” അത് നിക്കട്ടെ….ഇതൊക്കെ എടുത്തു എങ്ങോട്ടാ പോണത് പറഞ്ഞില്ലല്ലോ… ”
നീതു വിടാനുള്ള ഭാവമില്ല..സിതാര ഭക്ഷണം കഴിച്ചുകൊണ്ട് ചോദ്യവും ഉത്തരവും ശ്രദ്ധിക്കുന്നുണ്ട്..
” സിദ്ധുമോൻ ഇപ്പൊ എന്നും പാടത്തെ നെല്ല് ഇടുന്ന വീട്ടിൽ വായിക്കാൻ പോവാറുണ്ട്..അതിന് പോവാ….”
സിദ്ധു മറുപടി കൊടുക്കാൻ വഴിയില്ലെന്ന് തോന്നിയപ്പോൾ ലക്ഷ്മിയമ്മ തന്നെ കള്ളി വെളിച്ചത്താക്കി…
” ഓഹോ..അങ്ങനേം നടക്കുന്നുണ്ടോ ഓരോന്ന്…. ”
നീതു കൊള്ളാലോ എന്ന അർത്ഥത്തിൽ സിദ്ധുവിനെ നോക്കി… പിന്നെ സിതാരയെയും…
അവൾ പക്ഷെ ചെറിയ എന്തോ ആലോചനയിലാണെന്നു തോന്നുന്ന വിധം തല താഴ്ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു..
” അതൊക്കെ വൃത്തിയാക്കി ഒരു വീടിന്റെ കോലത്തിൽ ആക്കിവെച്ചിട്ടുണ്ട്… എല്ലാ ആഴ്ച്ചയിലും ആരെക്കൊണ്ടെങ്കിലും വൃത്തിയാക്കും…
ഇന്നിപ്പോ ആ സുധേന്റെ പെണ്ണ് ചെല്ലും, അപ്പഴേക്കും മോന് അങ്ങോട്ട് എത്തണം.. ”
ലക്ഷ്മിയമ്മ വലിയ കാര്യമെന്നപ്പോൾ പറഞ്ഞു തീർത്തു..
സിതാര പെട്ടെന്ന് സിദ്ധുവിന്റെ കണ്ണുകളിലേക്കു സംശയത്തോടെ തറപ്പിച്ചു നോക്കി…പിന്നെ എന്തെങ്കിലുമാവട്ടെ തനിക്കിതിൽ എന്ത് കാര്യമെന്ന മട്ടിൽ ചുണ്ട് കോട്ടി അവൾ കൂൾ ആയെന്നു തോന്നിപ്പിച്ചു ഭക്ഷണം തുടർന്നു.. ഇതൊരു മൂന്നു സെക്കൻഡിൽ കഴിഞ്ഞതുകൊണ്ട് ബാക്കിയുള്ളവർ ശ്രദ്ധിച്ചില്ല..
സിദ്ധുവിന്റെ ഉള്ളിൽ ചിരിപ്പൊട്ടി… അവൾക്ക് മനസിലായാൽ പോട്ടെ പുല്ലെന്നു കരുതി അവനും ഫുഡ് തുടർന്നു…
ഇതിപ്പോ തന്നെ അവൾ ഒഴിച്ചുവിട്ടിരിക്കുന്ന മട്ടാണ് കാണുന്നത്… അങ്ങനെ ആണെങ്കിൽ രക്ഷപ്പെട്ടു… അവൾ നീതുവിനെ പോലെ അല്ല ബുദ്ധി കൂടിയ ഐറ്റം ആണ്, ചിന്തിച്ചു കൂട്ടി കാര്യം മനസിലാക്കിയാൽ അത് വഴി വല്ല പാരയും വന്നാലോ എന്ന് അവന് തോന്നാതിരുന്നില്ല
” അമ്പോ..അതുശെരി, .. എങ്കിൽ ഞാനും ഉണ്ട്… ഞാൻ കൊറേ മുൻപ് പോയതാ അവിടെ… ”
നീതു പെട്ടെന്ന് ഉഷാറായി… സിദ്ധുവിന് അവളുടെ കിന്നാരം കേട്ടു ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല..
” അതൊന്നും വേണ്ട, അവിടെ വൃത്തിയാക്കിയ ശേഷം ഞാൻ വായിക്കാൻ പോവും.. നിന്നെ കൊണ്ട് പോയാൽ നിന്നോട് വാർത്തനമാനം പറഞ്ഞിരിക്കും.. ”
സിദ്ധു അവളെ നിരുത്സാഹപ്പെടുത്തി…
” പ്ലീസ്, പ്ലീസ്…. ഞാനും കൂടി വന്നോട്ടെ…ഒരു ശല്യവും ഉണ്ടാക്കില്ല, ഇനിപ്പോ വായിക്കാൻ തുടങ്ങുമ്പോ ഞാനിങ്ങു പോരാമെന്നെ..”
അവൾ വാശി പിടിച്ചു… ലക്ഷ്മിയമ്മ ഇതിലൊന്നും ചെയ്യാനില്ലാതെ മക്കളെ മാറി മാറി നോക്കി….
” നിങ്ങൾ രണ്ടും കൂടി വേറെ ഒരൂസം പൊക്കോ..”
നീതുവിന്റെ മോഹം നടത്തികൊടുക്കാൻ സിദ്ധു തയ്യാറല്ലായിരുന്നു.. അവന്റെ മനസ്സിൽ നടക്കാൻ പോവുന്ന കാര്യങ്ങളെ പറ്റിയുള്ള പ്ലാൻ മാത്രമായിരുന്നു… അതിന് തടസം വരാൻ തക്ക ഒന്നും അവ ആഗ്രഹിച്ചില്ല…
” പറ്റില്ല…. എനിക്ക് ഇന്ന് തന്നെ പോരണം.”
നീതു ഭക്ഷണം കഴിക്കൽ സ്പീഡ് ആക്കികൊണ്ട് പറഞ്ഞു…
” ദേ വെറുതെ വാശിപിടിക്കല്ലേ… നീയിപ്പോ ഇവിടെ അമ്മയെ സഹായിക്കാനോ മറ്റോ വല്ലതുമുണ്ടെങ്കിൽ ചെയ്തോ..
സിദ്ധു അൽപ്പം ശബ്ദമുയർത്തി പറഞ്ഞതൊക്കെ അവൾ മറുപടി പറഞ്ഞില്ല… സിതാര ഇതൊന്നും കാര്യമാക്കാതെ കഴിക്കൽ തുടർന്നു..
നീതു മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും മുഖം കെറുവിച്ചുകൊണ്ട് ഇരുന്നു ബാക്കി ഭക്ഷണം കഴിച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,.. സിറ്റുവേഷൻ തണുത്തെന്നു തോന്നിയപ്പോൾ സിദ്ധു ആശ്വസിച്ചു..
പിന്നീട് കൂടുതൽ ഒന്നിനും ചെവികൊടുക്കാതെ അവൻ വേഗം കഴിച്ചെണീറ്റു…കൈകഴുകി അവരെ പിന്നീട് ഒന്ന് നോക്കുക കൂടി ചെയ്യാതെ ഉച്ചഭക്ഷണം എടുത്തു വേഗം ഉമ്മറത്തേക്ക് നടന്നു…
9 മണി ആവാനായിരിക്കുന്നു.. അവൾ ആഞ്ഞുനടന്നു.. അവളെത്തിക്കാണുമോ എന്തോ… ഏകദേശം ഒന്നര കിലോമീറ്റർ ഉണ്ടാവും ചിറക്കൽ നിന്നു പാടത്തെ വീട്ടിലേക്ക് …. നടന്നു നടന്നു ദൂരം അത്ര കണ്ടു തോന്നിക്കാറില്ല, ഇന്നാണെങ്കിൽ എന്നത്തേക്കാളും വേഗത്തിൽ നടക്കാനും അവന് കഴിഞ്ഞു….
