വിജി : ഇനി നീ ഇങ്ങോട്ടല്ലേ വരുന്നത്. നമ്മുക്ക് ഇവിടുന്നു കാണാം. നിന്നെയനുഭവിക്കാൻ എനിക്ക് കൊതിയായി.
ഞാൻ : എനിക്കും. പക്ഷെ ഞാൻ കോഴിക്കോട്ടേക്കാ പോകുന്നത്. നമ്മൾ തമ്മിൽ കാണാൻ ഇനിയും ഒരുപാടു സമയമെടുക്കും.
വിജി : തൃശ്ശൂർ ന് കോഴിക്കോട്ടേക്ക് വല്യ ദൂരമൊന്നുമില്ല. ഞങ്ങളെല്ലാരും കൂടി നിന്നെ കാണാൻ അങ്ങ് വരും. എല്ലാ പിണക്കങ്ങളും നമ്മുക്ക് അന്ന് തീർക്കാം.
ഞാൻ : എനിക്കാരോടും പിണക്കമില്ല. എന്നോട് ചെയ്തതോർത്തു വിഷമിക്കരുതെന്ന് വിഷ്ണുവിനോട് പറയണം.
വിജി : അത് നീയങ്ങു അവനോടു നേരിട്ട് പറഞ്ഞാൽ മതി. ഇനിയെന്നും നല്ലൊരു കൂട്ടുകാരനായി അവൻ കൂടെയുണ്ടാകും.
ഞാൻ : അവനെ കാണുമ്പോൾ പറയാം. പിന്നെ വേറെന്തൊക്കെയുണ്ട് വിശേഷം ?
വിജി : വേറെ പ്രത്യേകിച്ചു ഒന്നുമില്ല. നീ നാട്ടിലെത്തിയാൽ വിളിക്ക്.
ഞാൻ : ശെരിടി. ഞാൻ വിളിക്കണ്ടു… എന്നാ ഞാൻ വെച്ചോട്ടെ.
വിജി : ശെരിയെന്നാൽ. Bye.
ഞാൻ ഫോൺ കട്ട് ചെയ്ത് വീണ്ടും നമ്പറുകൾ തിരഞ്ഞു. അതിൽ വിഷ്ണുവിന്റെ നമ്പർ കണ്ടു. അവനു വിളിച്ചാലോ എന്ന് തോന്നി. അല്ലെങ്കിൽ വേണ്ട ഒരുപക്ഷെ അവന്റെ മനസിലെ അണയാറായ തീക്കനലിനെ ആളിക്കത്തിക്കുന്നതാകാം എന്റെ ഫോൺകാൾ. എന്തായാലും നേരിൽ കാണുമ്പോൾ പറയാം. ഞാനെന്റെ ഉമ്മയുടെ നമ്പർ മനസ്സിൽ ഓർത്തെടുത്തു ഡയൽ ചെയ്തു.
ഉമ്മ : ഹലോ..
ഞാൻ : ഹലോ… ഉമ്മ… ഷെമീനയാണ്…
മറുതലക്കൽ നിന്നു ഒരു പൊട്ടിക്കരച്ചിൽ ആണ് കേട്ടത്…. ആ കരച്ചിൽ കുറെ നേരം തുടർന്നു….
ഞാൻ : ഉമ്മ… കരയല്ലേ….
ഉമ്മ : ഇപ്പൊ എന്തിനാടി നീ വിളിച്ചത്… ഞങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനാണോ ?
ഞാൻ : ഉമ്മ അങ്ങനെയൊന്നും പറയല്ലേ…
ഉമ്മ : പിന്നെ ഞാനെന്താടി പറയേണ്ടത്…. നിന്റെ ഉപ്പ മരിച്ചിട്ടും നിന്നെയും നിന്റെ അനിയത്തിയേയും ഞാൻ ഒരു കുറവും വരുത്താതെയല്ലേ നോക്കിയത് എന്നിട്ടും നീയിന്തിനാ ഞങ്ങളോട് ഈ ചതി കാണിച്ചത്. കെട്ടുപ്രായമായ ഒരു അനിയത്തിയുള്ള കാര്യം നീ മറന്നു…
ഞാൻ : ഉമ്മ എല്ലാം സംഭവിച്ചു പോയി. ഇനിയതിനെക്കുറിച്ചൊന്നും പറയണ്ട… നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല. ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയി. ഇനിയെന്റെ ജീവിതം നബീലിന്റെ കൂടെയാണ്.
ഉമ്മ : നീയിതെന്തു ഭാവിച്ചാ മോളേ ? മോളിങ്ങു വീട്ടിലേക്ക് വാ…. നിന്റെ ഇക്കാട് പറഞ്ഞ് ഞാൻ എല്ലാം ശെരിയാക്കാം… അവന്റെ കാലുപിടിച്ചിട്ടാണെങ്കിലും നിങ്ങളെ ഞാൻ ഒന്നിപ്പിക്കാം..
ഞാൻ : ഇല്ല ഉമ്മ. ഇനി ആ ബന്ധം കൂട്ടി യോജിപ്പിക്കാൻ എനിക്ക് താല്പര്യമില്ല.
ഉമ്മ : അങ്ങനെ പറഞ്ഞാ നിന്റെ കുഞ്ഞുങ്ങളുടെ കാര്യമോ ? അതിലൊന്നും നിനക്ക് ചിന്തയില്ലെ ??
ഞാൻ : കുഞ്ഞുങ്ങളെ ഞാൻ തന്നെ നോക്കി കൊള്ളാം. അവരെ എനിക്ക് വിട്ടു തന്നാൽ മതി.
ഉമ്മ : അവൻ തരുമെന്ന് നീ കരുതുന്നുണ്ടോ ?
ഞാൻ : തന്നില്ലെങ്കിൽ ഞാൻ കേസിനു പോകും.
ഉമ്മ : എന്താ mole നീ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ.
ഞാൻ : എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് ഞാൻ അവിടുന്ന് പോന്നത്. ഞാൻ നാളെ അവിടെയെത്തും, കോടതിയിൽ ഹാജരായി ഞാൻ വീട്ടിലെത്തും. ഞാൻ ഇക്കയുമായുള്ള വിവാഹം മൊഴിചൊല്ലി വേർപെടുത്തണം. പിന്നെ എന്റെയും നബീലിന്റെയും നിക്കാഹ് നടത്തണം.
ഉമ്മ : നീയെന്തൊക്കെയാടി പറയുന്നത്. നിന്റെ കാര്യങ്ങൾ എല്ലാം നാട്ടിൽ പാട്ടാണ്. നിന്റെ താഴെ എനിക്ക് ഒരു മോള് കൂടെയുണ്ടെന്നത് ഓർമ വേണം. ഇനിയവൾക്കു നല്ലൊരു ആലോചന വരുമോ.
ഞാൻ : സ്നേഹമെന്തെന്നും അതെങ്ങനെയാണെന്നും ഞാനിപ്പോൾ മനസിലാക്കുന്നുണ്ട്. അവളെ കെട്ടുന്നവൻ അവളെ സ്നേഹിച്ചാൽ മതി. കുടുംബത്തെ സ്നേഹിക്കണ്ട.
ഉമ്മ : ഇയ്യ് പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.
ഞാൻ : ഞാനിപ്പോ ഫോൺ വെക്ക… ഇങ്ങടെ തീരുമാനമെന്താണെങ്ങിൽ ഞാൻ വന്നിട്ട് പറയ്… ഒന്നെങ്കിൽ നബീലിനെ നിക്കാഹ് കഴിച്ചു വീട്ടിലേക്ക് അല്ലെങ്കിലും നബീലിനെ നിക്കാഹ് കഴിച്ചു ഓന്റെ കൂടെ… പിന്നെ നിങ്ങടെ ജീവിതത്തിൽ ഒരു കരടായി ഞാൻ വരില്ല.
