അറ്റ് ലീസ്റ് ഒരു ഗ്യാപ് എങ്കിലും ഇടാമായിരുന്നു
അല്ല എന്തിനു എല്ലാരും അറിയട്ടെ എന്റെ പെണ്ണിനും എന്നെ ഇഷ്ടമാണെന്ന്
യുദ്ധത്തിൽ ജയിച്ച പട നായകനെ പോലെ ഞാൻ നെഞ്ചും വിരിച്ച് പാർക്കിങ്ങിലേക്ക് ഓടിച്ച് കയറ്റി
“അല്ല ഇറങ്ങുന്നില്ലേ”
എന്റെ ചോദ്യം കേട്ടിട്ടും ആൾ ഇറങ്ങുന്നില്ല അങ്ങനെ തന്നെ ഇരിക്കുവാ
“നമുക്ക് ഒന്നൂടെ കറങ്ങി വന്നാലോ”
ഇല്ലാത്ത വഴിയിലൂടെ ലോങ് കട്ട് എടുത്ത് കറങ്ങി ആണ് വന്നതെന്ന് അറിഞ്ഞു എന്നെ കളിയാക്കുന്നതാണോ
അതോ കാര്യമായിട്ടാണോ
ചിന്തിച്ചു നിൽക്കുമ്പോൾ പാവം ഇനി പോവില്ലെന്ന് വിചാരിച്ചാണോ വണ്ടിയിൽ നിന്നും പതിയെ എന്റെ തോളിൽ ഒരു കൈ ബലം വെച്ച് ഇറങ്ങി
വണ്ടി ഓടിച്ചപ്പോ വന്ന ആ ഇരുട്ട് വീണ്ടും കണ്ണിലേക്ക് വന്നു വീണ് പോവാതെ അവളെ ഞാൻ ഇറക്കിയപ്പോ എന്താ പറ്റിയെ അജു എന്ന മുഖഭാവത്തിൽ അവൾ നിന്നു ഒന്നും ഇല്ലെന്ന് വീണ്ടും തോള് കുലുക്കി ഉത്തരം പറഞ്ഞു ഞാൻ ഇറങ്ങി അവളുടെ കയ്യും പിടിച്ചു മെല്ലെ നടന്നു
“അച്ചോടാ എവിടെ കൊണ്ട് പോവാ നഴ്‌സറിയിലേക്കാണോ”
ആൾക്കൂട്ടത്തിൽ നിന്ന് എന്റെ ചങ്ക് നാറി തന്നെയാ
അല്ലെങ്കിലും ഞാൻ ഇത് പ്രദീക്ഷിച്ചതാ
“അല്ല നിവിൻ പോളിയും നസ്രിയയും ഏത് രെജിസ്റ്റർ ഓഫീസിൽന്നാ വരുന്നേ”
അത് കേട്ടപ്പോൾ മുഖത്ത് ചിരി പകർത്തിക്കൊണ്ട് അവൾ കൂട്ടുകാരികൾക്ക് ഇടയിലേക്ക് പൂണ്ടു
നാറികൾ വട എണ്ണി നിൽപ്പാണ്
എന്റെ മുഖം മാറുന്നത് എന്റെ ചങ്കിന് അറിയാം ചങ്ക് ചങ്ക് എന്ന് പറയുന്നതല്ലാതെ പേര് പറഞ്ഞില്ലല്ലേ ഇവനാണ് ഷൈജു
ധീരന്മാരെ ആരാണ് ഷൈജു
ഒറ്റ വലിക്ക് ഒരു ഫുള്ള് തീർക്കുന്നവൻ
വെള്ളം തൊട്ടാൽ വാള് വെക്കുന്നവൻ
അടിച്ചു സെറ്റ് ആയാൽ പാട്ട് പാടുന്നവൻ
അതേ അവനാണ് എന്റെ ചങ്ക് കുണ്ണ
എന്റെ നോട്ടം കണ്ടിട്ടാണോ അറിയില്ല
ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു നാറി
ഞങ്ങൾക്ക് ആണ്ടിലും സംക്രാന്തിക്കും ഒക്കെയാ വട കിട്ടൂ ഞങ്ങൾ അതു നോക്കും ഞങ്ങളെ ആരും നന്നാക്കാൻ വരണ്ട വേണേൽ സ്വന്തം വട പോയി ആരും കാണാതെ തിന്നാൻ നോക്ക്
ഇത് കേട്ടപ്പോൾ എനിക്ക് ശെരിക്കും ചിരി പൊട്ടി
സാധാരണ പെണ്ണ് വിഷയം പറഞ്ഞാൽ മുഖം പൊത്തി കൊടുക്കാനാണ് പതിവ് ഇന്ന് എന്റെ ചിരി കണ്ട് അവനും ഹാപ്പി.
എല്ലാരും ഓരോ പരിപാടിയുടെ തിരക്കിൽ ആയിരുന്നു അതിനിടക്ക് അവളെ വീണ്ടും കാണാൻ ആഗ്രഹം മനസ്സിൽ വന്നുകൊണ്ടിരുന്നു. വേണ്ട ഇപ്പോൾ പോയാൽ ശെരിയാവില്ല ഇവിടെ കുറച്ച് വില ഉള്ളതല്ലേ ചുമ്മാ അത് കളയണ്ട. അതിനിടക്ക് കിട്ടിയ ചെയറിൽ ഞാൻ ഇരുപ്പ് ഉറപ്പിച്ചു മാവേലിയും കൂട്ടരും ഫ്‌ളോറിൽ കറങ്ങി നടപ്പുണ്ട് ആകെ മൊത്തം പൂക്കളുടെയും എണ്ണ ഇട്ട് കത്തിച്ച തിരിയുടെയും മണം
ആരോ പറഞ്ഞു കേട്ടു സദ്യ വിളമ്പൽ തുടങ്ങിയെന്ന് വേഗം കഴിക്കാൻ ഓടി അടുത്തപ്പോൾ ആണ് എല്ലായ്പോയത്തെയും പോലെ ലേഡീസ് ഫസ്റ്റ് എന്ന കാര്യം ആലോജിച്ചത്
എല്ലാരും ഇരുന്നു അവൾ ഒഴികെ നീ എന്താ ഇരിക്കാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ
ഉപ്പേരി വിളമ്പി വന്ന ഷൈജു മറുപടി തന്നു അവൾ കേട്ട്യോന്റെ ഒപ്പം ഇരിക്കാൻ നിൽക്കുവാകും
അത് കേട്ടപ്പോൾ ആ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു എന്റെ കയ്യിൽ നിന്നും കിട്ടണ്ട എന്ന് കരുതി അവൻ വേഗം സ്ഥലം വിട്ടു
ഉപ്പേരി വിളമ്പുന്നത് ഇഷ്ടം കൊണ്ടല്ല ടിച്ചിങ്‌സ് എടുക്കാൻ വന്നതാണ് നാറി എന്ന നഗ്ന സത്യം അപ്പൊ എനിക്ക് മനസ്സിലായി
അവളോട് കണ്ണ് കൊണ്ട് ഇരിക്കാൻ ആവിശ്യപ്പെട്ടങ്കിലും പറ്റില്ലെന്ന് കണ്ണ് കൊണ്ട് തന്നെ ഉത്തരം കിട്ടി
ഇരുന്നോ കഴിക് ഞാൻ വിളമ്പാ
അത് കേട്ടപ്പോൾ അര മനസ്സോടെ അവള് പോയി കസേര പിടിച്ചു
പെണ്ണുങ്ങൾ ഇരിക്കുന്നത് കൊണ്ട് വിളമ്പാൻ ചെന്ന എനിക്ക് ഒന്നും വിളമ്പാൻ പറ്റിയില്ല
നാറികള്
കഴിഞ്ഞ ഓണത്തിന് മുരിങ്ങാകോൽ തൊണ്ടയിൽ കുരുങ്ങി വെള്ളത്തിനു കേണപ്പോൾ വേണേൽ പോയി എടുത്ത് കുട്ടിക്ക് മൈരേ എന്ന ആ ധ്വനി എനിക്ക് ഇപ്പോഴും കേൾക്കാം
കുണ്ണകള്..
സ്വയം പറഞ്ഞു കണ്ണ് ചെന്ന് വീണത് പാലട പയസത്തിന്റെ പാത്രത്തിൽ ആണ്
