പഴയ ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന കാഴ്ച
പഴയ തരം കാറുകൾ … അവരുടെ വസ്ത്ര ധാരണം കുറച്ചു വ്യത്യാസം ഉള്ളത് ആണ്..
സ്ത്രീകൾ നീളത്തിൽ ഉള്ള ഗൗനുകൾ ആണ് ഇട്ടിരിക്കുന്നത് …
കുതിരപ്പുറത്തു സവാരി ചെയ്ത് പോകുന്ന ചിലർ …
അവൻ അടുത്ത് കണ്ട ഒരു കടയിൽ ചെന്നു..
*************
ഞാൻ അടുത്ത് കണ്ട കടയിലേക്ക് ചെന്നു അവിടെ കണ്ണട വച്ച ഒരാൾ ഇരിപ്പുണ്ട് . അയാളോട് കാര്യങ്ങൾ ചോദിക്കാം
( ഇംഗ്ലീഷിൽ ഞാൻ പുലി ആയത് കൊണ്ട് ഞാൻ മലയാളത്തിൽ എഴുതുന്നു 😜 )
” ഹലോ സർ….. ഇതു ഏതാണ് സ്ഥലം ”
അയാൾ എന്നെ കണ്ട് എഴുനേറ്റു വന്നു എന്റെ വസ്ത്ര ധാരണം അയാൾ അത്ഭുതത്തോടെ നോക്കി…
” ഇത് തുലിപ് പട്ടണം ആണ് “….
തുലിപ് പട്ടണമോ ഇത് ഞാൻ കേട്ട് മറന്ന ഒരു പേര് ആണെല്ലോ … ഓർമ വരുന്നില്ല..മനസ്സിൽ ഓർത്തു
” നിന്നെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലലോ… ഇവിടെ ആദ്യം ആയി ആണോ “…
എന്ത് പറയും… എന്തെങ്കിലും പറഞ്ഞു ആദ്യം തടി ഊരണം….
” അതെ ഞാൻ ഇവിടെ ആദ്യം ആണ്… ഒരു ജോലിക്ക് വന്നതാണ് “….
” ഓ…. നീ വിൻസെന്റിന്റെ ഫാമിൽ ജോലിക്ക് വന്നതാണോ “…
അയാൾ എന്തോ ഓർത്തു എന്നോട് ചോദിച്ചു
ഇവിടെ കുറച്ചു നാൾ ഇവിടെ പിടിച്ചു നിൽക്കണം എങ്കിൽ എനിക്ക് ജോലി വേണം അതിന് ഇതാണ് നല്ലത്..
” അതെ … ഞാൻ അവിടെ വന്നത് ആണ്… എന്നാൽ എനിക്ക് വഴി അറിയില്ല… അതാണ് ഇവിടെ ചോദിക്കാൻ വന്നത് “…
” ആ… നീ നേരായ സ്ഥലത്തു ആണ് വന്നത്… ഞാൻ കവലയിൽ നോട്ടീസ് വച്ചിരുന്നു ജോലിക്കാരെ വേണം എന്ന്.. എന്നാൽ ആരും വന്നില്ല… ആരും വരില്ലാന്നാണ് കരുതിയെ ഇപ്പോൾ നീ വന്നെല്ലോ”…
ജോലിക്ക് ആരും വരില്ലെന്ന് അറിയാമെന്നോ,,, ഇയാൾ എന്താണ് ഉദ്ദേശിച്ചത്..
” മോൻ എന്ത് ആലോചിച്ചു നിൽക്കുകയാണ്… നമുക്ക് ഫാമിലേക്ക് പോകാം” ….
അയാൾ ചോദിച്ചു…. എന്ത് ചെയ്യണം ഇവിടുന്ന് എങ്ങനെ പുറത്തു കടക്കും എന്ന് അറിയില്ല…. ഇവിടെ പിടിച്ചു നിൽക്കണം എങ്കിൽ ഒരു ജോലി വേണം..
ഞാൻ ശെരി എന്ന് തല ആട്ടി…
അയാൾ കടയെ വേറെ ഒരാളെ ഏല്പിച്ചു എന്നെ കൂട്ടി അയാളുടെ ട്രാക്ക്റ്ററിന്റെ അടുത്ത് എത്തി.. കയറാൻ പറഞ്ഞു..
ഒരു പഴയ തരം ട്രാക്ട്രേർ… ഇവിടെ വന്നതിനു ശേഷം ഏറ്റവും കൂടുതൽ റോഡിലൂടെ പോകുന്നത് കണ്ടത് ഈ വണ്ടികൾ ആണ്..
ഞാൻ അതിൽ കയറി… എന്നെയും കൂട്ടി അയാൾ റോഡിലൂടെ സഞ്ചരിച്ചു.. അയാൾ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു…
ചെറിയ ചൂട് ഉള്ള കാറ്റ് എന്നാൽ തണുപ്പും ഉണ്ട്…കുറച്ചു ദൂരം പോയി വണ്ടി ഒരു മൺ പാതയിലേക്ക് തിരിഞ്ഞു…കുണ്ടും കുഴിയും അധികം ഇല്ലാത്ത ഒരു വഴി….
ചുറ്റും ഗോതമ്പ് പാടം.. അങ്ങു ദൂരെ വരെ പറന്നു കിടക്കുന്നു.. ഇടയിൽ ചില ചോള കൃഷിയും കാണാൻ കഴിയുന്നുണ്ട്…. ഗോതമ്പ് കൃഷി ആണ് അധികവും എന്ന് തോന്നുന്നു …കൃഷിയെ ആശ്രെയിക്കുന്ന ജീവിതം…
അയാൾ വണ്ടി ഒരു വലിയ വീടിന്റെ മുന്നിൽ കൊണ്ട് പോയിനിർത്തി……. തടി കൊണ്ട് നിർമിച്ച വീട്.. ഭിത്തിയും മേൽക്കുരയും എല്ലാം തടി കൊണ്ട് നിർമിച്ചത്.. വീടിന്റെ ഒരു വശത്തു ആയി വൈക്കോൽ കൂന..
വണ്ടിയിൽ നിന്നും ഇറങ്ങിയതും ഒരാൾ ശബ്ദം കെട്ടിട്ടു ആകണം വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു.. ഒരു വലിയ പാന്റും ഷർട്ടും ബൂട്ടും ധരിച്ച ഒരു വ്യക്തി..
അയാൾ അടുത് വന്നതും കടക്കാരൻ എന്നെ അയാൾക്ക് ജോലിക്ക് വന്നതാണ് എന്ന് പറഞ്ഞു പരിചയപെടുത്തി ..എന്നെ കണ്ട് അയാൾക്കും അതിശയം..
ഞാൻ എന്റെ പേർ ജോയ് എന്നാണ് അയാളുടെ അടുത്ത് പറഞ്ഞു കൊടുത്തത്… അയാൾ ആണ് വിൻസെന്റ് ഇവിടുത്തെ വലിയ ജന്മിയും പാണക്കാരനും ആണ് അയാൾ… ഒരുപാട് പശുക്കളും കൃഷി ഇടങ്ങളും അയാൾക്ക് ഉണ്ട്… വലിയ പണകാരൻ…
കടക്കാരൻ ഓരോന്ന് പറഞ്ഞു തിരികെ പോയി…
വിൻസെന്റ് ജോലിയെ കുറിച്ചു സംസാരിച്ചു…
രാവിലെ എഴുനേൽക്കണം ….പശുവിനു വേണ്ട വയ്ക്കൊൽ കൊടുക്കണം… പാടത്തു ചെന്ന് അതിന്റെ മേൽനോട്ടം…അങ്ങനെ അല്ലറ ചില്ലറ ജോലി… താമസവും ആഹാരവും അവർ തരാം എന്ന് ഏറ്റു….പിന്നെ അത്യാവിശ്യം നല്ല ശമ്പളം… നാളെ മുതൽ പണിക്ക് കയറാനും പറഞ്ഞു…
