നിഴൽ 2

 

“” അങ്ങനെ ഒന്ന് അവൾക്കുണ്ടായിരുന്നേൽ ന്തിനാ… ന്റെ കൃഷ്ണാ “”

 

 

പറഞ്ഞ് തീരുന്നതിലും മുന്നെ അവൾ പൊട്ടിക്കരഞ്ഞിരുന്നു..

ആരുനോട് എനിക്ക് എല്ലാം പറയണ്ട വന്നു.

കേട്ടുകഴിഞ്ഞതും, അവൾക്കതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. പോരാഞ്ഞതിനു അവൾ കാരറ്യിങ് ആയിരുന്നു. ഒരുപാട് തവണയൊന്നും കണ്ടില്ലെങ്കിലും അവളും ഗംഗയും തമ്മിൽ നന്നായി അറിയായിരുന്നു,

 

രണ്ടാൾക്കും പിന്നീട് കുറച്ച് നാളത്തേക്ക് പരസ്പരമുള്ള മിണ്ടലുകൾ ഉണ്ടായിരുന്നില്ല… ആ അവസ്ഥയിൽ അവൾ ഇങ്ങനെ വിഷമിപ്പിക്കുന്നതും നല്ലതല്ല എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് ഞാൻ എന്നെ തന്നെ മാറ്റി

 

അങ്ങനെ ഒരു ദിനം ആരു റൂമിൽ ഇരിക്കുമ്പോ ഞാൻ അങ്ങോട്ട് ചെല്ലുന്നത്.. ഡ്രസ്സ്‌ മാറിക്കൊണ്ടിരുന്നവൾ പെട്ടെന്ന് സാരീ ദേഹത്തൂടെ വലിച്ചിട്ടു ഇഷ്ടക്കേട് കാണിച്ചു.. അത് ന്നേ സംബന്ധിച്ചു ഉൾകൊള്ളാവുന്നതിലും അധികമായിരുന്നു.

 

എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവളെ ആ മൗനത്തിൽ നിന്നും വിളിച്ചുണർത്തി, ന്റെ മുഖമൊന്ന് വാടിയാൽ അവൾക് അത് താങ്ങില്ലെന്ന് അറിയാം..ന്നാലും അവളും കൂടെ കാരണമാണോ അന്നങ്ങനെ യൊക്കെ ന്നൊരു തോന്നൽ.. പിന്നെ കരഞ്ഞുകൊണ്ടുള്ള പരസ്പരമുള്ള ഏറ്റുപറച്ചിലുകൾ ആയി., അവൾ കാരണം ആണ് ഗംഗയെ….. അല്ലെന്ന് പറഞ്ഞു ഞാൻ ഒരുപാട് തിരുത്തി ഒരുവിധത്തിൽ അവൾ ഒക്കെ ആയതും ഞാൻ ഒന്നുറപ്പിച്ചിരുന്നു ഇവളെ ഇനി വേദനിപ്പിക്കില്ല എന്ന്

===========≠==================≠=====

 

എന്നെ കെട്ടിപിടിച്ചു കിടന്ന അവളെ ചേർത്ത് പിടിക്കുമ്പോൾ ഒരു കുറുകൽ അവളിൽ നിന്നും വന്നു .. ശരവേഗത്തിൽ വേറെ എന്തൊക്കയോ എന്റെ മേലേക്ക് വന്ന് വീഴുന്നതും ഞാൻ അറിഞ്ഞു.

വന്നപാടെ എന്റേം അവളുടേം മെക്കിട്ടായി രണ്ടും, ഇനി രക്ഷയില്ല എന്ന് മനസിലാക്കിയപ്പോൾ രണ്ടിനേം…. സോറി.. രണ്ടിനേം അല്ല മൂന്നിനേം കെട്ടിപിടിച്ചു അങ്ങ് കിടന്നു… അപ്പോളെല്ലാം അവളിൽ നിന്നും എന്നെ മയക്കുന്ന ആ പാൽപുഞ്ചിരി ആ മുറിയാകെ പരന്നു..

 

“” മക്കൾക്കു സ്കൂളിൽ പോക്കണ്ടേ നാളെ…. “”

 

എന്റെ മോളാണ് ഗംഗ. അവൾക്കും ഞങ്ങൾ ആ പേരാണ് ഇട്ടത്…പിന്നെ ഞങ്ങൾടെ ഗോപിക അവര് രണ്ടും ട്വിൻസ് ആണ്..

 

” ” അതിന് നാളെ സ്കൂളിൽ പോണ്ടല്ലോ നന്ദു..””

 

ഇളയ സന്താനമാണ് എന്നെ പേരാണ് രണ്ടും വിളിക്കുന്നത്… വളർത്തു ദോഷം അല്ലാതെന്തു..

 

 

” ” ഓ ഞാൻ അത് അങ്ങ് മറന്നുപോയി… “”

 

 

“” മറക്കും…അല്ലേലും നിങ്ങക്ക് ഇയേടയായി ഭയങ്കര മറവിയാ…. “”

 

ഓ ചേച്ചിടെ അഞ്ജനയ്യെത്തി..

 

 

“” ഞാൻ എന്തോന്ന് മറന്നെന്നു … “”

 

 

“” ഇയ്യെടെ അല്ലേ നിങ്ങള് എന്റെ പിള്ളേരെ സ്കൂളിൽ നിന്ന് വിളിച്ചോളാം, നി പോകണ്ട എന്ന് പറഞ്ഞത്..

എന്നിട്ട് അവിടെത്തെ ടീച്ചേർസ് എന്നെയാ പിന്നീട് വിളിച്ച് പറഞ്ഞെ. ഇത് വരെ ആരും വന്നില്ലന്ന്..പാവം എന്റെ മക്കള്…. “”

 

 

“” അതന്ന് അറിയണ്ടപറ്റിയതല്ലേ … പിന്നെ നിന്റെ പറച്ചില് കേട്ടതൊന്നും ഈ രണ്ടാണ്ണത്തിൽ എനിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലെന്ന്.. “”

 

“” ഓ ഒരു ഉത്തരവാദിത്തമുള്ള ഒരാള്… ന്റെ മക്കള് അച്ഛനോട് മിണ്ടണ്ട വാ.. “‘

 

“” നീ എന്നെയും എന്റെ പിള്ളാരേം തമ്മിൽ തെറ്റിക്കുന്നോ..’”

 

“” ഓഊ… നിർത്താവോ രണ്ടാളും.. ഹൊ “”

 

ഗംഗയാണ് ഞങ്ങൾ അടി കൂടുമ്പോൾ രണ്ടിനും കലിയാണ്.. പിന്നീട് അവരാണ് കോംപ്രമൈസ് ആകുന്നത്..

 

“” ഞാൻ ഒന്നും പറയുന്നില്ലേ… എന്നും പറഞ്ഞവൾ തിരിഞ്ഞു കിടന്ന്.

 

“” ഹാ അപ്പോളേക്കും എന്റെ പെണ്ണ് പിണങ്ങിയോ… “”

കാതോരം എന്റെ ചുണ്ടുകൾ എത്തിയതും പെണ്ണ് മുഖമുയർത്തി

 

“” ഹാ മനുഷ്യാ ഞാൻ പല തവണ പറഞ്ഞിട്ടില്ലേ പിള്ളാര്‌ നിൽകുമ്പോൾ കൊഞ്ചാൻ വരരുതെന്ന് .. “”

 

എനിക്കായ് മാത്രമാണ് അത് അവൾ പറഞ്ഞത്.. ഈ പിണക്കം ഇടയ്ക്കുളത്താണ് ഒരുപാട് നേരമൊന്നും നിൽക്കില്ല.ഞാൻ അവരേം കെട്ടിപിടിച്ചു കിടക്കുമ്പോൾ കെറുവ് മൂത്ത് പെണ്ണ് ഇങ്ങോട്ട് തന്നെ വരുമെന്ന് എനിക്ക് അറിയില്ലേ..

Leave a Reply

Your email address will not be published. Required fields are marked *