണ്ടാ ഞാന് നമ്പർ തന്നത്.
മോനെ ഇജ്ജ് വിചാരിക്കണ പോലത്തെ പെണ്ണൊന്നല്ല ഞാന്. ആദ്യം മര്യാദക്ക് ഇജ്ജ് ഇന്റെ വീടിന്റെ മുന്നീന്ന് പോയിന്. ഇല്ലെങ്കിൽ ഞാന് ഇന്റെ ഇക്കാനെ ഇപ്പൊ വിളിക്കും മൂപര് പണിക്കു പോയേ അന്റെ ഭാഗ്യം.
ഇതും പറഞ്ഞു കൊണ്ട് ഞാന് ഫോൺ കട്ട് ചെയ്തു.
എന്നിട്ട് ഞാന് ജനാല വഴി പുറത്തേക്കുനോക്കി. അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു പോകുന്നതാണ് കണ്ടത്. ഹാവു മനസിന് ഒരു സമാധാനമായി. ഇത്രേം നേരം തീയിൽ ചവുട്ടി നിക്കാർന്നു ഞാൻ. ഞാൻ അടുക്കളയിലേക്കു നടക്കാൻ ഒരുങ്ങിയതും ഫോൺ ബെല്ലടിക്കാൻ തുടങ്ങി. അതെ അവനാണ്. എന്തിനാണ് ഇവൻ വീണ്ടും വിളിക്കുന്നത്. ഞാൻ കട്ട് ചെയ്തു. വീണ്ടും അതാ കാൾ വരുന്നു. ഞാൻ അത് എടുത്തു എന്നിട്ട് ചോദിച്ചു.
“എന്താണ് മോനെ അനക്ക് വേണ്ടത് ? ഇയ്യെന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് “
“ഇക്കന്റെ ഫ്രണ്ട്ഷിപ് മാത്രം മതി വേറൊന്നും വേണ്ട “.
“ഇയ്യിന്നു എന്നെ കണ്ടതല്ലേ. ഇന്റെ വയറു വീർത്തതു കണ്ടില്ലേ ഞാൻ ആറു മാസം ഗർഭിണിയാണ്. വേറെ രണ്ടു കുട്ടികൾ ഉണ്ട്. ഇന്റെ ഭർത്താവ് നാട്ടിൽ നല്ല ഒരു ജോലിയിൽ ഉണ്ട്. ഇക്ക് ഇന്റെ കുടുംബത്തിലെ കാര്യങ്ങൾ നോക്കാൻ തന്നെ നേരല്ല. പിന്നെ എന്ത് ഫ്രണ്ട്ഷിപ്പാ ഞാൻ അനക്ക് തരുക. അനക്ക് ഈ ലോകത്തു വേറെ പെണ്കുട്ടികളൊന്നുമില്ലേ ഫ്രണ്ട് ആകാൻ. അതോണ്ട് മോന്ക്ക് പറ്റിയ ഫ്രണ്ട് അല്ല ഞാൻ. മോന് ഇനി ഈ നമ്പറിൽ വിളിക്കണ്ടാട്ടാ. “
“പ്ലീസ് കട്ടിയല്ലേ… എനിക്ക് നിന്നെ കണ്ടപ്പോ എന്തോ അന്നോട് കൂട്ടുകൂടണം എന്ന് തോന്നി. ഞാൻ അന്നോട് പ്രേമിക്കാൻ പറയുന്നില്ല. ഒരു ഫ്രണ്ട് ആയ മതി. ഇയ്യ് പറഞ്ഞപോലെ ഞാനും കുറെ പെൺകുട്ടികളെ കണ്ടിട്ടുണ്ട്. അവരോടു ഒന്നും തോന്നാത്തത് അന്നോട് തോന്നിയതിൽ എന്തോ ഉണ്ട്. പ്ലീസ് ഇന്നോട് സംസാരിച്ചൂടെ “
” അതൊന്നും ശെരിയാവൂല. പ്ലീസ് എന്നെ വെറുതെ വിട്. “
