നീ വരുവോളം – 1 1

“കൊള്ളാലോ..എന്തായാലും അവൾക്ക് കൈപുണ്യമുണ്ട്.”

 

സഞ്ജയ് ചിരിച്ചു.

 

“അപ്പോൾ എങ്ങിനെയാ സഞ്ജയ് കാര്യങ്ങൾ ?എപ്പോഴാ മടക്കം ?”

“നാളെ രാവിലെ…”

“ഹും….കാര്യങ്ങൾ എല്ലാം ഓക്കേ ആയില്ലേ ?”

“താങ്ക്സ് ഡാ….രാവിലെ നീ എഴുന്നേല്ക്കും മുന്നേ ഞാൻ പോകും..”സഞ്ജയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“പോട്ടെ മാൻ..എല്ലാം നന്നായി നടക്കും..നീ സന്തോഷായി പോയിട്ട് വാ…” അലക്സ് സഞ്ചയുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചിട്ട്  മുറിയിലേക്ക് നടന്നു.

 

പകലത്തെ കറക്കത്തിന്റെ ക്ഷീണം കൊണ്ടവൾ കിടന്നപാടേ ഉറങ്ങിയിരുന്നു.

 

അടച്ച വാതിൽ പാതി തുറന്നുകൊണ്ട് , വാതിൽ പാളികൾക്കിടയിലൂടെ അവളുടെ മുഖത്തേക്ക് വീഴുന്ന വെട്ടത്തിൽ അവളെ നോക്കി നിന്നു..ഒന്ന് തിരിഞ്ഞു സഞ്ജയെയും ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അകത്തേക്ക് കയറി.

കട്ടിലിന്റെ ഒരു ഭാഗത്തുകൂടി കയറി അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു.

മെല്ലെ കൈകളെടുത്ത്  അവളെ തനിക്കഭിമുഖമായി തിരിച്ചു കിടത്തി.

 

 

“ങ്ങൂഹും.” ഞരങ്ങികൊണ്ടവൾ അവനിലേക്ക് ചേർന്ന് കിടന്നു.

തന്റെ നെഞ്ചിലമർന്നിരിക്കുന്ന അവളുടെ മുഖം മെല്ലെ പിന്നിലേക്ക് മാറ്റി…..കഴുത്തിലേക്കവന്റെ മുഖം ചേർത്തു..

 

“ഏയ് ..വേണ്ട സഞ്ജു.”അവളവനെ തട്ടി മാറ്റി…..

 

വീണ്ടും ആവേശത്തോടെ അവളെ തന്നിലേക്ക് ചേർത്തു…കഴുത്തിടുക്കിലേക്ക് മുഖമർത്തുന്നത് സഞ്ജുവല്ലെന്നു തിരിച്ചറിഞ്ഞതും..നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി…

 

“ഏയ്…. നിങ്ങളെന്താ കാണിക്കുന്നേ ?സഞ്ജുവെവിടെ ?”തന്റെ മുഴുവൻ ശക്തിയുമെടുത്ത് അവനെ പിന്നിലേക്ക് തള്ളിമാറ്റി കിടക്കയിൽ നിന്നെഴുന്നേറ്റുകൊണ്ട് ചോദിച്ചു.

“സഞ്ജു…..സഞ്ജു… അവനെ വിളിച്ചു വാതിൽ തുറന്നു പുറത്തേക്ക് പോയി.

 

“സഞ്ജു….”സെറ്റിയിൽ തലയിൽ കൈകൊടുത്തിരിക്കുന്ന അവന്റെ അടുത്തു ചെന്ന് കെട്ടിപ്പിടിച്ചു.

 

“സഞ്ജു..ഞാൻ പറഞ്ഞതല്ലേ വന്നപ്പോഴേ നമുക്ക് പോകാം ന്ന്..വാ സഞ്ജു നമുക്ക് പോകാം….വാ..”

 

“ഏയ്..എന്തുപറ്റി ?”

 

“എനിക്കിപ്പോ പോകണം..നീ വരുന്നുണ്ടോ ?നീ വന്നില്ലേൽ ഞാൻ പോകും.”

 

“ആഹാ….,മീരയ്ക്ക് അത്രയ്ക്ക് ധൈര്യമുണ്ടോ?” അവളുടെ പിന്നാലെ മുറിയിൽ നിന്ന് പുറത്തേക്ക് വന്ന അലക്സ് ചോദിച്ചു.

“സഞ്ജു….നീ വരുന്നുണ്ടോ?ഞാൻ അവസാനായി ചോദിക്കാ..”

 

“മീര നീ ഒന്ന് റിലാക്സ് ആവൂ…” സഞ്ജു അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

 

“ഏയ് അവളെനിങ്ങിനെ റീലാക്സഡ് ആവും സഞ്ജു…അവളെപോലെ പതിവ്രതയായ ഭാര്യയെ എന്നെപ്പോലൊരു നീചൻ തൊട്ടശുദ്ധയാക്കിയില്ലേ ? ?ഇനീപ്പൊൾ അഗ്നി ശുദ്ധി വരുത്തണം.അല്ലെ മീര ?”

 

അവളവനെ കത്തുന്ന കണ്ണുകളോടെ നോക്കി

“അല്ല നിങ്ങളുടെ ഏതോ പുരാണത്തിൽ അങ്ങിനെ ഇല്ലേ ?അത് പറഞ്ഞുന്നുള്ളു.”

 

“നീ വരണ്ട.എനിക്കറിയാം പോകാൻ” സഞ്ജു അനങ്ങാതെ നിൽക്കുന്നത് കണ്ടവൾ  പുറത്തേക്കുള്ള വാതിൽ തുറക്കാനായി നടന്നു.

 

“അങ്ങനങ്ങു പോയാലോ ..എന്തായാലും വന്നില്ലേ ഇനി കുറച്ചു ദിവസം ഈ ബാംഗ്ലൂർ ഒക്കെ ചുറ്റിക്കണ്ടു പതുക്കെ പോകാം .”

ഇതും പറഞ്ഞുകൊണ്ട് അലക്സ് അവളെ വയറിലൂടെ വട്ടം ചുറ്റിപ്പിടിച്ചു അവനിലേക്ക് ചേർത്ത് നിർത്തി.

 

“വിടെന്നെ…സഞ്ജു പ്ളീസ് ഇയാളോട് വിടടാൻ പറ..പ്ളീസ്…സഞ്ജു…”

അവൾ സഞ്ജയ്‌യുടെ മുഖത്തു നോക്കി കരഞ്ഞു പറഞ്ഞു.

 

ഒന്നും മിണ്ടാനാവാതെ തലകുനിച്ചവൻ നിന്നു.

 

“സഞ്ജു..പ്ളീസ്..”

 

അവൾ അവസാന ആശ്രയത്തിനെന്നോണം അവനെ നോക്കി..

അവനും അവളെ നോക്കി..രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി…

ഏറെക്കുറെ എല്ലാം അവൾക്ക് മനസ്സിലായിരുന്നു.. എതിർപ്പുകൾ  അവസാനിപ്പിച്ചു സഞ്ജയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.

 

അലക്സ് അവൻ്റെ അവളിലുള്ള പിടി അയച്ചു.അവളോടി ചെന്ന് സഞ്ജയ്‌യെ കെട്ടിപ്പിടിച്ചു.

 

“എന്നെ ഇവിടെ ഇട്ടിട്ട് പോകരുത് പ്ളീസ്..നിനക്ക് എന്നെ വേണ്ടെങ്കിലും കുഴപ്പമില്ല..ഞാൻ ഒരിക്കലും ഒരു ശല്യമായി വരില്ല..എന്നെകൂടെ കൊണ്ടുപോ സഞ്ജു..ഞാൻ കാലുപിടിക്കാം.പ്ളീസ്..”