നേർവഴി – 2 2

മലയാളം കമ്പികഥ – നേർവഴി – 2

നിറകണ്ണുകളോടെ അവൾ പറഞ്ഞു തുടങ്ങി…

അവൾ:എന്റെ വാപ്പച്ചി സുഹൃത്തിന്റെ കൂടെ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ചിട്ടി കമ്പനി തുടങ്ങിയിരുന്നു,രണ്ടു പേരും നന്നായി കഷ്ടപ്പെട്ടു കമ്പനി നല്ല നിലയിൽ പൊക്കോണ്ടിരുന്നു, ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്ന കാലം ആയിരുന്നു അത്. അങ്ങനെ ഒരു ദിവസം വാപ്പയുടെ സുഹൃത്ത് നാട്ടുകാരുടെ പണവുമായി നാട് വിട്ടു,വാപ്പ നാട്ടുകാരുടെ മുമ്പിൽ കള്ളൻ ആയി,അവർ വാപ്പയെ മർദ്ദിക്കുകയും എന്നും വീടിന്റെ മുന്നിൽ വന്ന് അസഭ്യം പറയുകയും

മലയാളം കമ്പികഥ – നേർവഴി – 1

ചെയ്തു.ഞങ്ങളോട് ഒന്നും പറയാതെ വാപ്പ ട്രെയിനിനു മുൻപിൽ ചാടി ജീവൻ ഒടുക്കി,ഉമ്മയും ഞാനും ജീവൻ അവസാനിപ്പിക്കാൻ മുതിർന്നതാണ് പക്ഷെ എന്റെ കുഞ്ഞിപെങ്ങൾ അനാഥ ആകും എന്നോർത്ത് ഞങ്ങൾ ആ ശ്രമം ഉപേക്ഷിച്ചു.ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് ഞങ്ങൾ ഒരു വാടക വീട്ടിലേക്ക് താമസം മാറി.വീടും സ്ഥലവും വിറ്റ കാശ് മുഴുവൻ കടക്കാർക്ക് കൊടുത്തു.ബാക്കി തരാനുള്ള പണം കുറേശെ എന്തെങ്കിലും ജോലി ചെയ്തു വീട്ടാം എന്ന് ഉമ്മ അവരോട് പറഞ്ഞു.കുറെ നാൾ ഉമ്മ ജോലി ചെയ്തു ഉണ്ടാക്കുന്ന കാശെല്ലാം തന്നെ അവരുടെ കടം വീട്ടാനായി തന്നെ പോയി.ഈ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് ഉമ്മാക്ക് കാൻസർ ആണ് എന്ന വിവരം ഞങ്ങൾ അറിയുന്നത്.അതിനെ പറ്റി നാട്ടുകാരോട് പറഞ്ഞെങ്കിലും അവർ അതിനെ കള്ളന്റെ കുടുംബത്തിന്റെ പുതിയ അടവാണ് എന്ന് പറഞ്ഞു തള്ളികളഞ്ഞതല്ലാതെ ആരും ഒരു ആശ്വസിപമപിക്കുന്ന വാക്ക് പോലും പറഞ്ഞില്ല.

ഡോക്ടറെ പോയി കണ്ടപ്പോൾ കാൻസറിന്റെ ആദ്യ ഘട്ടം ആണ് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് പറഞ്ഞത്, പക്ഷെ അതിന് വലിയ ഒരു തുക ചിലവാകും.കള്ളന്റെ കുടുബത്തെ ആര് സഹായിക്കാൻ,സഹായിക്കാം എന്ന് പറഞ്ഞു വന്നവരോ തെറ്റായ ഉദ്ദേശത്തോടെ ആണ് എന്നെയും ഉമ്മയെയും സമീപിച്ചത്.ജീവൻ പോയാലും മാനം വിറ്റു ജീവിക്കണ്ട ആവിശ്യം ഇല്ല എന്ന് ഉമ്മ അവരുടെ മുഖത്ത് നോക്കി പറഞ്ഞു.അങ്ങനെ ഇരിക്കുമ്പോഴാണ് ഇപ്പം ഇവിടുന്നു പോയ ആൾ ഇക്കയെ വന്നു കണ്ടു കാര്യം പറഞ്ഞാൽ എന്തെങ്കിലും സഹായം ചെയ്തു തരും എന്ന് പറഞ്ഞത്.

ഇത്രയും പറഞ്ഞു ഒരു ദീർഘ നിശ്വസം എടുത്ത് കണ്ണുനീർ തുടച്ചു എന്നെ നോക്കി നിന്നു.അവൾ പറയുന്നത് കേട്ട് സത്യത്തിൽ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞിരുന്നു. ഇത് വരെ ഒരു പെണ്ണിനോടും തോന്നാത്ത അനിർവചനീയമായ ഒരു വികാരം അതാണ് ഇവളെ കണ്ടതു മുതൽ എന്റെ മനസ്സിൽ ഉടലെടുത്തിരുന്നത്.എന്ത് കഷ്ടതകളിലൂടെ ആയിരിക്കണം ഇവൾ ഇത്രയും കാലം ജീവിച്ചിരുന്നത് എന്ന് ഞാൻ ആലോചിച്ചു.മാനത്തിന് സ്വന്തം അമ്മയുടെ ജീവനെക്കാൾ മൂല്യം കല്പിച്ച ഒരു പെണ്ണിനെ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുകയായിരുന്നു.എനിക്ക് അവളോട് ഒരു സ്ത്രീയോടും തോന്നാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി.മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ അവളോട് ചോദിച്ചു.

ഞാൻ:എന്താ എന്നെ വിളിച്ചത് ഇക്ക എന്നോ?

അവൾ:ക്ഷമിക്കണം സാര്‍ ,അറിയാതെ പറഞ്ഞു പോയതാ…

ഞാൻ:കുഴപ്പമില്ല എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി,എനിക്ക് ആ വിളി ഇഷ്ടമായി.

അവൾ എന്നെ തന്നെ ദയനീയ ഭാവത്തൽ നോക്കി നിന്നു.

ഞാൻ:അപ്പോൾ ഇവിടെ നിന്നെ കൊണ്ട് വന്ന ആൾ ഞാൻ നിന്നെ സഹായിക്കും എന്ന് പറഞ്ഞാണോ കൊണ്ട് വന്നത്?

അവൾ:അതെ

ആ പന്നപുലയാടിമോനെ അപ്പോൾ എന്റെ കയ്യിൽ കിട്ടിയാരുന്നെങ്കിൽ എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു,കള്ളത്തരം പറഞ്ഞ് ഒരു പാവം പെണ്ണിനെ ചതിക്കാൻ നോക്കിയ ചെറ്റ…

ഞാൻ:നീ പേടിക്കണ്ട നിന്റെ അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല,അസുഖം ചികിത്സിച്ച് മാറ്റാം എന്നല്ലേ ഡോക്ടർ പറഞ്ഞത്,ആ കാര്യം ഞാൻ നോക്കിക്കോളാം…

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കൈകൾ കൂപ്പി നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.അവൾ കരയുമ്പോൾ എന്റെ മനസ്സ് പതറുന്നത് ഞാൻ മനസ്സിലാക്കി,ഇത് വരെ ഇല്ലാത്ത ഒരു പുതിയ അനുഭവം ആയിരുന്നു അത് എന്നെ സംബന്ധിച്ചിടത്തോളം.

Leave a Reply

Your email address will not be published. Required fields are marked *