നീ വരവായ് – 2

അല്ല.. ചേച്ചിക് എങ്ങോട്ടാ പോകണ്ടത്…

അയ്യോ ഞാൻ അത് പറഞ്ഞില്ല അല്ലെ നിന്നോട്..

ഞാൻ ഇവിടെ ഹൈസ്കൂളിൽ ടീച്ചറാണ്…

എവിടെ.. ഗണപതി സ്കൂളിലോ..

അതേടാ.. നമ്മളൊക്കെ പഠിച്ച സ്കൂളിൽ തന്നെ എനിക്ക് പഠിപ്പിക്കുവാൻ അവസരം കിട്ടി.. എല്ലാം ദൈവാനുഗ്രഹം…

അത് നന്നായി…എന്നിട്ട്.. ഇന്ന് അതിന് സ്കൂൾ ഇല്ലല്ലോ ചേച്ചി.. ഞാൻ അവിടെ ഉള്ള up സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് വരാറുണ്ട്..

സ്കൂൾ അവധി യാ.. പക്ഷെ മാനേജർ അത്യാവശ്യമായി സ്കൂളിൽ എത്തുവാൻ പറഞ്ഞു വിളിച്ചിരുന്നു..

അല്ല ചേച്ചി അത് ഗവൺമെന്റ് സ്കൂൾ അല്ലേ…

അല്ലടാ.. രണ്ടും കൂടിയാണ്…

ഹ്മ്മ്.. എന്തിനാ ചെല്ലാൻ പറഞ്ഞത്..

അറിയില്ല.. ടെസ്റ്റ്‌ ഒകെ എഴുതി ഗവൺമെന്റ് അടിസ്ഥാനത്തിൽ തന്നെയാണ് ജോലി കിട്ടിയത്.. പക്ഷെ അവിടെ ഉള്ള കുറച്ചു ആളുകൾക് അത് ഇഷ്ട്ട പെട്ടിട്ടില്ല.. അവർ കുറെ പൈസ എല്ലാം വാങ്ങിയല്ലേ ഓരോ ആളുകളെയും അപ്പോയ്മെന്റ് ചെയ്യാറുള്ളത്.. അതിനെ കുറിച്ച് എന്തോ സംസാരിക്കാൻ ആണെന്ന് തോന്നുന്നു…

ഹോ.. അത് ശരി.. അല്ല ഇനി ജോലി പോവുകയൊന്നും ഇല്ലല്ലോ.. സർക്കാർ അദ്ധ്യാപിക ആയത് കൊണ്ട്..

ഹേയ് അതൊന്നും ഇല്ല.. പക്ഷെ നമ്മുടെ ജോലി സ്ഥലം മാറ്റുവാൻ പറ്റും.. എനിക്ക് ആണേൽ ഇവിടെ തന്നെ ആയത് കൊണ്ട് നല്ല സുഖമാണ് ഇത് വരെ.. വല്യ ദൂരം ഒന്നുമില്ലല്ലോ..വീട്ടിലും നിൽക്കുവാൻ കഴിയും…

ഇനി നിന്റെ ഓട്ടോ ഉള്ളത് കൊണ്ട് നിന്നെ വിളിച്ചാലും മതി സ്കൂളിൽ വരുവാൻ..

ആഹാ.. അത് നന്നായി.. എന്നാൽ എനിക്ക് സ്ഥിരമായി ഒരു ഓട്ടവും ആയി..

അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് ഞങ്ങൾ സ്കൂളിലേക്ക് എത്തി..

സ്കൂൾ ലീവ് ആയത് കൊണ്ട് തന്നെ ഗേറ്റ് പുറത്തേക് പൂട്ടി ഇട്ടിട്ടുണ്ടായിരുന്നു.. ചേച്ചി ഓട്ടോയിൽ നിന്നും ഇറങ്ങി..

ജാബി.. നിന്റെ നമ്പർ ഒന്ന് താ.. ഞാൻ ഇവിടുത്തെ പരിവാടി കഴിഞ്ഞിട്ട് നിന്നെ തന്നെ വിളിക്കാം ഏറിയാൽ ഒരു അര മണിക്കൂർ.. നീ ടൗണിൽ തന്നെ ഉണ്ടാവില്ലെ..

ആ ചേച്ചി ഞാൻ സ്റ്റാൻഡിൽ ഉണ്ടാവും.. ചേച്ചി വിളിച്ചാൽ മതിയെന്നും പറഞ്ഞു ഞാൻ എന്റെ നമ്പർ കൊടുത്തു..

അല്ല.. ഇനി എങ്ങനെ ഉള്ളിലേക്ക് കയറും ഗേറ്റ് പൂട്ടിയതല്ലേ…

ടാ.. അങ്ങോട്ട് നോക്ക് ആ ചെറിയ ഗേറ്റ് തുറന്നു വെച്ചത് കണ്ടോ.. സ്കൂൾ ഇല്ലേലും ആരെങ്കിലുമൊക്കെ ഉള്ളിൽ ഉണ്ടാവും…

ചേച്ചി നേരത്തെ പറഞ്ഞത് പറഞ്ഞില്ല..

എന്ത്.. അവൾ എന്നോ ഒരു ചോദ്യം ചോദിക്കുന്നത് പോലെ നോക്കി കൊണ്ട് ചോദിച്ചു..

അല്ല.. പേര്..

ആ.. അതോ.. അത് ഇനി നീ പോയിട്ട് വാ.. എന്നെ വീട്ടിൽ ഇറക്കുമ്പോൾ പറഞ്ഞു തരാം..

അതും പറഞ്ഞു അവൾ ചെറിയ ഗേറ്റിന് ഉള്ളിലൂടെ അകതേക് പോയി.. കുറച്ചു ഉള്ളിലേക്കു നടന്നാൽ മാത്രമേ ഓഫീസ് ഉള്ള ബിൽഡിങ്ങിന് അടുത്തെത്തു.. ഞാൻ കുറച്ചു നേരം കൂടേ എന്റെ 12 വർഷത്തെ ഓർമ്മകൾ മേയുന്ന മണ്ണിലേക്ക് നോക്കി നിന്നു..

അവിടെ കുറച്ചു മാറി ഒരു കൗമാരക്കാരൻ നിൽക്കുന്നു.. അവന് എന്റെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉള്ള അതേ മുഖം.. ഞാൻ എന്നെ തന്നെ സ്കൂളിന്റെ ഓരോ മൂലയിലും കാണുവാൻ തുടങ്ങി…

പോക്കറ്റിൽ നിന്നും വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കെട്ടിട്ടാണ് കൈ പോക്കറ്റിൽ ഇട്ടത്..

ജുമൈല ഇത്തയാണ്.. എന്റെ രണ്ടാമത്തെ ഇത്ത..

ഹലോ…

എവിടെ പോയി കിടക്കുകയാണെടാ.. എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു..

എന്താ ഇത്ത.. എന്റെ മൂത്തവർ ആയത് കൊണ്ട് തന്നെ ഞാൻ അവർക്കൊക്കെ അത്യാവശ്യം നല്ല ബഹുമാനം കൊടുക്കാറുണ്ട്…

നീ വൈകുന്നേരം വീട്ടിലേക് വരണം..എനിക്ക് അങ്ങോട്ട്‌ വരാനാ.. ഇനി മൂന്നു ദിവസം കുട്ടികൾക്കു സ്കൂൾ ഇല്ല..

അല്ല ഇത്ത.. ജസ്‌ന ഇത്തയും ഉണ്ടോ..

ആ അവളെ ഞാൻ വിളിച്ചിരുന്നു.. അവളും ഉണ്ട്.. എന്നെ കൂട്ടി നമുക്ക് രണ്ടു പേർക്കും അവളുടെ വീട്ടിലേക് പോവാം.. എന്തെ..

ഹേയ്.. ഒന്നുമില്ല.. ഞാനും അത് പറയാൻ തന്നെ ആയിരുന്നു.. വെറുതെ എനിക്ക് രണ്ടു പ്രാവശ്യം ആ വഴി വരേണ്ടല്ലോ..

ഹോ.. ഇമ്മാതിരി ഒരു പിശുക്കനെ ആണല്ലേ റബ്ബേ നീ എനിക്ക് അനിയനായി തന്നത്..

അത് സാരമില്ല സഹിച്ചോ…

ഹ്മ്മ്.. ഞാൻ ഇക്കയെ കാണട്ടെ നിന്നെ കുറിച്ച് പല കമ്പലൈന്റ്റും എനിക്ക് കിട്ടുന്നുണ്ട്..

അള്ളോ ഇത്ത.. ചതിക്കല്ലേ..

പോടാ.. എനിക്കൊന്ന് ആലോചിക്കണം… പിന്നെ വൈകുന്നേരം അഞ്ചു മണി.. മറക്കണ്ട.. കൃത്യ സമയത്ത് വന്നോ. അല്ലേൽ ഞാൻ ഇക്കയെ കാണുമ്പോൾ പറയും..

വരാം ഇത്ത.. നാലേ മുക്കാലിന് തന്നെ മുറ്റത്തു ഉണ്ടാവും.. കുഞ്ഞി കിളി…

എന്ന ശരിയെന്നു പറഞ്ഞു അവൾ ഫോൺ വെച്ചു..

ഈ കുഞ്ഞിക്കിളി എന്റെ ഓട്ടോ ആണുട്ടോ…

ജസ്‌ന ഇത്തയുടെ മൂത്ത കുട്ടിയുടെ ചെല്ല പേരാണ്.. എന്നെ ആദ്യമായി മാമാ എന്ന് വിളിച്ചത് അവളെല്ലോ…

❤❤❤

പിന്നെ സ്കൂളിനെ കുറിച്ചൊന്നും ഓർക്കാൻ നിന്നില്ല.. വേഗം അവിടെ നിന്നും സ്റ്റാൻഡിലേക് വിട്ടു.. ചേച്ചി വിളിക്കുന്നതിന്‌ മുമ്പ് ഒരു ഓട്ടമെങ്കിലും ഒപ്പിക്കാൻ…

ഇത്തയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞത് കൊണ്ട് തന്നെ ഞാൻ അവളെ കൂടുതലൊന്നും ശ്രധിച്ചിട്ടില്ല.. വെറുതെ എന്തിനാ തല്ല് കൊള്ളുന്നത്.. ജസ്‌ന യും

ഇക്കാക്ക ജാഫറും എന്തേലും തെറ്റ് കണ്ടാൽ ഒരു മയവും ഇല്ലാതെ തല്ലും.. അതിൽ നിന്നും. നേരെ വിപരീതമാണ് ജുമൈല.. അവളുടെ എന്തേലും നടത്തി കിട്ടുവാൻ ആയി ഭീഷണി പെടുത്തി കൊണ്ടിരിക്കും.. എല്ലാം ഒന്നിനൊന്നു മെച്ചം..

അല്ലേലും വീട്ടിലെ ഏറ്റവും ചെറിയ കുട്ടി ആവാതെ നിൽക്കുന്നതാണ് നല്ലത് ഒരു സ്വസ്ഥത ഉണ്ടാവൂല.. എന്നും കുറ്റം പറയുന്നവർ ആയിരിക്കും. പിന്നെ മൂത്ത ആള് ആദ്യമേ ആവരുത്.. അതിൽ പിന്നെ എന്നും എന്തേലും പണി ഇങ്ങനെ കിട്ടി കൊണ്ടിരിക്കും എന്റെ ജാഫർ ഇക്കാനെ പോലെ…

ഇക്കാക്ക നാട്ടിലെ തന്നെ ഒരു ടെസ്റ്റൈക്സിൽ മാനേജർ ആണ്.. ആൾക്ക് അത്യാവശ്യം നല്ല ശമ്പളവും അവരുടെ തന്നെ കാറൊക്കെ ഉണ്ട്..

ഇപ്പൊ കല്യാണം ആലോചിച്ചു നടക്കുകയാണ്.. ആൾക്ക് ഒരാളെയും ഇഷ്ട്ടപെടില്ല.. പണ്ടാരോ പ്രേമിച്ചു തേച്ചു പോയെന്നൊക്കെ കേട്ടിരുന്നു.. അത് പിന്നെ കുറച്ചു കാലം മുന്നേ ആയത് കൊണ്ട് ആളെ ഒന്നും അറിയില്ല.. ഇക്ക ഇപ്പോളും ആളെ മനസിൽ വെച്ചു നടക്കുന്നുണ്ടെന്ന് തോന്നുന്നു..

❤❤❤

ഓട്ടോ സ്റ്റാൻഡിൽ ഇട്ടെങ്കിലും ഉച്ച സമയം ആയത് കൊണ്ട് ആളുകൾ കൂടുതലായി ഒന്നുമില്ല റോട്ടിൽ…

ചേച്ചി വിളിക്കുന്നത് വരെ സമയം പോകുവാൻ
കൂട്ടുകാരുമായി സൊറ പറഞ്ഞു ഇരിക്കുന്നതിന് ഇടയിലാണ് പോക്കറ്റിൽ നിന്നും വീണ്ടും ഫോൺ ബെല്ലടിക്കുന്നത് കേൾക്കുന്നത്..

ഹലോ…

വിടെടാ നായെ..

ഹലോ.. എന്താണ് പറയുന്നതെന്ന് അറിയാതെ ഞാൻ ഫോൺ വീണ്ടും ചെവിയിൽ വെച്ചു ചോദിച്ചു…

പ്ഫ.. ചെറ്റേ.. ഞാൻ നിനക്ക് കിടന്നു തരണം അല്ലെ.. നീ കെട്ടിയോളോട് പറയെടാ… പന്നി…

Leave a Reply

Your email address will not be published. Required fields are marked *