നീ വരവായ് – 6 1

ഹ്മ്മ്.. ജുമൈല ജസ്‌ന യുടെ ചോദ്യത്തിന് അതേ എന്ന് മൂളി..

അങ്ങനെ ആണേൽ എങ്ങനെ ശരിയാകും…. എന്റെ ആയിഷു.. അവൾ ഹിന്ദു അല്ലല്ലോ..

അതേ.. ജസ്‌നയുടെ സംശയം ശരി വെച്ചു കൊണ്ട് തന്നെ ജുമൈല പറഞ്ഞു…

എന്താണ് പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇക്കയെ ഒരു വിധം സമ്മതിപ്പിച്ചു കൊണ്ട് നാളേ പെണ്ണ് കാണാൻ പോകാമെന്നു പറഞ്ഞതായിരുന്നു..

ഇനി എന്ത് ചെയ്യും.. ജുമൈല ആധികേറി തന്നെ ജസ്‌നയോട് ചോദിച്ചു..

ഒന്നും ചെയ്യാനില്ല.. നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ പോകും.. ഇക്കാന്റെ ആയിഷ യെ ആയിരുന്നു അവൻ കണ്ടിരുന്നെകിൽ തീർച്ചയായും അവൾ അവനെ കാണുന്നതിന് മുമ്പ് ഇവിടെ എത്തിയിരുന്നേനെ…

എനിക്കൊന്തോ പേടി തോന്നുന്നുണ്ട് ജുമൈല ജസ്‌നയുടെ അടുത്തേക് ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു…
പോടീ നീ എന്തിനാ പേടിക്കുന്നത്..

അല്ല ഇനി അത് വല്ല പ്രേതവും…

ഹ ഹ ഹ… പിന്നെ.. ഈ നൂറ്റാണ്ടിൽ അല്ലെ പ്രേതം.. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ജസ്‌നയുടെ മറുപടി…

നിനക്ക് ആ കാലം ഓർമ്മയുണ്ടോ.. ജസ്‌ന ജുമൈല യോടായി ചോദിച്ചു..

ഏത് കാലം..

എടി നമ്മുടെ ഇക്ക പ്രണയിച്ചു ഭ്രാന്ത് പിടിച്ചു നടന്ന കാലം..

പിന്നെ മറക്കാൻ പറ്റുമോ.. അവന്റെ പ്രണയം അസ്ഥിക്ക് പിടിച്ചത് കൊണ്ട് ഞാൻ ആരോടെങ്കിലും മിണ്ടിയാലോ പറഞ്ഞാലോ ആൾക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു.. ജുമൈല കുറച്ചു പിറകിലേക് ഓർത്തു കൊണ്ട് പറഞ്ഞു..

ഹ്മ്മ് ഹ്മ്മ് ഹ്മ്മ്… എനിക്കറിയാം നിസാറിനെ ഓർക്കുകയാണ് അല്ലെ..

പോടീ.. അവനെ ആര് ഓർക്കാൻ.. അതെല്ലാതെതന്നെ എത്ര എണ്ണം ഉണ്ടായിരുന്നു..

എടീ.. എന്നും വിളിച്ചു കൊണ്ട് ജസ്‌ന ആ സമയം തന്നെ ജുമൈലയുടെ കയ്യിൽ ഒരു അടി കൊടുത്തു..

❤❤❤
കേട്ടറിവ് മാത്രമേ ഉള്ളു എനിക്ക് ഈ കഥ..

ഇക്ക ജാഫറും ആയിഷ യുമായുള്ള പ്രണയം..

ആയിഷ.. അന്ന് താമസിച്ചിരുന്നത് എവിടെ ആണെന്ന് എനിക്കറിയില്ല.. ഏകദേശം.. ഹാരിസിക്കയുടെ അടുത്ത് തന്നെ ആയിരിക്കണം…

ജസ്‌ന ഇത്തയുടെ ക്ളോസ് ഫ്രണ്ട്സ് ആയിരുന്നു അവൾ.. പത്താം ക്ലാസ് മുതൽ തുടങ്ങിയ ബന്ധം.. ആയിഷ ആണേൽ അവരുടെ വീട്ടിലെ ഒറ്റ മകൾ.. ഉപ്പ ഒരു പ്രവാസി ആയിരുന്നു എന്നറിയാം …പക്ഷെ അവൾ രണ്ടോ മൂന്നേ വയസ് ആയപ്പോൾ ഗൾഫിൽ വെച്ച് മരണ പെട്ടു…. ഉമ്മ ഒരു പാവം അടുത്തുള്ള വീട്ടിലൊക്കെ പോയി സഹായം ചെയ്തു എന്തേലും അവിടെ നിന്നും തരുന്നതും വാങ്ങി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവൾ…

ഇത്തയുടെ ബെസ്റ്റ് ബഡി ആയത് കൊണ്ട് തന്നെ എപ്പോഴും അവൾ വീട്ടിലേക് വരുമായിരുന്നു…

അന്ന് ഇക്കാക്ക ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുകയാണ്…
അവർ രണ്ടു പേരും എങ്ങനെ ഇഷ്ട്ടത്തിലായെന്ന് ജസ്‌ന ഇത്താക്ക് പോലും അറിയില്ല എന്നതായിരുന്നു സത്യം …

നിശബ്ധമായ ഒരു പ്രണയം…

അവൾ എന്റെ വീട്ടിലേക് വരുന്ന സമയമെല്ലാം ഇക്ക വീട്ടിൽ തന്നെ ഉണ്ടായിരിക്കും ….

വെളുത്തു സുന്ദരി കൊച്ചായിരുന്നു ആയിഷ..

അതികം ഹൈറ്റ് ഇല്ലതെ ഒരു ഒത്ത ഉയരം.. മുഖം എപ്പോഴും ചിരിച്ചു കൊണ്ടായിരിക്കും.. ചുണ്ടുകൾ നല്ല ചുവന്നു തുടുത്തത് പോലെ.. ആപ്പിളിന്റെ തൊലി പോലെ..

കവിളിൽ തൊട്ടാൽ നല്ല സോഫ്റ്റ്‌ ആയിരുന്നു.. വിരൽ ഉള്ളിലേക്കു ഇറങ്ങി അവിടെ ചുവന്നു തുടുത്തു വരും.

അടുത്തേക് വരുന്ന സമയം തന്നെ കാറ്റിലൂടെ അവളുടെ മേത്തു പുരട്ടിയ പെർഫ്യൂമിന്റെ ഗന്ധം സിരകളിലേക് അടിച്ചു കയറും..

കണ്ണുകളിൽ ആരെയും വാശികരിച്ചു നിർത്തുവാൻ കഴിയുന്ന പൂച്ച കണ്ണുകൾ… അതിങ്ങനെ തുറന്നു വെച്ചാൽ തിളങ്ങുന്നതായി തോന്നാം…

ചിരിക്കുമ്പോൾ വിരിയുന്ന നുണ കുഴിയിൽ ആണ് ഇക്ക വീണു പോയതെന്ന് കേട്ടിട്ടുണ്ട്…
ഒരിക്കൽ ആയിഷ വീട്ടിലേക് വന്നു.. വൈകുന്നേരം സമയം… അന്ന് ജസ്‌ന ക്‌ളാസിൽ പോയിട്ടില്ലായിരുന്നു.. ജസ്‌ന മാത്രമല്ല ഞങ്ങളാരും പോയിരുന്നില്ല.. ഞങ്ങൾ ഉമ്മയുടെ വീട്ടിലേക് വിരുന്നു പോയി…

ഇക്ക ഞങ്ങളുടെ കൂടേ വന്നിരുന്നില്ല… വീട്ടിൽ ആരും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഇക്ക പുറത്തേക് ഒന്നും പോകാതെ വീട്ടിൽ തന്നെ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *