നവവത്സര യോഗം – 1

അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

”മാത്തൂ.. നീ എന്നോട് കളളം പറയാൻ നിക്കണ്ട.. എന്നതാടാ.. അവള് പറഞ്ഞേ..??”

അന്ന ചീറിക്കൊണ്ട് അവൻറെ അടുത്തെത്തി.
”ഒന്നൂല്ല ഇച്ചേച്ചീ..”
അവൻ നിന്നു പരുങ്ങി.
”ആ കൈയ്യിലെന്നതാടാ??..”

അവൾ അവൻറെ കൈയിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു.
”അത്.. അത്…”
”പറേഡാ എന്നതാന്ന്??..”
”അത് ഒന്നൂല്ല ഇച്ചേച്ചി നോട്ട്സാ…”
”എന്നാൽ നോക്കട്ടെ..”
”ങ്ഹൂം… വേണ്ട.. ”
”മാത്തൂ.. എന്നെ ദേഷ്യം പിടിപ്പിക്കാതെ ഇവിടെ താ…
നിന്നോടല്ലേ തരാൻ പറഞ്ഞത്..”
അവൾ ഒറ്റ കുതിപ്പിൽ ആ കടലാസു കഷ്ണം കൈക്കലാക്കി.. അത് നിവർത്തി വായിക്കുമ്പോൾ അവളുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരുന്നു.

”എന്നതാടാ ഇത്??.. ഇതാണോ നിൻറെ നോട്ട്സ്… നിന്നെ ഞങ്ങൾ എത്ര കഷ്ടപ്പെട്ടാ പഠിപ്പിക്കുന്നത് എന്ന് നിനക്കറിയില്ലേ.. എന്നിട്ട് അവൻ പ്രേമിക്കാൻ നടക്കുന്നു.. കഷ്ടപ്പാട് അറിയിക്കാതെ വളർത്തുന്നതിൻറെ കുത്തിക്കഴപ്പാ ഇതൊക്കെ..അവളുടെ തളേളനെ ഞാൻ കാണാട്ടെ.. പെമ്പിളളാരെ പ്രേമിക്കാനാണോ പഠിപ്പിച്ച് വിടുന്നത് എന്നറിയണോല്ലോ..പിന്നെ ഇനി നീ അവളെ കണ്ടെന്ന് ഞാൻ അറിയണം… പിന്നെ അന്നയുടെ മറ്റൊരു മുഖമാ നീ കാണാൻ പോകുന്നത്..ങ്ഹാ…
അവളുടെ ഒരു പ്രേമലേഖനം…”
അവൾ ചവിട്ടി കുലുക്കി അകത്തേക്ക് പോയി.തൻറെ പ്രണയിനിയുടെ ആദ്യ പ്രണയലേഖനം ചെറു കഷ്ണങ്ങളായി കാറ്റിൽ പറന്നു കളിക്കുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു.

അവൻ അകത്തേക്ക് കയറിയപ്പോൾ അവൾ പണി തുടരുകയായിരുന്നു.
അവൻ അവളുടെ അടുത്തു വന്നു ജാറെടുത്ത് കഴുകി. ഉടനെ അവൾ അത് അവൻറെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി.
”നീ അപ്പുറത്തേക്ക് പോയേ.. എനിക്ക് ആരേം സഹായം വേണ്ട..”
അവളുടെ കണ്ണുകൾ കലങ്ങി കിടക്കുന്നത് കണ്ടപ്പോൾ അവന് പേടിയായി..
“എന്നാ പറ്റി ഇചേച്ചി.. കരയുവാന്നോ??..”
“അതിനു ഞാൻ കരഞ്ഞാലെന്നാ കരഞ്ഞില്ലേൽ എന്നാ.. നിനക്കൊരു ചുക്കും ഇല്ലല്ലോ… അതുകൊണ്ട് നീ പോയി നിന്റെ പാട് നോക്ക് ചെക്കാ..”
അവൾ കണ്ണുതുടച്ചു കൊണ്ട് പറഞ്ഞു..
“അപ്പോൾ എന്നെ അങ്ങനെയാണോ കണ്ടിരിക്കണേ??..”
“പിന്നെ ഞാൻ എങ്ങനെ കാണണം??..”
”ഇച്ചേച്ചി എന്താ ഇങ്ങനെയൊക്കെ പറേണേ??.. അതിനും വേണ്ടി ഇവിടെ എന്നതാ നടന്നേ??..”
”ഒന്നും നടന്നില്ലേ.. അപ്പോൾ അവൾ ആ അമല എന്നാത്തിനാ വന്നേ??.. ”
”ഓ.. അതാണോ.. അവള് വെറുതെ തമാശക്ക്…”
അവൻ ഒരു പൊട്ടൻ ചിരി ചിരിച്ച് കൊണ്ട് പറഞ്ഞു..
”നീ അന്നയെ പൊട്ടിയാക്കാൻ നോക്കല്ലേ.. എനിക്കുറിയാം നിങ്ങള് തമ്മിൽ പ്രേമാ.. അല്ലെങ്കിൽ അവള് വന്ന് കത്ത് തരോ??..”
അവൾ വീണ്ടും കണ്ണ് തുടച്ചു.
”എൻറെ ഇച്ചേച്ചി… ഇച്ചേച്ചി കരുതണ പോലെ ഒന്നും ഇല്ല.. പിന്നെ ഇച്ചേച്ചിക്കറിയില്ല.. അമലേ പോലൊരു സുന്ദരി പെണ്ണ് കൂടെ ഉണ്ടെങ്കിൽ കോളേജിൽ ഒരു വെയ്റ്റാ.. അത്ര തന്നെ..അല്ലാതെ പ്രേമോം മണ്ണാങ്കട്ടേന്നും അല്ല.. ഇച്ചേച്ചിക്ക് ഇഷ്ടല്ലേൽ ഇവിടെ വെച്ച് നിർത്താം.. എനിക്ക് ഒന്നും ഇച്ചേച്ചിയെക്കാൾ വലുതല്ലല്ലോ..”
”ശരിക്കും??..”
അവൻറെ വാക്കുകൾക്ക് അവളുടെ മനസ്സിൽ ആളിക്കത്തിയിരുന്ന തീയെ കെടുത്താൻ പോന്ന ശക്തിയുണ്ടായിരുന്നു..
”അതേ.. ഇച്ചേച്ചി തുണി മാറിവാ..”
”എങ്ങോട്ട് പോകാനാ??..”
”അതൊക്കെ പറയാം.. പെട്ടെന്ന് ചെല്ല് പെണ്ണേ..”

അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുളിലെ തിളക്കം അവൻറെ മനസ്സ് കുളിർത്തു..

അവൻ പുറത്തേക്കിറങ്ങുമ്പോൾ അന്ന പുതിയൊരു പാവാടയുംഷർട്ടും ധരിച്ച് റെഡിയായിരുന്നു.
”ഹും.. പോകാം..”
അവൻ ചോദിച്ചു.
”എടാ എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ…”
”ഇച്ചേച്ചി വാ… നമുക്കൊന്ന് കറങ്ങാം…”
”ശരിക്കും??…”
അവളുടെ കണ്ണുകളിലെ തിളക്കം അവൻ വായിച്ചു.
”പിന്നെ… ഇങ്ങോട്ട് വാടീ… ഇച്ചേച്ചീ…”
അവൻ അവളുടെ കൈകളിൽ പിടിച്ച് വലിച്ചും കൊണ്ട് മുമ്പേ നടന്നു.അവൾ പൊട്ടിചിരിച്ചും കൊണ്ട് പിറകെയും..
പറമ്പിൽ നിന്നും പുറത്തിറങ്ങി റോഡ് സൈഡിലിരുന്ന റോയൽ എൻഫീൽഡിൽ കയറിയിരുന്നു കൊണ്ട് അവൻ ചോദിച്ചു..
”വണ്ടി എങ്ങനെ ഉണ്ട്??…”
”കൊളളാം പക്ഷേ.. ഇത് ആരുടേതാ…”
”അത് എൻറെ ഒരു കൂട്ടുകാരൻ ഗൾഫിൽ പോയപ്പോൾ തന്നതാ… ഹാ.. ഇച്ചേച്ചി നോക്കി നില്ക്കാതെ കേറ്..”
”എടാ.. എനിക്ക് ഇതിന്മേലൊക്കെ വലിഞ്ഞു കേറാൻ പേടിയാ..”
”ശ്ശേ…ഇതെന്നാ പറച്ചിലാ ഇച്ചേച്ചീ… ങ്ങളെ കെട്ട് കഴിഞ്ഞാൽ പിന്നെ കെട്ടിയോൻറെ പുറകിലിരുന്ന് പോകേണ്ടതല്ലേ… അപ്പോൾ ബൈക്കേൽ കയറാൻ പേടിയാണെന്ന് പറയാൻ നാണക്കേടല്ലേ… ഹ..ഹ..”

അവൻ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞതെങ്കിലും അത് പറയുമ്പോൾ അവൻറെ മനസ്സ് നീറി പുകയുന്നുണ്ടായിരുന്നു.
അവളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.

”അപ്പോൾ നിനക്കെന്നെ കെട്ടിച്ചു വിടാൻ ധൃതിയായോ??…”

ഉളളിലെ സങ്കടം പരമാവധി അടക്കി അവൾ ചോദിച്ചു.

”പിന്നെ ധൃതി കാണാതെ ഇരിക്കുവോ… അത് ആങ്ങളമാരുടെ കടമയല്ലേ.. ങ്ഹേ… എന്നിട്ട് വേണം ഒരു സുന്ദരി പെണ്ണിനെയും കെട്ടി എനിക്കും ജീവിക്കാൻ… അല്ലേ ഇച്ചേച്ചീ??…”

അവൻ അത് തമാശയായി പറഞ്ഞത് ആണെങ്കിലും അവളുടെ മനസ്സിന് അത് താങ്ങാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

”ഇച്ചേച്ചീ… വാ കേറ്… പോകാം..”
”ഇല്ല… ഞാൻ വരണില്ല… നീ തനിയെ പോയാൽ മതി… അല്ലെങ്കിൽ ആ… അമലേ കൂടി വിളിച്ചോ… അവളല്ലേ നിൻറെ സുന്ദരി…”
അവൾ കണ്ണുകൾ തുടച്ചു കൊണ്ട്
തിരിഞ്ഞു നടന്നു.
”അയ്യേ… ഈ പെണ്ണിന് ഇതെന്ത് പറ്റി??… ഇനി ഇവളെ സുന്ദരി എന്ന് പറയാത്തതു കൊണ്ടാകുമോ??… ”
അവൻ സ്വയം ചോദിച്ചു കൊണ്ട് ബൈക്കിലിരുന്നു.
ഉച്ചയായപ്പോൾ അവൻ തിരികെ കയറി വന്നു.
”ഇച്ചേച്ചീ… ചോറ്…”
ഊണു മേശയിൽ ഇരുന്നു കൊണ്ട് അവൻ അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു. കുറച്ചു നേരം കഴിഞ്ഞിട്ടും മറുപടി ഇല്ല.
”ഇച്ചേച്ചീ… ഇതെവിടെയാ നീ??…”
അവൻ അടുക്കളയിലേക്ക് ചെന്നു… അവിടെ കാണാഞ്ഞിട്ട് പുറത്തേക്കിറങ്ങി.. അവിടെയുമില്ല… റൂമിൽ ചെന്നു നോക്കുമ്പോൾ അതാ കട്ടിലിൽ കവിഴ്ന്നു കിടക്കുന്നു.

”ഇച്ചേച്ചീ…നീ എന്തിനാ ഇവിടെ വന്നു കിടക്കണേ??… വാ ചോറു കഴിക്കാം…”
അവളിൽ നിന്നും യാതൊരു മറുപടിയും ലഭിക്കാതിരുന്നപ്പോൾ അവൻ അവളുടെ അടുക്കൽ ഇരുന്നു.
”ഇച്ചേച്ചി… ങ്ങളെന്നോട് പിണക്കിണോ??…”
അപ്പോഴും ഉത്തരമില്ല.
”ഇച്ചേച്ചീ… ഞാൻ ചോദിച്ചത് നീ കേട്ടില്ലേ… എന്നോട് പിണക്കാണോന്ന്…”
അവൾ ഒന്നും മിണ്ടിയില്ല.. പകരം ഒരു ഏങ്ങലടി മാത്രം…

”ഇച്ചേച്ചീ… നീ കരയുവാണോ… അയ്യേ… എന്നാത്തിന്??…കരയാനും വേണ്ടി ഇവിടെ എന്നതാ നടന്നേ??… തന്നെ സുന്ദരി എന്ന് പറയാത്തതു കൊണ്ടാണോ??… ഇച്ചേച്ചി അല്ലേ സുന്ദരി… ഇച്ചേച്ചിയുടെ മുന്നിൽ അമലയൊക്കെ വെറും പട്ടിത്തീട്ടം…”

Leave a Reply

Your email address will not be published. Required fields are marked *