പ്രണയമന്താരം – 8 5

ടാ… കൃഷ്ണ…..

ആ വിളി കേട്ടു ആണ് കൃഷ്ണ തിരിഞ്ഞു നോക്കി… തുളസിയെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു….

സോറി ടീച്ചറെ അറിഞ്ഞോണ്ട് അല്ലാട്ടോ… എന്നോട് പിണങ്ങല്ലേ…

അത് കേട്ടു തുളസിയും വല്ലാതെ ആയി…. ഇത്ര പാവം ആണോ കൃഷ്ണ എന്ന് അവൾ ആലോചിച്ചു…

അയ്യേ ഇതു എന്താ കണ്ണൊക്കെ നിറച്ചു… മോശം മോശം…. വല്ല്യ ചെക്കൻ ആയി എന്നിട്ട് കരയുക ആണോ.. ഞാൻ വന്ന ദിർതിയിൽ കതകു അടക്കാൻ മറന്നു പോട്ടെ സാരം ഇല്ലടാ…..

എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ… ഞാൻ ഒരു മോശം ആൾ ആണ് എന്ന് ടീച്ചർ വിചാരിച്ചാലോ, എനിക്ക്‌ ആകെ ഉള്ള കുട്ടു ടീച്ചർ ആണ് അതും കൂടെ പോയാൽ ശെരിക്കും എനിക്ക്‌ വട്ട് പിടിക്കും..

അതു കേട്ടു തുളസി ഒന്ന് ചിരിച്ചു, ഹേയ്…. ഒന്ന് ചിരിച്ചേ നീ എങ്ങനെ ഇരുന്നിട്ട് എന്തോ പോലെ

ഹും… അതൊക്ക പോട്ടെ ഫസ്റ്റ് ഡേയ്‌ ഇങ്ങനെ ഉണ്ടായിരുന്നു.. സ്കൂളിൽ…

ആ കുഴപ്പം… ഇല്ലായിരുന്നു.. ഫസ്റ്റ് ദിവസം അല്ലെ ഇനി ഏല്ലാം ഓക്കേ ആയി വരണം….

ഹം..

പിന്നെ നീ വന്നെ എക്സാം ആകാറായി.. ഞാൻ ബുക്സ് ഒക്കെ മേടിച്ചു… ബാ എല്ലാം ഒന്ന് നോക്കാം… ബാ ബാ കണ്ണാ…

ഹാ.. വരുവാ എന്റെ ടീച്ചറു പെണ്ണെ….

ആ വിളി കേട്ടു തുളസി ഒന്ന് ചിരിച്ചു… കവിൾ ഒക്കെ ചുവന്നു…
എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ.. 20 വയസിൽ +2 എഴുതാൻ പോകുന്നു……. എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു ഏല്ലാം പോയി….

ഹാ അങ്ങനെ ഒന്നും പറയാതെടാ കൃഷ്ണ ഏല്ലാം ശെരിയാകും….. നമുക്ക് ഒന്ന് നോക്കാന്നെ…. കുറച്ചു വിഷമം തന്നാലും മുകളിൽ ഒരാൾ എന്നും നമ്മളെ കഷ്ടപെടുത്തില്ല….

ആ അതു എനിക്കു ഇപ്പോൾ മനസിലായി…അതു പറഞ്ഞു അവൻ തുളസിയുടെ കയ്യിൽ വിരൽ കോർത്തു പിടിച്ചു….

ആ നിമിഷം തുളസിക്കും ഇതുവരെ കിട്ടാത്ത ഒരു സുരക്ഷിതത്വം ഫീൽ ചെയ്തു….

അങ്ങനെ എക്സാം പ്രിപ്രെഷൻ ഏല്ലാം നല്ല രീതിയിൽ നടന്നു.. കൃഷ്ണ ബ്രില്ല്യന്റെ ആയതു കൊണ്ട് തുളസിക്കു വല്ല്യ കഷ്ടപ്പാട് ഒന്നും ഇല്ലായിരുന്നു… കല്യാണി ടീച്ചറും, ആതിരയും ഒക്കെ അവനെ ഹെല്പ് ചെയ്തു. എക്സാം ഒക്കെ അവൻ ഭംഗി ആയി എഴുതി എന്ന് അവന്റ റിസൾട്ട്‌ പബ്ലിഷ് ചെയ്യുന്ന ദിവസം ആണ്…….

ടീച്ചറെ എനിക്ക്‌ ഒരു പേടി ഉണ്ട് കേട്ടോ… ആകെ ഒരു വല്ലായിമ…

തുളസിയുടെ കൂടെ നടുമുറ്റത്തു മുല്ലവള്ളി ചോട്ടിൽ ഇരിക്കുക ആയിരുന്നു കൃഷ്ണ..

ട നീ ബാക്കി ഉള്ളവരെ കുടി പേടിപ്പിക്കല്ലേ.. ഏല്ലാം ഓക്കേ ആകും… ശേ റിസൾട്ട്‌ നോക്കാൻ പോയ കല്യാണി ടീച്ചർ എന്തിയെ… ആതിരയും വിളിച്ചില്ലല്ലോ…

ശോ അതാണ് എനിക്കും പേടികൂടാൻ കാരണം.. എന്തിയെ അവർ… ഇനി വല്ല പ്രെശ്നം ഉണ്ടോ…. കൃഷ്ണ തുളസിയുടെ കയ്യിൽ പിടിച്ചു….

ആ സമയത്ത് ആണ് തുളസിയുടെ ഫോൺ റിങ് ചെയ്തത്….

കല്യാണി ടീച്ചർ ആണ് വിളിച്ചതു…

ആ ടീച്ചറെ എന്തായി…

കൃഷ്ണ ആകാംഷയോടെ ആ സംസാരം നോക്കി നിന്നു….

തുളസി കരയുന്നത് കണ്ടു കൃഷ്ണ പേടിച്ചു…

അവൾ ഫോൺ കട്ട് ചെയ്തു കൃഷ്ണയെ ആരാധനയോടെ നോക്കി…. എണിറ്റു വട്ടം കെട്ടിപിടിച്ചു കൃഷ്ണയെ…… എങ്ങൽ അടിച്ചു കരഞ്ഞു…

സാരം ഇല്ല ടീച്ചറെ പോട്ടെ.. നമുക്ക് അടുത്ത വട്ടം ട്രൈ ചെയ്യന്നെ..
അവൾ കൃഷ്ണയെ നോക്കി…

ടാ പൊട്ടാ നിനക്ക് ആണ് റാങ്ക്.. അവൾ അതു പറഞ്ഞു കൃഷ്ണയുടെ കവിളിലും, കണ്ണിലും, താടിക്കും, നെറ്റിക്കും ഓക്കേ ഉമ്മ വെച്ചു…….

ആ നിമിഷം കൃഷ്ണ വേറൊരു ലോകത്തു ആയിരുന്നു… റാങ്ക് കിട്ടിയത് കൊണ്ടു അല്ല… തുളസിയുടെ സ്നേഹം കണ്ടു അവന്റെ കണ്ണ് നിറഞ്ഞു…..

പെട്ടന്ന് തുളസി ഞെട്ടി മാറി…

Leave a Reply

Your email address will not be published. Required fields are marked *