നീ വരുവോളം – 1

“ഒരുപാട് ദൂരം പോകണോ സഞ്ചു…എനിക്കെന്തോ ഒരു വല്ലായ്ക തോന്നുന്നു.”

“എന്തുപറ്റി ?” അവൻ ആകാംഷയോടെ ചോദിച്ചു

“എന്താണെന്നറിയില്ല..മനസ്സിൽ ഒരു സന്തോഷവും തോന്നുന്നില്ല..എന്തോ അരുതാത്തത് സംഭവിക്കാൻ പോകും പോലൊരു തോന്നൽ.”

“നീ വെറുതെ ഓരോന്ന് ചിന്തിച്ചിട്ടാണ്… ഇപ്പോഴത്തെ ഈ കഷ്ടപ്പാടൊക്കെ മാറിയാൽ നമുക്ക് മുന്നിൽ നല്ലൊരു ജീവിതമുണ്ട്….”

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവളവനിലേക്ക് ചേർന്നിരുന്നു….

ഓട്ടോ ഗ്രീൻ ഗാർഡൻ  അപ്പാർട്മെന്റിലെ ഗേറ്റിൽ നിർത്തി.അവരവിടെ ഇറങ്ങി.

സെക്യൂരിറ്റിക്ക് അവനെ പരിചയമുള്ളതുകൊണ്ട് ഗുഡ് മോർണിങ്ങ് വിഷ് ചെയ്തു ഗേറ്റ് തുറന്നു കൊടുത്തു.

“ഹേ സഞ്ജയ്.”  പെട്ടെന്നാണ് ഒരു പെൺകുട്ടി ഓടി വന്നു അവനെ കെട്ടിപ്പിടിച്ചത്.

“ഹേ തൻവി.”

“അലക്സിനെ കാണാൻ ആണോ ?”

“അതേ..അവനുണ്ടല്ലോല്ലേ ?”

“ഉണ്ട് ഉണ്ട്…ഇത്….” മീരയെ നോക്കി കൊണ്ടവൾ  ചോദിച്ചു.

“അതൊക്കെയുണ്ട്.” പിന്നെ പരിചയപ്പെടുത്താം…”

“ആഹ് …ഓക്കേ .”

എന്തോ അവരുടെ സംസാരം മീരയ്ക്ക് എന്തുകൊണ്ടോ ഇഷ്ടമായില്ല.കൂടാതെ സഞ്ജയുടെ മറുപടിയും.

ഡി-12 ഫ്ലാറ്റിലേക്ക് ലിഫ്റ്റിൽ കയറുമ്പോൾ അവൾക്ക് അത്ഭുതമായിരുന്നു.. ഫ്ലാറ്റിന്റെ മുന്നിലെത്തി അവൻ ബെല്ലടിച്ചു..

“ഓഹ് ….ഇനീപ്പോ എന്തൊക്കെ കേൾക്കണോ ആവോ ?” അവൻ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

“എന്തുപറ്റി സഞ്ജു ?” അവളൊന്നും മനസിലാവാതെ ചോദിച്ചു.

അവൻ ലോക്കിലേക്ക് ചൂണ്ടിക്കാണിച്ചു.

“Donot Disturb.”അപ്പോഴാണ് അവളും ഡോർ ലോക്കിൽ തൂക്കിയിട്ട ആ ബോർഡ് കണ്ടത്.. “നമ്മൾ അറിഞ്ഞോണ്ടല്ലലോ..”

“ഹാ..”

തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഫ്ലാറ്റിന്റെ ഉൾഭാഗം കാണുന്നത്…എന്ത് neat ആൻഡ് ക്ലീൻ ആണിവിടെ..അവളെവിടെയെല്ലാം നോക്കിക്കണ്ടു.

“വെൽകം സഞ്ജു….”

 

വാതിൽ തുറന്നു പിടിച്ചു  കൊണ്ട് അലക്സ് അവരെ സ്വാഗതം ചെയ്തു.

“ഞാൻ ഓർത്തു നീ ഉറക്കം ആയിരിക്കുമെന്ന്.”

“ആയിരുന്നു….”

“എന്താ സഞ്ജയ് നിന്റെ ഭാര്യക്ക് എന്നെ പിടിക്കില്ലെന്ന് തോന്നുന്നു.നോക്കി പേടിപ്പിക്കുന്നുണ്ടല്ലോ.”

സഞ്ജുവിനോടൊപ്പം അകത്തേക്ക് കയറിയ മീര ,അലെക്സിനെ തന്നെ നോക്കി നിന്നു കുറച്ചു നേരം..ആരോഗ്യദൃഢഗാത്രനായ പുരുഷൻ എന്നതിലുപരി അവനെ മുൻപരിചയം തോന്നി അവൾക്ക്…അതാലോചിച്ചു കൊണ്ട് നിൽക്കുന്നിടെയാണ് അവന്റെ ചോദ്യം .

“ഞാൻ അത് മറന്നു…മീര , ഇത് അലക്സ് , അല്ല ഡോക്ടർ അലക്സ് മാത്യൂസ്, ഞങ്ങൾ ഒന്നിച്ചു കുറച്ചു കാലം ബാംഗ്ലൂരിൽ ഉണ്ടായിരുന്നു.

“ഹലോ മീര ..”. അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈനീട്ടി. അവളനങ്ങാതെ നിൽക്കുന്നത് കണ്ടു സഞ്ജു അവളുടെ കൈപിടിച്ച് അലക്സിന്റെ നേരെ നീട്ടി.

“മീര സ്വന്തം ഇഷ്ട്ടത്തോടെ തരട്ടെ.അങ്ങനല്ലേ വേണ്ടത് ?

“തീർച്ചയായും….” സഞ്ജുവാണ് മറുപടി പറഞ്ഞത്.

അവളവരെ ശ്രദ്ധിക്കാതെ ഡ്രായിങ് റൂമിൽ തൂക്കി ഇട്ടിരുന്ന അലക്സിന്റെ ഒരു പഴയ ചിത്രത്തിലേക്ക് നോക്കിക്കൊണ്ടേയിരുന്നു.എവിടെയോ ഒരോർമ്മ മങ്ങിയൊരോർമ്മ അവളെ അസ്വസ്ഥയാക്കി.

“നിങ്ങൾ യാത്ര ചെയ്തു വന്നതല്ലേ ഫ്രഷ് ആയി വാ ഞാൻ അപ്പോഴേക്കും കഴിക്കാൻ ഉള്ളത് റെഡി ആക്കാം.”

അലക്സ് മുറി കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു

“സഞ്ജു , നീ വന്ന കാര്യം പറ..എന്നിട്ട് കാശും വാങ്ങി നമുക്ക് പോകാം…കഴിക്കാനൊന്നും നിൽക്കണ്ട .എനിക്കെന്തോ പേടി തോന്നുന്നു.” അവൾ സഞ്ജുവിനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഏയ് അലക്സ് നല്ലയാളാ.ഞങ്ങൾ തമ്മിൽ എത്ര വർഷത്തെ പരിചയം ഉണ്ടെന്ന് അറിയുമോ ?പെട്ടെന്ന് പോയാൽ അവനെന്തു വിചാരിക്കും?”

“അത് സാരില്ല . പുള്ളി ഡോക്ട്ടർ അല്ലേ , തിരക്ക് കാണില്ലേ ?അതുകൊണ്ട് നമുക്ക് പോകാം..”

“അഹ് .നീ എന്തായാലും ഒന്ന് ഫ്രഷ് ആവൂ.”അവൻ അലക്ഷ്യമായി അവളോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി. അവൾ മുറിയിൽ നിന്നിറങ്ങുമ്പോൾ അവർ രണ്ടുപേരും ഭക്ഷണം കഴിക്കുകയായിരുന്നു.

“മീരയെ കാണാതായപ്പോൾ ഞങ്ങൾ തുടങ്ങി..താൻ വാ ഇരിക്ക്.” അവൾക്ക് കസേര നീക്കിയിട്ടുകൊണ്ട് അലക്സ് പറഞ്ഞു.

“നിങ്ങൾ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം…”

“നീ വാ മീര…കുറെ നേരം വെയിറ്റ്  ചെയ്തു…അവസാനം ഞാൻ പറഞ്ഞിട്ടാ കഴിക്കാനിരുന്നേ.”

“സാരില്ല സഞ്ചുവേട്ട…ഞാൻ കഴിച്ചോളാം.”

“ഓക്കേ..”

അവർക്ക് ശേഷം അവളും കഴിച്ചു കഴിഞ്ഞപ്പോൾ അലക്സ് ഹോസ്പിറ്റലിൽ പോകനായി റെഡി ആയി.നിങ്ങൾ ഒന്ന് കറങ്ങു അപ്പോഴേക്കും ഞാൻ തിരികെ എത്താം.”

“ഓക്കേ ഡാ”

“നമുക്ക് പോകണ്ടേ സഞ്ജു…”

“പോകാം..”

“പിന്നെ എന്തിനാ ഡോകടർ വരും വരെ വെയിറ്റ് ചെയ്യുന്നേ നീ കാശ് വാങ്ങിയിട്ട് വാ.നമുക് പോകാം.”

‘എന്താ സഞ്ജു മീര പറയുന്നേ ?”അവളുടെ മുഖം കണ്ടവൻ ചോദിച്ചു.

“ഏയ് ഒന്നുല്ലേടാ ..ഇവൾക്ക് ഇപ്പോൾ തന്നെ പോകണമെന്ന്..”

“എന്നെ പിടിച്ചു കാണില്ല…anyway  നിങ്ങൾ എന്താച്ചാ തീരുമാനിക്ക് എനിക്ക് പോകാൻ സമയമായി.” “നീ വാ ശങ്കിച്ച് നിന്ന അവളെയും കൊണ്ടവൻ പുറത്തേക്ക് നടന്നു.

 

വൈകീട്ട് അലക്സ് ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ അവരവിടെ ഉണ്ടായിരുന്നു..അവൾ ചായ തിളപ്പിച്ച ഡൈനിങ് ടേബിളിൽ വെച്ചിരുന്നു.അലെക്സിനെ കണ്ടതും മുറിയിലേക്ക് പോയി

“ആഹാ….ഇതിപ്പോൾ പണ്ടാരോ പറഞ്ഞത് പോലെ ആയല്ലോ.” ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.

അലക്സ് ഫ്രഷ് ആയി ടേബിളിൽ വന്നിരുന്നു ചായ കുടിച്ചു .

“കൊള്ളാലോ..എന്തായാലും അവൾക്ക് കൈപുണ്യമുണ്ട്.”

 

സഞ്ജയ് ചിരിച്ചു.

 

“അപ്പോൾ എങ്ങിനെയാ സഞ്ജയ് കാര്യങ്ങൾ ?എപ്പോഴാ മടക്കം ?”

“നാളെ രാവിലെ…”

“ഹും….കാര്യങ്ങൾ എല്ലാം ഓക്കേ ആയില്ലേ ?”

“താങ്ക്സ് ഡാ….രാവിലെ നീ എഴുന്നേല്ക്കും മുന്നേ ഞാൻ പോകും..”സഞ്ജയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“പോട്ടെ മാൻ..എല്ലാം നന്നായി നടക്കും..നീ സന്തോഷായി പോയിട്ട് വാ…” അലക്സ് സഞ്ചയുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചിട്ട്  മുറിയിലേക്ക് നടന്നു.

 

പകലത്തെ കറക്കത്തിന്റെ ക്ഷീണം കൊണ്ടവൾ കിടന്നപാടേ ഉറങ്ങിയിരുന്നു.

 

അടച്ച വാതിൽ പാതി തുറന്നുകൊണ്ട് , വാതിൽ പാളികൾക്കിടയിലൂടെ അവളുടെ മുഖത്തേക്ക് വീഴുന്ന വെട്ടത്തിൽ അവളെ നോക്കി നിന്നു..ഒന്ന് തിരിഞ്ഞു സഞ്ജയെയും ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അകത്തേക്ക് കയറി.

കട്ടിലിന്റെ ഒരു ഭാഗത്തുകൂടി കയറി അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു.

മെല്ലെ കൈകളെടുത്ത്  അവളെ തനിക്കഭിമുഖമായി തിരിച്ചു കിടത്തി.

 

 

“ങ്ങൂഹും.” ഞരങ്ങികൊണ്ടവൾ അവനിലേക്ക് ചേർന്ന് കിടന്നു.

തന്റെ നെഞ്ചിലമർന്നിരിക്കുന്ന അവളുടെ മുഖം മെല്ലെ പിന്നിലേക്ക് മാറ്റി…..കഴുത്തിലേക്കവന്റെ മുഖം ചേർത്തു..

 

“ഏയ് ..വേണ്ട സഞ്ജു.”അവളവനെ തട്ടി മാറ്റി…..

 

വീണ്ടും ആവേശത്തോടെ അവളെ തന്നിലേക്ക് ചേർത്തു…കഴുത്തിടുക്കിലേക്ക് മുഖമർത്തുന്നത് സഞ്ജുവല്ലെന്നു തിരിച്ചറിഞ്ഞതും..നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി…