നീയും ഞാനും – 3 Like

എന്ത് ചെയ്യും എവിടെ തുടങ്ങും…. അവൾക്കെന്തായിരിക്കും പറ്റിയത്… ഇങ്ങനെ സ്വയം ചോദ്യങ്ങളുമിട്ടുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു……

അവരുടെ മുന്നിലെത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല…..

“എന്താണ് ജഗ്ഗു ഒരു വല്ലാത്ത ആലോചന…..”

റീതുവാണ്….

“ഏഹ് ആഹ്…”

“അതേ ലീവ് എടുക്കണോ ന്ന് അലോയ്ച്ചതാ നാട്ടിൽ പോകാൻ…..”

സ്വബോധം വീണ്ടെടുത്ത ഞാൻ നാവിൽ വന്ന കള്ളമങ്ങു തട്ടി വിട്ടു….

“ഓ ജി… അല്ല ജഗത്തിന്റ നാടെവിടെയാണ്….

നിളയുടെ വകയാണ്….”

“ജി… ജി… ന്നല്ലേ അവൾ തുടങ്ങിയത്… ജി.. ജിത്തു അല്ലേ…..”

“ഹേയ് ജഗത്ത്……”

അവൾ പിന്നെയും വിളിച്ചു…..

എന്താണ് ഇത്ര വല്യ ആലോചന…..

“ഒന്നുമില്ല.. എന്റെയൊരു പഴയ കാമുകിയെ ഓർത്തതാണ്…. തന്നെപോലെ തന്നെയാണ് അയാളും കാണാൻ തന്നെ കാണുമ്പോ അയാളെ ഓർമ്മ വരുന്നു അതാണ്…….”

അത് ഞാനൊന്ന് എറിഞ്ഞതാണ് അവൾക്ക് കൊള്ളുമോ എന്നറിയാൻ…..

അതിനിടയ്ക്ക് റീതു കേറി പറഞ്ഞു..

“ഓ വെറുതെയല്ല ഇവളുടെ ഫോട്ടോ കണ്ടപ്പോൾ നീ നിന്നത്… അല്ലേ… ഇതായിരുന്നോ…”

” അത് കൊള്ളാല്ലോ നൈസ്…. എന്നിട്ട് അയാൾ ഇപ്പോഴുമുണ്ടോ….”

കണ്ണുകൾ ഒന്ന് വിടർന്നു എന്നല്ലാതെ മറ്റൊന്നും അവളുടെ മുഖത്തു ഞാൻ കണ്ടില്ല… ഞാൻ എങ്ങനെ വിശ്വസിക്കും ഇത് എന്റെ നിളതന്നെയാണോ എന്ന് … ഇവൾക്ക് എന്ത് പറ്റിയതാവും…..

ഇങ്ങനെ മാറുവാൻ മാത്രം…….

പലവിധ ചിന്തകൾ എന്റെ തലച്ചോർ കീറി മുറിച്ചുകൊണ്ടിരുന്നപ്പോഴും ഞാൻ മറുപടി പറഞ്ഞു…

” ഇല്ല അവളുടെ കല്യാണം കഴിഞ്ഞു….അറിയില്ല എവിടെയാണെന്ന്….. ”

അത് പറഞ്ഞപ്പോൾ എന്തോ അവൾ തൊട്ട് മുന്നിലുണ്ടായിട്ടും എന്റെ നെഞ്ചിൽ എന്തോ തറഞ്ഞത് പോലെ തോന്നി………

ഓ…..

ശരി ജഗ്ഗു എന്നാ ഞങ്ങൾ ഇറങ്ങട്ടെ ഫ്ലാറ്റ് ഒക്കെ സെറ്റ് ചെയ്യാനുണ്ടേ… ഫ്രീ ആണേൽ വൈകിട്ട് രണ്ടാളും അങ്ങോട്ടേക്ക് ഇറങ്ങൂ….

ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കിക്കൊണ്ട്

യാന്ത്രികമെന്നോണം ഞാൻ അവരെ യാത്രയാക്കി…..

അവൾ പോകുന്നത് നോക്കി നിന്നപ്പോ അവളെന്നെ തിരിഞ്ഞൊന്നു പോലും നോക്കിയില്ല എന്നുള്ളത് എനിക്ക് ഉൾകൊള്ളാനെ കഴിഞ്ഞില്ല…

എത്ര വട്ടം യാത്ര പറഞ്ഞു പോയതിനു ശേഷം എന്നെ തേടിയെത്തിയ കണ്ണുകളാണത്…..എന്നെ ഒരു നോക്ക് കാണുവാൻ മാത്രം പരക്കം പാഞ്ഞ മിഴികൾ അതാണ് ഇപ്പോ തിരിഞ്ഞൊന്ന് നോക്കാതെ പൊയ്ക്കളഞ്ഞത്……

വാതിലടച്ചു വന്ന തനുവിന്റെ ചോദ്യങ്ങൾ ഞാൻ കേട്ടതുകൂടിയില്ല ……

തളർന്നാ സോഫയിലേക്ക് ചാരുമ്പോഴും ഇടനെഞ്ചിൽ മുറിപ്പാട് പോലാ കണ്ണുകൾ ഉണ്ടായിരുന്നു….

പക്ഷെ ഞാനോ തനുവോ റീതുവോ അറിഞ്ഞില്ല അതേ കണ്ണുകൾ തന്നെ ഒരു വാതിലിനപ്പുറം എന്നെ തേടിയിരുന്നു എന്നുള്ളത്…….!!!!

തുടരും……. 😇😇😇

Leave a Reply

Your email address will not be published. Required fields are marked *