നീ വരവായ് – 5

അവരുടെ സംസാരം മുറിക്കേണ്ടത് എന്റെ ആവശ്യം ആയത് കൊണ്ട് തന്നെ വേഗത്തിൽ ആ കടയുടെ മുന്നിലേക്ക് വണ്ടി കയറ്റി നിർത്തി…

ടാ.. നിക്ക് ഞാനും വരാം.. വീട്ടിലേക് എന്തേലും വാങ്ങിക്കാം. നീയും ഉമ്മയും ഇക്കാക്കയും മാത്രം ഉള്ളത് കൊണ്ട് എന്തായാലും ബിസ്കറ്റ് ഒന്നും ഉണ്ടാവില്ല വീട്ടിൽ എന്നും പറഞ്ഞ് ജസ്‌നയും എന്റെ കൂടേ കടയിലേക്ക് ഇറങ്ങി..

❤❤❤

സമയം രാത്രി യായി…

വീട് ഒന്ന് ഉണർന്നിട്ടുണ്ട്.. കളിയും ചിരിയും ആകെ ബഹളം.. രണ്ടു ഇത്താത്ത മാരും വന്നത് കൊണ്ട് തന്നെ ഇക്കയും നേരത്തെ വന്നു…

ഉമ്മാ. ഇവനെ ഇനിയും ഇങ്ങനെ നിർത്തുവാൻ ആണോ ഇങ്ങളെ പ്ലാൻ..

ഇക്കയെ നോക്കി ജസ്‌ന ഇത്ത പറഞ്ഞപ്പോൾ സംഭവം എന്താണെന്നു അറിയാൻ ഞാൻ കാത് കൂർപ്പിച്ചു…

അതിന് അവനും കൂടേ തോന്നണ്ടേ മോളെ.. ഞാൻ എന്നും പറഞ്ഞു എന്റെ വായയിലെ വെള്ളം വറ്റി.. ഇവൻ ഒരു പെണ്ണിനെ കൊണ്ട് വന്നിട്ടു വേണം എനിക്ക് കുറച്ചു റസ്റ്റ്‌ എടുക്കാമെന്ന് കരുതിയാൽ അത് ഈ അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല…

ഇക്ക അവരുടെ സംസാരം ഒന്നും കേൾക്കാത്തത് പോലെ tv യിൽ നോക്കി ഇരിക്കുകയാണ്…

ജാഫറെ… എന്താ നിന്റെ ഉദ്ദേശം… ഉമ്മ രണ്ട് മക്കളുടെ സ്‌പോർട് ഉള്ള ബലത്തിൽ ആണെന്ന് തോന്നുന്നു കുറച്ചു ഉറക്കെ തന്നെ ചോദിച്ചു…

❤❤❤

ക്നിം.. എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത് കണ്ടു ഞാൻ പെട്ടന്ന് തുറന്നു നോക്കി…

ജാബി.. പോയി വന്നോ…

ആസിയ ഇത്ത ആയിരുന്നു.. ഇത് വരെ എനിക്ക് ഒരു മെസ്സേജ് പോലും അഴിക്കാതെ ഇരുന്ന ഇത്തയുടെ മെസ്സേജ്..

എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളി ചാടുവാൻ തുടങ്ങി…

എടാ പൊട്ട അതിന് ഇന്നല്ലേ നിനക്ക് അവരുടെ നമ്പർ കിട്ടിയത്. നീ എന്ത് മണ്ടനാടാ… എന്റെ മനസ് എന്നെ തളർത്തുവാൻ നോക്കുണ്ടേലും ഞാൻ തോറ്റു കൊടുക്കാതെ ഒരുപാട് സന്തോഷ തോടെ ഇത്താക്ക് മറുപടി കൊടുത്തു…

വന്നു ഇത്ത. കുറച്ചു നേരമായി…

വന്നോ.. എന്നിട്ട് നിന്റെ ഇത്താത്തമാരെ കണ്ടില്ലല്ലോ…

മഴ യല്ലേ ഇത്ത അതാകും അവർ അങ്ങോട്ട്‌ വരാതെ ഇരുന്നത്…

ആ.. നല്ല മഴ ആണല്ലേ.. ഇത്തയും എന്റെ വാക്കിനെ ശരി വെച്ചു കൊണ്ട് പറഞ്ഞു…

നീ വീട്ടിൽ ഉണ്ടോ…..

ഉണ്ട്.. മഴ ആയത് കൊണ്ട് പുറത്തേക് ഇറങ്ങിയിട്ടില്ല…

നീ ഇറങ്ങുവാണേൽ ഇത്താക്ക് ഒരു ഉപകാരം ചെയ്യണം.. ഒരു പമ്പേഴ്സ് വാങ്ങി വരണേ..

വാങ്ങിക്കാം ഇത്ത..

നല്ല മഴയും തണുപ്പും ഉള്ളത് കൊണ്ട് മോളു കിടക്കയിൽ മുള്ളും….

ഞാൻ വാങ്ങികൊണ്ട് വരാം..

നിനക്ക് ബുദ്ധിമുട്ട് ആവില്ലല്ലോ…

ഹേയ്.. എനിക്ക് എന്ത് ബുദ്ധിമുട്ട്.. ഞാൻ വാങ്ങി വരാം…

മോള്‌ ഇത്തയുടെ കൂടേ ആണോ കിടക്കാറുള്ളത്..

ആടാ.. രാത്രി എന്റെ കൂടെയേ കിടക്കു.. അല്ലേൽ രാത്രി ഉണരും.. ഉണർന്നാൽ നല്ല പാട്ട് ആയിരിക്കും.. എന്റെ ഉറക്കം കൂടി കളയും കുറുമ്പതി…

എന്നാൽ നീ വന്നിട്ട് ബെല്ലടിച്ചോ… അല്ലേൽ വേണ്ട. നീ പുറത്ത് എത്തിയിട്ട് ഒരു മിസ്സ്‌ കാൾ അടിച്ചാൽ മതി.. ബെല്ലടിക്കുന്ന ശബ്ദം കേട്ടാൽ ഉപ്പ ഉണരും..

അതിനും മറുപടി യായി ഞാൻ ഒകെ എന്ന് എഴുതി വിട്ടു…

❤❤❤

എന്നാൽ നാളേ ആ പെണ്ണിനെ ഒന്ന് പോയി കാണാം…

എന്റെ റബ്ബേ ഇവിടെ എന്താണ് ഇത്ര പെട്ടന്ന് സംഭവിച്ചത്. ഞാൻ ഫോണിൽ ചാറ്റിങ്ങിൽ ആയത് കൊണ്ട് ഒന്നും മനസിലായില്ല..

എവിടെ പോകുന്ന കാര്യമാണ് ഉമ്മാ…

നിന്റെ ഇക്കാക് പെണ്ണ് കാണാൻ.. അല്ല.. നീ ഇവിടെ പറയുന്നത് ഒന്നും കേട്ടില്ലേ…. ഇരുപത്തി നാല് മണിക്കൂറും ഫോണിൽ തന്നെ. പിന്നെ എങ്ങനെയാ ചുറ്റിലും നടക്കുന്നത് അറിയുക. ഉമ്മാക് എന്നെ അടിക്കാൻ വടി ഞാൻ തന്നെ കൊടുത്തത് കൊണ്ട് ഒന്നു പറയാൻ പറ്റൂല..

എന്താ ഇത്ത.. സംഭവം… ഞാൻ ജുമൈലയെ പതിയെ തോണ്ടി കൊണ്ട് ചോദിച്ചു…

നാളേ ഇക്കാക് പെണ്ണ് കാണാൻ പോകുന്നു..

എവിടെ…

ഇവിടെ അടുത്ത് തന്നെ ആണ്… എന്റെ ഫ്രണ്ടിന്റെ അനിയത്തി.. അവളിപ്പോ പിജി ചെയ്യുകയാണ്..

ആഹാ.. നാളേ എപ്പോഴാ പോകുന്നത്..

വൈകുന്നേരം… എന്തെ..

അല്ല ഞാൻ വരണ്ടേ…

നീ വരണ്ട.. ഞങ്ങൾ മൂന്നു പേരും ഇക്കാന്റെ കാറിലാണ് പോകുന്നത്…

ഹോ അങ്ങനെ.. വീട്ടിൽ നിന്നും കൊണ്ട് വരാൻ എന്റെ പറക്കും തളിക വേണം.. ഇവിടെ എത്തിയാൽ എങ്ങോട്ടേലും പോകാൻ നിങ്ങള് ഒറ്റക്കെട്ട്.. ഇനി നമ്മളില്ലേ എന്നും പറഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി..

മഴ ഒന്ന് ചോർന്നിട്ടുണ്ട്….

ഞാൻ വേഗം പോയി ഇക്കാന്റെ ബൈക്ക എടുത്തു… ടൗണിലേക്കു വിട്ടു..

❤❤❤
ഹലോ.. ടാ എവിടെ… ഞാൻ ടൗണിൽ എത്തിയ ഉടനെ തന്നെ… രാഹുലിന്റെ ഫോണിലേക്കു വിളിച്ചു…

ഞങ്ങൾ വീട്ടിലേക് പോന്നു.. നല്ല മഴ..

എടാ തെണ്ടികളെ ഞാൻ ഇവിടെ ഒറ്റക് പോസ്റ്റ്‌ ആണ്…

അതിന് നിന്നോട് ആര് പറഞ്ഞു ഇപ്പൊ അങ്ങോട്ട്‌ വരാൻ…

പോടാ.. ഇനി നാളേ വിളി ഫുഡ്‌ അടിക്കാൻ ഞാൻ കാണിച്ചു തരാമെന്നും പറഞ്ഞു ഫോൺ വെച്ചു.. അടുത്തുള്ള കടയിലേക്ക് നടന്നു..

❤❤❤

വീട്ടിലേക് പോകുന്നതിന് ഇടയിലാണ് ഒരു ബ്രീസ കാർ ഫോർത് ഇന്റിക്കേറ്റർ ഇട്ടു റോട്ടിൽ നിർത്തി ഇട്ടിരിക്കുന്നത് കാണുന്നത്.. നല്ല പരിചയം ഉള്ള വണ്ടി..

ഹാരിസിക്ക യുടെ വണ്ടി ആണല്ലോ… ഞാൻ പെട്ടന്ന് തന്നെ ആ വണ്ടിയുടെ അരികിലായി ബൈക്ക് നിർത്തി…

അതിനുള്ളിൽ സുല്ഫത് ഇത്ത മാത്രമേ ഉള്ളു.. ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി ആണെന്ന് തോന്നുന്നു… ഇത്ത ഫോണിൽ ആരോടോ സംസാരിക്കുകയാണ്..

ഞാൻ കാറിന്റെ ഗ്ലാസിൽ ഒന്ന് മുട്ടി..

ഇത്ത ഒന്ന് എന്നെ നോക്കി.. ഫോൺ കട്ട് ചെയ്തു കൊണ്ട് ഗ്ലാസ് താഴ്ത്തി…

എന്താ ഇത്ത ഇവിടെ ഒറ്റക്…
ഇത്താക്ക് എന്നെ പരിചയം ഇല്ലാത്തത് കൊണ്ട് തന്നെ.. ഒന്നും മിണ്ടാതെ എന്നെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു ….

ഇത്ത ഞാൻ ജാബിർ.. ഇവിടെ അടുത്ത് തന്നെ ഉള്ളതാണ്.. ഇവിടെ ഓട്ടോ ഓടിക്കലാണ് ജോലി…

സുല്ഫതിന് കുറച്ചു ആശ്വാസം വന്നത് പോലെ..

ഇത്ത ഹാരിസിക്കയുടെ ഭാര്യയല്ലേ…

എന്റെ ചോദ്യത്തിന് ഇത്ത അതേ എന്നുള്ള രീതിയിൽ തലയാട്ടി..

എന്താ പറ്റിയത്..

കാർ ഓഫായി.. എന്താണെന്ന് അറിയില്ല..

ഇനി എന്ത് ചെയ്യും.. എന്റെ ഓട്ടോ ആണേൽ വീട്ടിലാണ്.. ഒരു വർക്ക്‌ ഷോപ്പ് കാരനെ ഈ രാത്രി ഇനി കിട്ടുകയുമില്ല…

ഹേയ് അത് കുഴപ്പമില്ല രാവിലെ ഷോറൂമിൽ നിന്നും ആള് വന്നു കാർ എടുത്തു കൊണ്ട് പോകും ഞാൻ അവർക്ക് വിളിക്കുകയായിരുന്നു…

അല്ല.. ഇനി എങ്ങനെ പോകും.. ഇത്താക്ക് ബുദ്ധിമുട്ട് ഇല്ലേൽ എന്റെ ബൈക്കിൽ കയറിക്കോ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം…

എന്നെ വിശ്വസം ഇല്ലാഞ്ഞിട്ടോ ഒരു അന്യ പുരുഷൻ ആയിട്ടോ ആണെന്ന് തോന്നുന്നു ഇത്ത മറുപടി ഒന്നും പറയാതെ വണ്ടിയിൽ തന്നെ ഇരുന്നു..
ഇത്ത.. സ്റ്റാൻഡിൽ ഒരൊറ്റ ഓട്ടോ യും ഇല്ല.. മഴ ആയത് കൊണ്ട് എല്ലാവരും പെട്ടന്ന് സൈഡ് ആക്കി… ഇനി ഇത്താക്ക് ബൈക്കിൽ കയറാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ ഓട്ടോ എടുത്തോണ്ട് വരാം…

Leave a Reply

Your email address will not be published. Required fields are marked *