അവരുടെ വീടിൻ്റെ മുകൾ നിലയിലാണ് ഇപ്പോൾ താമാസം…
സ്വന്തം ചേച്ചിയെ പോലെയാണ്. അവളെ കാണുമ്പോൾ കൃഷ്ണജയെ ഓർമ വരും.. അമ്മയെ ഓർമ വരും..
ചേച്ചിയോട് ഒന്നു ചിരിച്ച് മോളുടെ കവിളിൽ ഒന്നു തട്ടി മുകളിലേക്ക് നടന്നു.
വിനയേട്ടൻ മേർച്ചൻ്റ് നേവിയിൽ ആണ്. ആറുമാസം ജോലിയും ബാക്കി ആറുമാസം ലീവും. മൂപ്പര് വന്നാൽ പ്പിന്നെ ആഘോഷം ആണ്. നാട്ടുകാരെ ഞെട്ടിച്ച പ്രണയവിവാഹത്തിലെ നായകരാണ് രണ്ടാളും.. വീട്ടിൽ നിന്നും ഓടി പോന്നൊരു കല്യാണം. ഇപ്പഴും ചേച്ചിടെ വീട്ടിൽ നിന്ന് ആരെങ്കിലും വന്നാൽ ആയി. ഏട്ടൻ്റെ വീട്ടുകാർക്ക് ഇപ്പോഴും ചതുർത്ഥി ആണ്.
എന്തൊക്കെ ആലോചിച്ച് മുകളിലെത്തി. ബാഗ് മേശ മേലിട്ട നേരെ കുളിക്കാൻ കയറി. ഷവരിൽ നിന്നും ഒഴുകുന്ന വെള്ളത്തിൽ ഇന്നും ഇന്നത്തെ ഓർമകളും ഒഴുക്കി കളയാൻ ശ്രമിച്ചു..
💧💧💧💧💧💧💧💧💧💧💧💧
രാത്രി പുറത്തെ ബാൽകണിയിലിരിക്കുമ്പോൾ ഹൃദയത്തിലെ മുറിവിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു.
എത്രയൊക്കെ ശഠിച്ചാലും ചിലത്തൊന്നും ഓർമകൾ വിട്ടു മായാറില്ലല്ലോ…
പതിയെ ഡയറി തുറന്നു. തൻ്റെ ദുഃഖങ്ങളുടെ ഭാരം പേരുന്ന ആ താളുകളോട് ഒരുപാടിഷ്ട്ടമാണ്..
സന്തോഷങ്ങളിൽ ചേർത്ത് നിർത്താൻ ആളുണ്ടാവും.. ദുഃഖങ്ങളാണ് പലപ്പോഴും പങ്കുവെക്കപ്പെടാതെ പോവുന്നത് ..
പലപ്പോഴും തോൽവികളുടെ ക്രെഡിറ്റ് മാത്രമേ നമുക്ക് കിട്ടാറുള്ളൂ..
വിജയത്തിൻറെ ക്രെഡിറ്റ് മറ്റു പലരും കൊണ്ടുപോകാറാണ് പതിവ്..
തൻ്റെ ദുഃഖങ്ങൾ ആളുകളിലേക്ക് കുടഞ്ഞിട്ട് കൊണ്ട് ആശ്വാസമടഞ്ഞ് പതിയെ കണ്ണുകൾ അടച്ചു ചിന്തകളെ അലയാൻ വിട്ടുകൊണ്ട് അവൾ കണ്ണുകൾ അടച്ചു.
ഈ വരികളിൽ നിന്നും അവളെ അറിയാനും ചേർത്തു നിർത്താനും ഒരാൾ വരും എന്ന് അറിയാതെ അവൾ പതിയെ മയക്കത്തിലേക്ക് വഴുതി വീണു….. തൻ്റെ അത്രയും പ്രിയപ്പെട്ടയിടത്ത്…..
തുടരും……
