അമ്മച്ചി : അത് ശരിയാണ്, നീ ഫോൺ കൊടുക്കാത്തതുകൊണ്ടാണ് അവൻ ഇപ്പോൾ പുറത്തോട്ട് കളിക്കാൻ പോയിട്ടുള്ളത് അല്ലെങ്കിൽ അവൻ ഇവിടെ ഉണ്ടാകുമായിരുന്നു.
ബീന മിസ്സ് : കുട്ടികൾ ആയാൽ കുറച്ചൊക്കെ പുറത്തുപോയി കളിക്കണം അമ്മച്ചി.
( കാപ്പി കുടിച്ചു കൊണ്ട് ബീന ടീച്ചർ തുടർന്നു )
ബീന മിസ്സ് : പിന്നെ അമ്മച്ചി എനിക്കൊരു കാര്യം പറയാനുണ്ട്?
അമ്മച്ചി :എന്താ?
ബീന മിസ്സ് : ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചാലോ എന്നൊരു ആലോചനയുണ്ട്?
( അമ്മച്ചി ബീനയെ ഒന്ന് നോക്കിക്കൊണ്ട് )
അമ്മച്ചി : നിനക്കെന്താ ഇപ്പൊ അങ്ങനെ പഠിക്കാൻ തോന്നാൻ കാരണം?
ബീന മിസ്സ്: അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല എനിക്കങ്ങനെ തോന്നി അപ്പം അമ്മച്ചിയുടെ അഭിപ്രായം അറിയാൻ വേണ്ടി ചോദിച്ചതാ പിന്നെ നമ്മൾ പിന്നീട് എപ്പോഴെങ്കിലും ഒരു വണ്ടി വാങ്ങിക്കുമ്പോൾ പഠിക്കാൻ പോകണ്ടല്ലോ നേരത്തെ ഡ്രൈവിംഗ് പഠിച്ചു വെച്ചാൽ
അമ്മച്ചി : വണ്ടി ഓടിക്കാൻ പഠിക്കുന്നതൊക്കെ നല്ല കാര്യം തന്നെയാണ് പക്ഷേ അതിനു പണ ചെലവില്ലേ മോളെ മാത്രവുമല്ല ഇവിടെ അടുത്തെങ്ങും നല്ല ഡ്രൈവിംഗ് സ്കൂളും ഇല്ല
ബീന മിസ്സ്: അതിന് ഡ്രൈവിംഗ് പഠിക്കാൻ ഡ്രൈവിംഗ് സ്കൂളിൽ പോകണ്ട അമ്മച്ചി
അമ്മച്ചി: പിന്നെങ്ങനെയാ?
ബീന മിസ്സ്: അമ്മച്ചിക്ക് എന്റെ കൂടെ സ്കൂളിലുള്ള ഗീത ടീച്ചറെ അറിയില്ലേ?
അമ്മച്ചി : അറിയാം
ബീന മിസ്സ്: ഗീതയ എന്നോട് പറഞ്ഞത് എന്റെ ക്ലാസിലെ ഒരു ആൺകുട്ടിയുടെ വീട്ടിൽ ഒരു വണ്ടി ഒഴിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ആ വണ്ടിയിൽ ഡ്രൈവിംഗ് പഠിക്കാം അവൻ പഠിപ്പിച്ചു തരുമെന്ന്. കേട്ടപ്പോൾ എനിക്ക് കൊള്ളാമെന്ന് തോന്നി അവളെയും അവൻ ആണത്രേ വണ്ടി ഓടിക്കാൻ പഠിപ്പിച്ചത് ഇതാവുമ്പോൾ പണച്ചെലവും ഇല്ല.
അമ്മച്ചി: മം , എനിക്ക് എതിർപ്പ് ഒന്നുമില്ല നിനക്ക് താല്പര്യമുണ്ടെങ്കിൽ നീ പൊക്കോ.
ബീന മിസ്സ് : ശരി, അമ്മച്ചി ഞാൻ മോനെ ഒന്ന് നോക്കട്ടെ
( ഇതും പറഞ്ഞ് കാപ്പി കുടിച്ചശേഷം ഗ്ലാസ് അവിടെ വെച്ച് ബീന ടീച്ചർ നേരെ പുറത്തിറങ്ങി ഗീതയെ വിളിച്ചു)
ബീന മിസ്സ് : ഹലോ ഗീതേ
ഗീത : എന്താ ബീനേ
ബീന മിസ്സ് : ഗീതേ ഞാൻ വിളിച്ചത് ഞാനിപ്പോ അമ്മച്ചിയോട് ഡ്രൈവിംഗ് പഠിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞ് ഒരു വിധം സമ്മതം വാങ്ങിച്ചിട്ടുണ്ട്
ഗീത ടീച്ചർ : ഓക്കേ അതിനെന്താ?
ബീന മിസ്സ് : എടി പറയുന്നത് മുഴുവൻ കേൾക്ക് ഞാൻ അമ്മച്ചിയോട് നിനക്ക് വണ്ടി ഓടിക്കാൻ പഠിപ്പിച്ചു തന്നത് ഷമീർ ആണെന്നാണ് പറഞ്ഞിട്ടുള്ളത് അതുകൊണ്ട് ഇനി അമ്മച്ചി എങ്ങാനും നിന്നെ കാണുമ്പോൾ ചോദിക്കുകയാണെങ്കിൽ ഷമീറാണ് ഡ്രൈവിംഗ് പഠിപ്പിച്ചു തന്നത് എന്ന് പറഞ്ഞാൽ മതി
ഗീത ടീച്ചർ : ഇതു പറയാനാണോ നീ ഇപ്പോൾ വിളിച്ചത് ഇത് നാളെ സ്കൂളിൽ വരുമ്പോൾ പറഞ്ഞാൽ പോരെ. അല്ല നീ എന്തിനാ അങ്ങനെ കള്ളം പറഞ്ഞത്
ബീന മിസ്സ് : എടി, ആ സമയത്ത് അമ്മച്ചി സമ്മതിക്കുമോ എന്ന് എനിക്ക് അറിയില്ല അമ്മച്ചിക്ക് ഒന്നു വിശ്വാസമായിക്കോട്ടെ എന്ന് കരുതി എനിക്ക് അപ്പൊ തോന്നിയ കള്ളം ഞാൻ പറഞ്ഞതാ പിന്നെ സ്കൂളിൽ വെച്ച് കാണുമ്പോൾ ചിലപ്പോൾ ഞാൻ പറയാൻ മറന്നുപോയെന്നും വരും സ്കൂളിലെ തിരക്കുകളിൽ പെട്ടു കഴിഞ്ഞാൽ അതാ ഞാൻ ഇപ്പോ തന്നെ നിന്നോട് പറഞ്ഞത്
ഗീത ടീച്ചർ : ഓ, ശരി ഞാൻ അങ്ങനെ പറഞ്ഞോളാം. നിന്നെ ഷമീർ വിളിച്ചോ?
ബീന മിസ്സ് :ഇല്ല,വിളിച്ചിട്ടില്ല വിളിക്കുമായിരിക്കും അവൻ വിളിക്കുമ്പോൾ ഞാൻ അവനോടും പറയുന്നുണ്ട്
ഗീത ടീച്ചർ : എന്നാൽ ശരി
( ഇതും പറഞ്ഞ് കോൾ അവസാനിപ്പിച്ച ശേഷം ബീന ടീച്ചർ മോനെയും വിളിച്ചു അകത്തോട്ട് പോയി. അങ്ങനെ രാത്രി അത്താഴവും കഴിഞ്ഞ് എല്ലാവരും ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു എട്ടര മണിക്ക് ഷമീർ എല്ലാവർക്കും അറിയുന്ന അവന്റെ കോമൺ നമ്പറിൽ നിന്ന് ബീന ടീച്ചറെ വിളിച്ചു. ഫോൺ ബെല്ലടിച്ചപ്പോൾ ബീന ടീച്ചർ പരിചയമില്ലാത്ത നമ്പർ ആയതിനാലും ടിവിയുടെ സൗണ്ട് കാരണം പറയുന്നത് കേൾക്കില്ല എന്നതുകൊണ്ട് ഫോണുമായി നേരെ ഉമ്മറത്തെ കസേരയിൽ പോയിരുന്ന് ഫോൺ കോൾ എടുത്തു)
