നവവധു – 4

ടാ വാലുമാ‌ക്രീ…..

ഞാൻ ഞെട്ടി. എന്റെ സ്കൂളിലെ ഇരട്ടപ്പേര്. ഞാൻ അച്ചുവിന്റെയും ചേച്ചിയുടെയും കൂടെ 24 മണിക്കൂറും നടക്കുന്നതുകൊണ്ടു വീണ പേര്. അതാരാ ഇവിടെ പറഞ്ഞു കൊടുത്തത്????ചുറ്റും നോക്കിയ എന്റെ സർവ നാഡികളും തളരുന്ന ഫീൽ ആണുണ്ടായത്. ക്ലാസിൽ ശ്രീക്കൊപ്പം ഇരിക്കുന്ന റോസ്മേരി. എന്റെ കൂടെ യൂപി മുതൽ ഒരേ കളാസ്സിലിരുന്നു പഠിച്ചവൾ….നാക്കിന് ലൈസൻസ് പോയിട്ട് ഒരു ലേണേഴ്‌സ് സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത പെണ്ണ്.
നാടൻ ഭാഷയിൽ വിളിച്ചാൽ ഒരു കോലേക്കേറി….എനിക്കിട്ട് പാര പണിയുകയാണ് പ്രധാന തൊഴിൽ. ഞാൻ കാണിക്കുന്ന കുരുത്തക്കേട് സ്ഥിരമായി അവൾ ടീച്ചര്മാരുടെ അടുത്തെത്തിച്ചിരുന്നു. അതിനുള്ള പാരിതോഷികം മിക്ക ദിവസവും അവര് എനിക്ക് സമ്മാനിക്കറും ഉണ്ടായിരുന്നു. പത്താം ക്ലസ്സിൽ വച്ച് ഇവളുടെ ശല്യം സഹിക്കവയ്യാതെ ഒരു ദിവസം നീ പെണ്ണ് തന്നെ അണോടീ എന്നു ചോദിച്ചപ്പോ സംശയമുണ്ടങ്കി നീ നോക്കടാന്നും പറഞ്ഞു പാവാട പൊക്കി കാണിക്കാൻ നോക്കിയ മുതലാണ്. അന്ന് മുതലേ എനിക്കവളെ പേടിയാണ്. ഒരാണിന്റെ സ്വഭാവം ഇച്ചിരി കൂടിയ ഒരു പെണ്ണ്. എന്നാ കാണാനോ…മുടിഞ്ഞ ഗ്ലാമറും. പ്ലസ് ടു വേറെ ഏതോ സ്ഥലത്ത് പോയി നിന്നാണ് പഠിച്ചത്. ഇടക്ക് വരിമ്പോ കാണാറുണ്ട്. ഞാൻ വല്യ മൈൻഡ് കൊടുക്കാറില്ല എന്നൊക്കെ വേണേൽ ഒരു ഫോർമാലിറ്റിക്ക് പറയാം. പക്ഷേ ഇങ്ങോട്ട് വന്ന് വിശേഷങ്ങൾ ചോദിക്കും. പിന്നെ നാട്ടിൽ അറിയപ്പെടുന്ന ഒരു പീസ് ആയതുകൊണ്ടും അവളോട് മിണ്ടുന്നത് മറ്റു വായ്നോക്കികൾക്ക്‌ ഒരു പണി ആയതുകൊണ്ടും അത്യാവശ്യം നയനസുഖം തരുന്ന ഡ്രസ് അവൾ ഇടുന്നകൊണ്ടും ഞാൻ അങ്ങു നിന്നു കൊടുക്കും. ചെലപ്പോ ഇവളെയൊക്കെ പീഡിപ്പിക്കാൻ പോലും ഇവിടെ ആണുങ്ങളില്ലേ എന്നു ഞാൻ ഓർക്കാറുണ്ടായിരുന്നു. അജ്ജാത്തി പീസും സംസാരവും. സംസാരം കേട്ടാൽ കൊല്ലാനുള്ള കലിയും അല്ലാത്തപ്പോ തിന്നാനുള്ള കൊതിയും. അതാണ് എനിക്കവൾ. ഇവളെപ്പോ ഇവിടെ വന്നു ചാടീ???? ഇവള് വാ തുറന്നിട്ടുണ്ടങ്കിൽ ലക്ഷ്മിയെ ഈ ജന്മത് എനിക്ക് കിട്ടില്ല എന്നത് ഉറപ്പാണ്. ഞാൻ ശെരിക്കും പുലിമടയിൽ തലയിട്ട അവസ്ഥയിലായി.

ടാ വലുമാക്രീ….. വീണ്ടും

എനിക്ക് ആകെ മൊത്തം വിറഞ്ഞുകയറുവാണോ ദേഷ്യമാണോ സങ്കടമാണോ അപമാനമാണോ എന്നറിയാത്ത അവസ്ഥ. നിന്നുരുകുക എന്നൊക്കെ പറയാം. ഇന്നലെ ആ സീനിയർ നാറികൾ… ഇന്ന് ഈ പുന്നാര മോള്. രണ്ടും അവളുടെ മുന്നിൽ വെച്ച്. ഒന്ന് അണലി ആയിരുന്നെങ്കിൽ ഇത് രാജവെമ്പാല. ഞാൻ തീർന്നു എന്നെനിക്ക് മനസിലായി. ഞാൻ അവളെയൊന്നു നോക്കി. എന്നെ നോക്കിയിരുന്ന അവൾ പെട്ടെന്ന് നോട്ടം മാറ്റി. ഒരു ചിരി ആ മുഖത്തു വിടർന്നോ???? അതോ തോന്നലാണോ….എനിക്കറിയില്ല. ഞാൻ പിന്നൊന്നും നോക്കിയില്ല. അകത്തേക്ക് കേറി. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ.

അരെ…. വാലു ഭായി….ക്ലാസിൽ പെണ്ണുങ്ങളുടെ പിന്നിൽ നിന്നൊരു വിളി
ഞാൻ അങ്ങോട്ട് നോക്കി. ആ നാറിയാണ്. വിശാൽ.

വാലു ഭായി നിന്റപ്പൻ….എന്തോ അങ്ങനെ പറയാനാണ് തോന്നിയത്. പറഞ്ഞു തീർന്നതും എന്റെ ബാഗ് ഞാൻ കലിപ്പിൽ ഡെസ്കിലേക്ക് വലിച്ചെറിഞ്ഞതും ഒപ്പം കഴിഞ്ഞു. സമയം നല്ലതായകൊണ്ട് അത് അവിടെ നിൽക്കാതെ തെറിച്ചു ആ പൂറിയുടെ അല്ല റോസ്‌മേരിയുടെ മടിയിൽ കൃത്യമായി ചെന്നു വീണു. അവള് ചാടി എണീറ്റു എന്നിട്ട് ഒറ്റ ഡയലോഗ്

ദേ മനുഷ്യാ ബാഗും എറിഞ്ഞിട്ടു കണ്ടെടത്തോട്ട് പോയിട്ട് രാത്രി നാലുകാലിൽ വീട്ടിലോട്ട് കേറി വന്നാലോണ്ടല്ലോ……8 മണിക്ക്
നിങ്ങള് വന്നാലും വന്നില്ലേലും ഞാൻ ഡോറ് ക്ളോസ് ചെയ്യും. വീടിന്റേം ബെഡ്റൂമിന്റേം…. പിന്നെ ഒലിപ്പിച്ചോണ്ട് അങ്ങോട്ട് വരണ്ട.

പൂർത്തിയായി….. ഇടിവെട്ടിയവനെ പാമ്പും കടിച്ചു തലയിൽ തേങ്ങയും വീണെന്ന അവസ്ഥയിലായി ഞാൻ. കളാസ്സിൽ കൂട്ടച്ചിരി. മക്കള് എത്രയായി എന്നൊക്കെ യുള്ള കമന്റുകൾ….പടിക്കാനൊക്കെ സമയം കിട്ടുന്നുണ്ടോടാവേ എന്നൊക്കെയുള്ള ആക്കലുകൾ. ഞാൻ ആകെ നാറി അവളെ നോക്കി. മുഖം പൊത്തി ചിരിക്കുന്നു.

ഇങ്ങേര് കുടിച്ചിട്ട് വന്നാപ്പിന്നെ ഒന്നിനും ഒരു ഉത്സാഹം ഇല്ലാന്നേ…. പറഞ്ഞാലും കെക്കൂല്ലാ…..കൊറേ കൂട്ടുകാരോണ്ടല്ലോ നശിപ്പിക്കാൻ…..ഇരുന്നുകൊണ്ട് പൂതനയുടെ അടുത്ത അടി. ക്ലസ്സിൽ ഒരു കൂവൽ ഉയർന്നു.

ഇതിലും ഭേദം റാഗിംഗ് ആയിരുന്നു എന്നെനിക്ക് തോന്നി. തോന്നലല്ല, അതാണ് സത്യം. പുതിയ കോളേജ്…. പുതിയ പിള്ളേര്….മൂന്നാം ദിവസം……

ഇവള് ഇമ്മാതിരി മുറ്റ് ഇനമാണെന്നു കരുതിയില്ല. പത്തിൽ വെച്ചു പറഞ്ഞതൊക്കെ സാമ്പിൾ മാത്രം. വെടിക്കെട്ട് തുടങ്ങുന്നെ ഒള്ളരുന്നു അല്ലെ. രണ്ടുകൊല്ലം ഏതോ പൂറ്റിലെ കോളേജിൽ പോയി പഠിച്ചിട്ട് വന്നതിന്റെ കൊണം.

പിന്നെ ഞാനൊന്നും മിണ്ടിയില്ല. വാ തുറന്നാൽ അടുത്തത് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇപ്പൊ ബെഞ്ചിൽ നാലുപേരാണ്. ഇന്നലെ ഇരുന്നത് വെച്ചാണെങ്കിൽ റോസ് ആണെന്റെയടുത്. ശ്രീയും വിശാലും ഇരു വശങ്ങളിൽ. അടുത്ത് ഇരുന്നാൽ അവള് അടുത്തത് പറയുമല്ലോ എന്നോർത്ത് വിശാൽ ഇരുന്ന സ്ഥലത്ത് ഇരിപ്പുറക്കാത്ത പോലെ ഞാൻ ഇരുന്നു. അത് അതിന്റെ ബാക്കി.

എന്താ ചേട്ടാ ഇവിടെ ഇരിക്കാത്തെ???? ആളുകൂടുമ്പോ എല്ലാ ആണുങ്ങളും ഇങ്ങനാ…. അല്ലാത്തപ്പോ എന്നെ കെട്ടിപ്പിടിക്കാതെ ഇരിക്കാത്ത മനുഷ്യനാന്നെ…..ആ പൂറി ബാക്കി പിള്ളേരെ നോക്കി അടുത്ത ഡയലോഗ്. അതോടെ മൊത്തത്തിൽ ഞാനൊരു ചെണ്ടയായി. വന്നവനും നിന്നവനും ഒക്കെ കൊട്ടി. ഞാൻ അറിയാതെ അവൾക്കാറുകിലേക്ക് നീങ്ങിയിരുന്നു.
എപ്പഴോ വിശാൽ വന്നിരുന്നതും അന്ന് അദ്ധ്യാപകർ വന്നതോ ഒന്നും ഞാനറിഞ്ഞില്ല. മൊത്തത്തിൽ ഒരു മന്ദത ആയിരുന്നു.

അതേയ്….ചേട്ടൻ ഉണ്ണുന്നില്ലേ….. എന്റെ മോന്തക്കിട്ട് തട്ടിക്കൊണ്ട് അവള് ചോദിച്ചപ്പോഴാണ് ഞാൻ ഉച്ചയായത് പോലും അറിയുന്നത്. നോക്കിയപ്പോൾ ക്ലാസ്സിൽ ഞങ്ങള് മൂന്നു പേര് മാത്രം. വിശാൽ എപ്പോഴോ ഇറങ്ങി പുറത്തു പോയിരുന്നു. ശ്രീ അപ്പോഴും ചിരിയാണ്. റോസിന്റെ മുഖതാണെങ്കിൽ എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും എന്നൊരു ഭാവവും ഒരുമാതിരി ഊള ചിരിയും. ഞാൻ പെട്ടെന്ന് ബാഗെടുത്തു. വീട്ടിലേക്ക് പോന്നു. വേറൊന്നും ആലോചിക്കാനോ ചെയ്യാനോ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.

വൈകിട്ട് ചേച്ചി വന്നു കൂവി വിളിച്ചിട്ടും ഞാൻ അങ്ങോട്ട്‌ പോയില്ല.കുറെക്കഴിഞ്ഞു അവളുമാര് രണ്ടും കൂടി വീട്ടിലേക്ക് വന്നു. ഞാൻ വെറുതെ വിദൂരതയിലേക്ക് നോക്കി ഇരിക്കുവാരുന്നു. ക്ലാസ്സിലെ സംഭവങ്ങളായിരുന്നു മനസ്സുനിറയെ. പ്രതികാരം ചെയ്യണമെന്ന് മനസ്സ്‌ പറയുമ്പോഴും നാണക്കേട് ഇനി ആ കോളേജിലേക്ക് പോകണ്ട എന്നു വിളിച്ചുകൂവി.

Leave a Reply

Your email address will not be published. Required fields are marked *