നിനച്ചിരിക്കാതെ – 2

മുഹൂർത്തം കഴിഞ്ഞില്ലേ ….ഇനിയിപ്പോ എങ്ങനാ ….വൈശാഖിന്റെ ‘അമ്മ റോസിലിയോട് തന്റെ സംശയം പ്രകടിപ്പിച്ചു ….

ഇനിയല്ലേ നല്ല മുഹൂർത്തം …ചീത്ത സമയം കഴിഞ്ഞില്ലേ ചേച്ചി ….

ശരിയാ കല്യാണം എങ്ങാനും കഴിഞ്ഞിരുന്നേലോ .എന്റെ മോള് ഭാഗ്യമുള്ളവളാ …..
ബേസിലും ജംഷിയും മിന്നുമാലയുമായി പെട്ടന്നുതന്നെ എത്തി .വിദ്യയുടെ താല്പര്യപ്രകാരം ഇറക്കം കുറഞ്ഞ വണ്ണമുള്ള നൂലുമാലയാണ് അവർ വാങ്ങിയത് അതിനനുസരിച്ചുള്ള ചെറിയ മിന്നും .അവർ വന്നപ്പോൾ ലിന്റോക്കുള്ള ഷർട്ടും പാന്റും കൂടി വാങ്ങിച്ചിരുന്നു .ലിന്റോ പെട്ടന്ന് തന്നെ ഡ്രസ്സ് മാറി .വർഗീസും വേലായുധനും തങ്കച്ചനും സുബൈർ ഡോക്ടറും രക്ഷാധികാരികളായി ലിന്റോകോപം സ്റ്റേജിൽ നിന്നു .ബേസിലും വൈശാഖും ജംഷിയും ലിന്റോക്കൊപ്പം അടുത്തുതന്നെ എല്ലാവിധ സപ്പോർട്ടുകളും നൽകി കൂടെ കൂടി .സ്റ്റേജിൽ ഒരുക്കിയ കസേരയിൽ അവൻ ഇരുന്നു .സ്ത്രീ രത്നങ്ങൾ സർവ്വാഭരണ വിഭൂഷിതയായ വിദ്യയെ അങ്ങോട്ട് ആനയിച്ചു .അവളെയും കസേരയിൽ അവർ ഉപവിഷ്ടയാക്കി .ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി മാതാപിതാക്കളുടെയും ബന്ധുമിത്രാതികളുടെയും ആശിർവാതത്തിൽ ലിന്റോ വിദ്യയുടെ കഴുത്തിൽ മിന്നു ചാർത്തി .ശേഷം മണ്ഡപത്തിൽ ഒരുക്കിയ ഭക്ഷണം വിളമ്പി .കോഴി ബിരിയാണിയും

ഐസ് ക്രീമും കഴിച്ചു .ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി .റോസിലിയും വർഗ്ഗീസച്ചായനും നേരത്തെ ഇറങ്ങി വീട്ടിൽ അവർക്കുള്ള സ്വീകരണം നൽകാനും ലിന്റോയുടെ മുറി ഒരുക്കാനും അങ്ങനെ പിടിപ്പതു പണിയുണ്ട് അവർക്കവിടെ അവർക്കു കൂട്ടായി ബേസിലും അവർക്കൊപ്പം പോയി
.മണ്ഡപത്തിൽ നിന്നും ഇറങ്ങി വധുവരന്മാർ വൈശാഖിന്റെ വീട്ടിലേക്ക് പോയി .നിലവിളക്കും താലവുമായി ‘അമ്മ അവരെ അകത്തേക്ക് വരവേറ്റു എല്ലാത്തിനും കൂട്ടായി ജംഷിയും ലിന്റോക്കൊപ്പം ഉണ്ടായിരുന്നു .വിശ്രമ ശേഷം ലിന്റോയും വിദ്യയും അവിടെ നിന്നും ഇറങ്ങി .ജംഷിയാണ് കാർ ഓടിച്ചത് .വിദ്യക് കൂട്ടിന് കാറിൽ അവരോടൊപ്പം സിസിലിയും ഉണ്ട് .സുബൈർ ഡോക്ടറും സൽമയും എലിസബത്തും ഒരുമിച്ചു അവരുടെ കാറിൽ വധുവരന്മാരെ അനുഗമിച്ചു .നിറകണ്ണുകളോടെ ‘അമ്മ അവരെ യാത്രയാക്കി .അച്ഛന്റെ കാലിൽ തൊട്ടു വന്ദിച്ചു അവർ അനുഗ്രഹം വാങ്ങി .ലിന്റോയെ വൈശാക് കെട്ടിപ്പുണർന്നു .ഇതിലും വലിയൊരു സൗഹൃദം തനിക്ക് ജീവിതത്തിൽ ലഭിക്കില്ലെന്ന് വൈശാഖിന് തോന്നി .അവർക്കൊപ്പം പോകണമെന്ന് ഉണ്ടായിരുന്നു അവന് കല്യാണത്തിന്റെ ബാക്കി കാര്യങ്ങൾ തീർക്കാനുള്ളത് കൊണ്ട് അവൻ അവിടെത്തന്നെ നിൽക്കേണ്ടി വന്നു ..
ലിന്റോയുടെ സ്വിഫ്റ്റ് കാറിൽ സിസിലിക്കൊപ്പം ലിന്റോയും വിദ്യയും വീട്ടിലേക്കു യാത്രയായി കല്യാണത്തിന്റെ ക്ഷീണവും പിരിമുറുക്കവും വിദ്യയെ തളർത്തി .ലിന്റോയുടെ മാറിൽ കിടന്നു അവൾ ഉറങ്ങി .അതുവരെ ലഭിക്കാതിരുന്ന കരുതലും സുരക്ഷയും അവൾക്ക് അവന്റെ മാറിൽ അനുഭവപെട്ടു വളരെ പെട്ടന്ന് തന്നെ അവൾ ഉറക്കത്തിലേക്കു വീണു …

ബേസിലിനോടൊപ്പം റോസിലിയും വർഗ്ഗീസും വീട്ടിലെത്തി .സമയം അല്പം പോലും കളയാൻ ഇല്ലാതിരുന്നതിനാൽ വന്നപ്പോൾ തന്നെ ക്ഷീണം മറന്ന് അവർ പണികൾ ആരംഭിച്ചു .അടുക്കും ചിട്ടയും വേണ്ടുവോളമുള്ള ലിന്റോയുടെ മുറി വൃത്തിയാക്കാൻ അവർക്ക് അതികം പണിപ്പെടേണ്ടി വന്നില്ല മണിയറ ഒരുക്കാൻ അവർ ആരംഭിച്ചു ..തൃപ്പൂണിത്തുറയിൽ ചെന്ന് ബേസിൽ മുല്ലപ്പൂവും റോസാപൂവും വാങ്ങി വന്നു .ബെഡിലെ ഷീറ്റും പില്ലോ കവരും റോസിലി മാറ്റി വിരിച്ചു .വീട് മുഴുവൻ തൂത്തു തുടച്ചു എല്ലാം അടുക്കി വച്ചു .മറ്റുമുറികളിലെ ബെഡ് ഷീറ്റുകളും അവർ മാറ്റി .ബേസിൽ വാങ്ങിക്കൊണ്ടു വന്ന മുല്ലപ്പൂക്കൾ അവർ ബെഡിൽ വിതറി .വീട്ടിലെ ജോലികൾ ഒരുവിധം അവർ മൂവരും ചേർന്ന് ബാംഗിയാക്കി
ലിന്റോയുടെ വിവാഹം കഴിഞ്ഞ വിവരം ബന്ധുക്കളോടും അയല്പക്കത്തുള്ളവരോടും പറഞ്ഞിരുന്നു ..അടുത്തുള്ളവർ വധുവരന്മാരെ കാണാൻ അവരുടെ വീട്ടിലേക്കെത്തി .7 മണിയോടെ ലിന്റോയും വിദ്യയും വീട്ടിലെത്തി .നന്നായൊന്നുറങ്ങിയ വിദ്യക്ക് ക്ഷീണം അല്പം കുറഞ്ഞ പോലെ തോന്നി ..കാറിന്റെ ഡോർ തുറന്നു വിദ്യ പുറത്തിറങ്ങി കൂടെ ലിന്റോയും .ഇതിനുമുൻപ് അവിടെ അവൾ വന്നിട്ടുണ്ടെങ്കിലും വീട്ടിലെ അംഗമായി ആദ്യത്തെ വരവാണ് ..റോസിലി അവളെ കുരിശുവരച്ചു അകത്തേക്ക് കൂട്ടികൊണ്ടുപോയി ..
കല്യാണത്തിന്റെ അധ്വാനത്തിൽ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു .ജംഷി ഉപ്പക്കും ഉമ്മക്കും ഒത്തു വീട്ടിലേക്ക് പോയി .ലിന്റോയുടെ കാറിൽ ബേസിൽ അമ്മയെയും കൂട്ടി വീട്ടിലേക്കു യാത്രയായി .പോകാൻ നേരം ജംഷിയും ബേസിലും ലിന്റോയെ കെട്ടിപ്പുണർന്നു .അവനു ഫസ്റ്റ് നൈറ്റ് ആശംശകൾ നേർന്നാണ് അവർ യാത്രയായത് .അവിടെ തങ്ങാൻ ലിന്റോ അവരെ നിർബന്ധിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല .ക്ഷീണമകറ്റാൻ നല്ലൊരു ഉറക്കം അനിവാര്യമാണെന്നതിനപ്പുറം അവർക്കു പ്രൈവസി നൽകുക എന്നതിനായിരുന്നു അവർ മുൻ‌തൂക്കം നൽകിയത്
സിസിലി അന്നവിടെ തന്നെ തങ്ങി .കുറച്ചു അയല്പക്കകാരും ഒന്ന് രണ്ടു ബന്ധുക്കളും വർഗീസിന്റെ കുറച്ചു സുഹൃത്തുക്കളും പെണ്ണിനെ കാണാൻ എത്തിയിരുന്നു .എല്ലാവരും പിരിഞ്ഞപ്പോൾ സമയം 9 കഴിഞ്ഞു ..

മോനെ …..റോസിലി ലിന്റോയെ അടുത്തേക്ക് വിളിച്ചു ..

എന്താ മമ്മി ….

ഒന്നിങ്ങു വന്നെടാ ……

ലിന്റോ പടികളിറങ്ങി താഴേക്കു വന്നു ….

മോനെ നിങ്ങള് രണ്ടാളും ഫ്രഷ് ആയി താഴേക്ക് വാ …ഫുഡ് പുറത്തുപോയി കഴിക്കാം …

ഓക്കേ മമ്മി ….
പെട്ടന്ന് തന്നെ ലിന്റോയും വിദ്യയും കുളിച്ചു വസ്ത്രങ്ങൾ മാറ്റി താഴേക്ക് എത്തി ..വിദ്യക്ക് ഉടുക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ വാങ്ങിയത് അവർ കൊണ്ടുവന്നിരുന്നു .സാരി മാറ്റി മിഡിയും ടോപ്പും അണിഞ്ഞപ്പോൾ അവൾ ചെറിയൊരു കുട്ടിയെപ്പോലെ തോന്നിച്ചു .അവളുടെ മുഖത്തെ നിഷ്കളങ്കതയും മനസ്സിന്റെ നന്മയും വിളിച്ചോതുന്ന വസ്ത്രമായിരുന്നു അത് ..ചുവന്ന മിഡിയും കറുത്ത ടോപ്പും അവളുടെ അഴക് വർധിപ്പിച്ചു …അവർക്കായി റോസിലിയും വർഗീസും,സിസിലിയും കാത്തുനിൽക്കുകയായിരുന്നു ..

വിദ്യ വന്നിട്ടുള്ള ആദ്യത്തെ ഭക്ഷണം ഒട്ടും കുറച്ചില്ല കുണ്ടനൂരുള്ള ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു അവരുടെ ഡിന്നർ .5 സ്റ്റാർ ഹോട്ടൽ എന്നൊക്കെ വിദ്യക്ക് കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത് ..ആദ്യമായി അവിടെ ചെന്നപ്പോൾ വല്ലാത്തൊരു ഭീതി അവൾക്കനുഭവപ്പെട്ടു .എങ്ങനെ ഇവിടെ പെരുമാറണം എന്ന് പോലും അവൾക്കറിയില്ലായിരുന്നു .അവളുടെ മനസിന്റെ അവസ്ഥ ലിന്റോക്ക് പെട്ടന്ന് തന്നെ മനസിലായി

താൻ പേടിക്കണ്ടടൊ ഇതത്ര വലിയകാര്യമൊന്നുമല്ല ….തനിക്ക് ഇഷ്ടമുള്ളത് കഴിച്ചാമതി ….

Leave a Reply

Your email address will not be published. Required fields are marked *