നാദിയ – 1

എന്റെ മറ്റൊരു ആശയം കൂടി ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു പതിവിൽ വിപരീതമായി ഞാൻ ഇതിൽ ഒരൽപ്പം കമ്പി ഉൾപ്പെടുത്തിയിട്ടുണ്ട് നായകന്റെ സ്വഭാവം വിവരിക്കാൻ അതാവശ്യം ആയതുകൊണ്ട് മാത്രം ഞാൻ എഴുതിയതാണ് ഇതുവായിച്ചിട്ടു ഇതാണോടാ ….മോനെ നിന്റെ കമ്പി എന്നുമാത്രം ചോദിക്കരുത് സെക്സ് വായിച്ചും കെട്ടുംമുള്ള അറിവേ ഉള്ളു എന്നതുകൊണ്ട് ഇങ്ങനെ ആയിരിക്കും എന്നുള്ള പ്രതീക്ഷയിൽ എഴുതിയതാണ് പതിവുപോലെ തെറ്റുകൾ സ്വാഭാവികം ആയതുകൊണ്ട് നിങ്ങള്ക്ക് അതൊക്കെ ക്ഷമിച്ചു ശീലം ഉള്ളതുകൊണ്ടും ഞാൻ ക്ഷമിക്കണം എന്ന് പറയുന്നില്ല അപ്പൊ കഥയിലേക്ക് കടക്കാം
ആാാ പാതിരാത്രിയിലും ആ ആഡംബര ഇരുനില സൗധം തലയുയർത്തിതന്നെ നിന്നു അതിന്റെ യശസ് ഓതികൊണ്ട് കക്കോടിപുഴയുടെ അരികിൽ തീർത്ത ആ അത്യാഢംബര സൗദത്തിനു കക്കോടിപുഴയേക്കാൾ സൗന്ദര്യം തോന്നിപോകും അത്രയും സുന്ദരി ആണവൾ
ആ വീടിന്റെ മതിലിൽ കൊത്തിവച്ച ആ പേരിലേക്കാണ് ആദ്യം ആരുടേയും കണ്ണുകൾ ചെല്ലുക
SAKIR HUSSAIN
CHAIRMAN
HUSSAIN GROUP OF COMPANIES
അതെ സാകിർ ഹുസൈൻ ഇന്ത്യയിലെ young multi billionaire
140ൽപരം ബ്രാഞ്ചുകളിൽ 2000ത്തോളം തൊഴിലാളികളും 8രാജ്യങ്ങളിൽ സാന്നിധ്യവുമായിട്ടുള്ള ഹുസൈൻ ഗ്രൂപ്പിന്റെ സാരഥി 26വയസ്സുകാരൻ ഇത്രയും ചെറുപ്രായത്തിൽ തന്നെ കൈവരിച്ച വൻ ബിസിനസ്‌ വിജയങ്ങളുടെ പേരിൽ എന്നെന്നും ഉയർന്നുകേൾക്കുന്ന പേര്
ഇന്റർലോക്ക് പാകിയ നടപ്പാതകൾക്കു ഇരുവശവുമായി പുല്ലുവിരിച്ചിരിക്കുന്നു അതിമനോഹരമായ പൂച്ചെടികളാൽ അലങ്കരിച്ചിരിക്കുന്ന ആ പുന്തോട്ടവും പോർച്ചിൽ വിശ്രമം കൊള്ളുന്ന അത്യാഢംബര കാറുകളും ഭാഗ്യവാന്മാരാണ് ഇവിടെ വസിക്കുന്നവർ എന്ന് ഏതൊരു കാഴ്ചക്കാരനെക്കൊണ്ടും പെട്ടെന്ന് നിഗമനത്തിലെത്തിക്കും
പക്ഷെ കാഴ്ചക്കാരുടെ നിഗമനത്തിനുമതീതമാണ് സാകിർ ഹുസ്സൈന്റെ ജീവിതം അതുമനസ്സിലാക്കണമെങ്കിൽ അങ്ങോട്ട് അയാളുടെ കിടപ്പുമുറിയിലേക്ക് കടന്നു ചെല്ലണം കോടികളുടെ ആസ്തിയുണ്ടായിട്ടും അത്യാഡംബരങ്ങൾ ഒരുപാടുണ്ടായിട്ടും സ്വന്തമെന്നു പറയാൻ ഈ ഭൂമിയിൽ ആരുമില്ലാത്തവനായി ജീവിക്കേണ്ടി വന്നവന്റെ ജീവിതത്തിലേക്ക്
ആ ഇരുനില ബംഗ്ളാവിന്റെ രണ്ടാമത്തെ നിലയിലെ പുഴയോട് മുഖം ചേർത്തുനിൽക്കുന്ന ആ കിടപ്പുമുറിയിലേക്ക് ചെല്ലണം 8ളം മുറികളുള്ള ആ ആഡംബര ബംഗ്ലാവിലെ എല്ലാമുറികളും ആഡംബരപൂരിതമാണെങ്കിലും പുഴയോട് ചേർന്ന ബാൽക്കണിയും ചില്ലുജനാലകളാൽ തീർത്ത മതിലുകളുമാണ് ആ മുറിയെ മാറ്റിയുള്ളവയിൽ നിന്നും വ്യത്യസ്തമാകുന്നത്
അവിടെ ആ ശീതികരിച്ച മുറിയുടെ തണുപ്പിലും വിയർപ്പ് അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു ആ വിയർപ്പുതുള്ളികളുടെ കാരണം അവന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ആണ് അതൊരു സ്വപ്നമായി 20വർഷത്തിലേറെയായി അവനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു അതിന്റെ ആയം മനസ്സിലാക്കണമെങ്കിൽ ആ സ്വപ്നത്തിലേക്ക് നമ്മളും കടന്നുചെല്ലണം അവന്റെ ജീവിതത്തിലെ ആ നശിച്ച ദിവസത്തിലേക്ക് സാകിർ ഹുസൈൻ എന്നവൻ ജീവിതത്തിൽ ഒന്നുമില്ലാത്തവനായി ആരുമില്ലാത്തവനായി മാറിയ ആ ദിവസത്തിന്റെ ഓർമകളിലേക്ക്
**സമയം 6മണിയോടടുക്കുന്നു ഇരുട്ട് വഴികളെ അല്പാല്പം വിഴുങ്ങിതുടങ്ങിയിരിക്കുന്നു
ഇരുട്ടുവീണുതുടങ്ങിയ ആ വഴികളിൽ വെളിച്ചം പായിച്ചുകൊണ്ട് ഒഴുകി നീങ്ങിക്കൊണ്ടിരിക്കുകയാണ് ആ വെളുത്ത ബെൻസ് കാർ വളരെ പതുക്കെയാണ് അതു നീങ്ങിക്കൊണ്ടിരിക്കുന്നത് കാറിന്റെ നിയന്ത്രണം മുഴുവൻ അപ്പുവേട്ടൻ എന്ന തഴക്കം വന്ന സാരഥിയുടെ കയ്യിൽ അതിസുരക്ഷിതം വളരെ സൂഷ്മതയോടെയാണ് അപ്പുവേട്ടൻ കാർ പായിക്കുന്നത് പിൻസീറ്റിൽ ഹുസൈൻ സാഹിബാണ് കോഴിക്കോട് അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഹുസൈൻ സാഹിബ്‌ കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യാപാരികളിൽ ഒരാൾ കാഴ്ചയിൽ തന്നെ ആഢ്യത്വം വ്യക്തമാണ് എപ്പോഴും മുണ്ട്‌ഷർട്ടുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവേഷം വിലയേറിയവ തന്നെ ആണ് അതും അദ്ദേഹത്തോട് ചേർന്നു തോളിൽ ചാഞ്ഞുകൊണ്ട് പ്രിയതമ ആയിഷയും ഉണ്ട് ആയിഷയുടെ മടിയിലായി 6വയസ്സുകാരൻ സാകിർ ഹുസൈനും ഉണ്ട് അതിസുന്ദരിയാണ് ആയിഷ സ്നേഹവും സഹജീവികളോട് കാരുണ്യവും ആയിഷയുടെ തനതു ശൈലിയാണ് ആയിഷയ്ക്കും ഹുസൈൻ സാഹിബിനും ഈ ലോകത്തു സ്വന്തമെന്നു പറയാൻ സാകിർ ഹുസൈൻ മാത്രമേ ഉള്ളു ഒരേ പള്ളിക്കമ്മിറ്റി നടത്തുന്ന വ്യത്യസ്ത അനാഥാലയങ്ങളിൽ വളന്നവർ പ്രായപൂർത്തി എത്തുന്നതോടെ അവർ ഇരുവരെയും ഒന്നുചേർത്തുവിട്ടു അതിനു ശേഷം ഇന്നുവരെ അവർ ഒരുമിച്ചാണ് ദൈവസഹായം ഒന്നുകൊണ്ടുമാത്രം ഹുസൈൻ സാഹിബിന്റെ ബിസിനസ്‌ പെട്ടെന്ന് വളന്നുവന്നു കോഴിക്കോട് അറിയപ്പെടുന്ന വ്യാപാരിയുമായി അദ്ദേഹം വളരുകയും ചെയ്തു
പുറത്തെ കാഴ്ചകളിൽ കണ്ണുംനട്ടിരിപ്പാണ് കൊച്ചു സാകിർ കാഴ്ചകൾ എന്നും അവനു അത്ഭുതവും സന്തോഷവുമാണ് ഹുസൈൻ സാഹിബിന്റെ ഉറ്റതോഴനും ബിസിനസ്‌ പാർട്ണറുമായ ഹനീഫയുടെ സഹോദരിയുടെ കല്യാണത്തിന് ഒരുക്കിയ വിരുന്നിനായി പോകുകയാണ് ഹുസൈൻ സാഹിബും കുടുംബവും ഹനീഫയുടെ ആഡംബരവും പ്രൗഢിയും വിളിച്ചോതുന്ന രീതിയിൽ തന്നെയായിരിക്കും വിവാഹം എന്നതുകൊണ്ട് തന്നെ ഒട്ടും കുറയാതെ തന്നെയാണ് 3പേരും വസ്ത്രം ധരിച്ചിരിക്കുന്നത് പെട്ടെന്ന് തന്നെ വാഹനം വിരുന്നിനരികിൽ എത്തി ഒരൽപ്പം ആളൊഴിഞ്ഞ സ്ഥലത്തു ഹുസൈൻ സാഹിബിനെയും കുടുംബത്തെയും ഇറക്കിയശേഷം വണ്ടിപാർക്കുചെയ്യാനായി അപ്പുവേട്ടൻ മുന്നോട്ട് നീങ്ങി
വിരുന്നിലേൽക്കു പോകാനായി തിരിഞ്ഞ ഹുസൈൻ സാഹിബിനെയും കുടുംബത്തെയും വരവേറ്റത് കയ്യിൽ കത്തിയുമായി നിൽക്കുന്ന അവിടുത്തെ നാടൻ ചട്ടമ്പിമാരിൽ ഒരാളായിരുന്നു അയാൾ മുന്നോട്ടാഞ്ഞു പണമാണ് അവന്റെ ആവശ്യം എന്ന് തിരിച്ചറിഞ്ഞ ഹുസൈൻ സാഹിബ്‌ തന്റെ പോക്കറ്റിൽ നിന്നും 50രൂപയുടെ ഒരുകെട്ട് നോട്ടുകൾ അവന്റെ നേരെ നീട്ടി പതിയെ പതിയെ സൂക്ഷ്മതയോടെ അവനതു വാങ്ങിയെങ്കിലും തിരിഞ്ഞുനടക്കാൻ ഒരുങ്ങുമ്പോളാണ് ആയിഷയുടെ കഴുത്തിൽ കിടക്കുന്ന വിലപിടിപ്പുള്ള നെക്ലസിലേക്കു അവന്റെ ശ്രദ്ധപതിഞ്ഞതു അവൻ അതുപൊട്ടിച്ചെടുക്കാൻ മുന്നോട്ടാഞ്ഞതും പ്രിയതമയ്ക്കു എന്തെകിലും സംഭവിക്കുമോ എന്ന ഭയം ഹുസൈൻ സാഹിബിനെ മുന്നോട്ടു ചലിപ്പിച്ചതും ഒരുമിച്ചയൊരുന്നു
പക്ഷെ ആ പാകംവന്ന ചട്ടമ്പിയുടെ കൈ അതിവേഗം ചലിച്ചു ഹുസൈൻ സാഹിബിന്റെ നെഞ്ചിൽ തന്നെ ആ കടാര ആഴന്നിറങ്ങി വായിലൂടെയും നെഞ്ചിൽ ഏറ്റ മുറിവിലൂടെയും തെറിച്ചുവീണ രക്തത്തുള്ളികളോടൊപ്പം ഹുസൈൻ സാഹിബും നിലംപതിച്ചപ്പോൾ ആ കയ്ച്ച കണ്ടു മുന്നോട്ടാഞ്ഞ ആയിഷയുടെ കഴുത്തിലൂടെയായിരുന്നു ആ കടാര തെന്നിമാറിയതു കഴുത്തിൽ നിന്നും തെറിച്ചരക്തം നേരെ തെറിച്ചു വീണത് സാക്കിറിന്റെ മുഖത്തുതന്നെയായിരുന്നു *****——–

Updated: January 7, 2020 — 2:17 pm

Leave a Reply

Your email address will not be published. Required fields are marked *