എപ്പോഴാണ് മയങ്ങി പോയത് എന്നറിയില്ല. എന്തോക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. വണ്ടി ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്. ആളുകൾ ഇറങ്ങുന്നും കയറുന്നുമുണ്ട്. ചായ, കാപ്പി എന്നു വിളിച്ച് ആളുകൾ പോകുന്നുണ്ട്. ഒരു ബോർഡ് വായിക്കാൻ ശ്രമിച്ചു. സോലാപൂർ. ഇവിടെ കുറേ നേരം ഉണ്ടെന്ന് തോന്നുന്നു. കാലെടുത്ത് തിരിഞ്ഞു കിടക്കാൻ ശ്രമിച്ചപ്പോഴാണ് ബർത്തിൽ ആരോ ഉണ്ടെന്ന് തോന്നിയത്.
മനസിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി. തൻ്റെ കാലിൻ്റെ ഭാഗത്ത് സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുകയാണ് പാവം. ചേച്ചി … ചേച്ചീ… എന്ന് വിളിച്ച ആ പയ്യനാണ്. അവനും അവകാശപ്പെട്ട ബർത്തിലാണ് താൻ നിവർന്ന് കിടന്ന് ഉറങ്ങുന്നത്.
ഒന്ന് നിവർന്നിരുന്നിട്ട് ഞാനവനെ തൊട്ടുവിളിച്ചു. “അതേ… ഇനി ഒന്ന് കിടന്നോളൂ. ഞാൻ ഇരുന്നോളാം.”
“വേണ്ട ചേച്ചി, ചേച്ചി കിടന്നോളൂ. നേരം ഒന്നുമായില്ല. ഇനി ഒത്തിരി സമയം ഉണ്ട്. ചേച്ചിക്ക് കാപ്പി വേണോ?”
“വേണ്ട. കാപ്പി കുടിച്ചാൽ ഉറക്കം പോകും.”
“ശരിയാ, അതാ ഞാനും കുടിക്കാഞ്ഞത്.”
“ഇവിടെ കുറേ നേരം ആയെന്ന് തോന്നുന്നു”
” ഇവിടെ കാൽ മണിക്കൂറോ മറ്റോ ഉണ്ട് ചേച്ചീ. ചേച്ചി കഴിച്ചോ?”
” കഴിച്ചു. കഴിച്ചില്ലേ”
ഞാനും കഴിച്ചു ചേച്ചി. അവിടെല്ലാവരും കിടന്നു. ഇവിടെ വന്നപ്പോൾ ചേച്ചി നല്ല ഉറക്കം. അതാ ശല്യപ്പെടുത്തേണ്ട എന്നോർത്തത്.”
“അയ്യോ… എന്നാലും മോശമായി പോയി. എന്നെ ഒന്ന് വിളിച്ചാൽ മതിയാരുന്നു.”
“ചേച്ചീടെ ഉറക്കം കണ്ടപ്പോൾ വിളിക്കാൻ തോന്നില്ല. അതാ, സത്യം”
എനിക്ക് സത്യത്തിൽ നാണക്കേട് തോന്നി. ട്രെയിൻ നീങ്ങിതുടങ്ങി. ഇറങ്ങിയവരെല്ലാം ചാടി കയറി. ട്രെയിനിലെ ലൈറ്റുകളെല്ലാം വീണ്ടുമണഞ്ഞു. അമ്മച്ചിയും കുടുംബവും ഇതോന്നും അറിഞ്ഞിട്ടേയില്ല. ട്രെയിനിൻ്റെ ശബ്ദത്തിലുമുയരെ അവരുടെ കൂർക്കം വലി ഉയർന്ന് കേൾക്കാം.
ചിരിവന്നു പോയി. ഞാനവനെ നോക്കിയപ്പോൾ അവനും ചിരിക്കുന്നു. “ഇനിയെന്താ പ്ലാൻ, ഇതുപോലെ കുത്തിയിരിക്കാൻ ആണോ?” ഞാൻ പതിയെ ചോദിച്ചു.
“ഈ കൂർക്കം വലി പോലും അറിയാതെ കിടന്നുറങ്ങിയ ആളല്ലേ. നല്ല ക്ഷീണം ഉണ്ടാവും. ചേച്ചി ഉറങ്ങിക്കോ.”
“എങ്കിൽ ഞാൻ ഒതുങ്ങി കിടന്നോളാം. ആ സൈഡിൽ നീയും കിടന്നോ.”
“വേണ്ട ചേച്ചി, ബുദ്ധിമുട്ടാവും”
“എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവിടെ ഇരുന്നോ” എന്ന് പറഞ്ഞിട്ട് ഞാൻ വിൻഡോയിലേക്ക് ചരിഞ്ഞ് കിടന്നു. കുറേ സമയം കഴിഞ്ഞിട്ടും അനക്കം ഒന്നും ഉണ്ടായില്ല. അവനവിടെ തന്നെ ചാരിയിരിക്കുകയാണ്.
ഇരുട്ട് വല്ലാതെ കനം വെച്ചു. പാതിരാത്രി എപ്പോഴേ കഴിഞ്ഞിട്ടുണ്ടാവും. ഞാൻ വീണ്ടും എഴുന്നേറ്റിരുന്നു. ശബ്ദം വെച്ച് ചോദിക്കാനാവില്ല. മുന്നോട്ടാഞ്ഞ് അവൻ്റെ അടുത്ത് ചെന്നു. ചെറുതായി കയ്യിലൊന്ന് തൊട്ടു.
“എന്താ ചേച്ചീ”
“കിടക്കുന്നില്ലേ?” ഞാൻ വളരെ ശബ്ദം താഴ്ത്തി ചോദിച്ചു.
“വേണ്ട ചേച്ചീ, കുഴപ്പമില്ല. വീണ്ടും അതേ പല്ലവി തന്നെ.
“എനിക്ക് കുഴപ്പമില്ല. കിടന്നോളൂ”
“ശരിയാവില്ല ചേച്ചീ”
“അതെന്താ?”
“വീതിയില്ലല്ലോ ചേച്ചീ… ദേഹത്ത് മുട്ടും.”
“കുഴപ്പമില്ല. രാത്രി മുഴുവൻ ഇങ്ങനെ ഇരിക്കണ്ടേ? അല്ലെങ്കിൽ ഞാനിരുന്നോളാം. നീ കിടന്നോളൂ”
“അതുവേണ്ട, ചേച്ചി കിടന്നോളൂ… ഞാനും കിടക്കാൻ നോക്കാം.”
അങ്ങനെ ഞാൻ വീണ്ടും കിടന്നു. ഞാൻ കിടന്നു കഴിഞ്ഞ് അവനും കിടന്നു. ചെക്കന് നല്ല നീളം ഉണ്ട്. കാലിങ്ങ് തല വരെ എത്തി.
തൻ്റെ കാലും അവൻ്റെ തലവരെ എത്തിക്കാണും. ചെറിയൊരു കുസൃതി തോന്നി. ഷീറ്റിൽ നിന്ന് പാദം പുറത്തേക്ക് ആക്കി. പതിയെ കാലൊന്ന് അനക്കി നോക്കി. ങേ,… തലയിൽ മുട്ടും എന്നാണ് ഓർത്തത്. പക്ഷേ, മുട്ടിയത് മൃദുലമായ എന്തിലോ ആണ്. അവൻ എങ്ങനെയാണ് കിടന്നത്.
കാൽപാദത്തിന് പിന്നിൽ ചൂട് ശ്വാസം അടിക്കുന്നത് പോലെ. തോന്നലാണോ? ഏയ് … അല്ല. ശ്വാസം അറിയാൻ പറ്റുന്നുണ്ട്.
അവൻ്റെ ദേഹം മൊത്തമായി എൻ്റെ ശരീരത്തോട് ചേർന്നാണ് കിടക്കുന്നത്. അവൻ എൻ്റെ വശത്തേക്ക് ചരിഞ്ഞാണോ കിടക്കുന്നത്!
