പ്രണയം – 2 1

ഈ കള്ളനും പോലീസും കളി അവസാനിപ്പിക്കാനാണ്
ഷെബീക്കാ വന്ന് എന്നെ ഇഷ്ടമാണെന്ന് ഡ്രാമ ഇറക്കിയത് … ഞങ്ങളുടെ പ്ലാനിങ് ആയിരുന്നു….
അതേറ്റു അതാ ഓടി വരുന്നു പ്രണയം പറയാൻ …
മനഃപൂർവം കള്ളം പറഞ്ഞതാണ് ഞാൻ വേറേ പ്രൊപ്പോസൽ കാര്യം എന്ന് കരുതരുത് അത് സത്യം തന്നെയാണ്…..,,

എന്റെ പ്രണനായ ഒരാൾ ഉണ്ട് എന്റെ ഉള്ളിൽ
ഒരു മംഗല്യ ജീവിതം ഉണ്ടങ്കിൽ അവനോടൊപ്പം മാത്രമായിരിക്കും ..

പക്ഷെ നിറഞ്ഞ കണ്ണ് ആരും കാണാതിരിക്കാൻ വേണ്ടി മുഖം കഴുകുന്നത് കണ്ടപ്പോ എനിക്ക് ശരിക്കും നൊന്തു അൻവർക്കാ ..നിങ്ങളെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടേ ഇല്ല…

പിന്നെ എന്തിനാണ് ഷെബിക്കയോടൊപ്പം കൂടി ഞാൻ അങ്ങനൊരു ഡ്രാമ കളിച്ചതെന്ന് ചോദിച്ചാൽ..

ഉത്തരം എന്റെ പക്കൽ വ്യക്തമാണ്
എന്നെ അൻവർക്ക പ്രണയിക്കുന്നു .
എന്നിൽ അങ്ങനൊരു പ്രണയം ഇല്ലന്ന് തെളിയിക്കണമെങ്കിൽ .
അൻവർക്കാന്റെ ഉള്ളിലെ പ്രണയം പുറത്തു കൊണ്ട് വരാൻ വേണ്ടി മാത്രമാണ് …..,,,,

ഇതിനൊക്കെ കാരണം
മറ്റൊരു പ്രണയ മനസ്സ് എനിക്ക് വ്യക്തമായിട്ട് അറിയാം അതുകൊണ്ടാണ്…,,

ഇനി ആ വ്യക്തി എഴുതട്ടെ
അൻവർക്ക എല്ലാം അറിയാൻ…..,,

(സത്യത്തിൽ എനിക്കിത്രയും വായിച്ചപ്പോൾ തന്നെ കീറി കളയാൻ ആണ് തോന്നിയത് പിന്നെ തോന്നി ആരാണ് ആ വ്യക്തി.. എന്താണ് അവർക്ക് എന്നോട് പറയാൻ ഉള്ളത് അറിയാൻ തോന്നി ….
അടുത്ത പേജ് മറച്ചപ്പോൾ

അക്ഷരത്തിന് വിത്യാസം കണ്ടു നല്ല ഭംഗി ആയിരുന്നു ആ എഴുത്തിന് ഇനി ആ എഴുത്ത് എന്താന്ന് അറിയണം ….
ഞാൻ വായന തുടർന്നു

ഇങ്ങനൊരു എഴുത്ത്‌ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല …
പക്ഷെ എഴുതേണ്ടി വന്നു
ഇത് വായിച്ചിട്ട് എന്നെ മനസ്സിലാക്കുമെന്നോ വെറുക്കുമോ എന്നൊന്നും എനിക്കറിയില്ല …

അനു .. അങ്ങനെ വിളിച്ചോട്ടെ ഞാൻ..
കഴിഞ്ഞ മൂന്ന് വർഷമായി ഈ അനുനേ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട്..

നമ്മൾ ഏകദേശം ഒരേ ടൈപ്പ് ആണ് ..
അനു റിനീഷ അറിയാതെ
അവളെ രണ്ടു വർഷം പ്രണയിച്ചു..

അത്പോലെ ഞാൻ മൂന്ന് വർഷമായി അനുനോട്. തുറന്നു പറയാൻ പേടിച്ചിട്ട്
അനുവറിയാതെ
അനുവിനെ സ്നേഹിക്കുന്നു…

എന്നേക്കാൾ ഒരു വർഷത്തെ സീനിയർ ആയ അനുവിനെ മൊഞ്ചുകണ്ടിട്ട് സ്നേഹിച്ചതല്ല ഞാൻ ..
ആ മനസ്സിലെ നന്മ കണ്ട് ഇഷ്ട്ടപ്പെട്ട് തുടങ്ങിയതാണ്..

അനുവിനെ സ്നേഹിക്കാൻ മാത്രം അർഹത എന്നിൽ ഉണ്ടോ എന്നറിയില്ല …

സ്നേഹത്തിന് ഒന്നും നോക്കണ്ടല്ലോ മനസ്സിൽ തുടങ്ങിയ ഹൃദയം അത് ഏറ്റ് വാങ്ങി മുല്ലവള്ളി പോലെ പന്തലിക്കും….

ഇന്ന് ഉച്ച മുതൽ എഴുതി തുടങ്ങിയതാണ് ഈ ബുക്ക് ഞാനും റിനീഷയും കൂടി..

ഉച്ചയ്ക്ക് റിനീഷ വന്ന് അനുവിനോട് . കാമുകൻ ആയി അഭിനയിക്കുമോ എന്ന് ചോദിച്ചില്ലെ ..

യെസ് എന്നായിരുന്നു അനുവിന്റെ റിപ്ലൈ എങ്കിൽ ഞാൻ ഇങ്ങനൊരു എഴുത്ത്‌ എഴുതില്ലായിരുന്നു …
എന്നോടൊപ്പം തീരുമായിരുന്നു ഈ പ്രണയവും ,,,

എനിക്കറിയാമായിരുന്നു അനു . നീ റിനീഷയെ രണ്ടു വർഷമായി പ്രണയിക്കുന്നത് ഞാൻ പറഞ്ഞിട്ടാണ് അവൾ അറിയുന്നത് പോലും…

പിന്നെ എല്ലാ ഞാറാഴ്ചയും ഫ്രണ്ട്സിനൊപ്പം വിളിക്കാത്ത കല്യാണത്തിന് ബിരിയാണി തിന്നാൻ പോവാറില്ലെ ?..

ആ ഞാറാഴ്ചകളിൽ അനുവിന്റെ ഈ വീട്ടിൽ വേറൊരു കാര്യം നടക്കാറുണ്ട് അതെന്താന്ന് അറിയോ ?…
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാറാഴ്ചകളിൽ ഞാൻ ഉച്ച ഭക്ഷണം കഴിക്കാറ് അനുവിന്റെ ഉമ്മച്ചിയുടെയും ഇത്തൂന്റെയും കൂടെയാണ്….

ഇപ്പൊ ശരിക്കും ഒന്ന് ഞെട്ടിയല്ലെ ,
രമ്യന്റെ വീട്ടിൽ പോവാന്ന് പറഞ്ഞ ഞാൻ എന്റെ വീട്ടിൽ നിന്ന് ഇറങ്ങാറ് …

ഇത് വരെ ഇത്തു ഇത് പറഞ്ഞില്ലല്ലോ ,
അതാണ് ഇത്തുവും ഞാനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്….,,

എത്ര വട്ടം അനുവിന്റെ മുറിയിൽ ഞാൻ വന്നു എന്നറിയോ ,
അയ്യേ എന്ത് വൃത്തിക്കെട്ട മുറിയാ അനുവിന്റെ

(ഞാനെന്റെ മുറി ആദ്യമായി കാണും പോലെ ഒന്ന് വീക്ഷിച്ചു , എനിക്ക് ഒന്നും വൃത്തികേടായി തോന്നിയില്ല . പിന്നെ ഇവൾക്കെന്ത അങ്ങനെ തോന്നാൻ ,,
ഞാൻ വായന തുടർന്നു .

Leave a Reply

Your email address will not be published. Required fields are marked *