അവളുടെ മാൻപേടമിഴികൾക്ക് മേൽക്കൂര എന്നതു പോലെ ഉള്ള പുരികങ്ങൾ തമ്മിൽ കൂട്ടി മുട്ടിയിട്ടുണ്ട്, അവളുടെ തലയിൽ ഇട്ടിരിക്കുന്ന റോസ്സ് നിറത്തിലുള്ള തട്ടം മഞ്ഞ ചുരിദാർ ടോപ്പിനും പാന്റിനും നന്നായി ചേരുന്നുണ്ടായിരുന്നു.എന്റെ നോട്ടം നേരിടാൻ കഴിയാത്തതിനാലാകാം അവൾ തല താഴ്ത്തി തന്നെ നിന്നു.
ഞാൻ:താൻ പൊക്കോളു….
അയാൾ ശരി എന്ന് പറഞ്ഞ് പോയി. അയാൾ പോയപ്പോൾ അവൾ നിറകണ്ണുകളോടെ അയാലെ നോക്കുന്നുണ്ടായിരുന്നു.അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് എനിക്ക് അവൾ വന്നപ്പോഴേ തോന്നിയിരുന്നു.അയാൾ പോയി കഴിഞ്ഞപ്പോൾ ഞാൻ പോയി റൂമ് ഡോർ ലോക്ക് ചെയ്തു.അതിന്റെ ശബ്ദത്തിൽ അവൾ എന്നെ ഞെട്ടി തിരിഞ്ഞു നോക്കി.ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി.അവളെ ആകമാനം വിറക്കുന്നുണ്ടായിരുന്നു
ഞാൻ:എന്താ നിന്റെ പേര്?
അവൾ പതറിയ ശബ്ദത്തിൽ പറഞ്ഞു
അവൾ:ഫർഹാന
ഞാൻ:എത്ര വയസ്സായി?
അവൾ:19
ഞാൻ:നിനക്ക് താൽപര്യം ഇല്ലെങ്കിൽ എന്തിനാണ് ഈ പണിക്ക് വന്നത്?
അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിറകണ്ണുകളോടെ നിൽക്കുകയാണ്. അവളുടെ മൗനം എന്നെ ദേഷ്യം പിടിപ്പിച്ചു,ഞാൻ അല്പം ഉച്ചത്തിൽ പറഞ്ഞു
ഞാൻ:ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ?
അവൾ അവിടെ നിന്ന് പൊട്ടിക്കരയാൻ തുടങ്ങി.അവൾ കരയുന്നത് കണ്ടപ്പോൾ എന്തോ മറ്റു പെണ്ണുങ്ങളോട് ഒന്നും ഇല്ലാത്ത ഒരു വികാരം,ആ കരച്ചിൽ പരുക്കൻ സ്വഭാവം ഉള്ള എന്റെ മനസ്സിനെ പോലും ഉലച്ചു കളയാൻ കെൽപ്പുള്ളവ ആയിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കുറേ സമയം അവളെ നോക്കി നിന്നു.
ഞാൻ:നിനക്ക് എന്താണ് പ്രശ്നം എന്ന് പറയൂ….
നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്റെ ദേഹത്ത് പോലും തൊടില്ല,പറയുന്നത് സാം ആണ്…..
അവൾ തല ഉയർത്തി എന്നെ നോക്കി എന്തോ പറയാനായി വന്നു.
തുടരും
